പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട്  സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക്  സാധിക്കുന്നുണ്ടോ?
യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി ധാർമ്മിക രോക്ഷത്തോടെ ശ്രീ.കെ.പി.അപ്പൻ പറഞ്ഞത് ഇങ്ങനെയാണ്. ‘എല്ലാം ആഴ്ചയിലും സംഭവിക്കുന്ന ഒരു വിപത്താണ് അവാർഡ് പ്രഖ്യാപനം. പെരുകുന്ന സ്വകാര്യ അവാർഡുകൾ കുഴപ്പം തന്നെ. കഴുകന്മാർ കൂടു തുറന്നു വിടുന്ന തുപോലെയാണ് പലതരം സമിതികൾ അവാർഡുകൾ നൽകുന്നത്.  കാൽനൂറ്റാണ്ടിനി ടയിൽ നമ്മുടെ എഴുത്തുകാർ നടത്തിയ കാലുമാറ്റങ്ങളുടെ കണക്കെടുത്താൽ സദാചാര രാഷ്ട്രീയ ക്കാരിൽ മാത്രമല്ല എഴുത്തുകാരിലും കാണാം’ (കൃതി. മലയാള സാഹിത്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം).
സാഹിത്യ ഭാഷയും സാധാരണ ഭാഷയും തമ്മിലുള്ള വ്യത്യാസം പോലെ ഒരു സംസ്‌കാരത്തിന് നിര ക്കാത്ത അവാർഡ് മാമാങ്കമാണ് കേരളത്തിൽ കാണുന്നത്. മഹാകവി പി.കുഞ്ഞു രാമൻ നായരുടെ പേരിലും അങ്ങനെ പല സാഹിത്യ സാംസ്‌കാരിക പ്രമുഖരുടെ പേരിലും ആദരവിന് പകരം അനാദരവാണ് കാണുന്നത്. എങ്ങും കച്ചവട താല്പര്യങ്ങൾ. അതിനൊപ്പം കൂട്ടിവായിക്കേണ്ടത് ഈ സ്വാർത്ഥ താല്പര്യക്കാരുടെ അവാർഡ് വിതരണം നടത്താൻ പോകുന്നതോ പണകൊതിയുള്ള ചില മുതിർന്ന എഴുത്തുകാർ. കടിഞ്ഞാണില്ലാത്ത കുതിര എതി ലേയും പായും പോലെ സോഷ്യൽ മീഡിയയിൽ, കച്ചവട മാധ്യമങ്ങളിൽ ഈ കൂട്ടർ പാഞ്ഞു കൊണ്ടിരിക്കുന്നത് ഈ പ്രമുഖനറിയില്ല. പത്രത്തിൽ പടം വരും പണവും കിട്ടും. ഈ കൂട്ടരേ എഴുന്നെള്ളിച്ചുകൊണ്ടുപോകാൻ കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും രാഷ്ട്രീയ വേദികളും സംഘടനകളുമുണ്ട്.
നമ്മുടെ സാഹിത്യാഭിവൃദ്ധിയിൽ ബൗദ്ധികവും ബോധപൂർവ്വവുമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് മുക്കിലും മൂലയിലും പ്രമുഖരുടെ പേരിൽ വിറ്റഴിക്കപ്പെടുന്ന പുരസ്‌കാരങ്ങളാണ്. അവിടെ ജനപ്രതിനിധികളുടെ പങ്കാളിത്വവും കാണാറുണ്ട്. അവരെ സംബന്ധിച്ച് വോട്ടുപെട്ടിയാണ് പ്രധാനം. ഈ സാധനം കിട്ടിയില്ലെങ്കിൽ കലാസൃഷ്ടി പൂർണ്ണമാകില്ലെന്നാണ് ഈ അഭിനവ സിദ്ധന്മാരുടെ ചിന്തകൾ. മറ്റൊരു കൂട്ടർ രാഷ്ട്രീയ പാർട്ടികളുടെ തോളിലിരുന്ന് ചെവി തിന്നുന്നവരാണ്. ഈ കൂട്ടർ ആധുനിക സാഹിത്യത്തിലെ സൗന്ദര്യ സങ്കല്പത്തെ കാണുന്നത് എങ്ങനെ സ്വാധീനം ചെലുത്തി സർക്കാർ പുരസ്‌കാരങ്ങൾ, പദവി വാങ്ങാമെന്നുള്ളതാണ്. അതിനവർ കണ്ടെത്തുന്ന ചില മാർഗ്ഗങ്ങൾ ഭരണ നായകനെ വസന്തത്തിന്റെ മധുര ലഹരി നിറച്ചു് വാഴ്ത്തിപ്പാടുക, എഴുതുക. നാല് പുസ്തകമിറക്കിയ ഒരു വിദ്ധ്വാൻ അങ്ങനെ പദവിയിലെത്തിയത് എനിക്കറിയാം. മറ്റൊരു മാർഗ്ഗം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികൾക്കായി കവല പ്രസംഗം നടത്തുന്നതാണ്. ഇതിന്റെയെല്ലാം പിന്നിലെ രഹസ്യ അജണ്ട പദവി, പുരസ്‌കാരം നേടിയെടുക്കലാണ്. മറ്റ് ഭാഷകളിൽ നിന്ന് അടിച്ചുമാറ്റി പുസ്തകമിറക്കി സാഹിത്യ അക്കാദമി പുരസ്‌കാരം വാങ്ങിയാലും പാർട്ടിയുടെ സംരക്ഷണമുണ്ട്. അതിനെ വെള്ളപൂശി പുതപ്പിക്കാൻ മാധ്യമങ്ങളും, അസാധാരണമായ പ്രചാരവേല ചെയ്യാൻ പാർട്ടി പത്രങ്ങളും മുന്നിലുണ്ട്. ഇതിനെ സാഹിത്യ അക്കാദമി പുരസ്‌കാരമെന്ന് എങ്ങനെ വിളിക്കും? മുൻ കാലങ്ങളിൽ കൊടുത്തിട്ടുണ്ടുള്ള പുരസ്‌കാരങ്ങളും പ്രമുഖ പ്രസാധകരുടെ ഇടപെടലുകളും പുനഃപരിശോധിക്കേണ്ടതല്ലേ?
