ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് – “റി ഡിസ്കവർ” ന് ഫ്ലോറിഡയിൽ തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ, ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വരുന്ന നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്. സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടക്കുന്ന കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.
Author: സിജോയ് പറപ്പള്ളിൽ
മോദിയുടെ യുഎസ് സന്ദർശനം: 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അർദ്ധചാലക പ്രഖ്യാപനങ്ങൾ
ഇന്ത്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അർദ്ധചാലക മേഖലയില്‍ മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അർദ്ധചാലക മേഖലയിലെ നിക്ഷേപം ആയിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, മൊത്തത്തിലുള്ള വിതരണ ശൃംഖലയുടെ വളർച്ചയ്ക്കും സഹായകമാകുമെന്നും ഇത് അധിക പരോക്ഷ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം, ഇലക്ട്രോണിക്സ് വ്യവസായം ഇതിനകം തന്നെ ശ്രദ്ധേയമായ 10-12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമീപകാല പ്രഖ്യാപനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയിൽ മെമ്മറി ചിപ്പുകൾ നിർമ്മിക്കാനുള്ള മൈക്രോണിന്റെ തീരുമാനം, രാജ്യത്തിന്റെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഈ സംരംഭങ്ങളിലൂടെ കുറഞ്ഞത്…
ഇന്ത്യ-യുഎസ് ആർട്ടെമിസ് കരാർ ഒപ്പുവച്ചു; ഐഎസ്ആർഒ-നാസ ബഹിരാകാശ ദൗത്യത്തിന് ധാരണയായി
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ആദ്യ സുപ്രധാന കരാർ ഒപ്പുവച്ചു. ആർട്ടെമിസ് കരാറിൽ ചേരാൻ ഇന്ത്യ വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളായ നാസയും ഐഎസ്ആർഒയും 2024ൽ സംയുക്ത ബഹിരാകാശ ദൗത്യത്തിന് ധാരണയായതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, ആർട്ടെമിസ് കരാർ എന്ന പ്രത്യേക ഗ്രൂപ്പിൽ ഇന്ത്യ ചേരാൻ പോകുകയാണെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരുമിച്ച് ബഹിരാകാശ പര്യവേക്ഷണം നടത്താനും ലോകത്തെ എല്ലാവരെയും സഹായിക്കാനുമാണ് ഈ ഗ്രൂപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ബഹിരാകാശത്തെക്കുറിച്ച് കൂടുതലറിയാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ടീം പോലെയാണ് ഇത്. ബഹിരാകാശ പര്യവേക്ഷണം നടത്തുമ്പോഴും ഉപയോഗിക്കുമ്പോഴും രാജ്യങ്ങൾ പാലിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടമാണ് ആർട്ടെമിസ് കരാർ. ഈ നിയമങ്ങൾ ഔട്ടർ സ്പേസ് ട്രീറ്റി 1967 (OST) എന്ന പഴയ ഉടമ്പടിയെ…
പുതുചരിത്രം രചിച്ച് സ്റ്റാഫോർഡ് മേയർ സത്യപ്രതിജ്ഞ
ഹ്യൂസ്റ്റൺ: സ്റ്റാഫോർഡിൻെറ ആദ്യ മലയാളി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് മറ്റൊരു മലയാളി മേയർ. കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റാഫോർഡ് സിറ്റി ഹാൾ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തങ്ങൾക്കും അതിലേറെ വൈകാരിക രംഗൾക്കുമാണ്. വെള്ളക്കാർ മാത്രം ഭരിച്ചിരുന്ന സ്റ്റാഫോർഡ് എന്ന ചെറു നഗരം ഒരു തവിട്ടു നിറക്കാരനെ നഗരപിതാവായി സ്വീകരിച്ചു് ചരിത്രത്തിൻറെ ഏടുകളിൽ ഇടംപിടിക്കുകയായിരുന്നു. ഇതിനു നിമിത്തമായത് സ്റ്റാഫോർഡിൻറെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെൻ മാത്യു. കെൻ മാത്യുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത് തൊട്ടടുത്ത മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കു സിറ്റി ഹാൾ നിറഞ്ഞു കവിഞ്ഞ ഇന്ത്യക്കാർ ആഫ്രിക്കൻ അമേരിക്കൻസ് ഹിസ്പാനിക് എന്നിവർ ഉൾപ്പെട്ട പുരുഷാരം ചടങ്ങുകൾക്ക് സാക്ഷിയായി. സ്റ്റാഫോർഡ് മേയർ സിസിൽ വില്ലിസ് സിറ്റി കൗൺസിലിൻറെ ഈ പ്രത്യേക മീറ്റിംഗിൽ അദ്ധ്യക്ഷനായി. അതിവൈകാരികമായിരുന്ന തൻറെ വിരമിക്കൽ പ്രസംഗത്തിനുശേഷം പ്രോടെം മേയർ സേവ്യർ ഹരേരയെ ഭരമേല്പിച്ചു…
AI ക്യാമറ വിവാദം: സത്യം പുറത്തുവരട്ടെ
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എഐ ക്യാമറ വിവാദത്തിന് ഹൈക്കോടതിയുടെ ഇടപെടലോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തവര്‍ക്ക് കോടതിയുടെ അനുമതിയോടെ മാത്രമേ പണം നല്‍കാനാകു എന്നാണ് നിര്‍ദേശം. ഓരോ മൂന്നു മാസവും 11.79 കോടി എന്ന നിരക്കില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, ഖജനാവില്‍ നിന്ന് 232.79 കോടി രൂപ ചെലവായത് പെരുപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണെന്നും കരാറിലെ അഴിമതിയും സ്വജനപക്ഷപാതവും മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ എന്ന ഇടക്കാല നിര്‍ദ്ദേശം കോടതിയില്‍ ഉണ്ടായിരുന്നു. ഹര്‍ജി വിശദമായി കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. ക്യാമറ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആദ്യ വിജയമായി ഇതിനെ കാണാം. 400 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ഖജനാവില്‍ നിന്ന്…
