ന്യൂഡൽഹി: രാജ്യത്ത് തീവ്രവാദ, അക്രമ പ്രവർത്തനങ്ങളിൽ തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലും വ്യാപിപ്പിച്ച് പിഎഫ്‌ഐ നേതാക്കളുടെ വിവരങ്ങളും ശേഖരിച്ചുതുടങ്ങി. വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട ഹിന്ദു വിരുദ്ധ കലാപത്തിൽ പിഎഫ്‌ഐയും ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രാജ്യത്തുടനീളം പിഎഫ്‌ഐക്കെതിരെ നടപടിയെടുക്കുമ്പോൾ, മുൻ പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ ശനിയാഴ്ച (സെപ്റ്റംബർ 24) കലാപത്തെക്കുറിച്ച് ആദ്യമായി ഞെട്ടിക്കുന്ന പ്രസ്താവനയാണ് നൽകിയത്. ഒരു പ്രത്യേക സമുദായത്തിലെ യുവാക്കളെ പിഎഫ്‌ഐ പ്രേരിപ്പിച്ചില്ലായിരുന്നെങ്കില്‍ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം ഉണ്ടാകുമായിരുന്നില്ല. പിഎഫ്ഐ ഡൽഹിയിലെ അംഗങ്ങൾ മാസങ്ങളോളം ഡൽഹിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലെല്ലാം പോയി യുവാക്കളെയും കൗമാരക്കാരെയും സ്ത്രീകളെയും അവരുടെ ഏറ്റവും വലിയ…
Author: .
മോളിക്കുട്ടി ടീച്ചറിന്റെ സംസ്കാരം ഒക്ടോബർ 1ന് ശനിയാഴ്ച ഡാളസ്സിൽ
ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക നിര്യാതയായ മോളിക്കുട്ടി ടീച്ചറിന്റെ (72) ഭൗതിക ശരീരം ഈസ്റ്റ് ഗേറ്റ് ഫ്യൂണറൽ ഹോമിൽ (12973 LBJ Freeway, Garland 75041) 29 ന് വ്യാഴാഴ്ച 4 മുതൽ 8 വരെയും, 30 ന് വെള്ളിയാഴ്ച 1 മുതൽ 5 വരെയും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 1ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ ഐ.പി.സി ടാബർനാക്കിൾ സഭയിൽ (9121 ഫെർഗൂസൺ റോഡ്, ഡാളസ്, ടെക്സസ് 75228) ആരംഭിക്കുന്നതും തുടർന്ന് 12.30 ന് ലേക്‌വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) സംസ്ക്കരിക്കുന്നതുമാണ്. ലൈവ് സ്ട്രീം ലിങ്ക്: Goodnewslive & Powervision മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്,…
അറ്റ്‌ലാന്റയില്‍ ചരിത്രം സൃഷ്ടിച്ച് ഓണാഘോഷം
അറ്റ്‌ലാന്റ്: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) സെപ്റ്റംബർ 24ാം തീയതി ശനിയാഴ്ച നോർത്ത് ഗ്വിന്നറ്റ് ഹൈസ്കൂളിൽ വെച്ച് അതിഗംഭീരമായി ഓണം ആഘോഷിച്ചു. രാവിലെ പതിനൊന്നു മണിയോടെ തയ്യാറാക്കപ്പെട്ട മനോഹരമായ പൂക്കളവും ജനമനസ്സുകളിൽ സന്തോഷം നിറച്ചുകൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും ഒരു ഉത്സവ പ്രതീതി ഉളവാക്കി. ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ജനസാന്രങ്ങൾക്ക് രുചികരമായ ഓണസദൃ നൽകാൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമായ സംഗതിയാണ്. 1.30ന് താലപ്പൊലികളേന്തിയ സുന്ദരീ മണികളുടെ അകമമ്പടിയോടെ മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടു. മഹാബലി ഗോവിന്ദൻ ജനാർദ്ദനൻ, മുഖ്യാതിഥി കൗൺസൽ ജനറൽ ഡോ. സ്വാതി കുൽക്കർണി, ഫോർസൃത് കൗണ്ടി കമ്മീഷണേഴ്സ് ചെയർമാൻ ആൽഫ്രഡ് ജോൺ, ഫോർമർ സെനറ്റർ കർട്ട് തോംപ്സൺ, അമ്മ പ്രസിഡന്റെ ഡൊമിനിക് ചാക്കോനാൽ എന്നിവർക്കും ആഗതരായിരുന്ന ഓരോ വൃക്തികൾക്കും ശ്രീമതി അമ്മു സഖറിയ സ്വാഗതമോതി. അതിഥികളുടെ സ്നേഹനിർഭരമായ, പ്രോത്സാഹജനകമായ പ്രസംഗൾക്കു ശേഷം അടുത്ത വർഷങ്ങളിലേക്ക് പുതിയതായി…
