അബ്രഹാം തോമസ് (കുഞ്ഞുമോന്‍ 74) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതനായ പി.ടി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകന്‍ അബ്രഹാം തോമസ് (കുഞ്ഞുമോന്‍ – 74) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബത്തിലെ സൂസനാണ് ഭാര്യ. ഷെറിന്‍ വെസ്ലി, അനീഷ് അബ്രഹാം എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റോബ് വെസ്ലി, സിമി അബ്രഹാം. ചെറുമക്കള്‍: ഇസബെല്‍, കേലബ്, ലൂക്ക്, അരിയാന, ജിയാന. ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രലിൽ വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുദർശനവും 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം 11 മണിക്ക് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയി‌ൽ സംസ്കാരം നടക്കും.

ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ലോകമെമ്പാടും എത്തിക്കാൻ ലോകബാങ്ക് വാഗ്ദാനം ചെയ്തു: ധനമന്ത്രി നിർമല സീതാരാമൻ

വാഷിംഗ്ടൺ: ഇന്ത്യയുടെ വിജയകരമായ ഡിജിറ്റലൈസേഷൻ ശ്രമങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുന്നതിനായി ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത വാഷിംഗ്ടൺ നഗരത്തിലേക്കുള്ള തന്റെ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ശനിയാഴ്ച ഇന്ത്യൻ മാധ്യമ പ്രവർത്തകരോട് സംസാരിച്ച സീതാരാമൻ, ഇന്ത്യൻ ജനത എങ്ങനെയുണ്ടെന്ന് കാണിക്കാൻ ഇന്ത്യയോട് അഭ്യർത്ഥന നടത്തിയതായി പറഞ്ഞു. “വാസ്തവത്തിൽ, ഇന്ന്, ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള എന്റെ കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെ ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ ആഴം വർധിക്കുന്നതും സാധാരണക്കാർ അത് എങ്ങനെ സ്വീകരിച്ചുവെന്നതും നിങ്ങൾ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു,” ലോകബാങ്ക് ആസ്ഥാനത്ത് മാൽപാസിനെ കണ്ടതിന് ശേഷം സീതാരാമൻ പറഞ്ഞു. ലോകബാങ്കിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്ക്…

സ്റ്റാൻഫോർഡ് സര്‍‌വ്വകലാശാല ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി എമിറാത്തി വനിതയെ തിരഞ്ഞെടുത്തു

അബുദാബി: പ്രശസ്ത അമേരിക്കൻ സര്‍‌വ്വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റാൻഫോർഡ് ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ നിന്ന് അറബ് അക്കാദമിക് പ്രൊഫസര്‍ ബദ്രിയ അൽ ജുനൈബിയെ തിരഞ്ഞെടുത്തു. മാധ്യമ വിഭാഗത്തില്‍ 160,000-ലധികം ഗവേഷകരിൽ നിന്നാണ് അൽ-ജുനൈബിയെ തിരഞ്ഞെടുത്തത്. ലോകമെമ്പാടും സജീവമെന്ന് കരുതപ്പെടുന്ന 8 ദശലക്ഷത്തിലധികം ശാസ്ത്രജ്ഞരിൽ നിന്നാണ് ഈ അറബ് വനിതയെ തിരഞ്ഞെടുത്തത്. യുഎഇ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ ക്രിയേറ്റീവ് ഇൻഡസ്ട്രീസ് വിഭാഗത്തിലെ പ്രൊഫസറാണ് പ്രൊഫസർ ബദ്‌രിയ അൽ ജുനൈബി. അൽ-ജുനൈബി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദവും അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പബ്ലിക് റിലേഷൻസിലും സോഷ്യൽ മീഡിയയിലും മികച്ച വിജയം കൈവരിച്ച അവരെ 2004-ൽ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റാൻഫോർഡ് ആദരിച്ചിട്ടുണ്ട്. യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലെയും ശാസ്ത്ര ജേണലുകളിൽ 78…

തഴയും തോറും തരംഗമാകും തരൂര്‍ (സുമോദ്‌ നെല്ലിക്കാല)

മലയാളിക്ക്‌ ഞണ്ടിന്റെ സ്വഭാവമാണെന്നുള്ള പഴംചൊല്ല്‌ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു മലയാളി കോണ്‍ഗ്രസ്‌ പ്രസിഡന്റ് ആവാന്‍ കഴിവുള്ളവനാകുക എന്നത്‌ ചെറിയ കാര്യമല്ല. ഒരുപക്ഷെ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന പ്രതിഭാസം. പക്ഷെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞങ്ങള്‍ക്ക്‌ ലഭിക്കാത്ത സ്ഥാനമാനമൊന്നും നിങ്ങള്‍ക്കും വേണ്ട. അതല്ലെങ്കില്‍ ഞങ്ങള്‍ക്കൊട്ടു തിന്നാനും പറ്റില്ല, നിന്നെക്കൊണ്ടു തീറ്റിക്കത്തുമില്ല. അല്ല പിന്നെ. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ രാഷ്ട്ര പ്രസിഡന്റ് മാത്രമല്ല അന്താരാഷ്ട്ര പ്രസിഡന്റ് ഉണ്ടെങ്കില്‍ അതിനു പോലും ഗോഗ്യനാണ്‌ ശശി തരൂരെന്ന്‌ അറിവില്ലാഞ്ഞല്ല. ഇനിയും ഇതുപോലെ യോഗ്യനായ ഒരാള്‍ മലയാളത്തില്‍ നിന്ന്‌ ഉടനെ എങ്ങും ഉണ്ടാകുമെന്നു വിചാരിച്ചിട്ടുമില്ല. പക്ഷെ തങ്ങളേക്കാള്‍ പുറകെ മെമ്പര്‍ഷിപ്പ് എടുത്ത ഒരാള്‍ നേതൃത്വ സ്ഥാനത്തു വന്നാലുണ്ടാവുന്ന ഒരു മനപ്രയാസം. അത്ര മാത്രമേ ഉള്ളു. പാട്ട വിളക്കുകള്‍ക്കിടയില്‍ ഇലക്ട്രിക്ക്‌ ബള്‍ബ് വന്നപോലെ ആയിരുന്നു തരൂരിന്റെ രംഗ…

