പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷം വർണ്ണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പമ്പ അസ്സോസിയേഷൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ വർഷത്തെ മാതൃ ദിനാഘോഷം പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും ശ്രെധേയമായി. മാതൃ ദിനാഘോഷ പരിപാടിയുടെ കോഡിനേറ്റർ ജോർജ് ഓലിക്കൽ മാതൃ ദിനാഘോഷത്തിൻറ്റെ ഹൃസ്വ ചരിത്രം വിവരിച്ച ശേഷം സദസിനു സ്വാഗതം ആശംസിച്ചു. തുടർന്ന് പമ്പയുടെ പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാല അധ്യക്ഷ പ്രെസംഗം നടത്തി പരിപാടികൾ ഉൽഘാടനം ചെയ്തു. മതേഴ്സ് ഡേ ആഘോഷങ്ങളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഉദ്ദേശ ശുദ്ധി പോലെ തന്നെ സ്വന്തം അമ്മമാരേ ആദരിക്കുന്നതോടൊപ്പം തന്നെ അശരണരായ അമ്മമാരേ കണ്ടെത്തി സഹായിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെയും ലക്ഷ്യം എന്നദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. തുടർന്ന് നീവ…

12 കാരനായ ബെന്യാമിന് അസോസിയേറ്റ് ബിരുദം

12 കാരനായ ബെന്യാമിൻ ബാംബുറാക്ക്, ജോലിയറ്റ് ജൂനിയർ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ അസോസിയേറ്റ് ഓഫ് ആർട്സ് ബിരുദം നേടി 12 വയസ്സുള്ള കോളേജ് ബിരുദധാരി കാലിഫോർണിയ സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് .അതോടൊപ്പം വെറും 10 വയസ്സിൽ കോളേജിൽ ചേർന്നതിന് ശേഷം ജെജെസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായും ബെന്യാമിൻ മാറി. “ഇതിന് സമർപ്പണം ആവശ്യമാണ്, ഞാനും നേരത്തെ തന്നെ പഠിച്ചു, അതിനാൽ ഇത് എന്നെ ഇന്നത്തെ നിലയിൽ സഹായിച്ചു, കാരണം എനിക്ക് കൂടുതൽ ഗണിതങ്ങൾ ചെയ്യേണ്ടതുണ്ട്,” ബെന്യാമിൻ പറഞ്ഞു. നിയമപരമായി വാഹനമോടിക്കാൻ പോലും കഴിയുന്നതിന് മുമ്പാണ് ബെന്യാമിൻ ബാംബുറാക്ക് ബിരുദം കരസ്ഥമാക്കിയത്‍ ബെന്നിക്‌ 10 വയസ്സായപ്പോഴേക്കും ഹൈസ്കൂൾ ഡിപ്ലോമ ലഭിച്ചതായി ബെനിയുടെ പിതാവ് ജോർഡ്ജെ ബാംബുറാക് പറഞ്ഞു.. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ബെനിക്ക് മിടുക്കനാണെന്ന് അറിയാമായിരുന്നുവെന്ന് അവന്റെ പിതാവ് പറഞ്ഞു. ഇപ്പോൾ…

മഞ്ചിന്റെ ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച

ന്യൂജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് , ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ)വെച്ച് നടത്തുന്നതാണ് . ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ 18 ഭാഷകളിലായി വിവിധയിനം ഗാനങ്ങൾ ആലപിച്ച് തന്റെതായ മികവ് തെളിയിച്ച വ്യക്തിയാണ് പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി. ഗാനത്തോടൊപ്പം വിവിധ സംഗീതപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. മറ്റുള്ളവരുടെ പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ കഴിഞ്ഞാൽ അതിൽ പരം ദൈവികമായാ ഒരു പ്രവർത്തി വേറെ ഇല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ…

ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മര്‍ ജിം ബ്രൗൺ 87-ൽ അന്തരിച്ചു

1960 കളിൽ ഒരു അഭിനേതാവായും അതുപോലെ തന്നെ ഒരു പ്രമുഖ പൗരാവകാശ അഭിഭാഷകനായും തിളങ്ങിയ പ്രോ ഫുട്ബോൾ ഹാൾ ഓഫ് ഫെയ്‌മർ ജിം ബ്രൗൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. എനി ഗിവണ്‍ സണ്‍ഡേ, ദി ഡേര്‍ട്ടി ഡസന്‍ എന്നിവയുള്‍പ്പെടെ 30 ല്‍ അധികം ചിത്രങ്ങളിലും ജിം ബ്രൗൺ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അദ്ദേഹം അന്തരിച്ചതെന്നു ബ്രൗണിന്റെ കുടുംബത്തിന്റെ വക്താവ് പറഞ്ഞു. “ലോകത്തിന്, അദ്ദേഹം ഒരു ആക്ടിവിസ്റ്റും നടനും ഫുട്ബോൾ താരവുമായിരുന്നു,” “ഞങ്ങളുടെ കുടുംബത്തിന്, സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനുമായിരുന്നു. ഭാര്യ മോണിക്ക് ബ്രൗൺ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും ഗെയിമിന്റെ ആദ്യ സൂപ്പർസ്റ്റാറുകളിൽ ഒരാളുമായ ബ്രൗൺ 1965-ൽ എന്‍എഫ്എലിന്റെ ഏറ്റവും മൂല്യവത്തായ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു, 1957 മുതൽ 1965 വരെയുള്ള ഒരു ചെറിയ…

ഡോ. ഫെലിക്സ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

ന്യൂയോർക് : പ്രവാസി മലയാളി ഫെഡറർഷൻ നോർത്ത് അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.സഖറിയാ മാത്യുവിന്റെ മകൻ ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. ഡോ. ഫെലിക്സിന്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അമേരിക്ക റിജിയണൽ ചെയർമാൻ ഷാജി രാമപുരം, പ്രസിഡന്റ്‌ പ്രൊഫ. ജോയ് പല്ലാട്ടുമഠം (ഡാളസ്), ജനറൽ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക് ), ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (ലണ്ടൻ), ഗ്ലോബൽ പ്രസിഡന്റ് പി. എ സലിം (ഖത്തർ ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി (ഓസ്‌ട്രീയ) എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറയുന്നു  

ഇന്ത്യയില്‍ നിന്നു 17 കേന്ദ്രങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് സെയില്‍ പ്രഖ്യാപിച്ച് സ്‌കൂട്ട്

തിരുവനന്തപുരം: സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് മെയ് 16 മുതല്‍ 20 വരെ നെറ്റ് വര്‍ക് സെയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം തുടങ്ങിയിടങ്ങളിലെ യാത്രക്കാര്‍ക്ക് ദക്ഷിണ പൂര്‍വ്വേഷ്യയിലേയും പൂര്‍വ്വേഷ്യയിലേയും 17 കേന്ദ്രങ്ങളിലേക്ക് 6200 രൂപ മുതല്‍ തുടങ്ങുന്ന നിരക്കുകളില്‍ പറക്കാനാവും. 2023 ആഗസ്റ്റ് 31 വരെ സ്‌കൂട്ടിന്റെ നെറ്റ്‌വര്‍ക്കില്‍പെട്ട ജപ്പാന്‍, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ഇന്ത്യയില്‍ നിന്നു നേരിട്ടു ഫ്‌ളൈറ്റുകള്‍ ഉള്ളവയ്ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സിംഗപൂര്‍ വഴിയുള്ള യാത്രകളും തെരഞ്ഞെടുക്കാം. സ്‌കൂട്ട് പ്ലസില്‍ കൂടുതല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

തേനിയില്‍ മരക്കൊമ്പ് തലയിൽ വീണ് 15 വയസ്സുകാരി മരിച്ചു

കുമളി: കുടുംബാംഗങ്ങൾക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിച്ച് വാഹനത്തിൽ കയറാനൊരുങ്ങവേ മരക്കൊമ്പ് ഫെമിനയുടെ തലയിൽ വീഴുകയായിരുന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻതന്നെ ക​മ്പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫെ​മി​ന.  