കേരള കൾച്ചറൽ സെന്റർ രാജ് പിള്ളയേയും , സിബി പാത്തിക്കലിനേയും ആദരിച്ചു
ചിക്കാഗോ: കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയെസ്വീകരണം നൽകി ആദരിച്ചു. ഈ വരുന്ന നവംബർ എട്ടാം തിയതി നടക്കുന്നഅമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വിൽ കൗണ്ടിയിലെ പതിനായിരത്തോളംവരുന്ന ഇൻഡ്യൻ വംശരുടെ പിന്തുണയിലൂടെ പരമാവധി വോട്ട് നേടി രാജ്പിള്ളയുടെ വിജയത്തിനുവേണ്ടി അക്ഷിണം പ്രവർത്തിക്കുവാൻ യോഗത്തിൽപങ്കെടുത്തവർ തീരുമാനിച്ചു. ആദ്യമായാണ് ഒരു മലയാളി വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് മത്സരിക്കുന്നതു്. ജനസംഖ്യാടിസ്ഥാനത്തിൽ ഇല്ലിനോയിസിലെനാലാമത്തെ വലിയ കൗണ്ടിയാണ് വിൽ കൗണ്ടി. മലയാളി സമൂഹം നൽകുന്നസഹകരണത്തിനും പ്രോൽസാഹനത്തിനും രാജ് പിള്ള നന്ദി പറഞ്ഞു. അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെനാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിബി പാത്തിക്കലിനേയുംഅഭിനന്ദിക്കുവാൻ കൂടിയ ഈ യോഗത്തിൽ , അമേരിക്കൻ മലയാളീസമൂഹത്തിലും കേരളത്തിലും പ്രശംസനീയമായ ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമായൊടൊപ്പം പ്രവൃത്തിക്കാൻഅവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും സംഘടനയുടെ പ്രവർത്തനത്തിൽസജീവമായി മുൻ…
ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്രൂപതാദ്ധ്യക്ഷനായി നിയുക്തനായിരിക്കുന്ന മാർ ജോയി ആലപ്പാട്ട് പിതാവിന്റെസ്ഥാനാരോഹണത്തിന്റെയും കഴിഞ്ഞ 21 വർഷം രൂപതയെ നയിച്ച പ്രധമരൂപതാദ്ധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ വിരമിക്കലിന്റെയുംഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. രൂപതാ ആസ്ഥാനത്ത് 9/23/22 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് വിളിച്ചുചേർത്ത പത്ര സമ്മേനത്തിൽ ഈ പുണ്യ മുഹൂർത്തത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച്വിവിധ ആഘോഷ കമ്മിറ്റികളുടെ ചെയർമാൻ മാർ മാദ്ധ്യമ പ്രവർത്തകരോട്വിശദീകരിക്കുകയും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി തൽക്കുകയുംചെയ്യുകയുണ്ടായി. പത്ര സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്അങ്ങാടിയത്തും , നിയുക്ത രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും , കമ്മിറ്റികളുടെജനറൽ കൺവീനറായ വികാരി ജനറാളും കത്തിഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിയും , ആഘോഷ കമ്മിറ്റി ചെയർമാനായ ജോസ് ചാമക്കാലായും, PRO ആയ ജോർജ് അമ്പാട്ടും, ചാൻസലർ ഫാ. ജോർജ് ധാനവേലി, പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സണ്ണി…
ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി
ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്‍ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.
ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം: ചരിത്രവും പ്രാധാന്യവും
എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നു. “ആരോഗ്യകരമായ ലോകത്തിനായി ഫാർമസി ഒരുമിച്ച് പ്രവർത്തിക്കുന്നു” എന്നതാണ് ഈ വർഷത്തെ വിഷയം. ഈ വർഷത്തെ പ്രമേയത്തിന്റെ ലക്ഷ്യം പ്രൊഫഷണൽ ഐക്യം വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള ആരോഗ്യത്തിന് ഫാർമസിയുടെ നല്ല ഫലങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതാണ്. സംഘട്ടനങ്ങൾ, വിവിധ രാഷ്ട്രീയ, സാംസ്കാരിക കാഴ്ചപ്പാടുകൾ, സാമ്പത്തിക അസമത്വം എന്നിവയ്ക്കിടയിലും ആരോഗ്യത്തിന് വേണ്ടി നാം എങ്ങനെ ഏകീകരിക്കപ്പെടുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും ഈ സംരംഭത്തിൽ പങ്കെടുക്കാനും ഫാർമസി തൊഴിലിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള സഹപ്രവർത്തകർക്ക് International Pharmaceutical Federation (FIP) ക്ഷണം നൽകുന്നു. “ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം നമ്പർ 3, സാംക്രമികേതര രോഗങ്ങൾ (ഹൃദയ സംബന്ധമായ അസുഖം, കാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, മാനസികാരോഗ്യം എന്നിവ പോലുള്ളവ), സാംക്രമിക രോഗങ്ങൾ (ഉദാഹരണത്തിന്, എച്ച്ഐവി, ക്ഷയം എന്നിവ ഉൾപ്പെടെയുള്ള നിരവധി…
ഇന്ന് ദേശീയ മകള്‍ ദിനം: മകളില്ലാത്ത കുടുംബം അപൂർണ്ണമാണ്; മകള്‍ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
സെപ്തംബർ 25-ന് ദേശീയ പെൺമക്കളുടെ ദിനം നമ്മുടെ ജീവിതത്തിലേക്ക് വളരെയധികം സ്നേഹം കൊണ്ടുവരുന്ന നമ്മുടെ പെൺമക്കളെ ആഘോഷിക്കാനും പരിപാലിക്കാനുമുള്ള ദിവസമാണ്. നമ്മുടെ കുട്ടികളെ ആഘോഷിക്കാൻ ഞങ്ങൾക്ക് ഒരു കാരണവും ആവശ്യമില്ലെങ്കിലും, നമ്മുടെ പെൺമക്കൾക്ക് കുറച്ച് അധിക ശ്രദ്ധ നൽകാനും അവർ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് കാണിക്കാനും അവസരം നൽകുന്നത് സന്തോഷകരമാണ്. നമ്മുടെ വീടും മുറ്റവും സന്തോഷം കൊണ്ട് നിറയുന്ന, ദൈവം തന്ന മനോഹരമായ സമ്മാനമാണ് പെൺമക്കൾ. അവരുടെ നിഷ്കളങ്കമായ വിളികള്‍ വീടിനെ പ്രകാശിപ്പിക്കുന്നു. ജനിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ വീട്ടിൽ വിളക്ക് കൊളുത്തുന്ന അവൾ മറ്റൊരു വീട്ടിൽ പോകുമ്പോൾ ഭർത്താവിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിരിയിക്കാന്‍ തുടങ്ങുന്നു. എല്ലാവരുടെയും ജീവിതത്തിൽ പെൺമക്കളുടെ പ്രാധാന്യം വളരെ വലുതാണ്. ഈ പെൺമക്കളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ മാസത്തിലെ അവസാന ഞായറാഴ്ച പെൺമക്കളുടെ ദിനം ആഘോഷിക്കുന്നു. മകൾ വീടിന്റെ ലക്ഷ്മിയാണ്, അവൾ വീട്ടിലേക്ക്…
CHRISLAM – WILL IT EVER BE A REALITY?
Have you heard about “Chrislam”?. It is not a new concept or ideology. Years back while reading Arthur C. Clarke’s fantasy novel, “The Hammer of God”, which describes the crisis caused by the imminent collision of an asteroid with planet Earth, this word “Chrislam” appeared somewhere in it. Of course, now I understand that Chrislam is the movement that earned momentum, which is evident while reading an old article from EMIRATES NEWS: The world religious leaders today adopted the Human Fraternity Document signed by His Eminence the Grand Imam of…
കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കരുത്: അഡ്വ. വിസി സെബാസ്റ്റ്യൻ
കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാൽ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികൾ നടത്തുന്ന ശ്രമം കേന്ദ്രസർക്കാരിൻറെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കർഷക ദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു. റബ്ബർ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബർ കമ്പനികൾ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി റബർ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഉപദേശം നൽകേണ്ട റബർ ബോർഡ് ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് ഇക്കൂട്ടർ കോടതിയിൽ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നിൽ റബ്ബർ ബോർഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാൽ അതിന്റെ മറവിൽ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസർക്കാരിന്റെ മുമ്പിൽ റബ്ബർ…
