തിരുവനന്തപുരം: മലയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവുള്‍പ്പടെ ആറ് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അരുൺ, വിഷ്ണു, ഡിവിഎഫ്ഐ നേതാവ് വിനീഷ്, അഭിജിത്ത്, അച്ചു, അരുൺ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ആകെ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ ആറ് കേസുകളിലെ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം പി ഷിബുവിന്റേതാണ് ഉത്തരവ്. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിക്കണമെന്ന പ്രൊസിക്യൂഷൻ ആവശ്യം കസ്റ്റഡിയിൽ നൽകിയിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പലദിവസങ്ങളിലായി ആറുപ്രതികളും പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി
Category: KERALA
മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് കുടുംബം
കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ശ്രുതിയുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകി. ഒക്ടോബർ 22നാണ് 27 കാരിയായ ശ്രുതിയെ ചോമ്പാലയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം മകള്‍ നേരിട്ട് പറഞ്ഞിരുന്നതായും അമ്മ കാഞ്ചന പറയുന്നു. മല്‍സ്യത്തൊഴിലാളിയായ മാടാക്കര സ്വദേശി വിപിനാണ് ശ്രുതിയുടെ ഭര്‍ത്താവ്. 2018 ഏപ്രില്‍ 4 നായിരുന്നു ഇരുവരുടെയും വിവാഹം. ശ്രുതി മരിക്കുന്നതിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തുട്ടുള്ളത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
അവന് ‘ക്രൂരനായ’ ഭര്‍ത്താവായിരുന്നു; യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബം
ലണ്ടന്‍: യുകെയില്‍ മലയാളി നഴ്സ് അഞ്ജു അശോകനും അവരുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, അഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു. അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ഒരു “ക്രൂരനായ” മനുഷ്യനാണെന്നും അയാൾ മുമ്പും അഞ്ജുവിനെ ആക്രമിച്ചിട്ടുണ്ടെന്നും ശനിയാഴ്ച അഞ്ജുവിന്റെ കുടുംബം ആരോപിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഞ്ജുവിന്റെ കുടുംബം ലണ്ടനിലെ ഹൈക്കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും മകളെയും പേരക്കുട്ടികളെയും അവസാനമായി ഒന്നു കാണാനും ഏകദേശം 30 ലക്ഷം രൂപ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകൻ വൈക്കം പൊലീസിൽ സാജുവിനെതിരെ പരാതി നൽകി. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കാണിച്ചാണ് പരാതി നൽകിയത്. വ്യാഴാഴ്ചയാണ് കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ മേഖലയിലെ കെറ്ററിംഗിലെ വീട്ടിൽ നഴ്സ്…
അഞ്ജുവിനെ ഭർത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭർത്താവ് കണ്ണൂർ സ്വദേശി സാജു അഞ്ജുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ വിടും. സാജുവിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് പോലീസ് അഞ്ജുവിന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോർത്താംപ്ടൺഷയറിലെ…
കൊരട്ടി പഞ്ചായത്തിൽ കോ കപ്പ് പദ്ധതി തുടങ്ങി
തൃശൂർ: പരിസ്ഥിതി സൗഹൃദത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വർധിപ്പിക്കുന്ന കോ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് കോ കപ്പ്. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയുടെയും കൊരട്ടി പഞ്ചായത്തിന്റെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ‘കപ്പ് ഓഫ് കെയർ’ 1500 വനിതകൾക്ക് കപ്പ് വിതരണം ചെയ്യുന്നു. 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് കോ കപ്പ് എന്ന ആശയം നടപ്പാക്കുന്നത്. മെൻസ്ട്രൽ കപ്പിനെക്കുറിച്ച് സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐഎംഎ പ്രതിനിധി ഡോ. ബെൽമ റോസ് സെമിനാറിന് നേതൃത്വം നൽകി. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു അധ്യക്ഷത…
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സമാപനം; ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേല താറിന് ലഭിച്ചു
എട്ട് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പ്രേക്ഷക പങ്കാളിത്തത്തിലും മൂല്യാധിഷ്ഠിത സിനിമകളുടെ പ്രദർശനത്തിലും ഈ വർഷത്തെ മേള ഏറ്റവും ശ്രദ്ധേയമാണെന്നും സീറ്റ് സംവരണ പരാതികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹംഗേറിയൻ സംവിധായിക ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മന്ത്രി വി.എൻ. വാസവന് സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയുന്നവർക്കെതിരെ പ്രതിരോധ മതിൽ കെട്ടാനുള്ള ഉപാധിയായി ചലച്ചിത്രമേളയെ ഉപയോഗിക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് അഡ്വ.വി.കെ.പ്രശാന്ത് എംഎൽഎ നല്കി പ്രകാശനം ചെയ്തു. ജൂറി ചെയര്മാന് ഫൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്…
ശ്രീഅയ്യപ്പനെ കാണാന്‍ ഞാന്‍ വീണ്ടും വരും; അപകടത്തില്‍ ഗുരുതര പരിക്കേറ്റ ആന്ധ്രപ്രദേശില്‍ നിന്നുള്ള മണികണ്ഠന് ജീവിതം തിരിച്ചു കിട്ടിയ സന്തോഷം
പത്തനംതിട്ട: ആന്ധ്രപ്രദേശില്‍ നിന്ന് ശബരിമലയിലേക്ക് വന്ന വാഹനം ളാഹയില്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആന്ധ്രാപ്രദേശിലെ എലുരുവില്‍ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി എട്ടു വയസ്സുകാരന് മണികണ്ഠന് സുഖം പ്രാപിച്ച് ജന്മനാട്ടിലേക്ക് മടങ്ങി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മണികണ്ഠൻ സുഖം പ്രാപിച്ചതിനുശേഷമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും ആരോഗ്യമന്ത്രി വീണാ ജോർജിനെ വിളിച്ച് സന്തോഷം പങ്കുവച്ചു. തങ്ങളുടെ നാട്ടില്‍ പോലും കിട്ടാത്ത വിദഗ്ധ ചികിത്സയും പരിചരണവും ഇവിടെ നിന്ന് ലഭിച്ചു എന്ന് പിതാവ് പറഞ്ഞു. എന്നെ സഹായിച്ച മന്ത്രിയോടും ഡോക്ടർമാരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഗുരുതരാവസ്ഥയിൽ നിന്ന് മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു തന്നതില്‍ ഏറെ നന്ദിയുണ്ടെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍…
വയോധികയെ ആക്രമിച്ച് കവര്‍ന്നെടുത്ത സ്വര്‍ണ്ണ മാല വിറ്റ് ആഡംബര ജീവിതം നയിച്ച നാല്‍വര്‍ സംഘം പിടിയില്‍
കൊല്ലം: വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത നാല്‍വര്‍ സംഘത്തെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അയത്തില്‍ നേതാജി നഗർ-89, ചരുവിളവീട്ടിൽ അജിത്ത് (23), പെരിനാട് കാരിക്കൽ തെക്കേതില്‍ അതുൽ ജോയ് (22), മങ്ങാട് റോസ് നഗറിൽ മഞ്ജു ഭവനിൽ അഖിൽ വിനോദ് (18), നീരാവില്‍ ചേരിയില്‍ കരോട്ട് കിഴക്കേതില്‍ സഫാന (22) എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. മങ്ങാട് പള്ളിയില്‍ കുര്‍ബാന കൂടാന്‍ പോയ വയോധികയുടെ കഴുത്തില്‍ക്കിടന്ന 11 പവന്റെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. മാല വില്ക്കാന് സഹായിച്ചതിനാണ് സഫാനയും കേസില്‍ പ്രതിയായത്. മാല വിറ്റു കിട്ടിയ മൂന്നു ലക്ഷം രൂപ പ്രതികള്‍ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്നു പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് അറിയാനാകൂ എന്നു പോലീസ് പറഞ്ഞു. കൊല്ലം സിറ്റി…
ഇന്ത്യ കർഷകർക്ക് പ്രതീക്ഷയില്ലാത്ത നാടായി മാറി; പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി
പാലക്കാട്: കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ തുടക്കമിട്ടത് കോൺഗ്രസാണെന്നും ഇന്ന് ബിജെപി അത് കൂടുതൽ ശക്തമായി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മതനിരപേക്ഷതയോട് ഒട്ടും ബഹുമാനമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് അവര്‍. മതാടിസ്ഥാനത്തിലല്ല രാജ്യത്ത് പൗരത്വം നിര്‍ണയിക്കപ്പെടേണ്ടത്. എന്നാല്‍, മതാടിസ്ഥാനത്തിലാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വിവാഹമോചനം ഒരു സിവിൽ നടപടിക്രമമാണ്. എന്നാൽ, അത് മുസ്ലിമിന്റേതാണെങ്കിൽ ക്രിമിനൽ നിയമത്തിന് കീഴിലായിരിക്കണമെന്നാണ് സർക്കാർ നിലപാട്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല കാനന പാത യാത്രാനിയന്ത്രണം നീക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
കാനന പാതയിലെ രാത്രികാല നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അയ്യപ്പ ധർമ്മ സംഘം ഹർജി നൽകി. 24 മണിക്കൂറും തീർഥാടകരെ കടത്തിവിടണമെന്നാണ് അയ്യപ്പ ധർമ സംഘത്തിന്റെ ആവശ്യം. എന്നാൽ കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണെന്നും തീർഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് നിയന്ത്രണമെന്നുമാണ് സർക്കാർ വാദം. ഇവിടെ രണ്ട് വര്‍ഷമായി പാത അടഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബഞ്ച് നിര്‍ദേശം നല്കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