യോഗ്യരായ എഴുത്തുകാരുടെ വെറുപ്പ് വാങ്ങി തുന്നിപ്പിടിപ്പിക്കുന്ന സർപ്പങ്ങളുടെ രത്‌നം ഇവർക്ക് മുത്തുമണികളാണ്. ഈ കൂട്ടർക്ക് കാൽച്ചിലങ്ക കെട്ടികൊടുക്കുന്ന സാംസ്‌കാരിക മേധാവികൾ മനസ്സിലാക്കേണ്ടത് ഭാഷയ്ക്കായി സിദ്ധിയും സാധനയും മാത്രമല്ല സർവ്വോപരി സമയവും മാറ്റിവെച്ചെഴുതുന്ന എഴുത്തുകാരോട് കാട്ടുന്ന തെമ്മാടി രാഷ്ട്രീയ പ്രഹേളികകളാണ് കേരളത്തിൽ കുറെ കാലങ്ങളായി കണ്ടുവരുന്നത്. ഇത് മലയാള ഭാഷയുടെ ജീർണ്ണതയാണ് വെളിപ്പെടുത്തുന്നത്. യാഥാർഥ്യങ്ങളുടെ നേരെ എത്രനാൾ കണ്ണ് ഇറുക്കിയടച്ചിരിക്കും? എഴുത്തുകാർ അവരുടെ നിലപാടുകൾ വ്യക്തമാക്കിയാൽ രാഷ്ട്രീയ പാർട്ടിക ളിലെ ന്യായീകരണ തൊഴിലാളികളെപോലെ അവർക്കെതിരെ പത്തിവിരിച്ചാടുന്നതും വിശുദ്ധിയുടെ വെള്ളിക്കിണ്ണങ്ങളുമായി രംഗത്ത് വരുന്നതും കാണാം. എഴുത്തുകാർ അപകടകാരികളെന്ന് മനസ്സിലാക്കിയാണ് പദവി, പുരസ്‌കാരം കൊടുത്തു് കുറെ എഴുത്തുകാരെ രാഷ്ട്രീയ പാർട്ടികൾ അടിമകളായി വളർത്തു ന്നത്.
മലയാള ഭാഷക്കോ സംസ്‌കാരത്തിനോ വേണ്ടുന്ന സംഭാവനകൾ ചെയ്യാത്തവർ കൂടു തലും അറിയപ്പെടുന്നത് കച്ചവട അവാർഡ്, പദവികളിലൂടെയാണ്. സമൂഹത്തിനോട് മുഖം തിരിഞ്ഞുനിൽക്കുന്ന ഈ അഭിനവ നടന്മാരെ വളമിട്ടുവളർത്തുന്നതിൽ സംഘടനകൾക്കും വലിയൊരു പങ്കുണ്ട്. സമൂഹത്തിന്റെ ചാലകശക്തിയായ സാഹിത്യം സന്ദര്യാത്മകമായി എഴുതി സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നവരാണ് സാഹിത്യകാരന്മാർ, കവികൾ. അവർ ജീവിതം ചവുട്ടിമെതിക്കുന്ന മതരാഷ്ട്രിയക്കാർക്കെതിരെ വാളെ ടുക്കുന്നവരാണ്. ഡോ.സുകുമാർ അഴിക്കോടിന് ശേഷം കേരളത്തിൽ വാളെടുത്തിട്ടുള്ള ഏതെങ്കിലും എഴുത്തുകാരെ കണ്ടിട്ടുണ്ടോ?

Leave a Comment

More News