കോൺഗ്രസ് വിട്ടു പോയ എല്ലാവരും തിരികെ വരണമെന്ന് കെ മുരളീധരന്‍

കോൺഗ്രസ് വിട്ടവരെല്ലാം പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി, കേരള കോൺഗ്രസ് പിള്ള തുടങ്ങിയവർ തെറ്റിദ്ധാരണയുടെ പേരിലാണ് പുറത്തുപോയത്. അവരെല്ലാം തിരിച്ചുവരണമെന്നാണ് ആഗ്രഹം. എന്നാൽ, ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 20-20 (മുഴുവൻ സീറ്റുകൾ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന മുസ്ലീം ലീഗിനെ സിപി‌എം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. എന്നാൽ, മുസ്ലീം ലീഗിനെ പുകഴ്ത്തി യു.ഡി.എഫിൽ പിളർപ്പുണ്ടാക്കാമെന്ന് എൽ.ഡി.എഫ് കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു

എടത്വ: സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു. ഇന്നലെ എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് സംഗീത അദ്ധ്യാപകൻ എടത്വ കണ്ടത്തിൽ ബിൽബി മാത്യൂവിൻ്റെ നേതൃത്വത്തിൽ ചെണ്ടമേളവും കൊമ്പും അരങ്ങേറിയത്. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തുന്നതു വരെ മേളത്തോടൊപ്പം ബിൽബി മാത്യൂവിൻ്റെ പ്രകടനം ശ്രദ്ധേയമായി. സുനിൽ കുമാർ അശാനിനിൽ നിന്നും ചെണ്ടമേളവും , അജി ആശാനിൽ നിന്നും കൊമ്പും ദിലീപ് ആശാനിൽ നിന്നു താളവും അഭ്യസിച്ച ബിൽബി മാത്യൂ ശിഷ്യഗണത്തിന് ഏറെ പ്രിയപെട്ട ഗുരു കൂടിയാണ്. മുൻ വർഷങ്ങളിൽ തിരുനാൾ ജനറൽ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം എടത്വപള്ളിയിൽ…

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പ്രാർത്ഥന ഒരു ഒഴികഴിവായി ഉപയോഗിക്കരുത്: കീത്ത് സെൽഫ്

ടെക്സാസ് : രാജ്യത്തു നടക്കുന്ന കൂട്ട വെടിവെപ്പുൾപ്പെടെയുള്ള സംഭവങ്ങൾക്ക് മുന്നിൽ ചിന്തകളും പ്രാർത്ഥനകളും മാത്രം പര്യാപ്തമല്ലെന്ന് ടെക്സസ്സിൽ നിന്നുള്ള യു എസ് പ്രതിനിധി കീത് സെൽഫ് അഭിപ്രായപെട്ടു അലൻ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടന്ന കൂട്ട വെടിവയ്പിനെ കുറിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.മുൻ കൗണ്ടി ജഡ്ജിയും , ടെക്സസിലെ മൂന്നാം കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിയും,റിപ്പബ്ലിക്കൻ പാർട്ടി അംഗവുമാണ് കീത്ത് അലൻ സെൽഫ്. പ്രാർത്ഥന എന്റെ ജോലിയുടെ ഒരു വലിയ ഭാഗമാണ്. എല്ലാ ദിവസവും രാവിലെ, ലോകത്തിന്റെയും ഞാൻ സേവിക്കുന്ന സഭയുടെയും ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു. വേദനിക്കുന്ന അല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുള്ള ഒരാളോട് സംസാരിക്കുമ്പോഴെല്ലാം അവരോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. എല്ലാ സമയത്തും പ്രാർത്ഥിക്കാൻ ഞാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രാർത്ഥന മാത്രമല്ല ജോലി, ആളുകളെ അവരുടെ…