കണ്ണൂര്‍ ജില്ലാതല ഓണം വാരാചരണം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത്

കണ്ണൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി, സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാചരണം ഓഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുമെന്ന് എംഎൽഎ ടി ഒ മോഹനൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കല, സംഗീതം, വിനോദം, പാരമ്പര്യം എന്നിവ സംഗമിക്കുന്ന ഈ ഉത്സവ വേദിയിൽ കുടുംബസമേതം ആസ്വദിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷം 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നാളെ (ആഗസ്റ്റ് 24) വൈകിട്ട് 6.30 മണിക്ക് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ടി.ഒ. മോഹനന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ. സുധാകരന്‍ എംപി, മേയര്‍ ശ്രീമതി. പി. ഇന്ദിര, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് സ്വാഗതം ആശംസിക്കും. എല്ലാ ദിവസവും…

കേരളത്തിൽ പുതിയ ജില്ല ആദ്യം ഉണ്ടാവേണ്ടത് മലപ്പുറത്ത്: സോളിഡാരിറ്റി

മലപ്പുറം : കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യ പരിഗണിച്ച് ജില്ലാ വിഭജനം എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് മലബാർ. വികസനത്തിന്റെ അവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹരിക്കാൻ മാറിമാറി വന്ന സർക്കാറുകൾ ശ്രമിച്ചിട്ടില്ല. പുതിയ ജില്ല രൂപീകരിക്കുക എന്നത് മലബാറിലെ കാലങ്ങളായുള്ള ആവശ്യമാണ്. ജില്ലാ രൂപീകരണം ആവശ്യത്തോട് സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അൻഫാൽ ജാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ ഷമീം ചൂനൂർ, മാലിക് വീട്ടിക്കുന്ന്, ശഹീർ വടക്കാങ്ങര, റഹീമ റഹ്മാൻ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു. കെ…

അഞ്ജു ലാൽസൺ തോമസിന്റെ ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക്സ് പബ്ളിക്കേഷൻ പ്രസിദ്ധികരിച്ചതുമായ ചെറുകഥാ സമാഹാരം ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് നടന്ന ചടങ്ങില്‍ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് സമാഹാരം പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തി. സി.ജെ ജോൺ ചിറയിൽ, ഷിനു റെന്നി തോമസ്, സുനിൽ ചാക്കോ, ലാൽസൺ തോമസ് ഡേവിഡ് എന്നിവർ…

കേരള പോലീസ് ബാൻഡിലേക്ക് 126 പേരെ കൂടി ഉൾപ്പെടുത്തി; പാസിംഗ് ഔട്ട് പരേഡിൽ ആഭ്യന്തരമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമിതരായ 126 പോലീസ് കോൺസ്റ്റബിൾമാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. ഇത് കേരള പോലീസിന് ചരിത്രപരവും അഭിമാനകരവുമായ നിമിഷമാണെന്ന് പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “സമൂഹത്തോട് എപ്പോഴും ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറേണ്ടത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണ്. പോലീസ് ബാൻഡിലെ അംഗങ്ങൾ ഇത് നിറവേറ്റുന്നതിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുമെന്നതിൽ സംശയമില്ല. കാരണം, സംഗീതം സഹജീവികളോടുള്ള സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മാവുമായി ഇടകലർന്ന ഒരു കലയാണ്. മാറുന്ന കാലത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയട്ടേ,” അദ്ദേഹം ആശംസിച്ചു. കുതിരപ്പടയുടെ പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി അവാർഡുകൾ…

നബി ദർശനങ്ങൾ മനുഷ്യനെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്

മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി കോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിത മാതൃകകളും ദർശനങ്ങളുമെല്ലാം മനുഷ്യനെ നവീകരിക്കാനുള്ളവയാണെന്നും അവ സമൂഹത്തിൽ സമാധാനവും സുസ്ഥിതിയും സാധ്യമാക്കുമെന്നും മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നബിദിനത്തിന്റെ ഭാഗമായി നടന്ന ‘ക്യാമ്പസ് മൗലിദ്’ പ്രകീർത്തന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് സെൻട്രൽ ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും സംബന്ധിച്ച സംഗമത്തിൽ വിവിധ ആത്മീയ-നബികീർത്തന പരിപാടികൾ നടന്നു. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, നൗഷാദ് സഖാഫി കൂരാറ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ…

‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിംഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സാമൂഹിക പ്രവർത്തകൻ രൂപേഷ് കുമാർ, ‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി ഡയറക്റ്റർ ഇർഫാൻ ഹാദി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ.പി അദ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌റഫ്‌ നന്ദിയും…

‘പുതുയുഗ കേരളം, പ്രവാസികൾക്കും പറയാനുണ്ട് ‘ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി

മലപ്പുറം: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി. പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എസി, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ഹസനുൽ ബന്ന, ജില്ലാ ജനറൽ സെക്രട്ടറി ഏകെ സെയ്തലവി, പ്രവാസി വെൽഫെയർ ഖത്തർ നേതാക്കളായ അബ്ദു ഷൂക്കുർ സി, താനൂർ മണ്ഡലം കൺവിനർ മജീദ്, പിപി മൂസക്കുട്ടി, മാർബിൾ ലാന്റ് ഹംസ തലക്കടത്തൂർ എന്നിവർ ചേർന്നാണ് കൈമാറിയത്. ജില്ലയിലെ മന്ത്രിമാർ എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ,…

മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം (സണ്ണി മഴുക്കീർ -75) നിര്യാതനായി

കല്ലിശ്ശേരി(ചെങ്ങന്നൂർ): ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം (സണ്ണി മഴുക്കീർ -75) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 28ന് രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: പ്രഭ സണ്ണി കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം (പി.സി.എൻ.എ.കെ. നാഷണൽ ട്രഷറർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി). മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു. സണ്ണി മഴുക്കീറിന്റെ നിര്യാണത്തില്‍ ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്ജ്ക്കുട്ടി അനുശോചിച്ചു. വാർത്ത: ഡോ.…

“ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന്

തിരുവല്ല: അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക് പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ചതുമായ ചെറുകഥ സമാഹാരം “ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് രാവിലെ 11.30ന് നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗീസ് പ്രകാശനം ചെയ്യും. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തുമെന്ന് ലാൽസൺ തോമസ് പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ആണ് കായംകുളം സ്വദേശിനിയായ അഞ്ജു ലാൽസൺ.

കശുവണ്ടി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു; ഓഗസ്റ്റ് 23-നകം അഡ്വാന്‍സായി 11,500 രൂപ നല്‍കും

തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കും 2026 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസ് നൽകും. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്. നിശ്ചയിച്ച ബോണസ് തുകയിൽനിന്ന് അഡ്വാൻസ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2026 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ അഡ്വാൻസ് തുക കൂടുതലാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും. ബോണസ് അഡ്വാൻസ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവർത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താൽ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 11,500 രൂപയുടെ ബോണസ് അഡ്വാൻസിന് പൂർണമായി അർഹതയില്ലെങ്കിൽ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാവുന്നതാണ്. ബോണസ് അഡ്വാൻസ് ഓഗസ്റ്റ് 23നകം തൊഴിലാളികൾക്ക്…