Upset Hindus urge Peabody Essex Museum to withdraw Hindu gods’ toys from sale & apologize

Upset Hindus are urging “World-Renowned” Peabody Essex Museum (PEM) in Salem (Massachusetts) to immediately withdraw from its shop and online the plush toys featuring Hindu deities Krishna-Ganesh-Hanuman, calling it highly inappropriate. Hindu statesman Rajan Zed, in a statement in Nevada today, said that Lord Krishna, Lord Ganesh and Lord Hanuman were greatly revered in Hinduism and were meant to be worshipped in temples or home shrines and not to be thrown around loosely on the floor, bathrooms, cars, etc.; or “attach it to your baby’s diaper bag” or “press its…

മാമ്പഴക്കള്ളന്‍ പോലീസിനെ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥി

കോട്ടയം: കടയില്‍ ആളില്ലാത്ത തരം നോക്കി മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്‌കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ പ്രഛന്നവേഷ മത്സരത്തിലാണ് മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരന്റെ വേഷം നിബ്രാസ് റഹ്‌മാൻ എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ചത്. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്റെ പ്രച്ഛന്നവേഷ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റേജിൽ എത്തിയ ശേഷം, ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടി ചുറ്റും നോക്കി, അവിടെ പെട്ടിയിൽ വെച്ചിരുന്ന മാങ്ങ എടുക്കുന്നതാണ് രംഗം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മാമ്പഴ മോഷണത്തെ കളിയാക്കി വിദ്യാർഥിയുടെ പ്രകടനം വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.

കാണാമറയത്തേക്ക് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ കാത്ത് ആശങ്കയോടെ ബന്ധുക്കള്‍

കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2011-2022 കാലയളവിൽ അപ്രത്യക്ഷരായ ആറ് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2011ൽ കാണാതായ രേഷ്മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറ സ്വദേശി ബേബി, ആദൂരില്‍ നിന്ന് കാണാതായ വനജ, ചന്തേര സ്വദേശിനി സീനത്തും അവരുടെ കുട്ടിയും, തമിഴ്‌നാട് സ്വദേശിനിയായ യുവതി, വിദ്യാ നഗറില്‍ നിന്ന് കാണാതായ 17 വയസ്സുള്ള പെൺകുട്ടി എന്നിവരെക്കുറിച്ചാണ് നാളിതുവരെ യാതൊരു വിവരവുമില്ലാത്തത്. 2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസർകോട്ട് നിന്ന് കാണാതായത്. പതിനൊന്ന് വർഷം കഴിഞ്ഞിട്ടും രേഷ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. സീനത്ത് കുട്ടിയുമായി പിടിഎ യോഗത്തിന് പോയതാണ്. പിന്നീട് ഇരുവരേയും കുറിച്ച്…

എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: സ്‌റ്റേഷനിൽ വെച്ച് വിദ്യാര്‍ത്ഥിയെ മർദിച്ച കോതമംഗലം എസ്‌ഐ മാഹിൻ സലിമിന് സസ്‌പെൻഷൻ. മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥി റോഷനെ മർദ്ദിച്ചതിനാണ് എസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകനാണ് റോഷന്‍. എസ്ഐ മാഹിൻ സലിം റോഷനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏതാനും വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പുലർച്ചെ രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയ റോഷനെ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടി.

ഇലന്തൂരിലെ ഇരട്ട നരബലി: വീട്ടു വളപ്പില്‍ നിന്ന് എല്ലിന്‍ കഷ്ണം കണ്ടെടുത്തു

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പറമ്പില്‍ നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തു. ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മായ, മർഫി എന്നീ പോലീസ് നായ്ക്കളെയാണ് വീട്ടുവളപ്പിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ടവയാണ്. മായയും മർഫിയും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്. 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക്‌ കഴിവുണ്ട്‌. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക്‌ കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്‌. നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലവും…

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിക്കാന്‍ ഐഎസ്ആർഒ ഒരുങ്ങുന്നു; 36 യുകെ ഉപഗ്രഹങ്ങൾ വഹിക്കും

ന്യൂഡൽഹി: രാജ്യത്തെ പ്രധാന ഉത്സവമായ ദീപാവലിക്ക് ഒരു ദിവസം മുമ്പ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) തങ്ങളുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഈ റോക്കറ്റിലൂടെ ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് കമ്പനിയായ വൺവെബിന്റെ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കും. ബഹിരാകാശത്ത് നിന്ന് ഇന്റർനെറ്റ് സൗകര്യം ഒരുക്കാനാണ് ഈ ഉപഗ്രഹം പോകുന്നത്. ഇന്ത്യയിലെ ഭാരതി എന്റർപ്രൈസ് കമ്പനി ഈ കമ്പനിയുടെ ഓഹരിയുടമയാണ്, എയർടെലും ഈ കമ്പനിയുടെ ഉൽപ്പന്നമാണ്. ഐഎസ്ആർഒയുടെ റോക്കറ്റിന് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) എന്നാണ് പേരിട്ടിരിക്കുന്നത്, ഇത് മുമ്പ് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (GSLV Mk III) എന്നറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഈ റോക്കറ്റിൽ പോകുന്നത്. LVM3-M2/OneWeb India-1 Mission ആണ് ISRO യുടെ പ്രവർത്തനം. 2022 ഒക്ടോബർ 23 ന് രാവിലെ 7 മണിക്ക് ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ നിന്നാണ്…

