മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്ട്രിബ്യുട്ടേഴ്സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ അഖിൽ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖിൽ മനസ്സ് തുറന്നു”.തെലുഗിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ…
Category: CINEMA
ജനപ്രിയ നായകന്റെ വോയ്സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച് മോഷൻ പോസ്റ്റർ റിലീസായി
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. വൻ താര നിരയാണ് ചിത്രത്തിൽ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നൽകുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം…
പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ “ഡിജിറ്റൽ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയിൽ കഥ പറയുന്ന ചിത്രമാണ് “ഡിജിറ്റൽ വില്ലേജ്”. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ. അഖിൽ,ആഷിക് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ ചേർന്നാണ്. കാസർഗോഡിലെ സീതഗോളി,കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രത്തിൽ സീതാഗോളി,കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ, ലാൽ, ആന്റണി പെപ്പെ,ദർശന രാജേന്ദ്രൻ, അനന്യ , ബിബിൻ, ടിനു പാപ്പച്ചൻ,സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യൽ മീഡിയ…
ബുദ്ധിമുട്ടുള്ള ഷൂട്ടിംഗ് രംഗങ്ങൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ രാജസ്ഥാൻ ഷെഡ്യൂളിന് പാക്കപ്പ്
മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്. ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത്, ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറ പ്രവർത്തകർക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “നമ്മുടെ മലൈക്കോട്ടൈ വാലിബൻ ഒരുപാടു വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള സീക്വൻസുകളുള്ള ചിത്രമാണ്. രാജസ്ഥാൻ പോലെ ഒരു സ്ഥലത്തു വന്നു നമുക്കതു ഷൂട്ട് ചെയ്തെടുക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി എന്നുള്ളത് ഞാൻ ഇവിടെ പറഞ്ഞു കൊള്ളട്ടെ. നമുക്ക് പ്രശ്നങ്ങളും…
ഷൈൻ ടോമും അഹാനയും “അടി”യിലെ ‘തോനെ മോഹങ്ങൾ’ ഗാനം റിലീസായി
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ “അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ’ എന്ന വീഡിയോ സോങ്ങ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള് ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്.. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി…
തന്റെ വിഷാദ രോഗത്തെക്കുറിച്ച് ശ്രുതി രജനികാന്ത്
മിനി സ്ക്രീൻ മുതൽ ബിഗ് സ്ക്രീൻ വരെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. ഇപ്പോഴിതാ താൻ വിഷാദരോഗത്തിലൂടെ കടന്നു പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹൃദ്യമായി ചിരിച്ചിട്ട് ഇപ്പോൾ ഏഴാഴ്ചയായെന്ന് ശ്രുതി പറയുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാനോ ജോലി ചെയ്യാനോ തനിക്ക് കഴിയുന്നില്ലെന്നും ആ സമയങ്ങളിൽ തന്റെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ നിറയുമെന്നും നടി പറയുന്നു. നേരത്തെ ജോഷ് ടോക്കിൽ ശ്രുതി തന്റെ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ശ്രുതിയുടെ പുതിയ വീഡിയോ അത് കൂടുതൽ വ്യക്തമാക്കുന്നു. എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല, ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. ചില ആളുകൾക്ക് നമ്മുടെ സാഹചര്യം എന്താണെന്ന് അറിയില്ല, അവർക്ക് മനസ്സിലാകണമെന്നില്ല. ജോലി കഴിഞ്ഞ് കണ്ണടച്ചാലും ഉറങ്ങില്ല. എല്ലാം ഇങ്ങിനെ ചിന്തിച്ചു. ഞാൻ ആദ്യം ഒരുപാട് കരയുമായിരുന്നു. എനിക്കിപ്പോൾ കരയാൻ പോലും വയ്യ. ഞാൻ മാത്രമല്ല ഇത് അനുഭവിക്കുന്നത്. എന്റെ…
ബുള്ളറ്റ് ഡയറീസ് സിനിമയുടെ വീഡിയോ ഗാനം പുറത്ത്
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബുള്ളറ്റ് ഡയറീസ് വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴികൾ വാനിലരേ…’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് മണ്ടൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിലെ നായിക. രൺജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വർഷം ജനുവരിയിലാണ് ബുള്ളറ്റ് ഡയറീസിന്റെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബിട്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. രഞ്ജൻ എബ്രഹാമിനെ ഉപയോഗിച്ചാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്ട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി.
ശരിയായ അവസരം വന്നാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് സാമന്ത
സാമന്തയുടെ ‘ ശാകുന്തളം ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . കാളിദാസന്റെ ‘അഭിജനന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സാമന്ത ‘ശാകുന്തളം’ അവതരിപ്പിക്കുമ്പോൾ മലയാളത്തിന്റെ യുവതാരം ദേവ് മോഹൻ ‘ദുഷ്യന്തന’ത്തിൽ വേഷമിടുന്നു. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് സാമന്ത പറയുന്നു. മലയാളത്തിൽ അനുയോജ്യമായ അവസരം ലഭിച്ചാൽ അഭിനയിക്കുമെന്നും നടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ശാകുന്തള’യുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു സാമന്ത. ‘ശാകുന്തളം’ കണ്ടതിന് ശേഷം സാമന്ത പറഞ്ഞത് എത്ര മനോഹരമായ ചിത്രമാണ്. കുടുംബ പ്രേക്ഷകർ ഇത് കാണാൻ കാത്തിരിക്കാൻ തനിക്ക് കഴിയില്ലെന്നും ‘ശാകുന്തളം’ എക്കാലത്തെയും പ്രിയങ്കരമായിരിക്കുമെന്നും പറഞ്ഞു. സാമന്തയും ബോളിവുഡിൽ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. ദിനേശ് വിജൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഹിന്ദിയിൽ സാമന്ത നായികയാകുമെന്നും ആയുഷ്മാൻ ഖുറാൻ നായകനാകുമെന്നും നേരത്തെ…
മീരാ ജാസ്മിൻ – നരേൻ ഒരുമിക്കുന്ന എം.പത്മകുമാർ ചിത്രം “ക്വീൻ എലിസബത്ത്”
മലയാളത്തിൽ മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം.പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് “ക്വീൻ എലിസബത്ത്”. മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. മലയാള സിനിമയിലെ പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ…
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമെന്ന ഉറപ്പു നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ മദനനായി സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. മദനോത്സവത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ്…
