ആത്മഹത്യയ്ക്ക് ശ്രമിച്ചയാളും രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തും മരിച്ചു

കൊച്ചി: തൃക്കാക്കരയില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചയാളും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയും മരിച്ചു. കൊല്ലംകുടി സ്വദേശി കിണറ്റിങ്കല്‍ ബാബു (58) കുടുംബ വഴക്കിനെ തുടര്‍ന്ന്‌ വീടിന്റെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യക്ക്‌ ശ്രമിച്ചു. കുരുക്ക്‌ അഴിച്ച ശേഷം ബേബിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരുക്ക്‌ അഴിച്ച ബേബിയുടെ അയല്‍വാസി സി.ടി.ശശി (57) കുഴഞ്ഞുവീണ്‌ മരിച്ചു. ശശി രണ്ടുതവണ ഹൃദയ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ്‌ സംഭവം. ബേബിയുടെ ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ്‌ ശശി ബേബിയുടെ വീട്ടിലെത്തിയത്‌. കയര്‍ മുറിച്ചശേഷം ബേബിയെ കട്ടിലില്‍ ഇരുത്തി. തുടര്‍ന്ന്‌ നാട്ടുകാര്‍ ബേബിയെ അടുത്തുള്ള സണ്‍ റൈസ്‌ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ ശശിയെ അതേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേബിയും ശശിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ശശിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടിന്‌ കാക്കനാട്‌…

സുരേഷ് ഗോപി മാപ്പു പറഞ്ഞാൽ മാത്രം പോരാ; പരാതി ഗുരുതരമാണ്, കേസെടുക്കണം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി വനിതാ മാധ്യമ പ്രവര്‍ത്തകയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കമ്മീഷന്‍ പോലീസിനോട്‌ റിപ്പോര്‍ട്ട് തേടിയതായി കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. വനിതാ മാധ്യമ പ്രവര്‍ത്തകയും വര്‍ക്കിംഗ്‌ ജേണലിസ്റ്റ്‌ യൂണിയനും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. “സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസിന്‌ നിര്‍ദേശം നല്‍കും. ഒക്ടോബര്‍ 31ന്‌ കോട്ടയത്ത്‌ പബ്ലിക്‌ ഹിയറിംഗ്‌ നടത്തും. സുരേഷ്‌ ഗോപി മാപ്പ്‌ പറഞ്ഞതുകൊണ്ട്‌ പ്രശ്നം അവസാനിക്കില്ല. വനിതാ കമ്മീഷന്‍ ഇക്കാര്യം ഗാരവത്തോടെയാണ്‌ കാണുന്നത്‌. കമ്മീഷന്‍ സ്വമേധയാ അല്ല മാധ്യമ പ്രവര്‍ത്തക പരാതി നല്‍കുമെന്ന്‌ പറഞ്ഞതിനാലാണ്‌ ഇടപെടുന്നത്‌. പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ ഇപ്പോള്‍ നടപടിയെടുത്തത്‌,” സതീദേവി പറഞ്ഞു. സുരേഷ്‌ ഗോപിയെ പിന്തുണച്ച്‌ മാധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മുന്നറിയിപ്പ്‌ നല്‍കി. അതേസമയം,…

മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി (93) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍ ഹരി ഞായറാഴ്ച രാവിലെ കൊച്ചിയില്‍ അന്തരിച്ചു. 93 വയസ്സയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തില്‍ നിന്ന്‌ ആര്‍എസ്‌എസ്‌ തലപ്പത്തെത്തുന്ന ആദ്യ പ്രചാരക്‌ ആയിരുന്നു. ആര്‍എസ്‌എസ്‌ അഖില ഭാരതീയ പ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ടാറ്റാ ഓയില്‍ മില്‍സിലെ മുന്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്ന രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ പത്മാവതിയുടെയും മകനായി 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിൽ ജനനം. അച്ഛന്‍ ആര്‍എസ്‌എസ്‌ അനുഭാവിയായിരുന്നു. നിരോധനകാലത്ത് സംസ്ഥാനത്ത് ആർഎസ്എസിനെ നയിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 13-ാം വയസ്സിൽ തുടങ്ങിയ സംഘപ്രവർത്തനം 93-ാം വയസ്സിലും തുടർന്നു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിലും, മഹാരാജാസ് കോളേജിലും പഠനം. ബാലസ്വയം സേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,സ്വർഗീയ ഭാസ്‌ക്കർ റാവുജിയുമായി അടുത്ത ബന്ധം. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ്…

