കേരളപ്പിറവി – വൈവിധ്യങ്ങളുടെ സൗന്ദര്യത്തിൽ ഒന്നായ കേരളം: വി രാജേഷ് മോഹൻ റാവു

നവംബർ ഒന്ന് മലയാളികൾക്ക് അഭിമാനത്തിന്റെയും ആത്മബന്ധത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണ്. ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മലയാളം സംസാരിക്കുന്ന ജനത ഒരു സംസ്ഥാനമായി ഒന്നിച്ചുനിന്നതിന്റെ സ്മരണയാണ് കേരളപ്പിറവി. 1956 നവംബർ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളും മലബാർ ജില്ലയും ദക്ഷിണ കാനറയിലെ കാസർകോട് താലൂക്കും ചേർന്നാണ് ഇന്നത്തെ കേരളസംസ്ഥാനം നിലവിൽ വന്നത്. അതിന് മുമ്പ് വ്യത്യസ്ത ഭരണ സംവിധാനങ്ങൾക്കും ചരിത്രാനുഭവങ്ങൾക്കും കീഴിലായിരുന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ച ഈ രൂപീകരണം കേവലം ഭൂപടത്തിലെ അതിർത്തിമാറ്റമായിരുന്നില്ല. ഒരു ഭാഷയുടെ സാംസ്കാരിക സ്വത്വവും ജനങ്ങളുടെ ഐക്യബോധവും പുതിയൊരു ജനാധിപത്യ യാത്രയിലേക്ക് കടന്നുവന്ന ചരിത്രനിമിഷമായിരുന്നു അത്. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ പ്രകൃതി ഒരുക്കിയ മനോഹരമായ ഭൂമിയാണ് കേരളം. നീണ്ട കടൽത്തീരങ്ങൾ, കായലുകൾ, പുഴകൾ, മലനിരകൾ, പച്ചപ്പാർന്ന വയലുകൾ, തെങ്ങിൻതോപ്പുകൾ, മഴക്കാടുകൾ, തേയിലത്തോട്ടങ്ങൾ, ഗ്രാമീണ വഴികൾ എന്നിവ കേരളത്തിന്റെ…

സ്കൂൾ കായികമേള: സ്വർണം നേടിയ അബ്ദുൽ ഹാദിക്ക് മർകസിൽ സ്വീകരണം

കാരന്തൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദിക്ക് മർകസ് സെൻട്രൽ ക്യാമ്പസിൽ സ്വീകരണം നൽകി. പ്രൊഫഷണൽ പരിശീലനമില്ലാതെ പൂർണമായും സ്കൂൾ കായികാധ്വാപകന്റെ ശിക്ഷണത്തിലാണ് അബ്ദുൽ ഹാദി മത്സരത്തിനായി ഒരുങ്ങിയതും 11.62 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനം ഉറപ്പിച്ചതും. അത്‌ലറ്റിക്‌സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.സുവർണ നേട്ടത്തിനു ശേഷം കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയ അബ്ദുൽ ഹാദിയെ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മർകസ് വർക്കിങ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അബ്ദുൽ ഹാദിയെ അഭിനന്ദിച്ചു. സ്വീകരണ സംഗമത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ  അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ,…

ഫിലഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം!

ഫിലഡൽഫിയ : സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ട്, ഫിലഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് പുതിയ ദേവാലയം . ഇതോടെ ന്യൂയോർക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിൽ 4 -മത്തെ ദേവാലയം കൂടി യാഥാർത്ഥ്യമായി . ഫിലഡൽഫിയയിലെ ന്യൂ ടൗൺ ലുള്ള 749 Durham Road, Newtown, PA 18940 – ൽ 5.44 ഏക്കർ സ്ഥലവും പള്ളിയും മിഷന്റെ ആത്മീയ യാത്രയിലെ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ലാണ്. സ്വന്തമായൊരു ദേവാലയവും വിശ്വാസപരിശീലനത്തിനും കൂട്ടായ്മയ്ക്കും അനുയോജ്യമായ ഒരു കേന്ദ്രവും എന്ന നീണ്ട 27 വർഷത്തെ ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. ഈ വലിയ നേട്ടം കൈവരിക്കാൻ പ്രാർത്ഥനകളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഒപ്പംനിന്ന എല്ലാ വിശ്വാസികളോടും കുടുംബങ്ങളോടും അഭ്യുദയകാംക്ഷികളോടും ഹൃദയം നിറഞ്ഞ നന്ദി ഇടവക വികാരി റവ .ഡോക്ടർ ബിബി തറയിൽ അറിയിക്കുന്നു. ഓരോ…

ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

മോണ്ട്ഗോമറി:ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2023 ഒക്ടോബറിൽ അപ്പാർട്ട്മെന്റിന് പുറത്തുള്ള പിക്നിക് ടേബിളിൽ ഇരിക്കുകയായിരുന്ന 52 കാരിയായ ഡോ. തലാത് ജെഹാൻ ഖാനെയാണ് 27 കാരനായ മൈൽസ് ജോസഫ് ഫ്രിഡ്രിച്ച് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് മോണ്ട്ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജി ഫിൽ ഗ്രാൻഡാണ് വ്യാഴാഴ്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ലഹരിക്ക് അടിമയായിരുന്ന പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി അമ്മ കോടതിയിൽ പറഞ്ഞു.

സനോജ് സ്റ്റീഫന്റെ ഓർമ്മക്കായി ഉഴവൂരിൽ നാട്ടുകാര്‍ക്ക് നടക്കാനൊരു ‘നല്ല വഴി;’ സനോജ് സ്മാരക പാര്‍ക്ക് ഉഴവൂരില്‍ നവംബര്‍ 18-ന് തുറക്കും

സനോജ് സ്മാരക പാര്‍ക്ക് ഉഴവൂരില്‍ നവംബര്‍ 18-ന് തുറക്കും. പ്രവാസി മലയാളി ഇലവുങ്കല്‍ ഇ.എം. സ്റ്റീഫന്‍ മകന്‍ സനോജിന്റെ ഓര്‍മ്മയ്ക്കായി നാടിന് സമര്‍പ്പിക്കുന്ന സംരംഭം ഉഴവൂര്‍: സ്വസ്ഥമായി അൽപനേരം നടക്കാം. യോഗയും വ്യായാമവും ചെയ്യാം. ഉഴവൂർ ടൗണിനു തൊട്ടടുത്തടുത്ത് റോഡരികത്ത് സനോജ് സ്റ്റീഫൻ സ്‌മാരക ട്രസ്‌റ്റ് നിർമിക്കുന്ന പാർക്ക് വേറിട്ടൊരു സങ്കൽപത്തിന്റെ സാക്ഷാൽകാരമാണ്. പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഇലവുങ്കൽ ഇ.എം.സ്റ്റീഫൻ നിർമിക്കുന്ന പാർക്ക് നവംബർ 18ന് തുറക്കും. മാങ്കനാൽ പാലത്തിനു സമീപം സ്ഥലം വാങ്ങി ലക്ഷങ്ങൾ മുടക്കി തയാറാക്കുന്ന പാർക്കിൽ രാവിലെയും വൈകിട്ടും നടക്കാനും വ്യായാമം ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം. അകാലത്തിൽ പൊലിഞ്ഞ മകൻ സനോജിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് സ്റ്റീഫൻ ജന്മദേശത്ത് ഇത്തരത്തിലൊരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്നത്. 40 സെന്റ് സ്ഥലത്തു നടപ്പുവഴിയും യോഗ, വ്യായാമ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വഴിയുടെ വശങ്ങൾ…

ഓൺലൈൻ സംവാദത്തിൽ റോ ഖന്നയും റിതേഷ് ടണ്ടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം

സാൻ ഹൊസെ:ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) നിർത്തലാക്കൽ, ഗ്രീൻ കാർഡ് മുൻഗണനകൾ, ശതകോടീശ്വരന്മാർക്കുള്ള നികുതി എന്നിവയെച്ചൊല്ലി കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സ്ഥാനാർത്ഥികളായ റോ ഖന്നയും റിതേഷ് ടണ്ടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. സാൻ ഹൊസെയിൽ നടന്ന ഓൺലൈൻ സംവാദത്തിൽ, ഐസിഇ എന്ന ഏജൻസി റദ്ദാക്കി അതിന് പകരം നീതിന്യായ വകുപ്പിന് കീഴിൽ കൂടുതൽ മാനുഷിക മൂല്യങ്ങളുള്ള സംവിധാനം കൊണ്ടുവരണമെന്ന് നിലവിലുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു. കൂടാതെ, ഇവിടെ പഠിക്കുകയും ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നവർക്ക് ഗ്രീൻ കാർഡ് നൽകണമെന്നും ഖന്ന വാദിച്ചു. അതേസമയം, 1.2 ദശലക്ഷത്തിലധികം ആളുകൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണെന്നും, ഓരോ രാജ്യത്തിനും ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ കാർഡ് പരിധി (per-country cap) അവസാനിപ്പിക്കുകയാണ് പരിഹാരമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ റിതേഷ് ടണ്ടൻ തിരിച്ചടിച്ചു. സാമ്പത്തിക വിഷയങ്ങളിൽ, ശതകോടീശ്വരന്മാർക്ക് 5 ശതമാനം നികുതി…

