ടോക്കിയോ: ആഗോള ജിഡിപിയുടെ 40% വരുന്ന ഇന്ത്യയുൾപ്പെടെ ഒരു ഡസൻ പങ്കാളികളുമായി ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. “വളർച്ചയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിലൂടെയും, ഞങ്ങളുടെ ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്സുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെയും, ഞങ്ങൾ അത് നിറവേറ്റും,” ജപ്പാനിൽ നടന്ന ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ ബൈഡൻ പറഞ്ഞു. “സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ചയോടെ സ്വതന്ത്രവും തുറന്നതും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഇന്തോ-പസഫിക്കിനായുള്ള കാഴ്ചപ്പാട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഞങ്ങൾ പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ കൂടുതല്‍ തുല്യമായി അതിവേഗം വികസിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച്, ഇൻഡോ-പസഫിക്കിൽ മത്സരിക്കാൻ അമേരിക്കൻ തൊഴിലാളികളെയും ചെറുകിട ബിസിനസുകാരെയും കൃഷിക്കാരേയും അനുവദിക്കുന്ന റോഡ്…
Author: .
കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതിയായ യുവതി അറസ്റ്റില്‍
ടെക്‌സസ്: ആര്‍ലിങ്ടനില്‍ കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരു യുവതി കൂടി പൊലീസ് പിടിയിലായി. തിങ്കളാഴ്ചയാണ് അഡല്‍ ലിന്‍സ്വായ്ക്ക് വെടിയേറ്റത്. ആശുപത്രിയിലായിരുന്ന ഇദ്ദേഹം മേയ് 19 വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. കേസില്‍ ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ബ്രയാന്‍ എസ്റപയെ (31) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് അഡല്‍ ലിന്‍സ്വായെ വെടിവച്ചതെന്ന് കരുതുന്നു. കാറില്‍ ബ്രയാനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിനാണ് ബ്രയാന്റെ കാമുകിയായ ക്വയാന മാസ്സിയെ (24) പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ആര്‍ലിങ്ടനിലെ വാഹന ഡീലര്‍ ആയിരുന്നു കൊല്ലപ്പെട്ട അഡല്‍ ലിന്‍സ്വായ്(52). ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നും ബ്രയാന്‍ വാടകയ്ക്ക് കാര്‍ എടുത്തിരുന്നു. കാര്‍ തിരികെ ഏല്‍പിക്കാതിരുന്നതിനെ തുടര്‍ന്ന് പിടിച്ചെടുക്കാനാണ് അഡല്‍ ലിന്‍സ്വായ് ജീവനക്കാരനുമായി ബ്രയാനെ സമീപിച്ചത്. ബ്രയാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ കാര്‍ കണ്ടെത്തി. സ്‌പെയര്‍ കീ ഉപയോഗിച്ച് ജീവനക്കാരന്‍ കാര്‍ പുറത്തേക്കു കൊണ്ടുവന്നു. ഇതേ സമയം…
ഐഎപിസി യുടെ പുതിയ കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു
വടക്കേ അമേരിക്കയിലുടനീളം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഏറ്റവും വലിയ സംഘടനയായ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും മെയ് 21 ശനിയാഴ്ച ഗംഭീരമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ചു. ഐഎപിസിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ എറിക് കുമാർ, മേയർ ബിൽ ഡിബ്ലാസിയോയെ സദസ്സിന് പരിചയപ്പെടുത്തി. തന്റെ പ്രസംഗത്തിൽ, മേയർ ബിൽ ഡിബ്ലാസിയോ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളുമായി എത്ര അടുത്ത് പ്രവർത്തിച്ചുവെന്നും വംശീയ മാധ്യമങ്ങളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം ഒരു നിയമം ഉണ്ടാക്കിയെന്നതിനെയും പരാമർശിച്ചു. തുടർന്ന്, ഐഎപിസി മുൻ പ്രസിഡന്റ് പർവീൺ ചോപ്ര വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐഎപിസി ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി, ചടങ്ങു് ഉത്‌ഘാടനം ചെയ്തു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാൾ, ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായ കമലേഷ് സി മേത്തയ്ക്ക് സത്യവാചകം…
ജോര്‍ജിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ട്രംപിന്റെ പിന്തുണ പെര്‍ഡ്യുവിന്
