ന്യൂയോര്‍ക്കില്‍ പൂര്‍ണമായി ചിത്രീകരിച്ച ലോക്ക്ഡ് ഇന്‍- മലയാള ത്രില്ലെര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതല്‍ക്കൂട്ടായി ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സമ്പൂര്‍ണ ചിത്രീകരണം നിര്‍വഹിച്ച കുറ്റാന്വേഷണ ത്രില്ലെര്‍ സിനിമ ‘ലോക്ക്ഡ് ഇന്‍’ (ഘീരസലറ കി) ആഗസ്ത് മാസം മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസര്‍ ജൂലൈ 1 ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുകയാണ്. പുതുമകള്‍ ധാരാളം നിറഞ്ഞു നില്‍ക്കുന്ന ഈ ത്രില്ലെര്‍ ചിത്രത്തിന്റെ ടീസറും പുതുമകള്‍ ഉള്‍ക്കൊള്ളിച്ചു റിലീസ് ചെയ്യുന്നതിനാണ് പിന്നണി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ‘ഇത് നമ്മുടെ സിനിമ’ എന്ന ആപ്ത വാക്യത്തോടെ ആയിരം പേര്‍ ആയിരം സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്തു പുതുമ സൃഷ്ടിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണ്. ‘ആയിരത്തില്‍ ഒരുവന്‍’ എന്ന അഭിമാനത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഇത് പ്രത്യേക അനുഭവത്തിന്റെ നിമിഷങ്ങളാണ്. അമേരിക്കയില്‍ സമീപകാലത്തു…

ഉക്രെയിന്‍-റഷ്യ സംഘര്‍ഷം: ഉക്രെയിനിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റോ സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു . 800 മില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന്‍ യുക്രെയ്ന് നല്‍കുക . എയര്‍ഡിഫന്‍സ് സിസ്റ്റം , കൗണ്ടര്‍ ബാറ്ററി റഡാര്‍ , ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു . കഴിഞ്ഞ മാസം യു.എസ് കോണ്‍ഗ്രസ് പാസാക്കി ബൈഡന്‍ ഒപ്പു വച്ച 40 ബില്യണ്‍ ഡോളറിന്റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രെയ്ന് അമേരിക്ക ഇതിനകം നല്‍കിയ പതിനാലാമത് പാക്കേജാണിത്. യുക്രെയ്ന്‍ – റഷ്യ യുദ്ധം…

ഡാളസിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം ഇന്ന്

ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (ലീലാമ്മ 78) ഡാളസിൽ നിര്യാതയായി. പത്തനംതിട്ട തോന്നിയാമല താഴയിൽ ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ബോബി, ജോഷ്വാ. മരുമക്കൾ: രാജേഷ് ജേക്കബ്, ബെറ്റ്സി. കൊച്ചുമക്കൾ: നവോമി, ക്രിസ്റ്റീന, നേതൻ, ജെസിക്ക. സഹോദരങ്ങൾ: മറിയാമ്മ വർഗീസ്, സൂസൻ ജോർജ്, സി.ടി തോമസ് പൊതുദർശനം ജൂലൈ 1 വെള്ളിയാഴ്ച്ച (ഇന്ന്) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th Street, Plano, TX 75074). സംസ്കാരം ജൂലൈ 2 ശനിയാഴ്ച്ച (നാളെ) രാവിലെ 10 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഡാളസിലെ റെസ്റ്റ്ലാൻഡ് സെമിത്തേരിയിൽ (13005 Greenville Ave, Dallas, TX 75243). സംസ്കാര ചടങ്ങുകൾ https://provisiontv.in/aleyamma.mathew എന്ന…

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി

ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്. ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീര്‍ഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോണ്‍സനെതിരേ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണര്‍ (റിപ്പബ്ലിക്കന്‍) കെവിന്‍ സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന്‍ സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോയല്‍ കിന്‍റസ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