പെണ്ണമ്മ വർഗീസ് നിര്യാതയായി

ഡാളസ്: കായംകുളം കൃഷ്ണപുരം കാപ്പിൽ പള്ളിയുടെ തെക്കേതിൽ ഷിബു ഭവനിൽ വർഗീസ് നൈനാന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (72) നിര്യാതയായി. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ സെക്രട്ടറിയും, ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവുംമായ എബി ജോർജിന്റെ ഭാര്യാ മാതാവാണ്. സംസ്കാരം ഒക്ടോബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശുശ്രുഷകൾക്ക് ശേഷം കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിൽ. മക്കൾ: ഷാജി വർഗീസ്, ഷിബു വർഗീസ്, ഷീബ ജോർജ്. മരുമക്കൾ: ലാലി, മിനി, എബി ജോർജ് കൊച്ചു മക്കൾ: സുബിൻ, ഷോൺ, ഷീമ, സ്റ്റെസെൻ, ഐഷ് ലി, ഐലൻ, എയ്ഡൺ സംസ്കാര ശുശ്രുഷകൾ www.tinyurl.com/pennammavarghese എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

‘മോണ്‍സ്റ്ററില്‍’ മോഹന്‍‌ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുന്ന ‘ഘൂം ഘൂം’ ഗാനം പുറത്തിറങ്ങി

ആരാധകർ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍‌ലാലിന്റെ ‘മോൺസ്റ്റർ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഘൂം ഘൂം’ എന്ന ഗാനത്തില്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ ആടിത്തിമര്‍ക്കുകയാണ്. മലയാളവും ഹിന്ദിയും ഇടകലർന്ന ഗാനം കേള്‍ക്കാനും ഇമ്പമാണ്. ഗാനത്തിന്റെ മലയാളം വരികൾ ഹരി നാരായണനും ഹിന്ദി വരികൾ തനിഷ്ക് നബറുമാണ് എഴുതിയിരിക്കുന്നത്. പ്രകാശ് ബാബുവും അലി ക്വുലി മിർസയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ദീപക് ദേവ്. ചിത്രത്തിൽ മോഹൻലാൽ ഒരു ഷെഫിന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഹണി റോസ്, സുദേവ് നായർ, മഞ്ജു ലക്ഷ്മി എന്നിവരും ഗാനരംഗത്തിലുണ്ട്. ‘ഘൂം ഘൂം’ എന്ന ഗാനത്തിൽ മോഹന്‍ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുകയാണ്. ലക്കി സിംഗ് എന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ പേര്. തെലുഗു നടി ലക്ഷ്മി മഞ്ചു ആണ്‌ ‘മോണ്‍സ്റ്ററില്‍’ നായിക. അവരുടെ ആദ്യ മലയാള…

കേരള സർവകലാശാല സെനറ്റില്‍ നിന്ന് പതിമൂന്ന് ഇടത് അംഗങ്ങളെ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം മറികടക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റി സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളിൽ നിന്ന് 13 ഇടത് പ്രതിനിധികളെ പിരിച്ചുവിട്ടതായി ഗവർണറുടെ ഉത്തരവില്‍ പറയുന്നു. സർവ്വകലാശാല സെനറ്റ് അംഗങ്ങൾ എന്ന നിലയിൽ അവർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചാൻസലറുടെ അധികാരം വിനിയോഗിച്ച് ഗവർണർ അവരുടെ അംഗത്വം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ വൈസ് ചാൻസലർക്ക്…

എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ്

വടക്കാങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ. ഹിക്മത്തുള്ള, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഷമീമ സക്കീർ, സുമയ്യ ജാസ്മിൻ, ആദില നാസർ തുടങ്ങിയവർ സംസാരിച്ചു. പതിനാലം രാവ് ജേതാവ് ബാദുഷ ബി. എം ഗാനം ആലപിച്ചു സദസ്സിനെ ആവേശം കൊള്ളിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ്, മുനീബ കോട്ടക്കൽ, ആബിദ…

അമൃത വിശ്വ വിദ്യാപീഠത്തിലെ 1690 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി

കൊല്ലം: ഒരു വ്യക്തിയെ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയെന്നത് വിദ്യാഭ്യാസം മാത്രമാണെന്നും അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസിൽ 22-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് ഒരു ആയുധമാണ്. അതിനെ ഒരു കത്തിയായി കരുതിയാൽ ഒരു വീട്ടമ്മ അത് വീട്ടിൽ പാചകത്തിനുപയോഗിക്കുകയും അതേ സമയം അതൊരു കുറ്റവാളിയുടെ കയ്യിലെത്തിയാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം മറ്റുള്ളവരുടെ നൻമയും ഉറപ്പാക്കാനുള്ള മനസ്സാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ കൊണ്ടുമാത്രമല്ല, മറിച്ച് സ്വയം അവനവനെ തിരിച്ചറിയുന്നതിലൂടെയാണ് ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുക. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിയതായി അനുഭവപ്പെടുകയുള്ളൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ…