ആറ് ലക്ഷം രൂപ ജീവനാംശം ചോദിച്ച യുവതിയോട് ജഡ്ജി പറഞ്ഞു “സ്വയം സമ്പാദിച്ച് ചെലവഴിക്കുക”

ബംഗളൂരു:  ജീവനാംശമായി പ്രതിമാസം ആറ് ലക്ഷം രൂപ ഭർത്താവിൽ നിന്ന് ലഭിക്കണമെന്ന യുവതിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിയുടെ “സ്വയം സമ്പാദിച്ച് ചെലവഴിക്കുക” എന്ന പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചെരിപ്പുകൾ, വസ്ത്രങ്ങൾ, വളകൾ തുടങ്ങിയവയ്ക്ക് പ്രതിമാസം 15,000 രൂപയും വീട്ടിലെ ഭക്ഷണത്തിന് 60,000 രൂപയും വേണമെന്നാണ് രാധ മുനുകുന്ത്ല എന്ന യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കൂടാതെ, കാൽമുട്ട് വേദനയ്ക്കും ഫിസിയോതെറാപ്പിയ്ക്കും മറ്റ് മരുന്നുകൾക്കുമായി 4-5 ലക്ഷം രൂപ വേറെ വേണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് കോടതി നടപടിയെ ചൂഷണം ചെയ്യുന്നതാണെന്ന് വാദത്തിനിടെ ജഡ്ജി പറഞ്ഞു. അത്രയും പണം ചെലവാക്കണമെങ്കിൽ അത് “സ്വയം സമ്പാദിക്കണമെന്നും” ജഡ്ജി പറഞ്ഞു. “ഒരു വ്യക്തിക്ക് ഒരു മാസം ഇത്രമാത്രം ചെലവ് വരുമെന്ന് കോടതിയിൽ പറയരുത്. അതും പ്രതിമാസം 6,16,300 രൂപ. ആരെങ്കിലും അത്രയും ചിലവാക്കുന്നുണ്ടോ? അതും…

കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസ്: പ്രതി സഞ്ജയ് റോയിയുടെ ‘മൃഗീയ പ്രവണതകൾ’ മനഃശാസ്ത്ര പരിശോധനയിൽ കണ്ടെത്തി

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സഞ്ജയ് റോയിയെക്കുറിച്ച് സിബിഐ നടത്തിയ മനഃശാസ്ത്ര വിശകലനത്തിൽ അസ്വസ്ഥജനകമായ ഉൾക്കാഴ്ചകൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സി.ബി.ഐയുടെ കണ്ടെത്തലുകൾ അനുസരിച്ച്, റോയ് വികലമായ ലൈംഗിക മാനസികാവസ്ഥ പ്രകടിപ്പിക്കുകയും മൃഗീയ പ്രവണതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, വിദഗ്ധർ റോയിയുടെ മൊഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും, ഇരയുടെ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് തെളിവുകൾ എന്നിവ ഉപയോഗിച്ച് ക്രോസ് റഫറൻസ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് സഞ്ജയ് റോയിയുടെ സാന്നിധ്യം സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളാൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ നഖത്തിനടിയിൽ കണ്ടെത്തിയ രക്തവും ചർമ്മത്തിലെ പാടുകളും സഞ്ജയ് റോയിയുടെ കൈകളിലെ മുറിവുകളുമായി പൊരുത്തപ്പെടുന്നതായി സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് കൊൽക്കത്ത പോലീസ് പറഞ്ഞിരുന്നു. ഈ കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട്…

അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണലിൽ ഹസീനയ്‌ക്കെതിരെ 3 കേസുകൾ കൂടി ഫയല്‍ ചെയ്തു

ധാക്ക: രാജ്യത്ത് അടുത്തിടെ നടന്ന ക്വാട്ട വിരുദ്ധ പ്രക്ഷോഭത്തിനിടെ സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും ചെയ്തുവെന്ന് ആരോപിച്ച് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണലിൽ ബുധനാഴ്ച മൂന്ന് കേസുകൾ കൂടി ഫയൽ ചെയ്തു. സർക്കാർ ജോലികളിലെ വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ വൻ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ പിതാവിന് വേണ്ടി രണ്ട് അഭിഭാഷകർ മൂന്ന് വ്യത്യസ്ത പരാതികൾ നൽകി, ഇത് പിന്നീട് ആഗസ്റ്റ് 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭമായി മാറി. “ഞങ്ങൾ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനാൽ ഈ കേസുകളുടെ എല്ലാ അന്വേഷണവും ആരംഭിച്ചു,” അന്വേഷണ ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിൻ) അതൗർ റഹ്മാൻ റിപ്പോർട്ടിൽ പറഞ്ഞു. ജൂലൈ 16ന് ചാത്തോഗ്രാമിലെ പഞ്ച്ലൈഷ് പോലീസ് സ്‌റ്റേഷന് പരിധിയിൽ മുറാദ്പൂർ പ്രദേശത്ത് വെച്ച് കൊല്ലപ്പെട്ട ഫൊയ്‌സൽ അഹമ്മദ്…

