തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ്എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക പാർട്ടി പ്രവർത്തകരും തമ്മിൽ നടന്ന സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. ഇരു വിഭാഗങ്ങളിൽ നിന്നുമുള്ളപരാതികളെ തുടർന്നാണ് ഇന്ന് (ശനിയാഴ്ച) ചിറയിൻകീഴ് പോലീസ് കേസെടുത്തത്.
രമ്യ ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവര്‍ തിരിച്ചറിഞ്ഞ ഏഴ് പേര് ഉൾപ്പെടെ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവയിലെ
വ്യവസ്ഥകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകനായ സജാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ മറ്റൊരു കേസും രജ്സിസ്റ്റര്‍ ചെയ്തിട്ടു ണ്ട്. ശനിയാഴ്ച ഇയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ, പോലീസ് ഇക്കാര്യത്തിൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്. കാരണം, ഇരു വിഭാഗങ്ങളും പരസ്പരം കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.
ഒരു വാട്ട്സ്ആപ്പ്പോസ്റ്റിന്റെ പേരിലാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. മറുഭാഗമാകട്ടേ, വാട്ട്സ്ആപ്പ് പോസ്റ്റിന്റെ പേരിൽ എംഎൽഎയും കൂട്ടാളികളും തമ്മിൽ ഏറ്റുമുട്ടിയതായും, തുടർന്ന് വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായതായും ആരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടമ്പലവും പാർട്ടി പ്രാദേശിക നേതാവ്സജാദും വ്യത്യസ്തമായ വിശദീകരണമാണ് നല്‍കിയത്.
സംഭവത്തിൽ പരിക്കേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎല്‍എ രമ്യ ഹരിദാസിനെ ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. ഹരിദാസിന്റെ സ്റ്റാഫ് അംഗം പാളയം പ്രദീപ്, എംഎൽഎയും ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ബ്ലോക്ക്പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ
പങ്കെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ചില അംഗങ്ങൾ ചോദ്യം ചെയ്തു. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
വാട്ട്സ്ആപ്പിലും സോഷ്യൽ മീഡിയയിലും സജാദ് തന്നെക്കുറിച്ച് ആവർത്തിച്ച് മോശമായ പരാമർശങ്ങൾ നടത്തിയിരുന്നതായി
ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. “പോസ്റ്റുകളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, സജിത്തിന്റെ നിർദ്ദേശ പ്രകാരമാണ് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് സജാദ് റഞ്ഞു,” രമ്യ ഹരിദാസ് പറഞ്ഞു.
സംഘർഷത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള തർക്കവും തുടർന്ന് രമ്യ ഹരിദാസ് ഒരു കോൺഗ്രസ് നേതാവിന്റെ മുഖത്ത് അടിക്കുന്നതും കാണാം. എംഎൽഎയുടെ പിഎയുടെ
പങ്കാളിത്തത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് തർക്കത്തിനും തുടർന്നുള്ള സംഘർഷത്തിനും കാരണമായത്. പ്രവർത്തകർ എംഎൽഎയുടെ കൈ പിടിച്ച് വളച്ചൊടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “എന്റെകൈ വിടൂ” എന്ന് എംഎൽഎ പറയുന്നതും കേൾക്കാം.