ജോധ്പൂർ: തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതിന് രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വൈറലായ ഒരു വീഡിയോയിൽ, നായ വാഹനത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നത് കാണാമായിരുന്നു. നായയുടെ ഒരു കാലിന് പൊട്ടലും മറ്റേ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. കഴുത്തിൽ ചതവുകളും ഉണ്ടായിരുന്നുവെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 428 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (മൃഗങ്ങളോട് ക്രൂരമായി പെരുമാറുക) എന്നിവ പ്രകാരം ഡോക്ടർ രജനീഷ് ഗാൽവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗർ എസ്എച്ച്ഒ ജോഗേന്ദ്ര സിംഗ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഗാൽവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എസ്എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. ദിലിപ് കചവാഹ പറഞ്ഞു.…
Author: .
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി അദ്ധ്യക്ഷന്‍ നദ്ദയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ബിജെപിയിൽ ചേർന്നേക്കും
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരും. തിങ്കളാഴ്ച ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സിംഗ് ബിജെപിയിൽ ചേരുമെന്ന് പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ അറിയിച്ചു. 80 കാരനായ സിംഗ് താൻ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെയും (പിഎൽസി) ബിജെപിയിൽ ലയിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് കോൺഗ്രസ് വിട്ടതിന് ശേഷം സിംഗ് കഴിഞ്ഞ വർഷം പിഎൽസി ആരംഭിച്ചിരുന്നു. ബി.ജെ.പി.യുമായും സുഖ്‌ദേവ് സിംഗ് ധിൻഡ്‌സയുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളും (സംയുക്) സഖ്യത്തിലാണ് പിഎൽസി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, അതിന്റെ സ്ഥാനാർത്ഥികൾക്ക് ആർക്കും വിജയം കണ്ടെത്താനായില്ല. സിംഗ് തന്നെ സ്വന്തം തട്ടകമായ പട്യാല അർബനിൽ നിന്ന് തോറ്റു. നട്ടെല്ലിന്…
ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാര്‍ത്ഥിനി അയച്ചത് സ്വന്തം കുളിമുറി ദൃശ്യമാണെന്ന് പോലീസ്
ചണ്ഡീഗഢ്: ചണ്ഡീഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടിയുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയെയും സുഹൃത്തിനെയും മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിൽ നിന്നാണ് സുഹൃത്തും യുവാവും അറസ്റ്റിലായത്. അറസ്റ്റിലായ പെൺകുട്ടി സ്വന്തം അശ്ലീല വീഡിയോകൾ പകർത്തി കാമുകന് അയച്ചുകൊടുത്തതായും വിദ്യാർഥിയുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റാരുടെയും അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടില്ലെന്നും പഞ്ചാബ് എഡിജിപി ഗുർപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഹോസ്റ്റലിലെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ കാമ്പസിൽ വൻ പ്രതിഷേധം നടത്തി. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു. അറസ്‌റ്റിലായ വിദ്യാര്‍ഥിനി നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഞായാറാഴ്‌ച…
അനുഗ്രഹ നിറവിൽ സീറോ മലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ – ടെക്സാസ് കൂട്ടായ്‍മയുടെ പ്രഥമ വിശുദ്ധ കുർബാന നടന്നു
ഓസ്റ്റിൻ: സീറോ-മലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ, ടെക്സസ് കമ്മ്യൂണിറ്റിയുടെ പ്രഥമ വിശുദ്ധ കുർബാനയും, കൂട്ടായ്മയും സെപ്റ്റംബർ 18 ന് ഞായറാഴ്ച വൈകുന്നേരം 4:30 മണിക്ക് മലങ്കര കത്തോലിക്ക സഭ യു എസ് എ – കാനഡ രൂപതയുടെ അധ്യക്ഷൻ മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സഭയുടെ യു എസ് എ ചാൻസലറൂം, മിഷൻ ഡയറക്ടറൂം ആയ ബഹു. ഫാ. ഡോ. സജി.ജി.മുക്കൂട്ടിന്‍റെ മുഖ്യ കാർമികത്വത്തിലും ബഹു റവ. ഫാ. ബിന്നി ഫിലിപ്പ്ന്‍റെ സഹകാർമികത്വത്തിലും ഓസ്റ്റിൻ-മേനർ സെന്‍റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു. ടെക്സാസ് സ്റ്റേറ്റിൽ ഡാലസിനും, ഹൂസ്റ്റനും ശേഷമുള്ള മൂന്നാമത്തെ വിശ്വാസ സമൂഹത്തിനാണ് തലസ്ഥാന നഗരിയിൽ ഇന്നലെ തുടക്കമിട്ടത് മലങ്കര കത്തോലിക്ക സഭയുടെ 92-ാം പുനരൈക്യ വാർഷികം ആഘോഷിക്കപ്പെടുന്ന അവസരത്തിൽ പുതിയ ഒരു മിഷൻ പ്രവർത്തനം രൂപീകരിക്കാൻ സാധിച്ചതിൽ ഏവരും…
