Digital Learning Hub built with UST CSR funds inaugurated at Govt Higher Secondary School, Aruvikkara

Thiruvananthapuram: A Digital Learning Hub, comprising two well-equipped computer labs, was inaugurated at the Government Higher Secondary School at Aruvikkara, in Thiruvananthapuram. The Digital Learning Hub was built utilising the Corporate Social Responsibility (CSR) funds provided by the global digital transformation solutions company UST. The new Digital Learning Hub was inaugurated by Thiruvananthapuram District Collector Geromic George IAS, at a function organised at the school on Friday. Harikrishnan Mohankumar,Senior Director Workplace Management & Operations, UST Thiruvananthapuram, offered felicitations. The Digital Learning Hub comprises two state of art computer labs with…

തടിലേലം നിലച്ചു; വനം വകുപ്പിന് പ്രതിമാസ നഷ്ടം 24 കോടി

തിരുവനന്തപുരം: തൊഴിലാളികള്‍ അമിത കയറ്റുകൂലി ആവശ്യപ്പെട്ടതോടെ വനം വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ കീഴിലുള്ള നാലു ഡിപ്പോകളില്‍ തടി ലേലം മുടങ്ങി. പ്രതിമാസം 24 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നത്‌. അച്ചന്‍കോവില്‍, ആര്യങ്കാവ്‌, തെന്മല, കുളത്തുപ്പുഴ ഡിപ്പോയിലാണ്‌ സംഭവം. മാസത്തില്‍ രണ്ടു ലേലം നടത്തിയെങ്കിലും തടിവ്യാപാരികള്‍ പങ്കെടുത്തില്ല. കയറ്റുകൂലി കേട്ട് മടങ്ങിപ്പോവുകയായിരുന്നു. സാധാരണ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളികളും തടിവ്യാപാരികളും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയിലാണ് കൂലി വര്‍ദ്ധനയ്ക്ക്‌ തീരുമാനമാവുന്നത്‌. ഇക്കുറി തൊഴിലാളികള്‍ ഏകപക്ഷീയമായി കൂലി വര്‍ദ്ധന പ്രഖ്യാപിക്കുകയായിരുന്നു. ക്യുബിക്‌ മീറ്റര്‍ വരുന്ന ഒരു ലോഡിന്‌ 40800 രൂപയാണ്‌ ആവശ്യപ്പെടുന്നത്‌. ലേലം കൊണ്ട അഞ്ചു കോടി രൂപയുടെ തേക്ക്‌ കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുകയാണ്‌. പത്തു കോടി രൂപയുടെ തേക്ക്‌ ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ലേബര്‍ ഓഫീസ്‌ ഇടപെടില്ല. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നിസഹായാവസ്ഥയിലാണ്‌. തേക്ക്‌ തടികളാണ്‌ പ്രധാനമായും…

കാട്ടുകാച്ചിലെന്നു കരുതി പന്നിപ്പടക്കത്തിൽ വെട്ടി; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി ടി.ടി.സി വിദ്യാര്‍ത്ഥിനി കൂടിയായ വീട്ടമ്മയുടെ ഇടത്ത്‌ കണ്ണിനും വലത്‌ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കടയ്ക്കല്‍ കാരയ്ക്കാട്‌ വാഴപ്പണയില്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ രാജിക്കാണ്‌ (35) പരിക്കേറ്റത്‌. വീടിന്‌ മുന്നില്‍ നിന്നു കിട്ടിയ ഉരുണ്ട വസ്തു കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജി കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. വീടിന്‌ മുന്നിലെ ടാങ്കില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ പോയപ്പോഴാണ് തൊട്ടടുത്തു നിന്ന് ഉരുണ്ട വസ്തു കിട്ടിയത്. രാജി അതെടുത്ത്‌ വിറക്‌ കീറുകയായിരുന്ന ഭര്‍തൃമാതാവ്‌ ലീലയ്ക്ക്‌ അരികിലെത്തി. ലീല അതുവാങ്ങി പരിശോധിച്ച ശേഷം നിലത്തിട്ട ചവിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന്‌ രാജി കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയുടെ കണ്ണിനും ഇടത്തെ കൈപ്പത്തിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ…