ഉത്തരാഖണ്ഡില്‍ ടെറിട്ടോറിയൽ ആർമി റിക്രൂട്ട്‌മെന്റ് നിരോധിച്ചു

ഡെറാഡൂൺ: ഖണ്ഡൂരി സർക്കാരിനു കീഴിൽ രൂപീകരിച്ച ടെറിട്ടോറിയൽ ആർമിയുടെ റിക്രൂട്ട്‌മെന്റ് റാലി കേന്ദ്ര പ്രതിരോധ മന്ത്രാലയം നിരോധിച്ചു. ഗഡ്‌വാളിലും കുമയൂണിലും ഒരു ബറ്റാലിയനും നാല് കമ്പനികൾ വീതവും ഇതിന് ഉണ്ട്. മുൻ സൈനികരുടെ ഹരിത സൈനികർ എന്നറിയപ്പെടുന്ന ഇക്കോ ടാസ്‌ക് ഫോഴ്‌സിന്റെ റീഇംബേഴ്‌സ്‌മെന്റ് ഉത്തരാഖണ്ഡ് സർക്കാർ 2018 മുതൽ പ്രതിരോധ മന്ത്രാലയത്തിന് നൽകിയിട്ടില്ല. ഇതാണ് നിരോധനത്തിലേക്ക് നയിച്ചത്. 132 കോടി രൂപ കുടിശ്ശിക നൽകാത്തതിനാൽ ബറ്റാലിയനുകളും അനുബന്ധ കമ്പനികളും അടച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തെ ഗർവാൾ, കുമയോൺ ഡിവിഷനുകളിലെ തരിശായി കിടക്കുന്ന മലനിരകളെ ഹരിതാഭമാക്കുന്നതിനായി, 127 ഇൻഫൻട്രി ബറ്റാലിയൻ (ടെറിട്ടോറിയൽ ആർമി) ഇക്കോ ടാസ്‌ക് ഫോഴ്‌സ് 2012-ൽ ഗഡ്‌വാളിൽ മുൻ മുഖ്യമന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ സർക്കാരിന് കീഴിലാണ് രൂപീകരിച്ചത്. അതേസമയം 130 ഇൻഫൻട്രി ബറ്റാലിയൻ ഇ.ടി.എഫ്. കുമയോൺ ഡിവിഷനിലെ പിത്തോരഗഡിലും രൂപീകരിച്ചു. ഇരു ബറ്റാലിയനുകളിലെയും…

പാക്കിസ്താന്‍ ‘ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്ന്’: ജോ ബൈഡൻ

വാഷിംഗ്ടൺ: പാക്കിസ്താന്‍ ഉത്തരവാദിത്വമില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ “ഏറ്റവും അപകടകരമായ” രാഷ്ട്രങ്ങളിലൊന്നാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചലസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ്സ് കാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിലാണ് ബൈഡന്‍ ഈ പരാമർശങ്ങൾ നടത്തിയത്. ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു. ചൈനയെയും വ്‌ളാഡിമിർ പുടിന്റെ റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് ബൈഡൻ സംസാരിക്കുന്നതിനിടെയാണ് പാക്കിസ്താനെക്കുറിച്ചുള്ള പരാമർശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാക്കിസ്താനെ കണക്കാക്കുന്നുവെന്ന് പറഞ്ഞാണ് ബൈഡൻ പ്രസംഗം അവസാനിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ പരാമർശം വിലയിരുത്തപ്പെടുന്നു. യുഎസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായങ്ങൾ വരുന്നത്. 48 പേജുള്ള രേഖയിൽ പാക്കിസ്താനെക്കുറിച്ച് പരാമർശമില്ല. ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണിക്ക് അടിവരയിടുന്ന കോൺഗ്രസ് നിർബന്ധിത നയരേഖ…

കാണാതായ മാതാവിന്റെ മൃതദേഹം മകന്റെ കാറിലെ ട്രങ്കിൽ

ഹംബിൾ (ടെക്സസ് ): ടെക്സസ്സിലെ ഹംബിൾ അപ്പാർട്മെന്റിൽ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസ്സുള്ള അമ്മ മിഷേലിന്റെ മൃതദേഹം 17 കാരനായ മകൻ ടൈലർ റോയൻസ് ഓടിച്ചിരുന്ന കാറിന്റെ ട്രങ്കിൽ കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്കയിൽ 750 മൈൽ അകലെ പോലീസിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അതിവേഗത്തിൽ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിൽ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഇന്നു (ഒക്ടോ 15) നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും വ്യാഴാഴ്ച ഇവരെ കാണാനില്ല എന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വടക്കൻ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്. ഹ്യൂസ്റ്റൺ അധികൃതരും വെള്ളിയാഴ്ച നെബ്രാസ്കയിൽ മിഷേലിന്റെ കാർ അപകടത്തിൽ പെട്ടതായി സ്ഥിരീകരിച്ചു .പോലീസ് വാഹനം പരിശോധിച്ചപ്പോൾ ട്രങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മിഷേലിന്റെതാണെന്നും പോലീസ്…

രാജീവൻ നായർ (70) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോബര്‍ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (സൗദി അറേബ്യ) ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്. ഭാര്യ: ശോഭന രാജീവൻ, പെയര്‍ലാന്‍ഡ് (Davita). മകൻ:  ചിത്തന്‍ രാജീവൻ, മകൾ: ചേതന രാജീവൻ. മരുമക്കൾ: സുബി, പത്മമരാജ്.