കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന് തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…
Category: AMERICA
കുട്ടികൾ വായിച്ചു വളരുക: ജോർജി വർഗീസ്
തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്. കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി. കവിയൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി…
റഷ്യൻ യുറേനിയത്തിന്റെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള ബിൽ റിപ്പബ്ലിക്കന്‍ സെനറ്റർമാർ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍: യുക്രെയിനിലെ സൈനിക നടപടിയുടെ പേരിൽ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചു. റഷ്യൻ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഇറക്കുമതി നിരോധിക്കുന്നത് ഒരു സുപ്രധാന നടപടിയാണെങ്കിലും, ഇത് അവസാനത്തേതായിരിക്കില്ലെന്ന് ബില്‍ അവതരിപ്പിച്ച സെനറ്റർ ജോൺ ബരാസോ പറഞ്ഞു ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നടപടി. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നും അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകൾക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരനുമാണ്. മാർച്ച് 8 ന്, ബൈഡൻ റഷ്യൻ എണ്ണയ്ക്കും മറ്റ് ഊർജ്ജ ഇറക്കുമതിക്കും നിരോധനം…
പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ
കാല്‍ഗറി (കാനഡ): വലിയ നോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗറിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ് ധ്യാനം. സമയക്രമം: മാർച്ച് 18 വെള്ളി വൈകുന്നേരം 5:30 മുതൽ 9:30 വരെ. മാർച്ച് 18,19 ( ശനി – ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ 734 516 0641.
ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരന്
ടെക്സസ് : ആറു വിദ്യാര്‍ത്ഥികളും, ഗോള്‍ഫര്‍ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ മാര്‍ച്ച് 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാനില്‍ നേര്‍ക്ക് നേര് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചതിനെ തുടര്‍ന്നാണ് 9 പേര് കൊല്ലപ്പെട്ടത് , ആളി പടര്‍ന്ന തീയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്സിറ്റി…
മിസ്സ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ ശ്രീസെയ്നി
ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടറിക്കോയില്‍ മാര്‍ച്ച് 16ന് നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത ശ്രീസെയ്നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി. ഹൃദയ തകരാര്‍ മൂലം 12 വയസ്സു മുതല്‍ പേസ്മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്നി 2019 ഒക്ടോബറില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മിസ്സ് ഇന്ത്യ യു.എസ്.എ.യായി (2017-2018), മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡായി(2018-2019) ലും വിജയകിരീടം ചൂടിയിരുന്നു. മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളല്‍ ഏറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍…
അഗതികൾക്കും അശരണർക്കും ഫൊക്കാനയുടെ സഹായ ഹസ്തം
ഫ്ലോറിഡ: കോവിഡ് പ്രെതിസന്ധിയിൽ ദുരിതത്തിലായ കേരളത്തിലെ അഗതികൾക്കും അശരണർക്കും സഹായ ഹസ്തവുമായി ഫൊക്കാന പ്രെതിനിധികൾ വീണ്ടും കേരളത്തിൽ എത്തിയതായി ഫൊക്കാന ട്രെഷറർ എബ്രഹാം കളത്തിൽ അറിയിച്ചു. അവശ കലാകാരന്മാർക്കുള്ള ഒന്നാം ഘട്ട ഫണ്ട് വിതരണത്തിന് ശേഷം അശരണർക്കുള്ള സഹായവുമായി ഫൊക്കാന വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസി൯റ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫണ്ട് വിതരണത്തിനായി എത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി വാസവൻ, പത്തനാപുരം ഗാന്ധി ഭവൻ പ്രെതിനിധി സജി തോമസിന് ഫണ്ട് നൽകിക്കൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു. ആലംബഹീനർക്കെന്നും അഭയം നൽകിയിട്ടുള്ള ഫൊക്കാന ഈ വർഷം പദ്ധതി ഇട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കാര്യപരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നു ഫൊക്കാന പ്രെസിഡെ൯റ്റ് ജേക്കബ് പടവത്തിൽ അറിയിച്ചു. ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി വറുഗീസ്…
ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന് ബി നായർ)
ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു. യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍.…
കരോലിന ബിലാവാസ്ക 2021 ലോക സുന്ദരി
പോളണ്ടിന്റെ കരോലിന ബിലാവാസ്ക 2021 ലെ ലോകസുന്ദരി പട്ടം നേടി. ജമൈക്കയുടെ ടോണി-ആൻ സിംഗ് അവരെ കിരീടമണിയിച്ചു. പ്യൂർട്ടോറിക്കോയിലെ സെന്റ് ജുവാനിൽ നടന്ന ഈ മത്സരത്തിൽ അമേരിക്കയുടെ മിസ് സൈനിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ ഒലിവിയ യെസ് മൂന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ വാരണാസിയിൽ നിന്നുള്ള മാൻസ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും അവർക്ക് ഫൈനലിൽ കടക്കാനായില്ല. എന്നാല്‍, സെമി ഫൈനലിലെത്താൻ അവൾക്ക് കഴിഞ്ഞിരുന്നു. 2021 ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്-19 കാരണം മാറ്റി വെയ്ക്കേണ്ടി വന്നു. പരിപാടിക്കിടെ, കരോലിന ബിലാവാസ്കയോട് ചോദിച്ച ഒരു ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മത്സരത്തിൽ കിരീടം നേടിയത്. “ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്താണ്?” എന്നായിരുന്നു ചോദ്യം. “നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ധാരാളം അനുഭവങ്ങള്‍ നമ്മില്‍ തന്നെയുണ്ട്. മറ്റുള്ളവരുടെ ജീവിതം സമ്പന്നമാക്കുന്നതിന്…
ചിക്കാഗോയില്‍ വ്യാഴാഴ്ച രാവിലെ 7 മുതല്‍ സൗജന്യ ഗ്യാസ് വിതരണം
ചിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് എക്സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ 200,000 ഡോളര്‍ സൗജന്യ ഗ്യാസ് വിതരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ചാണ് ഗ്യാസ് വിതരണം. രണ്ടു ലക്ഷം ഡോളര്‍ കഴിയുന്നതുവരെ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. യുക്രെയ്ന് യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് ഗ്യാസ് സ്റ്റേഷന്…
