തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസ കടക്കാൻ വാഹനങ്ങളുടെ നീണ്ട നിര കണ്ടതിനെ തുടർന്ന്, എല്ലാ ഗേറ്റുകളും തുറക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഞായറാഴ്ച ടോൾ പ്ലാസ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നല്‍കി.
പോലീസ് പറയുന്നതനുസരിച്ച്, സുരേഷ് ഗോപി തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. ടോൾ പ്ലാസയുടെ
ഇരുവശത്തും രണ്ട് കിലോമീറ്ററിലധികം ദൂരത്തോളം വാഹനങ്ങളുടെ നീണ്ട നിര കണ്ട അദ്ദേഹം അസ്വസ്ഥനായി. അദ്ദേഹത്തിന്റെ അകമ്പടി വാഹനം ഗതാഗതം നിയന്ത്രിച്ച് ടോൾ പ്ലാസയിലേക്ക് എത്തിച്ചെങ്കി ലും, ടോൾ ബൂത്തിൽ എത്തിയ സുരേഷ് ഗോപി
വാഹനത്തിൽ നിന്ന് ഇറങ്ങി എല്ലാ ഗേറ്റുകളും തുറക്കാൻ ഓപ്പറേറ്റര്‍മാരോട് നിര്‍ദ്ദേശിച്ചു.
അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും ഈ ശ്രമത്തിൽ പങ്കു ചേർന്നതോടെ എല്ലാ ഗേറ്റുകളും തുറന്നു. തുടര്‍ന്ന് അര മണിക്കൂറിനുള്ളിൽ എല്ലാ വാഹനങ്ങളെയും കടത്തി വിട്ട് ക്യൂ നീക്കിയെന്ന് പോലീസ് റഞ്ഞു. തുടർന്ന് സുരേഷ് ഗോപി യാത്ര തുടർന്നു.
വാഹനങ്ങളുടെ നീണ്ട ക്യൂ കണ്ടപ്പോൾ ഉത്തരവാദിത്ത ബോധം തോന്നിയെന്നും, ഇടപെടാൻ തീരുമാനിച്ചതായും ഒരു ചാനലിനോട് സംസാരിക്കവേ സുരേഷ് ഗോപി പ്രതികരിച്ചു. “ഇത്രയും ദൂരം വരെ വാഹനങ്ങൾ വരിയിൽ നിൽക്കുകയാണെങ്കി ൽ –
നിഷ്ക്രിയമായി നിർത്തുന്നതിലൂടെ ഉണ്ടാകുന്ന ഇന്ധന പാഴാക്കൽ, അമിതമായ താപ ബഹിർഗമനം, പുക ബഹിർഗമനം എന്നിവ
കണക്കിലെടുക്കുമ്പോൾ – ഒരു നിശ്ചിത പരിധിക്കപ്പുറം വാഹനങ്ങൾ പെരുകിയാൽ, ടോൾ ഗേറ്റുകൾ തുറന്ന് അവ കടന്നു പോകാൻ അനുവദിക്കണമെന്ന് കോടതി കർശനമായ നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ടോൾ പിരിവിന് ടോൾ ഓപ്പറേറ്റർമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എന്നാൽ, വാഹനങ്ങളുടെ എണ്ണം കൂടുതലായിരിക്കുമ്പോൾ പ്രക്രിയയ്ക്ക് ഗണ്യമായ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“അവരെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല; അവർ ടോൾ പിരിക്കണം. പക്ഷേ, അതിന് വളരെയധികം സമയമെടുക്കും. അപ്പോൾ, ഇന്ന് സംഭവിച്ചത് – ഒരു കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടത് – അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്,” അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്കുള്ള ദിവസങ്ങളിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസുമായി ഏകോപിപ്പിക്കുകയും, ടോൾ പ്ലാസകളിൽ ഇടപെടുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. “ഇത്തരം ദിവസങ്ങളിൽ ജില്ലാ കളക്ടർമാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഈ ടോൾ ഗേറ്റുകളിൽ ഇടപെട്ട് പോലീസുമായി ഏകോപിപ്പിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ അത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും,” അദ്ദേഹം പറഞ്ഞു.
“പൈലറ്റ് വാഹനം എന്നെ മുന്നോട്ട് നയിച്ചപ്പോൾ, അതിനോട് നീരസം തോന്നിയ നിരവധി ആളുകളെ ഞാൻ കടന്നുപോയി. എന്നാൽ ഇന്ന്, മുന്നോട്ട് നീങ്ങിയപ്പോൾ അവര്‍ക്കെല്ലാം വലിയൊരു ആശ്വാസം അനുഭവിക്കാൻ കഴിഞ്ഞു എന്നറിയുമ്പോൾ എനിക്ക് സംതൃപ്തി തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
തന്റെ വാഹനവ്യൂഹത്തിന്റെ നീക്കത്തിൽ ചില മോട്ടോർ വാഹന യാത്രക്കാർക്ക് അനിഷ്ടം തോന്നിയതായി തനിക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.