‘എഴുത്തച്ഛൻ’ – പ്രവാസി നാടക ചരിത്രത്തിലെ നാഴികക്കല്ല്: ജോസൻ ജോർജ്ജ്, ഡാളസ്

ജീവിതത്തിലെ അപൂർവ സുന്ദരമായ ഒരു സായാഹ്നമായിരുന്നു സെപ്റ്റംബർ 16, 2023 ശനിയാഴ്ച, ഡാളസ്സിൽ. അതിനു കാരണമായത് ഡാളസിലെ ഭരതകലാ തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘എഴുത്തച്ഛൻ ‘ എന്ന നാടകം “ലിറ്റ് ദി വെ” എന്ന ചാരിറ്റി സംഘടനയുമായി ചേർന്ന് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡാളസ് /ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റിയിലെ മനോഹരമായ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ അതി വിശാലമായ പെർഫോമൻസ് ഹാളിൽ ആയിരുന്നു ‘എഴുത്തച്ഛൻ ‘ എന്ന ചരിത്ര നാടകത്തിന്റെ പ്രഥമ പ്രദർശനത്തിന് തിരി തെളിഞ്ഞത്. ഡാളസ്സിലെ കലാ -സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളുടെയും, ഡാളസ്സിലെ കലാസ്വാദകരുടയും നിറഞ്ഞ സാന്നിധ്യത്തിൽ “എഴുത്തച്ഛൻ ” എന്ന ചരിത്ര പുരുഷന്റെ സംഭവബഹുലമായ ജീവിത കഥ അരങ്ങിൽ ചുരുളഴിഞ്ഞപ്പോൾ കാണികളെ ഒന്നടങ്കം പഴയ സാമൂതിരിയുടെ കാലത്തെ വെട്ടത്തു നാട്ടിലേക്കും, എഴുത്തച്ഛന്റെ ജന്മനാടായ തൃക്കണ്ടിയൂർ നാട്ടിലേക്കും ( തുഞ്ചൻ…

പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…

കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളില്‍; ഒക്ടോബര്‍ ഒന്‍പത്, പത്ത് തീയ്യതികളില്‍

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും. മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, .അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് രാത്രി ഏഴു മണിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ വള്ളുവനാട് ബ്രഹ്‌മയുടെ ‘രണ്ടു നക്ഷത്രങ്ങള്‍’ എന്ന നാടകം അരങ്ങേറും.അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഇതിന്…

ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ ” പുസ്തകം പ്രകാശനം ചെയ്തു

ഡാളസ് : എഴുത്തുകാരൻ ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവൽ ശില്പമാണ് പ്രകാശനം ചെയ്തത്. വേദിയായത് 13000ൽ പരം പുസ്തകങ്ങളുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (Kerala Association of Dallas) ലൈബ്രറിയിൽ. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രേറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുകാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി. ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അദ്ധ്യക്ഷത വഹിച്ച് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.  

ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍

മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത…

‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ ‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്. ഇരു ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളിൽ കൊല്ലം ജില്ലയിൽ കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗമായ ബെന്നി കക്കാടും ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലറായ സനീഷ് ജോർജുമാണ് പ്രകാശനം നിർവഹിച്ചത്. തൊടുപുഴയിലെ പ്രകാശന ചടങ്ങിൽ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രട്ടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങിൽ KSC സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ഡാനിയേൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഖ് പള്ളിമുക്ക്, മാധ്യമ പ്രവർത്തകൻ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു. സിനിമാ താരവും പത്തനാപുരം എം…

എം.ടി. പുന്നയൂര്‍ക്കുളത്തുകാര്‍ക്ക് അഭിമാനം (അബ്ദുള്‍ പുന്നയൂര്‍ക്കുളം)

മലയാളത്തിന്‍റെ സുകൃതമായ ശ്രീ. എം.ടി.വാസുദേവന്‍ നായരുടെ നവതി 2023 ജൂലൈ 15നാണ്. എം.ടി യുടെ പിതൃഗൃഹം പുന്നയൂര്‍ക്കുളത്താണ് എന്‍റെയും നാട്. തെണ്ടിയത്ത് തറവാട്ടിലെ നാരായണന്‍ നായര്‍ അദ്ധ്യാപകനായി പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ എത്തിയപ്പോഴാണ്, മാടത്ത് തെക്കപ്പാട്ടു നിന്ന് എം.ടി യുടെ അമ്മയായ അമ്മാളു അമ്മയെ വിവാഹം കഴിച്ചത്. എം.ടിയുടെ അച്ഛന്‍റെ പെങ്ങളുടെ മകള്‍ കാര്‍ത്യായനി ടീച്ചറുടെ വീട് അടുത്താണ്. അതിന്‍റെയും അടുത്ത് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ സുറയ്യ) യുടെ നാലപ്പാട് തറവാട്. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. യെ 43വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ ഗോവിന്ദന്‍ മാഷ് എനിക്ക് പരിചയപ്പെടുത്തുന്നത്. അന്നായിരുന്നു (മെയ് 1980) എന്‍റെ സുഹൃത്തും എം.ടി യുടെ ജ്യേഷ്ഠന്റെ മകനുമായ ടി. മോഹന്‍ ബാബുവിന്‍റെയും നിര്‍മ്മലയുടെയും വിവാഹം. എം.ടി യുടെ സംഭവബഹുലമായ ജീവിത യാത്രയെപ്പറ്റി പലതും മോഹന്‍ ബാബുവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.…

സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത്

കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ഒരു പരസ്യത്തിന്റെ പേരില്‍ ക്രൂശിക്കണോ? ഇത് പലരേയും ആശയകുഴപ്പത്തിലാക്കുന്നു. 1956 ആഗസ്റ്റ് 15 ന് രൂപീകൃതമായ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു.  തുടര്‍ന്ന് കെ.പി.കേശവമേനോന്‍, ജി.ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍നായര്‍ തുടങ്ങി ധാരാളം മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അതുല്യ പ്രതിഭകളായ കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ തുടങ്ങിയവരാണ്. ഇന്ന് സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ക്ക് വാലാട്ടികളായി ചിലരൊക്കെ നടക്കുമ്പോള്‍, പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗിയെ 2015 ല്‍ വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവെച്ച മലയാളം ഇംഗ്ലീഷ് എഴുത്തുകാരനായ കെ. സച്ചിദാനന്ദന്‍…

ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘എടത്വ സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥികൾ അരങ്ങിലെത്തിച്ചു

എടത്വ: സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘ അരങ്ങിലെത്തിച്ചു. അഞ്ചാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികളാണ് അവരുടെ അധ്യാപകനും നാടക സംവിധായകനുമായ എൻ.ജെ. ജോസഫ് കുഞ്ഞിനൊപ്പം വിവിധ വേഷങ്ങളിൽ രംഗത്തെത്തിയത്. 1565 ൽ പ്രസിദ്ധീകരിച്ച അൺകാപിറ്റാനൊമൊറൊ ഒരു മൂറിഷ് നാവികൻ എന്ന ഇറ്റാലിയൻ ചെറുകഥയെ ആധാരമാക്കിയാണ് ഒഥല്ലോ എഴുതപ്പെട്ടത്.കുട്ടനാടൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന എൻ.ജെ. ജോസഫ് കുഞ്ഞാണ് കുട്ടികൾക്കൊപ്പം ‘ഒഥല്ലോ ‘ സ്റ്റേജിൽ അവതരിപ്പിച്ചത്. 9 ഷേക്സ്പിയർ നാടകങ്ങൾ അദ്ദേഹം സ്കൂൾ കുട്ടികൾക്കൊപ്പം അരങ്ങിലെത്തിച്ചിട്ടുണ്ട്.ഇതിൽ ജൂലിയസ് സീസറിലെ സീസറിൻ്റെയും മാർക്ക് ആന്റണിയുടെയും ഇരട്ടവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇയാഗോയായി ആൽവിൻ പി. ബ്ലസിയും, ഡെസ്ഡിമോണയായി ബ്ലസൻ കെ. ബിനീഷും കാഷ്യോയായി ജെറിൻ തോമസ് ലാജിയും റോഡറീഗോയായി ഷാനു തോമസ് വർഗീസും യമിലിയയായി കെൽവിൻ ജോർജ്ജും ബ്രബാൻഷ്യോയായി ആൻജോ…

ചിരിച്ചും ചിന്തിപ്പിച്ചും “ഒറ്റമരത്തണൽ”

മേരിലാൻഡ് : വാഷിങ്ടൺ DC, മേരിലാൻഡ്, വിർജീനിയ ഏരിയയിലെ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ക്രിസ്ത്യൻസിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ന്യുജേഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സംഗീത നാടകം “ഒറ്റമരത്തണൽ ” ജൂൺ 17 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് അരങ്ങേറും. എലനോർ റൂസ്വെൽറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് (7601 Hanover Parkway, Greenbelt, MD 20770) നാടകാവതരണം. മേരിലാൻഡിലുള്ള സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഗ്രാൻഡ് സ്പോൺസറും, അലക്സാൻഡ്രിയയിൽ ഉള്ള അതിഥി റെസ്റ്റോറന്റ്, ഫ്രഡറിക്കിലുള്ള ഓപ്പൽ റിഡ്ജ് സെന്റർ എന്നിവർ സ്പോൺസർമാരും ആയ “ഒറ്റമരത്തണൽ” നാടകത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഫൈൻ ആർട്സിന്റെയും (PT ചാക്കോ മലേഷ്യയുടെയും) സംയുക്താഭിമുഖ്യത്തിലുള്ള 44മത്തെ നാടകാവതരണമാണ് മേരിലാൻഡിലേത്. പിറവിയെടുത്ത് 22 വർഷങ്ങൾകൊണ്ട് അമേരിക്കൻ മലയാളികളുടെ കലാ ജിഹ്വയായി മാറിയ ഫൈൻ ആർട്സ് ഇതിനോടകം അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി 33ലധികം…