ടീനെക്ക് (ന്യൂ ജേഴ്സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി. പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിലാണ് നാടകം. ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം.…
Category: LITERATURE & ART
മാലിനിയുടെ കഥാലോകം: സാംസി കൊടുമണ്‍
മാലിനിയുടെ 20 കഥകളും ഒരു അനുസ്മരണവും അടങ്ങുന്ന ‘നൈജല്‍’ എന്ന ഈ ചെറുകഥാ സമാഹാരത്തിന് അഭിനന്ദനങ്ങള്‍. മാലിനി ഈ കഥകളിലൊന്നും പ്രത്യക്ഷത്തില്‍ വലിയ വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും അവതരിപ്പിക്കുന്നില്ല. എന്നുതോന്നാം. അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അസ്തിത്വ പ്രതിസന്ധിവാദമോ, സ്ത്രീ ശാക്തീകരണ പക്ഷപാത നിലപാടുകളോ മുഴച്ചു നില്ക്കുന്നില്ല. പത്തുനാല്പതു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എഴുത്തുകാരിയില്‍ നിന്നും നാം ചിലപ്പൊള്‍ അതു പ്രതീക്ഷിക്കുന്നുണ്ടാവാം. എന്നാല്‍, മാലിനി താന്‍ ഉപേക്ഷിച്ചു പോന്ന നാട്ടിലെ ആ ഗ്രാമ അന്തരീക്ഷത്തിലാണ് തന്റെ കഥകളുടെ ഉറവിടം തേടുന്നത്. ഈ കഥകളത്രയും കാലാകാലങ്ങളായി തന്റെ ഉള്ളില്‍ നിന്ന് പുറത്തു ചാടാന്‍ വെമ്പല്‍ കൂട്ടിയിട്ടുണ്ടാകാം. വളരെ ലളിതമായ കഥാതന്തുവിനെ പല കൈവഴികളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രിക വിദ്യ മാലിനിക്ക് വശമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് ഭൂമിയെ പലവട്ടം ചുറ്റി ഭ്രമണപഥത്തില്‍ എത്തും പോലെ മാലിനിയുടെ…
തുഞ്ചൻപറമ്പിലെ സാഹിത്യ ക്യാമ്പ് സമാപിച്ചു
മലപ്പുറം: ‘എഴുത്തോല 2024’ എന്ന പേരിൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാനതല ദ്വിദിന സാഹിത്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ സ്വാഗതവും ടി പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. എഴുത്തുകാരായ ഷീജ വക്കം, ടി.ഡി.രാമകൃഷ്ണൻ, ശത്രുഘ്നൻ എന്നിവർ യഥാക്രമം കവിതയിലെ പുതിയ പ്രവണതകൾ, നവയുഗം, പുതിയ നോവലുകൾ, സാഹിത്യത്തിൽ പത്രാധിപരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത ബീനാമോൾ, സഫിയ തിരുനാവായ, സുനിൽ മാർക്കോസ്, റോഷ്ന ആർ.എസ്., അബ്ദുൾ ഹാദിൽ പി.എം., പ്രഭാ ഭരതൻ, കെ.എ.അഭിജിത്ത്, പ്രശാന്ത് വിസ്മയ, അനിത ജയരാജ്, പ്രിയംവദ, സംഗീത ജെയ്സൺ, കാവ്യ എം., ഷൈൻ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് ഏകർഷി എന്നിവർക്ക് പത്മരാജൻ പുരസ്കാരം
തിരുവനന്തപുരം: പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 33-ാമത് പി. പത്മരാജൻ പുരസ്കാരത്തിന് എഴുത്തുകാരായ ജി.ആർ. ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര സംവിധായകൻ ആനന്ദ് ഏകർഷി എന്നിവരെ തിരഞ്ഞെടുത്തു. ‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ അവാർഡുകൾ നേടിയിട്ടുണ്ട് ആനന്ദ് ഏകർഷി. 40,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ദുഗോപൻ മികച്ച നോവലിസ്റ്റിനുള്ള അവാർഡ് നേടിയപ്പോൾ ‘അനോ’ എന്ന കൃതിക്ക് മികച്ച എഴുത്തുകാരനായി (ചെറുകഥ) ഉണ്ണിയെ തിരഞ്ഞെടുത്തു . യഥാക്രമം ₹20,000, ₹15,000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക. . എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയ (40 വയസ്സിന് താഴെയുള്ള) മികച്ച നവാഗത എഴുത്തുകാരനുള്ള പ്രത്യേക അവാർഡ് എംപി ലിപിൻ രാജ് നേടി. സാഹിത്യകാരൻ വി.ജെ.ജെയിംസ് ചെയർമാനും എഴുത്തുകാരായ കെ.രേഖ, പ്രദീപ് പനങ്ങാട് എന്നിവരും അടങ്ങുന്ന ജൂറിയാണ് സാഹിത്യ പുരസ്കാരങ്ങൾ നിർണ്ണയിച്ചത്, ചലച്ചിത്ര നിർമ്മാതാക്കളായ ശ്യാമപ്രസാദും, ശ്രുതി…
കെഎൽഎസ് – ലാന സംയുക്ത സമ്മേളനം അത്യുജ്വലമായി
