ഓരോടംപാലം – മാനത്ത്മംഗലം ബൈപാസ്: നിർമ്മാണം വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം

ഓരോടംപാലം – മാനത്ത്മംഗലം ബൈപാസ് നിർമ്മാണം വേഗത്തിലാക്കി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി തുടർച്ചയായി നടത്തിയ ഇടപെടലുകളുടെയും ശക്തമായ ജനകീയ സമ്മർദങ്ങളുടെയും കൂടി ഫലമായാണ് മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. ബൈപാസ് നിർമ്മാണത്തിലെ കാലതാമസം അവസാനിപ്പിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സൈതാലി വലമ്പൂർ, അഷറഫലി കട്ടുപ്പാറ, അതീഖ് ശാന്തപുരം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സക്കീർ അരിപ്ര, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ, നൗഷാദ് അരിപ്ര എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് നിവേദനം സമർപ്പിച്ചത്. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യവും യാത്രാദുരിതത്തിന് പരിഹാരമാകേണ്ടതുമായ ഈ പദ്ധതി ഇനിയും അനിശ്ചിതമായി നീളാൻ പാടില്ല.…

നോർക്ക കെയർ പ്രീമിയം വർധനവ് പ്രവാസികളോട് ചെയ്യുന്ന വെല്ലുവിളി: പ്രവാസി വെൽഫെയർ ഖത്തർ

ദോഹ: പ്രവാസി മലയാളികളുടെ പ്രധാന ആശ്രയകേന്ദ്രമായ നോർക്ക കെയർ (NORKA Care) ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അശാസ്ത്രീയമായും വൻതോതിലും വർധിപ്പിച്ച നടപടിയിൽ പ്രവാസി വെൽഫെയർ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മറുനാടുകളിൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച ഈ അന്യായ തുക വർദ്ധനവ് സാധാരണക്കാരെ ചികിത്സാ സൗകര്യങ്ങളിൽ നിന്നും പാടെ അകറ്റി നിർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ചൂണ്ടിക്കാട്ടി. നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാരും നോർക്കയും തന്നെ ഇത്തരത്തിൽ കൊള്ളനിരക്കുകൾ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. രോഗാവസ്ഥയിലും അടിയന്തര ഘട്ടങ്ങളിലും പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അതീതമായി മാറ്റുന്നത് ക്രൂരതയാണ്. നോർക്ക കെയർ എന്ന ജനകീയ ഇൻഷുറൻസ് പദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നത്…

ടാലന്റ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

വടക്കാങ്ങര : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് വേഷവിധാനങ്ങളണിഞ്ഞ് അണിനിരന്ന കുരുന്നുകളുടെ പ്രകടനവും വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അസംബ്ലി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കേരളത്തെക്കുറിച്ചുള്ള പ്ലക്കാർഡ് പ്രദർശനം, കേരള മാപ്പ് കളറിംഗ്, കേരളത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം തുടങ്ങി നിരവധി പരിപാടികൾ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം കൈകളാൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ആഘോഷ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ്, മലയാളം വിഭാഗം അധ്യാപകരായ ജിഷ്ണുദാസ്, നദീറ, മറീന, മോണ്ടിസോറി ഹെഡ് ആബിദ എന്നിവർ…

രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പര തീര്‍ത്ത് മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം സമാപിച്ചു