രാശിഫലം (29-10-2023 ഞായര്‍)

ചിങ്ങം : ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രങ്ങളിൽ അധിഷ്‌ടിതമാണ്. കന്നി : നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് ഇപ്പോഴും സാധിക്കാതെവരും. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം : ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയാറാവും. വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം : ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും.…

കളമശേരിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്; നിരവധി പേരുടെ നില ഗുരുതരമാണ്

കൊച്ചി: കളമശ്ശേരിയിൽ നടന്ന വന്‍ സ്ഫോടനത്തില്‍ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30 ഓടെയാണ് വലിയ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ സ്ഥലത്താണ് സ്‌ഫോടനം നടന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പ്രാർത്ഥനയ്ക്കായി കൂടിനിന്നപ്പോഴായിരുന്നു ഹാളിനകത്ത് സ്‌ഫോടനം ഉണ്ടായത്. എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമല്ല. വലിയ പോലീസ് സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ചെറിയ ഹാളായതിനാൽ അപകടത്തിൻ്റെ വ്യാപ്തി വർദ്ധിച്ചുവെന്നാണ് വിവരം.

നിർത്തുവിൻ ഈ രക്തദാഹിയാം യുദ്ധ താണ്ഡവം (കവിത): എ.സി. ജോർജ്

ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങൾ പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങൾ തകർന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളിൽ കുടുങ്ങിയ ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങൾ അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങൾ നിറയും പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കർകളിൽ നിന്നുയരുന്ന തീപാറും വെടിയുണ്ടകൾ നിഷ്ക്കരുണം ചുട്ടു തള്ളുന്നു സാധാരണക്കാരാം യുദ്ധമരണഭീതിയിൽ കഴിയുന്ന ജനത്തെ സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകൾകൊപ്പം ജനത്തെയാകെ കശാപ്പ്ചെയ്തു ചെഞ്ചോരയിൽ മുക്കിയൊഴുക്കും ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ കേൾക്കുന്നില്ലേ നിങ്ങൾ ചുടു ചോരയാൽ പിടയുന്ന ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആർത്തനാദങ്ങൾ ജാതി മത വർഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ…

“മനമാകും അൾത്താരയിൽ” എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു (വീഡിയോ)

ഡാളസ്: മനമാകും അൾത്താരയിൽ എന്ന ഭക്തിഗാനം ഒക്ടോബർ 29ന് ഡാളസിൽ പ്രകാശനം ചെയ്തു. സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവും ഡാളസിലെ സ്ഥിര താമസക്കാരനുമായ ബ്രയാൻ തോമസ് രചനയും, ഈണം നിർവഹിച്ച ഗാനമാണ് “മനമാകും അൾത്താരയിൽ” എന്ന ഭക്തിഗാനം. പ്രസിദ്ധ ക്രിസ്തീയ ഗായകൻ കെസ്റ്റർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എബി ടോം സിറിയക് (കീബോർഡ് പ്രോഗ്രാമിംഗ്), റിസൺ മുട്ടിച്ചുക്കാരൻ (വുഡ്‌വിൻഡ്‌സ്),എന്നിവരാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. യുവാവ് ആയിരിക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച്‌ കേരളത്തിൽനിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത യുവ കവിയാണ് ബ്രയാൻ തോമസ്. അമേരിക്കയിലെ തുടർ പഠനത്തിന് ശേഷം ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്തുവരികയാണ് ബ്രയാൻ തോമസ്. വളരെ ചെറുപ്പം മുതൽ തന്നെ സഭയുടെ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു വ്യക്തിയായിരുന്നു ബ്രയാൻ. അൾത്താര ബാലനായി ‌ കേരളത്തിലും, അമേരിക്കയിലും ഉള്ള പള്ളികളിൽ ശുശ്രൂഷ ചെയ്യുമ്പോൾ…