ഡാളാസ് : ടെക്സാസ് റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ് – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ് മൂലകഥ). സിനിമ ഒരു…
നവാഗത എഴുത്തുകാരികള്‍ക്ക് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്
തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്, യോഗ്യരായ ആഞ്ച് പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക് പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ് നാല് പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…
ഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു. മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാള ഭാഷാ സ്നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു. ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയയ്ക്കേണ്ട വിലാസം: M.N. Abdutty…
24 എഴുത്തുകാർക്ക് 2023 ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു
ന്യൂഡൽഹി: ഇംഗ്ലീഷ് എഴുത്തുകാരൻ നീലം ശരൺ ഗൗറും ഹിന്ദി നോവലിസ്റ്റ് സഞ്ജീവും ഉൾപ്പെടെ 24 എഴുത്തുകാർക്ക് 2023ലെ സാഹിത്യ അക്കാദമി അവാർഡ് ചൊവ്വാഴ്ച ലഭിച്ചു. സാഹിത്യോത്സവിൽ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്സിൻ്റെ 70-ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ഒൻപത് കവിതാ പുസ്തകങ്ങൾ, ആറ് നോവലുകൾ, അഞ്ച് ചെറുകഥകൾ, മൂന്ന് ഉപന്യാസങ്ങൾ, ഒരു സാഹിത്യപഠനം എന്നിവ ഉൾപ്പടെയുള്ള സാഹിത്യ കൃതികൾക്കാണ് പുരസ്കാരം. “മുജെ പെഹ്ചാനോ” എന്ന നോവലിന് സഞ്ജീവ്, “റിക്വീം ഇൻ രാഗ ജാങ്കി” എന്ന പുസ്തകത്തിന് ഗൗർ എന്നിവർക്ക് അവാർഡ് ലഭിച്ചു. സാദിഖ നവാബ് സാഹെർ ഉറുദുവിലെ “രാജ്ദേവ് കി അമ്റായി” എന്ന പുസ്തകത്തിനാണ് അവാർഡ് നേടിയത്, പഞ്ചാബിയിലെ “മൻ ദി ചിപ്പ്” എന്ന കവിതാ പുസ്തകത്തിനാണ് സ്വർണ്ണജിത് സാവിക്ക് അവാർഡ് ലഭിച്ചത്. വിജയ് വർമ (ഡോഗ്രി), വിനോദ് ജോഷി (ഗുജറാത്തി), മൻഷൂർ ബനിഹാലി (കാശ്മീരി),…
മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ മാർച്ച് 15 മുതൽ 31 വരെ; ഡോ. കലാമണ്ഡലം ജോണിൻറെ ലൈവ് പെർഫോമൻസ്
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററിൽ അരങ്ങേറുവാൻ പോകുന്നത്. ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോൻറെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവെക്കുന്നത്. തിയേറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ (Misha Shulman) എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ…
കേരള അവാർഡുകൾ രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സമ്മാനിച്ചു
തിരുവനന്തപുരം: സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള അവാർഡുകൾ ബുധനാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി പ്രമുഖ സാഹിത്യകാരൻ ടി.പത്മനാഭന് സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സർക്കാർ അദ്ദേഹത്തെ പരമോന്നത സിവിലിയൻ ബഹുമതിയായി തിരഞ്ഞെടുത്തു. കേരള പ്രഭാ പുരസ്കാരം മരണാനന്തര ബഹുമതിയായി ജസ്റ്റിസ് (റിട്ട.) എം.ഫാത്തിമ ബീവിക്ക് സമ്മാനിച്ചു. അവരുടെ അനന്തരവൻ അബ്ദുൾ ഖാദർ ആദരം ഏറ്റുവാങ്ങി. നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവരും കേരള പ്രഭ അവാർഡിന് അർഹരായി. പുനലൂർ സോമരാജൻ (സാമൂഹിക സേവന മേഖല), വി.പി.ഗംഗാധരൻ (ആരോഗ്യ മേഖല), രവി ഡി.സി (വ്യവസായ വാണിജ്യ മേഖല), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ് മേഖല), പണ്ഡിറ്റ് രമേഷ് നാരായൺ (കല, സംഗീതം) എന്നിവർക്ക് കേരളശ്രീ…