ഇന്ദിരാഗാന്ധി – ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകം: വി രാജേഷ് മോഹൻ റാവു

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ധീരതയുടെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായി എന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇന്ദിരാഗാന്ധി. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന അവർ രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് സ്വന്തമാക്കിയത്. 1917 നവംബർ 19-ന് അലഹബാദിൽ ജനിച്ച ഇന്ദിരാഗാന്ധി, സ്വാതന്ത്ര്യസമരത്തിന്റെ അന്തരീക്ഷത്തിലാണ് വളർന്നത്. ജവഹർലാൽ നെഹ്റുവിന്റെ മകൾ എന്നതിലുപരി സ്വന്തം കഴിവും ആത്മവിശ്വാസവും ദൃഢനിശ്ചയവുംകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അവർ. 1966 ജനുവരി 24-ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ദിരാഗാന്ധി നിരവധി വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ പുരോഗതിക്കായി ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടു. 1969 ജൂലൈ 19-ന് 14 പ്രമുഖ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചത് അവരുടെ ഭരണകാലത്തെ നിർണായക തീരുമാനങ്ങളിലൊന്നായിരുന്നു. കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനും ഹരിതവിപ്ലവത്തിന് അവർ പിന്തുണ നൽകി. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ അവരുടെ നേതൃത്വം ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന…

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായി സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ് നവംബർ 14 ന്

ഡാളസ് :ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANT), ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പെൻഷൻകാർക്കായി ഒരു ദിവസത്തെ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു 2026 നവംബർ 14, ശനിയാഴ്ച  രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ   701 North Central Expy., Bldg # 5, Richardson, TX 75080 ക്യാമ്പ് സംഘടിപ്പിചിരിക്കുന്നത് :ഈ ക്യാമ്പ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റിന് (Life Certificate) മാത്രമുള്ളതാണ്. പാസ്‌പോർട്ട്, വിസ, ഒസിഐ (OCI) തുടങ്ങിയ മറ്റ് സേവനങ്ങൾ ഇവിടെ ലഭ്യമാവില്ല.   മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി അപ്പോയിന്റ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.   കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി iant.org/v1/event.php?eid=86 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

റേസ് കോഴ്‌സ് പള്ളി പൊളിക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചു; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് പള്ളി പൊളിച്ചുനീക്കാനുള്ള നീക്കത്തിന് താൽക്കാലിക വിരാമം. ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച നിവേദനത്തിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ പള്ളിക്കെതിരെ പൊളിക്കൽ നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എൽ ആൻഡ് ഡിഒ) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനീഷ് ദയാൽ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആശിഷ് ദീക്ഷിതാണ് ഇക്കാര്യം വ്യക്തമാക്കിയത്. വഖഫ് ബോർഡിന്റെ നിവേദനത്തിൽ നാലാഴ്ചയ്ക്കകം ഔദ്യോഗിക തീരുമാനമെടുക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. തുടർന്ന് കേസിന്റെ തുടർവാദം ഡിസംബർ 16ലേക്ക് മാറ്റി. പള്ളി പൊളിച്ചുനീക്കാനുള്ള സാധ്യതയിൽനിന്ന് സംരക്ഷണം നൽകണമെന്നും വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ ആരാധന നടത്താനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സയ്യിദ് അഹമ്മദ് സൗദ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക ഉറപ്പ്. എന്നാൽ, ഹർജിക്കാരന് കോടതിയെ…

ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി; രണ്ട് പ്രമുഖ സ്കൂളുകളിൽ അടിയന്തര സുരക്ഷാ പരിശോധന, വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ബോംബ് ഭീഷണികൾ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ രണ്ട് പ്രമുഖ സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് പോലീസ്, അഗ്നിശമന സേന, ബോംബ് നിർവീര്യമാക്കൽ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ സുരക്ഷാ പരിശോധന നടത്തി. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലായി. എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്താനായില്ലെന്നാണ് ലഭ്യമായ വിവരം. ഡൽഹിയിലെ ഹുമയൂൺ റോഡിൽ പ്രവർത്തിക്കുന്ന സർദാർ പട്ടേൽ വിദ്യാലയ (എസ്പിവി), ആർഎസ് ജൂനിയർ മോഡേൺ സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ബോംബ് സ്ഫോടനം നടത്തുമെന്ന മുന്നറിയിപ്പടങ്ങിയ ഇമെയിലുകൾ എത്തിയത്. സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണിയാണ് സന്ദേശത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇമെയിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ സ്കൂൾ അധികൃതർ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെ വിവരമറിയിക്കുകയും അടിയന്തര മുൻകരുതൽ നടപടികൾ…