ഗാസയിലെ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കണമെന്ന് ജൂത സമാധാന സംഘം

 ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള ഒരു ജൂത സമാധാന സംഘം ആഹ്വാനം ചെയ്തു. മൂന്നാഴ്ചയിലേറെയായി നിരന്തരമായ ബോംബാക്രമണത്തിന് വിധേയമായ ഗാസയില്‍ ഉടനടി വെടിനിർത്തൽ വേണമെന്ന ആഗോള ആവശ്യത്തിൽ തങ്ങളും ചേരുന്നു എന്ന് അവര്‍ പ്രഖ്യാപിച്ചു. X-ൽ ശനിയാഴ്ച ആരംഭിച്ച നിരവധി പോസ്റ്റിംഗുകളിൽ ജൂത വോയ്‌സ് ഫോർ പീസ് ഗാസയിലെ “ഭീകരത”ക്ക് അമേരിക്കയെ കുറ്റപ്പെടുത്തി. “നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ഇപ്പോൾ വെടിനിർത്തൽ ആവശ്യപ്പെടുന്നു. ഇസ്രായെല്‍ നടത്തുന്നത് വംശഹത്യയാണ്. അവര്‍ ഇതിനകം 47 ഫലസ്തീൻ കുടുംബങ്ങളെ ഗാസയിലെ ജനസംഖ്യാ രജിസ്ട്രിയിൽ നിന്ന് മായ്ച്ചു കളഞ്ഞു; എല്ലാ തലമുറകളിലെയും കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചു. ഇത് അളവറ്റ നഷ്ടമാണ്. ഗാസയിലെ ഭീകരതയ്ക്ക് ഉത്തരവാദി അമേരിക്കയാണ്. ഈ കുട്ടികളെ കൊല്ലാൻ ഇസ്രായേൽ സൈന്യം ഗാസയിൽ വർഷിക്കുന്ന ബോംബുകളിൽ 80 ശതമാനവും അമേരിക്കൻ നിർമ്മിതമാണ്. ഈ വംശഹത്യ തടയാൻ…

സെക്യൂരിറ്റി ഗാർഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: തിങ്കളാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേസ് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്യരുതെന്ന് കസ്റ്റംസ് പ്രിവന്റീവ് ഓഫീസറോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ഗ്രൗണ്ടിലും പിന്നീട് കാറിനുള്ളിലും വെച്ച് ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ചേർന്ന് തന്നെ മർദ്ദിച്ചതായി സെക്യൂരിറ്റി ജീവനക്കാരൻ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.

ആർ ഹരിയുടെ നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി

ഹ്യൂസ്റ്റൺ: മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ ഹരിയുടെ (93) നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി. ആർ എസ് എസ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ഹരിയുടെ വിയോഗം ഭാരതത്തിലെ ഹൈന്ദവ ജനതയ്ക്ക് തീരാ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത് എന്ന് പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. എഴുത്തുകാരനും തത്വചിന്തകനും പ്രഭാഷകനും ആയിരുന്നു അദ്ദേഹമെന്ന് കെ എച് എൻ എ ജനറൽ സെക്രട്ടറി സുരേഷ് നായർ അനുസ്മരിച്ചു. കോടിക്കണക്കിനു യുവാക്കളുടെ പ്രിയപ്പെട്ട ഹരിയേട്ടൻറെ വിയോഗത്തോടെ ഭാരതത്തിന്റെ ജ്ഞാനസൂര്യൻ അസ്തമിച്ചിരിക്കുന്നു എന്ന് കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള പറഞ്ഞു. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവെൻഷൻന്റെ തിരക്കിട്ട പ്രവർത്തന ങ്ങൾക്കിടയിൽ ആണ് നേതാക്കൾ പ്രതികരിച്ചത്.