ആദികേശ് കൊട്ടിക്കയറി;​ പരിമിതി സംഗീതമായി

കോഴിക്കോട്‌: വിരലുകളില്ലാത്ത ഇടതു കൈയില്‍ ഡ്രം സ്ലിക്‌ ഇറുക്കിപ്പിടിച്ച്‌ കൃത്രിമക്കാല്‍ നിലത്തുറപ്പിച്ച്‌ ചടുല താളത്തോടെ കേശു കൊട്ടി. ജന്മനായുള്ള കുറവിനെ അതിജീവിച്ച്‌ ഡ്രംസില്‍ വിസൂയം തീര്‍ക്കുകയാണ്‌ ആദികേശെന്ന മൂന്നാം ക്ലാസുകാരന്‍. വലതു കാലും വലതു കൈവിരലുകളുമില്ല, ഫറോക്ക്‌ ചുങ്കം നാക്കുന്നുപാടത്തെ ഈ ഒമ്പതു വയസുകാരന്‌. രണ്ടാം വയസിലാണ്‌ കിട്ടിയ കമ്പുകള്‍ ഒറ്റക്കൈ ഉപയോഗിച്ച്‌ പാത്രങ്ങളില്‍ താളം പിടിച്ചു തുടങ്ങിയത്‌. വീട്ടിലെ പാത്രങ്ങളും സ്റ്റൂളുകളും കൊട്ടിത്തകര്‍ത്ത കേശു കേട്ട വഴക്കിന്‌ കണക്കില്ല. എന്നിട്ടും അവന്‍ കൊട്ട് നിറുത്തിയില്ല. കണ്ണില്‍ കാണുന്നതിലെല്ലാം താളം കണ്ടെത്തി. വിരലുകളില്ലാത്ത വലതു കൈകൊണ്ടും കൊട്ടാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ നിന്നു വാങ്ങുന്ന കളിപ്പാട്ട ചെണ്ടയിൽ ആവേശത്തോടെ കൊട്ടി. കുഞ്ഞു കൈകള്‍ കൊട്ടി വേദനിക്കുമ്പോള്‍ തുണിചുറ്റി സ്റ്റിക്ക്‌ കൈകളിലുറപ്പിച്ച്‌ കൊട്ടിയതല്ലാതെ അവന്‍ താളം നിറുത്തിയില്ല. കേശുവിന്റെ വിരല്‍ വേഗവും താളക്കണിശതയും മാതാപിതാക്കളെ അമ്പരപ്പിച്ചു. അവന്റെയുള്ളില്‍ സംഗീതമുണ്ടെന്ന്‌ അവര്‍…

അപൂർവ പടിയിറക്കത്തിന് വേദിയായി ദർബാർ ഹാൾ; വി പി ജോയിയും ഡിജിപി അനില്‍‌കാന്തും വിരമിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂര്‍വ പടിയിറങ്ങലിന്‌ വേദിയായി സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാള്‍. ചീഫ്‌ സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ്‌ മേധാവി അനില്‍കാന്തും ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയില്‍ യാത്രയയപ്പ്‌ ഏറ്റുവാങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒത്തുചേര്‍ന്ന ചടങ്ങായിരുന്നു നടന്നത്‌. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നതിലെ കൗതുകം ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രിയാണ്‌ പരാമര്‍ശിച്ചത്‌. വി.പി.ജോയിക്ക്‌ സെക്രട്ടേറിയറ്റിന്റെ മാതൃകയും അനില്‍കാന്തിന്‌ അനന്തശയന മാതൃകയുമാണ്‌ മുഖ്യമന്ത്രി ഉപഹാരമായി നല്‍കിയത്‌. എം.ടി.വാസുദേവന്‍ നായര്‍ തയ്യാറാക്കിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകവും ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പുതിയ ചീഫ്‌ സെക്രട്ടറി ഡോ. വി. വേണു, പൊതുഭരണ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, സജി, പി.പ്രസാദ്,…