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി
ഹൂസ്‌റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ അപ്രേം മെത്രാപോലീത്ത, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്,ഫാ.തമ്പാൻ വർഗ്ഗീസ്, ഫാ.മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ സഹവികാരി ഫാ.രാജേഷ് ജോൺ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിനു മാത്യൂസ്, ഫാ.നൈനാൻ ജോർജ്ജ്, ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ, സെന്റ് മേരീസ് ഓർത്തോഡക്‌സ് ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ…
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണം നൽകുന്നു
ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണം നൽകുന്നു. സെപ്തംബര്‍ 25 ഞായറാഴ്ച 4 മണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ (110 Schoolhouse Road, Levittown, NY 11756) എത്തുന്ന പരിശുദ്ധ ബാവായെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വൈദികരും ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കുകയും സ്വീകരണ ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാപ്രതിനിധികളും ഇതര സഭാമേലധ്യക്ഷന്മാരും മറ്റു വിശിഷ്ടാതിഥികളും പരിശുദ്ധ ബാവായ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതാണ്. പരിശുദ്ധ ബാവാ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നതാണ്. പൊതുസമ്മേളനത്തിനു ശേഷം എല്ലാവര്‍ക്കും സ്നേഹസദ്യയും ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ് അമേരിക്കൻ…
ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണ് ഗവർണറുടെ നടപടിയെന്നാണ് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണറുടെ നടപടിയാണ് വിമർശനത്തിന് ആധാരം. ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസ്സോളിനിയുടെ സംഘടനാ ശൈലിയും സംയോജിപ്പിച്ചാണ് ആർഎസ്എസ് രൂപീകരിച്ചത്. അതിന്റെ നേതാവിനെ സന്ദർശിക്കാനാണ് ഗവർണർ അവിടെ പോയതെന്നറിയുമ്പോൾ ഗവർണര്‍ എന്തിനാണ് കോലാഹലം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്ര വീക്ഷണമാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ. മതേതരത്വത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെയും നാടായ കേരളത്തിന്റെ ഗവർണർ പദവിയിലിരുന്ന് ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുപോകാൻ ആരു ശ്രമിച്ചാലും…
സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച (9/ 21/2022) കാലത്തു 11 മണിക്ക് ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.
അസർബൈജാൻ-അർമേനിയ സംഘർഷത്തെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും
അയൽരാജ്യമായ അർമേനിയയുമായുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ “തെളിവില്ലാത്തതും അന്യായവുമായ” പരാമർശങ്ങൾ സമാധാന ശ്രമങ്ങൾക്കുള്ള പ്രഹരമാണെന്ന് അസർബൈജാൻ ആരോപിച്ചു. ഈ ആഴ്ച ആദ്യം അർമേനിയയുമായി ഏറ്റവും പുതിയ അതിർത്തി സംഘർഷം ആരംഭിച്ചതിന് പെലോസി ഞായറാഴ്ച അസർബൈജാനെ കുറ്റപ്പെടുത്തി. നിയമവിരുദ്ധവും മാരകവുമായ ആക്രമണമാണ് ബാക്കു നടത്തിയതെന്നായിരുന്നു പെലോസിയുടെ പരാമര്‍ശം. അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് പെലോസി ഇക്കാര്യം പറഞ്ഞത്. “ആ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അത് വളരെ ആവശ്യമായ സമാധാന ഉടമ്പടിയുടെ സാധ്യതകളെ ഭീഷണിപ്പെടുത്തുന്നു,” പെലോസി പറഞ്ഞു. പെലോസിയുടെ പ്രകോപനപരമായ അഭിപ്രായങ്ങൾ ബാക്കുവിനെ പ്രകോപിപ്പിച്ചു, പിന്നീട് വിദേശകാര്യ മന്ത്രാലയത്തെ ദേഷ്യത്തോടെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അസർബൈജാനെതിരെ പെലോസി ഉന്നയിച്ച അടിസ്ഥാനരഹിതവും അന്യായവുമായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അസര്‍ബൈജാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. പെലോസി ഒരു അർമേനിയൻ അനുകൂല രാഷ്ട്രീയക്കാരിയാണെന്നും…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം അതിവിപുലമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകുന്നേരം 4 മമിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് നാലു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ്…