സെമി ട്രക്ക് ദുരന്തം ചൂടേറ്റ് മരിച്ചവരുടെ സംഖ്യവീണ്ടും ഉയർന്നു 53 ആയി

ഓസ്റ്റിൻ: അനധികൃത കുടിയേറ്റകാരുമായി മെക്സിക്കോ അതിർത്തി കടന്നു ടെക്സസിലെ സ്നന്റോണിയയിൽ എത്തിയ സെമി ട്രക്കിനകത്തു ദാഹജലം ലഭിക്കാതെയും അതിശക്തമായ ചൂടെറ്റും, ശ്വാസം കിട്ടാതെയും കൊല്ലപ്പെട്ടവരുടെ സംഖ്യ ബുധനാഴ്ച രണ്ടു പേര് മരിച്ചതോടെ 53 ആയി ഉയർന്നു .മരിച്ചവരിൽ 41 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു അമേരിക്കയുടെ ചരിത്രത്തിൽ മനുഷ്യക്കടത്ത് നോടനുബന്ധിച്ച് ഇത്രയും പേർ ഒരുമിച്ചു കൊല്ലപ്പെടുന്നത് ആദ്യ സംഭവമാണ് . സംഭവം നടന്ന ദിവസം 47 പേരുടെ മൃതദേഹം പുറത്തെടുത്തിരുന്നു . ആകെ 67 പേരാന്ന് ട്രാക്കിൽ ഉണ്ടായിരുന്നതു. മരിച്ച 53 പേർ ഒഴികെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ് .ഇനിയും മരണസംഖ്യ ഉയരുമോയെന്നു പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. ട്രക്കിനകത്തെ ശീതീകരണ സംവിധാനം തകരാറായതാണ് മരണത്തിന് കാരണമെന്നു അറസ്റ്റിലായ ഡ്രൈവർ പറഞ്ഞു. ട്രക്കിൽ കൊണ്ടുവന്നവരെ ഒരു പ്രത്യേക ലൊക്കേഷനിൽ ഇറക്കിയ ശേഷം ഷെർവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്കു അയക്കുകയായിരുന്ന ലക്ഷ്യമെന്നും…

ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കരുത് : ലീലാ മാരേട്ട്

ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കി മാറ്റരുതെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുമ്പോൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗം പണക്കൊഴുപ്പിന്റേയും, ചതിയുടെയും, ചാക്കിട്ട് പിടുത്തത്തിന്റേയും വേദിയാക്കി മാറ്റി ഫൊക്കാനയുടെ അന്തസിനു തന്നെ കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കാണുന്നത്. മൂന്നാം കിട രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളെക്കാൾ കഷ്ടമാണ് കാര്യങ്ങൾ. ഇത്തരം പ്രവൃത്തികൾക്ക് ഫൊക്കാനയെ സ്നേഹിക്കുന്നവർ കൂട്ടുനിൽക്കരുത്. കാരണം ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. നിരവധി സംഘടനകൾ ചേർന്ന ഒരു സംഘടന . അതിന്റെ അടിത്തറ സ്നേഹത്തിലും സാഹോദര്യത്തിലും പടുത്തുയർത്തിയതാണ്. പണാധിപത്യം കടന്നു കൂടുന്ന ഏതൊരു സംഘടനയെയും പോലെ ഫൊക്കാനയും ഹൈജാക്ക് ചെയ്യപ്പെടും . കഴിഞ്ഞ രണ്ട് വർഷം മുൻപ് നമ്മൾ അത് കണ്ടതാണ്. അതിന്റെ പ്രതിസന്ധികളിൽ നിന്നാണ് പുതിയ കമ്മിറ്റിയെ ഇലക്ഷൻ പോലും ഇല്ലാതെ…

തുർക്കിക്ക് എഫ്-16 ജെറ്റ് വിമാനങ്ങൾ വിൽക്കാൻ യുഎസ് പിന്തുണ വാഗ്ദാനം ചെയ്യുന്നു

നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നേറ്റോ) ചേരാനുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും ശ്രമത്തോടുള്ള എതിർപ്പ് അങ്കാറ ഉപേക്ഷിച്ചതിന് ശേഷം തുർക്കി എഫ് -16 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പിന്തുണ അറിയിച്ചു. വാഷിംഗ്ടൺ “തുർക്കിയുടെ യുദ്ധവിമാനങ്ങളുടെ ആധുനികവൽക്കരണത്തെ പിന്തുണയ്ക്കുന്നു, കാരണം അത് നേറ്റോയുടെ സുരക്ഷയ്ക്കും അതിനാൽ അമേരിക്കൻ സുരക്ഷയ്ക്കും അനിവാര്യമാണ്,” പെന്റഗണിലെ അന്താരാഷ്ട്ര സുരക്ഷാ കാര്യങ്ങളുടെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി സെലസ്റ്റേ വാലാൻഡർ പറഞ്ഞു. “തുർക്കി വളരെ കഴിവുള്ള, ഉയർന്ന മൂല്യമുള്ള, തന്ത്രപ്രധാനമായ നേറ്റോ സഖ്യകക്ഷിയാണ്, തുർക്കി പ്രതിരോധ ശേഷി, ശക്തമായ തുർക്കി പ്രതിരോധ ശേഷി, ശക്തമായ നേറ്റോ പ്രതിരോധ ശേഷിക്ക് സംഭാവന നൽകുന്നു,” അവർ കൂട്ടിച്ചേർത്തു. യുദ്ധ വിമാനങ്ങൾക്കായുള്ള അങ്കാറയുടെ അഭ്യർത്ഥനയ്ക്ക് വാഷിംഗ്ടൺ പരസ്യമായ പിന്തുണ പ്രകടിപ്പിക്കുന്നത് ഇതാദ്യമാണ്. നേറ്റോ സഖ്യകക്ഷിയായ തുർക്കി, വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ നിരവധി ഡസൻ പുതിയ…