തിരുവനന്തപുരം: കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച് സാഹസികതയും ഉദ്വേഗവും നിറഞ്ഞ രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പരയൊരുക്കി മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ഹാരി ഹൗഡിനിയുടെ നൂറാമത് ചരമ വാര്‍ഷികത്തില്‍ ഹൗഡിനിക്ക് പ്രണാമമര്‍പ്പിച്ച് ഇന്നലെ അരങ്ങേറിയ മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട്, സ്‌പൈക്ക് എസ്‌കേപ്പ് ആക്ട്, സാഹസിക പ്രകടനങ്ങള്‍ എന്നിവയാണ് ആഘോഷത്തിന് വേറിട്ട മാനം നല്‍കിയത്. നിരവധി കുന്തമുനകളില്‍ നിന്നും ഞൊടിയിടയില്‍ മാന്ത്രികന്‍ രക്ഷപ്പെട്ടും വെള്ളം നിറച്ച മില്‍ക് കാനില്‍ ചങ്ങലകളാല്‍ ബന്ധിതനായ മാന്ത്രികന്‍ പൂട്ടുകള്‍ ഭേദിച്ച് പുറത്തെത്തിയതും കാണികള്‍ക്ക് നവ്യാനുഭവമായി. പ്രശസ്ത കര്‍ണാടക മജീഷ്യന്‍ പ്രകാശ് ഹെമ്മാഡിയും മാജിക് പ്ലാനറ്റിലെ കലാകാരന്‍ എം.എന്‍ പ്രിയദര്‍ശനുമാണ് എസ്‌കേപ്പ് ആക്ടുകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ആയോധനകലാവിദഗ്ദ്ധന്‍ അഭീഷിന്റെ സാഹസിക പ്രകടനം കാണികളെ ഞെട്ടിച്ചു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സിമെന്റ് ബ്ലോക്കുകള്‍, ഹെല്‍മെറ്റ്, കരിക്കുകള്‍, തേങ്ങകള്‍ എന്നിവ കൈമുട്ട്, തല, കാല്‍മുട്ടുകള്‍ എന്നിവ കൊണ്ട്…

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2025; ‘ഓഫ് ഹു വി വേർ’ മികച്ച ചിത്രം

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സിനിമാ നിർമ്മാണം, തിരക്കഥാരചന, സാഹിത്യം, കഥാരചന എന്നീ മേഖലകളിലെ മികവിനാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകിയത്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ 12 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടി. ടിമോത്തി മൈറിക് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ഓഫ് ഹു വി വേർ (Of Who We Were) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൈക്കൽ റിങ്‌ഡാളിന്റെ സ്പാനിഷ് ചിത്രം ദ ചോക്ലേറ്റ് (The Chocolate) മികച്ച മൊബൈൽ ഫോൺ ചിത്രത്തിനുള്ള പുരസ്കാരം നേടി. മോളി വെർണൻ സംവിധാനം ചെയ്ത ഐ/ഒ (I/O) മികച്ച ട്രെയിലറിനുള്ള പുരസ്കാരവും സ്വന്തമാക്കി. തിരക്കഥാ വിഭാഗങ്ങളിൽ, അമേരിക്കയിൽ നിന്നുള്ള മൈക്കൽ വില്യംസിന്റെ ഹാർട്ട്‌സ്റ്റോൺ (HEARTSTONE) മികച്ച ക്രൈം ത്രില്ലർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഗിനി ഗ്രഹാം സ്കോട്ട്…

ടി.എം. ജേക്കബ് നിയമസഭാ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള അറിവും അസാധാരണമായ പ്രാവീണ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു: മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി:  കേരള രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയനും ഭരണതന്ത്രജ്ഞനുമായിരുന്നു അന്തരിച്ച മുൻമന്ത്രി ടി.എം. ജേക്കബെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭാ സാമാജികനെന്ന നിലയിൽ അദ്ദേഹം പുലർത്തിയിരുന്ന കൃത്യതയും വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും ജനാധിപത്യ സംവിധാനത്തോടുള്ള പ്രതിബദ്ധതയും ഇന്നത്തെ ജനപ്രതിനിധികൾക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 15-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിയമനിർമാണ ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാക്കളിൽ ഒരാളായിരുന്നു ടി.എം. ജേക്കബ്. മികച്ച നിയമസഭാ സാമാജികൻ, കഴിവുറ്റ ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം അസാധാരണമായ മികവ് പ്രകടിപ്പിച്ചു. ഏത് വിഷയവും വിശദമായി പഠിക്കുകയും അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയശേഷം ആധികാരികമായി അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നിയമസഭയിലെ ചർച്ചകളിൽ കൃത്യമായ വിവരങ്ങളും…