അത് ലഹരി സ്റ്റാമ്പല്ല; 72 ദിവസം ജയിലില്‍ കിടന്ന വീട്ടമ്മ നിയമയുദ്ധത്തിലേക്ക്

ചാലക്കുടി: എക്സൈസ്‌ ഉദ്യോഗസ്ഥന്‍ ബാഗില്‍ നിന്ന്‌ പിടികൂടിയത്‌ മയക്കുമരുന്ന്‌ അല്ലെന്ന്‌ കണ്ടെത്തിയതോടെ ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ നിയമ നടപടികളിലേക്ക്‌. ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിക്കാണ്‌ (51) ദുരനുഭവമുണ്ടായത്‌. ഫെബ്രുവരി 27-നാണ് മാരക മയക്കുമരുന്നായ 12 എല്‍.എസ്‌.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്ന കുറ്റത്തിന്‌ എക്സൈസിന്റെ ഉരിങ്ങാലക്കുടയിലെ പ്രത്യേക സംഘം ഷീലയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഏക വരുമാന മാര്‍ഗ്ഗമായ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ ഷീല മെയിന്‍ റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിച്ചതിനു പിന്നാലെ മരുമകന്‍ ജോയ്സണ്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ എറണാകുളം എക്സൈസ്‌ ക്രൈം ബ്രാഞ്ച്‌ കാക്കനാട്‌ ഗവ. ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌…

ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം (എഡിറ്റോറിയല്‍)

എല്ലാ വർഷവും ജൂലൈ 1 ന്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കാൻ ഒത്തുചേരുന്നു. വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിൽ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമങ്ങളെയും ശ്രദ്ധേയമായ സംഭാവനകളെയും അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി ഈ പ്രത്യേക ദിനം സമർപ്പിക്കുന്നു. കൃതജ്ഞത പ്രകടിപ്പിക്കുന്നതിനും അവരുടെ അചഞ്ചലമായ സമർപ്പണത്തെ അംഗീകരിക്കുന്നതിനും സമൂഹത്തിൽ അവർ വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കിനെക്കുറിച്ച് പ്രകാശം പരത്താനുമുള്ള സമയമാണിത്. കാരുണ്യവും അറിവും വൈദഗ്ധ്യവും ഉൾക്കൊള്ളുന്ന, വെളുത്ത കോട്ട് ധരിച്ച് ഡോക്ടർമാർ എല്ലായ്പ്പോഴും ഹീറോകളായി ബഹുമാനിക്കപ്പെടുന്നു. അവർ ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നു, ജീവൻ രക്ഷിക്കാനും വൈദ്യസഹായം നൽകാനും കഷ്ടപ്പാടുകൾ ലഘൂകരിക്കാനും അശ്രാന്തമായി പ്രവർത്തിക്കുന്നു. ജനറൽ പ്രാക്ടീഷണർമാർ മുതൽ സ്പെഷ്യലൈസ്ഡ് സർജന്മാർ വരെ, സൈക്യാട്രിസ്റ്റുകൾ മുതൽ ശിശുരോഗ വിദഗ്ധർ വരെ, പ്രതിരോധ പരിചരണം, രോഗനിർണയം, ചികിത്സ, രോഗങ്ങളുടെ തുടർച്ചയായ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന ആരോഗ്യ…