ഉദ്വേഗജനകമായ കാത്തിരിപ്പിനൊടുവില്‍ ആശ്വാസ വാര്‍ത്ത; കഴക്കൂട്ടത്തു നിന്ന് കാണാതായ 13-കാരിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി

വിശാഖപട്ടണം: 37 മണിക്കൂര്‍ നീണ്ട ഉദ്വേഗജനകമായ കാത്തിരിപ്പിനും നിശ്ചിതത്വത്തിനും വിരാമമിട്ട്‌ കഴക്കൂട്ടത്ത്‌ നിന്ന്‌ കാണാതായ പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്ത്‌ കണ്ടെത്തി. പെണ്‍കുട്ടി പശ്ചിമ ബംഗാളിലേക്ക്‌ പോകുന്ന ട്രെയിനില്‍ ഉണ്ടെന്ന്‌ പ്രദേശത്തെ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍, അംഗങ്ങള്‍ ഓരോ കമ്പാര്‍ട്ടുമെന്റിലും തിരച്ചില്‍ നടത്തി. ഒടുവില്‍ പെണ്‍കുട്ടി ഒരു ബര്‍ത്തില്‍ ഉറങ്ങുന്നത്‌ കണ്ടു. ചെന്നൈയിലെ താംബരത്ത്‌ നിന്നാണ്‌ പെണ്‍കുട്ടി ട്രെയിനില്‍ കയറിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീദ്‌ ബീഗത്തെ ചൊവ്വാഴ്ച രാവിലെ മുതലാണ്‌ കാണാതായത്‌. ബുധനാഴ്ച രാവിലെ കന്യാകുമാരിയില്‍ പെണ്‍കുട്ടിയെ കണ്ടതായി ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പോലീസിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ 50 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ തുച്ഛമായ തുക കൊണ്ട്‌ കഴക്കൂട്ടത്ത്‌ നിന്ന്‌ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്ക്‌ പെണ്‍കുട്ടി എങ്ങനെ യാത്ര ചെയ്തു…

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വര്‍ണ്ണോജ്വലമായി; ഡോ. മാത്യു കുഴല്‍‌നാടന്‍ എം എല്‍ എ മുഖ്യാതിഥി

സ്വാതന്ത്ര്യ ദിനത്തെ നിസ്സാരതയോടെ സമീപിക്കുന്ന ഈ നാളുകളിൽ ശിപായി ലഹളയിൽ നിന്ന് തുടങ്ങി ഒരു നൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് എല്ലാവരും ഓർമിക്കണമെന്നു ഡോ. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഫിലഡൽഫിയയിൽ സംഘടിപ്പിച്ച സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രൂപീകരണത്തിന് ശേഷമാണ് രാജ്യത്തിന് ഐക്യവും അഖണ്ഡതയും കൈവന്നതും. ഇന്ത്യ ഇന്ത്യക്കാരൻ്റെതെന്ന വികാരം രാജ്യമെങ്ങും പടർന്നു പന്തലിച്ചതും. .സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒരുമിച്ച് നിർത്തിയത് കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാകയാണ്. കേരളത്തിലെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ വിട്ടു വീഴ്‌ചയില്ലാത്ത പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ വേട്ടയാടി ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ദേശീയ പതാക ഉയർത്തലോടു കൂടിയാണ് ആഘോഷച്ചടങ്ങുകൾക്കു തുടക്കമായത് . തുടർന്ന് ചെണ്ടമേളവും ഘോഷയാത്രയും നടന്നു. വയനാടു…

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

ന്യൂയോർക്/ തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ വെച്ച് ആഗസ്റ്റ് 20 ന് നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്. 1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ. കേരളത്തിന്‍റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം. സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ (സി. സി. ഐ), ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍ (ഇ. സി. സി.) എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ്…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആചരിച്ചു

ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഏവരേയും പ്രത്യേകം അനുസ്മരിച്ചു. മതേതരത്വവും ജനാധിപത്യവും ഒന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഒഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നുള്ളതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങില്‍ ആന്റോ കവലയ്ക്കല്‍ ഏവരേയും സ്വാഗതം ചെയ്തു. കൂടാതെ ജോര്‍ജ് മാത്യു, ബിജു തോമസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, എബി റാന്നി, ബോബി വര്‍ഗീസ്, അഖില്‍ മോഹന്‍, നിതിന്‍ മുണ്ടിയില്‍ തുടങ്ങിയവരും സ്ാതന്ത്ര്യദിനാശംസകള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ടോബിന്‍ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ഭൂമിയുടെ രജിസ്‌ട്രേഷൻ, അളവ്, പോക്കുവരവ് മുതലായവ ഓണ്‍ലൈനില്‍ ചെയ്യാം

കൊല്ലം: ഭൂമി രജിസ്‌ട്രേഷനും അളവെടുപ്പും പോക്കുവരവും മറ്റും പൂർണമായും ഓൺലൈനിൽ ചെയ്യാം. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടത്തിയിരുന്ന ഭൂസേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുമെന്നതാണ് നേട്ടം. വിൽപന നടത്തുന്ന ഭൂമിയുടെ തണ്ടപ്പേര്‍ സർട്ടിഫിക്കറ്റിനായി റവന്യൂ വകുപ്പിൽ അപേക്ഷ നൽകണം, ഭൂമി ഇടപാടിന് മുമ്പ് സർവേ വകുപ്പിന് സ്കെച്ച് നൽകണം. ഇവ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് രജിസ്ട്രേഷന്‍ നടത്താം. ആധാരത്തിന്റെ വിവിധ മോഡലുകൾ പോർട്ടലിൽ ലഭ്യമാകും. നിങ്ങൾക്ക് അനുയോജ്യമായ ടെംപ്ലേറ്റിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വ്യക്തി വിശദാംശങ്ങൾ നൽകുക. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാൻ കഴിയും. സ്റ്റാമ്പിനുള്ള ഇ-ഫീസും രജിസ്ട്രേഷനും ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് അടയ്ക്കണം. ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്. ആധാരമെഴുത്ത് പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ…

ഒന്ന് +ഒന്ന് = ഇമ്മിണി ബല്യ ഒന്ന്: സണ്ണി മാളിയേക്കൽ

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ശ്രീ വൈക്കം മുഹമ്മദ് ബഷീർ 1944 എഴുതിയ ബാല്യകാലസഖിക്ക് ഇന്നേക്ക് 80 വയസ്സാകുന്നു. എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ “ബാല്യകാലസഖി” വായിച്ചപ്പോൾ, ഒന്നും ഒന്നും കൂടെ കൂട്ടിയാൽ എങ്ങിനെ ഒരു വലിയ ഒന്ന് കിട്ടും എന്നായിരുന്നു ചിന്ത. 96 പേജ് ഉള്ള നോവൽ, ഒരായിരം പേജ് ഉള്ള ജീവിതം വായിക്കുന്ന പോലെയാണെന്ന് പിന്നീടാണ് മനസ്സിലായത്. ഏഴു വയസ്സുകാരി സുഹറയുടെയും ഒൻപത് വയസ്സുള്ള മജീദ്, എത്ര മനോഹരമായാണ് നമ്മുടെ ബേപ്പൂർ സുൽത്താൻ ബാല്യകാലസഖിയിൽ അവതരിപ്പിച്ചിരിക്കുന്നത്. “രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി ഉമ്മിണി തടിച്ച ഒരു നദിയായി ഒഴുകുന്നത് പോലെ രണ്ടു ഒന്നുകൾ ഒരുമിച്ച് ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ഒന്ന് ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സ്വാഭിമാനം മജീദ് പ്രസ്താവിച്ചു.. “ഇമ്മിണി വലിയ ഒന്ന്” കണക്കു പുസ്തകത്തിൽ പുതിയ ഒരു തത്വം കണ്ടുപിടിച്ചതിന് മജീദിനെ…

എൻ.ബി.എ. യുടെ തിരുവോണാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം

ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പി.എസ്.115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ മുതലായവ പരിപാടികളിൽ ചിലതു മാത്രം. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. വാര്‍ത്ത: ജയപ്രകാശ് നായർ