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവിടങ്ങൾക്ക് മുകളിലായി നിലനിൽക്കുന്ന ശക്തമായ ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളത്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തുടർന്ന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ നിലനിന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടാനും സാധ്യതയുണ്ട്. നിലവിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം…

വേണാട് എക്സ്‌പ്രസ്സിലെ തിരക്ക് കുറയ്ക്കാൻ അധിക ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുന്നു; മെമു സർവീസ് നീട്ടിയതോടെ കോട്ടയം–കൊല്ലം യാത്രക്കാർക്ക് ഇരട്ടി ദുരിതം

തിരുവനന്തപുരം: വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ തിരക്ക് കുറയ്ക്കാൻ അധിക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി തുടരുന്നതിനിടെ, കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാനുള്ള റെയിൽവേയുടെ തീരുമാനം പുതിയ യാത്രാപ്രതിസന്ധിക്ക് കാരണമാകുന്നു. യാത്രാസൗകര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്കാരം കോട്ടയം–കൊല്ലം റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് പരാതി. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും പുതിയ സമയക്രമം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആശങ്ക. നവംബർ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ ക്രമീകരണത്തിന്റെ ഭാഗമായി കോട്ടയത്തുനിന്ന് വൈകിട്ട് 5.40ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന മെമു സർവീസ് നിലവിലെ സമയക്രമത്തിൽ ലഭിക്കില്ല. പകരം എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു കോട്ടയത്ത് എത്തുന്നത് വൈകിട്ട് 6.45നാണ്. ഇതോടെ വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യം നഷ്ടമാകും.…

മദീന ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം; ഏദനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനും വിമാനത്താവളത്തിനും നേരെ മിസൈൽ ആക്രമണം

സൗദി അറേബ്യയിലെ പുണ്യനഗരമായ മദീന ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ആരോപണം. അതേസമയം, യെമനിലെ തന്ത്രപ്രധാന നഗരമായ ഏദനിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനും അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സൈനിക സംഘർഷങ്ങൾക്കിടയിലാണ് പുതിയ ആക്രമണവാർത്തകൾ പുറത്തുവരുന്നത്. വെള്ളിയാഴ്ച സൗദി അറേബ്യയിലെ മദീന മേഖലയിലേക്ക് എത്തിയ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. മദീനയുടെ വ്യോമപരിധിയിലേക്ക് കടന്നുവന്ന ഡ്രോൺ സുരക്ഷാഭീഷണി ഉയർത്തിയതിനെത്തുടർന്നാണ് സൈന്യം ഇടപെട്ടതെന്നാണ് സഖ്യത്തിന്റെ വിശദീകരണം. ഇതിന് മുമ്പ് ഇസ്ലാമിന്റെ മറ്റൊരു പുണ്യനഗരമായ മക്കയുടെ സമീപത്തും സമാനമായ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായും അത് വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ സൗദി അറേബ്യയുടെ വ്യോമസുരക്ഷയെയും പുണ്യനഗരങ്ങളുടെ സംരക്ഷണത്തെയും സംബന്ധിച്ച ആശങ്കകൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ…

പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി

ഡാളസ് : ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും, ഡാളസിലെ മുതിർന്ന ശുശ്രൂഷകരിലൊരാളുമായ പാസ്റ്റർ ടി. തോമസ് ഒക്ടോബർ 31-ന് പ്രാദേശിക സമയം രാവിലെ 11:45-ന് നിര്യാതനായി. എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ എ.ടി. തോമസിന്റെ മൂത്ത മകനാണ് പരേതൻ. ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ നാല്പത് വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്. മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ് , സ്റ്റീഫൻ തോമസ് . മരുമക്കൾ : ഡോ. മിനു ജോർജ് , ഡോ. ജെയ്‌സൺ ജോർജ് . ഷെറിൻ തോമസ്. സംസ്കാരം പിന്നീട്. വാർത്ത: സാം മാത്യു, ഡാളസ്