ഹണ്ടർ ബൈഡനെതിരായ ആരോപണം; ബൈഡനെ ഇംപീച്ച് ചെയ്യണമെന്ന് നിക്കി ഹേലി

സൗത്ത് കരോലിന:ഹണ്ടർ ബൈഡനെതിരായ അന്വേഷണത്തിൽ അനുചിതമായ ഇടപെടലുണ്ടായെന്ന  ആരോപണത്തിൽ കോൺഗ്രസ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ജോ ബൈഡനെ  ഇംപീച്ച് ചെയ്യണമെന്നു നിക്കി ഹേലി. “ആരെങ്കിലും അത് ചെയ്യണം,” റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന ഹേലി പറഞ്ഞു, ആരോപണങ്ങൾ ഫോക്സ് ന്യൂസ് അവതാരകൻ ഗ്രെഗ് ഗട്ട്ഫെൽഡിന്റെ “ഗട്ട്ഫെൽഡ്” എന്ന ഷോയിൽ ഇംപീച്ച്മെന്റ് ആവശ്യമാണോ എന്ന് ചോദ്യത്തിനു മറുപടി ബൈഡന്റെ മകനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇടപെടലുണ്ടായെന്ന വിസിൽബ്ലോവർമാരുടെ ആരോപണത്തിൽ ഹൗസ് റിപ്പബ്ലിക്കൻമാർ നീതിന്യായ വകുപ്പിലെയും ഐആർഎസിലെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നോക്കുന്നതിനിടെയാണ് സൗത്ത് കരോലിനയിലെ മുൻ ഗവർണറും ഐക്യരാഷ്ട്രസഭയിലെ അംബാസഡറുമായ ഹേലിയുടെ അഭിപ്രായങ്ങൾ. ഹണ്ടർ ബൈഡൻ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന നികുതിയുമായി ബന്ധപ്പെട്ട തെറ്റായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡസനിലധികം ഉദ്യോഗസ്ഥരുമായി ഹൗസ് ഓവർസൈറ്റ്, ജുഡീഷ്യറി, വേസ് ആൻഡ് മീൻസ് കമ്മിറ്റികളുടെ അധ്യക്ഷന്മാർ ചോദ്യം ചെയ്യും എന്തുകൊണ്ടാണ് കോൺഗ്രസ് റിപ്പബ്ലിക്കൻമാർക്ക് ഇപ്പോൾ ഇംപീച്ച്‌മെന്റ് പ്രക്രിയ…

വിദ്യാർത്ഥി വായ്പക്കാർക്ക് പുതിയ ആശ്വാസ നടപടികൾ പ്രഖ്യാപിച് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി: വിദ്യാർത്ഥി കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥി വായ്പക്കാരെ സംരക്ഷിക്കാൻ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.400 ബില്യണ്‍ ഡോളറിന്റെ വിദ്യാര്‍ത്ഥി കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാര്‍ത്ഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത് .വിദ്യാര്‍ത്ഥികളുടെ കടത്തില്‍ 10,000 ഡോളര്‍ വരെയും പെല്‍ ഗ്രാന്റുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ വരെയും ഇളവ് നല്‍കാനായിരുന്നു പദ്ധതി. വെള്ളിയാഴ്ച, വിദ്യാർത്ഥി കടങ്ങൾക്കായുള്ള വൈറ്റ് ഹൗസിന്റെ അടുത്ത പദ്ധതിയുടെ  രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു, അതിൽ 1) ഉന്നത വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള കടാശ്വാസത്തിനു  ഒരു പുതിയ സമീപനം, 2) 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേമെന്റ് പ്രോഗ്രാം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും , ഉന്നത…

സിപിഎം വൈകാതെ മുസ്ലീം പാർട്ടിയാകും; ഏകീകൃത സിവിൽ കോഡിലെ നിലപാട് മാറ്റം വോട്ട് ബാങ്ക് മുന്നിൽ കണ്ടാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ്‌ വിഷയത്തില്‍ സിപിഎം വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് നിലപാട്‌ മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചിരുന്ന സിപിഎമ്മിന്റെ നിലപാട്‌ മാറ്റം അവസരവാദമാണെന്നും ബിജെപി നേതാവ്‌ വിമര്‍ശിച്ചു. 1990 വരെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ്‌ സിപിഎം സ്വീകരിച്ചത്‌. വോട്ട്‌ ബാങ്ക് മുന്നില്‍ക്കണ്ട്‌ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ തുടര്‍ന്നു. അതിനാല്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം അധികം വൈകാതെ തന്നെ മുസ്ലീം പാര്‍ട്ടിയാകുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏകീകൃത സിവില്‍ കോഡ്‌ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച്‌ പെട്ടെന്ന്‌ ചര്‍ച്ച ഉയര്‍ത്തുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ്‌…