ക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ; ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി

ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് ഏരിയയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ജൂലൈ 3-ന്, ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രസക്തിയും അനുബന്ധ ചരിത്രവും പുനഃപരിശോധിക്കാനുള്ള ഉചിതമായ സമയമായിരിക്കുമിത്. ലോകമെമ്പാടും, ജൂലൈ 3 സെന്റ് തോമസ് ദിനമായാണ് ആചരിക്കുന്നത്. പുതിയ നിയമത്തിൽ, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപോസ്തലന്മാരിൽ ഒരാളായാണ് തോമസിനെ കണക്കാക്കുന്നത്. തോമസ് എന്നതു കൂടാതെ ഗ്രീക്ക്ഭാഷയിൽ ‘ഇരട്ട’ എന്നർത്ഥം വരുന്ന ‘ഡിഡിമസ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇസ്രായേലിലെ ഗലീലിയിൽ ജനിച്ച സെന്റ് തോമസ്, എ ഡി 72 ഡിസംബർ 21 ന് മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പറങ്കിമലയ്ക്ക് മുകളിൽ വച്ച് കുന്തം കൊണ്ട് കൊലചെയ്യപ്പെട്ട തോമസിന്റെ മൃതദേഹം മൈലാപ്പൂരിലെ സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ സംസ്‌കരിച്ചതായാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാസ്ലീഹയ്ക്ക് ‘സംശയാലുവായ തോമസ്’ എന്നും വിളിപ്പേരുണ്ട്. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുപോലും അദ്ദേഹം തെളിവ് ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പൗലോസിനെപ്പോലുള്ള…

ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും: സേവ്യര്‍ ബസിറ

വാഷിംഗ്ടണ്‍: യുഎസ് സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റിയതിനെ തുടര്‍ന്ന്, ഗര്‍ഭഛിദ്രം ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഇതിനെ അനുകൂലിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി സേവ്യര്‍ ബസീറ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉറപ്പു നല്‍കി. ഇത്തരം യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സെക്രട്ടറിയുടെ നിര്‍ദേശത്തിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പിന്നീട് പറയാമെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞു മാറി. 1973 മുതലാണ് അമേരിക്കയില്‍ നിയമപരമായി ഗര്‍ഭഛിദ്രത്തിനു അവകാശം ലഭിച്ചത്. ഓരോ വര്‍ഷവും ലക്ഷകണക്കിന് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് ഈ നിയമം മൂലം ഭൂമിയില്‍ പിറന്നുവീഴുന്നതിന് അവകാശം നിഷേധിച്ചത്. ഓരോ വര്‍ഷവും ഈ എണ്ണം വര്‍ധിച്ചുവരികയാണ്. ഏറ്റവും അടുത്ത വര്‍ഷങ്ങളില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ചു 2019 ല്‍ 629898 ഗര്‍ഭഛിദ്രം…

ഉക്രെയിനിന് അമേരിക്കയുടെ 1.3 ബില്യണ്‍ ഡോളര്‍ ആദ്യ ഗഡു സാമ്പത്തിക സഹായം

വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം കോൺഗ്രസ് അംഗീകരിച്ച പ്രാരംഭ 7.5 ബില്യൺ ഡോളറിന്റെ ആദ്യ ഭാഗമായി യുക്രെയ്‌നിന് 1.3 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സെപ്റ്റംബർ അവസാനത്തോടെ 7.5 ബില്യൺ ഡോളർ പൂർണ്ണമായും വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ട്രഷറി ഡിപ്പാർട്ട്‌മെന്റ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും യുഎസ്എഐഡിയും ചേർന്ന്, കോൺഗ്രസ് അംഗീകരിച്ച പ്രസിഡന്റ് ബൈഡന്റെ പിന്തുണാ പാക്കേജ് ആവശ്യമുള്ളവരിലേക്ക് വേഗത്തിൽ എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ അതിവേഗം നീങ്ങുന്നത് തുടരുന്നു എന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് എൽ. യെല്ലൻ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ ഉക്രെയിനില്‍ ആക്രമണം ആരംഭിച്ച ഫെബ്രുവരി മുതൽ യുഎസ് സൈനികമായും സാമ്പത്തികമായും ഉക്രെയ്‌നെ പിന്തുണയ്ക്കുന്നുണ്ട്. ലോകബാങ്ക് കണക്കുകൾ പ്രകാരം 2022-ൽ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥ 45 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയുണ്ട്. ട്രഷറി ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, G7 ഉം യൂറോപ്യൻ…