അന്താരാഷ്ട്ര യോഗ ദിനം: കേരളത്തിൽ വിപുലമായ പരിപാടികൾ
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ഭാഗമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലുള്ള അദ്ദേഹം യുഎന്‍ ആസ്ഥാനത്ത് (ഇന്ത്യന്‍ സമയം) വൈകുന്നേരം 5 മണിക്ക് യോഗാ ദിന പരിപാടിക്ക് നേതൃത്വം നല്‍കും. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷം നടക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കപ്പലില്‍ യോഗ ചെയ്തു. പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും വലിയ ആവേശത്തോടെയാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ലോകം ഇപ്പോള്‍ നമ്മുടെ സംസ്ലാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയുന്നു എന്നത് ഒരു രാഷ്ട്രമെന്ന നിലയിലും സംസ്ലാരമെന്ന നിലയിലും നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിമ്മി ജോര്‍ജ് സ്നേഡിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ്ജ്…
പൊന്നമ്പലമേട് പൂജ: നാരായണൻ നമ്പൂതിരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ കേസിലെ മുഖ്യപ്രതി നാരായണന്‍ നമ്പൂതിരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വനംവകുപ്പും ദേവസ്വം ബോര്‍ഡും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, ശക്തമായ പ്രത്യാഘാതങ്ങളുള്ള കേസിനെ നിര്‍ണായകമായി വീക്ഷിച്ചു. ഹിന്ദു ആചാരപ്രകാരമാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നമ്പൂതിരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അജിത് പ്രഭാവ് പറഞ്ഞു. ഗോത്രവര്‍ഗക്കാരും തമിഴ്നാട് സ്വദേശികളും വര്‍ഷങ്ങളായി ഇത്തരം നിരവധി പൂജകള്‍ ഇവിടെ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011-ലെ ഹൈക്കോടതിയുടെ കണ്ടെത്തലില്‍, തമിഴ്നാട് സ്വദേശികളും ആദിവാസികളും കൂടുതലായും ആചാരങ്ങള്‍ നടത്തിയിരുന്ന പൊന്നമ്പലമേട്ടില്‍ ഒരു ശിവക്ഷേത്രം നിലവിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍, കോടതി ഒരിക്കലും അഭിപ്രായങ്ങള്‍ അംഗീകരിച്ചില്ല. നാരായണന്‍ നമ്പൂതിരിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ അഭിഭാഷകന്‍ അജിത് പ്രഭാവ് തീരുമാനിച്ചത് കോടതിയില്‍ നിന്നുള്ള തിരുത്താനാവാത്ത നിലപാടിനെ തുടര്‍ന്നാണ്. പേടിച്ചരണ്ട സ്ഥലത്ത് പൂജ നടത്തിയതിന് ഒരാളെ…
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ: പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ സ്വദേശി വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ല്‍ തനിക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പാസ്റ്ററെ അറസ്റ്റു ചെയ്തത്. കടമ്പൂര്‍ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് പാസ്റ്റിനെതിരെ പോക്സോ കേസ് രജിസ്റര്‍ ചെയ്തു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായി ജോലി ചെയുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം വിവാഹിതയായ താന്‍ ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ വീണ്ടും വാട്സ്‌ആപ്പില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മധുരയിലെ മാട്ടുതവനു ബസ് സ്യോപ്പിന് സമീപത്ത് നിന്നാണ് വിനോദ് ജോഷ്വയെ…
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു
എറണാകുളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2013ൽ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടിരുന്നു. അന്നുമുതൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബന്ധുക്കൾക്ക് കൈമാറും. ഇന്ന് വൈകീട്ടാണ് സംസ്‌കാരം. രാവിലെ 10 മുതൽ 12 വരെ എറണാകുളം ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെ പച്ചാളം ശ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക. നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ അദ്ദേഹം നാലു തവണ എംഎൽഎ ആയിട്ടുണ്ട്. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഒരു തവണ വീതവും ഞാറക്കലിൽ നിന്ന് രണ്ട്…
പുതിയ ഡിജിപി? ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും
തിരുവനന്തപുരം: പുതിയ ഡിജിപി നിയമനത്തിനുള്ള യുപിഎസ്സിയുടെ അന്തിമ പാനല്‍ സര്‍ക്കാരിന് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന് പരിഗണിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറകുര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ ഒരാളെ സര്‍ക്കാരിന് നിയമിക്കാം. സീനിയോറിറ്റിയില്‍ മുന്നിലുള്ള പത്മകുമാറാണ് ഉന്നത സ്ഥാനത്തിന് അര്‍ഹന്‍. സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും പരിഗണിച്ചേക്കും. ഐബി അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര അടുത്തിടെ കേരളത്തില്‍ ജോലി ചെയ്യാത്തതിനാല്‍ പരിഗണിച്ചേക്കില്ല. നിലവിലെ ഡിജിപി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും.