അറ്റ്ലാന്റ: ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്ക് ജോര്‍ജിയയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ബ്രയാന്‍ കെംപ് പിന്തുണ നല്‍കാതിരുന്നതിന് പ്രതികാരമായി കെംപിനെ പരാജയപ്പെടുത്തുന്നതിന് മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണര്‍ ബ്രയാന്‍ കെംപിനെ പരാജയപ്പെടുത്താന്‍ പെര്‍ഡ്യൂവിന് കഴിഞ്ഞാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ട്രംപിന് മാത്രമായിരിക്കും. ബ്രയാന്‍ കെംപിനെ പിന്തുണക്കുന്നതിന് വലിയൊരു വിഭാഗം റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 2021ല്‍ പെര്‍ഡ്യൂവിന്റെ യു.എസ്. സെനറ്റിലെ കാലാവധി കഴിഞ്ഞു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ഓസോഫില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കെംപ് ഡമോക്രാറ്റിക് പാര്‍ട്ടിയുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് ട്രംപ് അനുകൂലികള്‍ കരുതുന്നത്. ട്രംപിന്റെ 2020 ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടമിറിക്കുന്നതിന് പ്രവര്‍ത്തിച്ച ജോര്‍ജിയ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് വാഷിംഗ്ടണിലെ ഡമോക്രാറ്റുകളുമായി സഹകരിച്ചു…
ബൈഡന്‍, ഹാരിസ്, സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശനം നിഷേധിച്ചു
വാഷിംഗ്ടണ്‍: രാഷ്ട്രീയക്കാര്‍, സെലിബ്രറ്റീസ്, എക്സിക്യൂട്ടീവ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ സ്ഥിരമായി പ്രവേശനം നിഷേധിച്ച് റഷ്യന്‍ വിദേശകാര്യ വകുപ്പു മെയ് 21 ശനിയാഴ്ച ഉത്തരവിറക്കി. പ്രവേശനം നിഷേധിച്ചവരില്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സിഇഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, പ്രമുഖ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരും ഉള്‍പ്പെടുന്നു. റഷ്യന്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് മോര്‍ഗന്‍ ഫ്രീമാന്‍. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും, റഷ്യന്‍ പ്രസിഡന്റിനെ പരസ്യമായി തള്ളി പറയുകയും ചെയ്തതിനാണ് ഇവര്‍ക്കെല്ലാം പ്രവേശനം നിഷേധിച്ചിരിക്കുന്നത്. റഷ്യക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റിനെ മുന്‍ കാലങ്ങളില്‍ പുകഴ്ത്തിയതും, ബൈഡന്റെ മകന്‍ ഹണ്ടറിന്റെ പേരിലുള്ള…
ആത്മഹത്യ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു.. “മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന് കേട്ടിട്ടുണ്ട്.” തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു… “എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്?” “വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു. “വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?” അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക് കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു. “പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?” “പ്രേമം. ആരു പ്രേമിക്കാന്‍…….. ആര്‍ക്കും എന്നെ വേണ്ടായിരുന്നു.” അയാളറിയാതെ തന്നെയാണ് അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന് അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത് അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു. “ആത്മഹത്യ ചെയ്താലെന്തെന്ന് ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ… ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല” അറിയാതെയുയര്‍ന്ന…
വിവേകാനന്ദനും സാദ്ധ്വിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരി പാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം…
ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍ സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച ‘കോടതി മാറ്റ’ ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി. ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍…
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)
ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )
ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർമാറ്റ് ശ്രദ്ധാപൂർവ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ബോർഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.…
