സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 10,000,000 ദിർഹം ഒന്നാം സമ്മാനത്തിന് ഒരു അവകാശി കൂടി

ദുബായ്: 2022 ഡിസംബർ 10-ന് നടന്ന മഹ്സൂസിന്റെ 106-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഒരാൾ കൂടി ഒന്നാം സമ്മാനമായ 10,000,000 ദിർഹം സ്വന്തമാക്കി. ഇതോടെ മഹ്സൂസിലൂടെ കോടീശ്വരന്മാരായി മാറിയവരുടെ എണ്ണം 31 ആയി. ഇതിൽ 11 പേരും ഈ വർഷം വിജയിച്ചവരാണ്.

മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് 2022 ആവേശകരമായ വർഷമാണ്. ഈ വർഷം മാത്രം 11 ഭാഗ്യശാലികൾ ഒന്നാം സമ്മാനം നേടി കോടീശ്വരന്മാരായി. വർഷത്തിൽ ഇനിയും ഏതാനും ആഴ്ചകൾ ബാക്കിയുണ്ട്. വർഷാവസാനത്തിന് മുമ്പുള്ള സൂപ്പർ സാറ്റർഡേ നറുക്കെടുപ്പുകളിലോ ഫന്റാസ്റ്റിക് ഫ്രൈഡേ നറുക്കെടുപ്പുകളിലോ കൂടുതൽ വിജയികളെ നമുക്ക് പ്രതീക്ഷിക്കാം. പുതിയ വിജയിയുടെ വിവരങ്ങൾ ലഭ്യമാകുമ്പോൾ വിശദാംശങ്ങൾ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മഹ്സൂസിന്റെ മാനേജിംഗ് ഓപ്പറേറ്ററായ എവിംഗ്സ് എൽഎൽസിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു.

നറുക്കെടുത്ത 22, 23, 25, 27, 34 എന്നീ അഞ്ച് അക്കങ്ങളും ഒത്തുപോകുന്നയാൾക്കാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 1,000,000 ദിർഹം 19 പേർ പങ്കിട്ടു. അവർ അഞ്ച് നമ്പറുകളിൽ നാലെണ്ണം പൊരുത്തപ്പെടുത്തി, ഓരോരുത്തരും 52,631 ദിർഹം വീതം പങ്കിട്ടു. കൂടാതെ, മൂന്ന് നമ്പറുകളുമായി പൊരുത്തപ്പെട്ട 1,175 പേർ 350 ദിർഹം വീതം നേടി.

എല്ലായ്‌പ്പോഴും എന്നപോലെ, പ്രതിവാര റാഫിൾ നറുക്കെടുപ്പിലെ മൂന്ന് വിജയികൾ 300,000 ദിർഹം പങ്കിട്ടു. ശൊ‌ഐബ്, നൂറുദ്ദീൻ, ജമാൽ എന്നിവർ 100,000 ദിർഹം വീതം നേടി. യഥാക്രമം 25623209, 25787006, 25575063 എന്നീ നമ്പരുകളിലൂടെയാണ് ഇവർ വിജയിച്ചത്. 106-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലെ വിജയികൾക്ക് മൊത്തം 11,711,250 ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ ലഭിച്ചു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു.

ഓരോ ആഴ്‌ചയും 10,000,000 ദിർഹം സമ്മാനമായി നൽകുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിൽ പ്രവേശിക്കാൻ നിങ്ങൾ 39 നമ്പറുകളിൽ ആറെണ്ണം തിരഞ്ഞെടുത്താൽ മതി.

ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളുമായി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന ജിസിസിയിലെ ആദ്യത്തെ പ്രതിവാര ലൈവ് നറുക്കെടുപ്പാണ് അറബിയിൽ ‘ഭാഗ്യം’ എന്നർത്ഥം വരുന്ന മഹ്സൂസ്. ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും സേവനമെന്ന നിലയിൽ സമൂഹത്തിന് തിരികെ നൽകാനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണ്.

Print Friendly, PDF & Email

Leave a Comment

More News