കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലിം കോട്ടയില്‍
Category: MIDDLE EAST/GULF
കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on…
റഷ്യ-ഉക്രൈൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ
റിയാദ്: ഉക്രേനിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിച്ച് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്നലെ രാത്രിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക…
അബുദാബിയില്‍ കണ്ണൂര്‍ ഫെസ്റ്റ് മാര്‍ച്ച് 5, 6 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അബുദാബി: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്’ മാര്‍ച്ചു 5 ,6 തീയതികളില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ് നടക്കുക. ‘കണ്ണൂര്‍ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ജില്ലയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ വിശദീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കലാപരിപാടികളും ഫെസ്റ്റിവെലിന്റെ പ്രത്യേകതയായിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പതാകയുയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാകുന്ന കലാ കായിക മത്സരങ്ങള്‍, കണ്ണൂരിന്റെ തനത് ഭക്ഷണ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍, യുഎഇയിലെയും നാട്ടിലെയും കലാകാര·ാര്‍ അണിനിരക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് സൗജന്യ കോവിഡ് പരിശോധനയും സെന്ററില്‍ നടക്കും. ശനി ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും ഞായര്‍ രാവിലെ 9 മുതല്‍ രാത്രി…
പ്രവാസി ജീവനക്കാര്‍ക്കായി പിഎഫ് മോഡല്‍ സന്പാദ്യ പദ്ധതിയുമായി ദുബായ്
ദുബായ്: പൊതുമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കായി സന്പാദ്യ പദ്ധതി അവതരിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ 2020ല്‍ സ്വദേശികള്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ചുവടു പിടിച്ചാണ് പ്രവാസികള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. പ്രവാസികള്‍ക്ക് സേവന കാലാവധി കഴിയുന്‌പോള്‍ നല്‍കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ് നു പുറമെയാണ് സന്പാദ്യ പദ്ധതി തയ്യാറാക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നു അറിയിച്ചിട്ടുണ്ട്. പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സന്പാദ്യം പരമാവധി വര്‍ധിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സാന്പത്തിക വിപണിയിലെ വിവിധ സന്പാദ്യ പദ്ധതികളുടെ ഭാഗമാകാനാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുക. അനില്‍ സി ഇടിക്കുള
കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നിന്
കുവൈറ്റ് സിറ്റി : വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അരി, പഞ്ചസാര, പാല്‍, വെജിറ്റബിള്‍ ഓയില്‍, ടൊമാറ്റോ, പേസ്റ്റ്, കോഴി ഇറച്ചി തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും റേഷന്‍ ലഭിക്കും. നേരത്തെ ദേശീയ ദിന അവധിദിനങ്ങള്‍ കണക്കിലെടുത്ത് സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ എത്ര ജീവനക്കാര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലിം കോട്ടയില്‍
പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ ‘പ്രവാസിശ്രീ’ ക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍
പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രവാസ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊള്ളുന്നത്. പ്രവാസ ജീവിതത്തില്‍ വനിതകളുടെ ശക്തീകരണത്തിലൂടെ കുടുംബ ജീവിതം സുരക്ഷിതമാക്കുകയും ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ 10 വനിതകള്‍ ചേര്‍ന്നുള്ള യൂണിറ്റുകള്‍ ആയിട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ പത്തോളം യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കും. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ ആണ്. പ്രവാസിശ്രീയുടെ ഒദ്യോഗിക ഉത്ഘാടനം മാർച്ച് 4…
വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പാസി
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മൊബൈല്‍ ഐഡി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ലഭിക്കുന്നതായി പാസിയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതായും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നുമാണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ടെക്സ്റ്റ് മസേജ് ലഭിച്ചത്. ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ലിങ്ക് തുറക്കുന്നവര്‍ക്ക് ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാസി മുന്നറിയിപ്പ് നല്‍കി. പാസി ഉപഭോക്താക്കള്‍ക്ക് ഇത്തരം ലിങ്കുകളൊന്നും അയക്കാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാസി വ്യക്തമാക്കി. സലിം കോട്ടയില്‍
ഗൾഫ് മീറ്റ് -2022 (പൊലിമ-3) സമാപിച്ചു
കുവൈറ്റ് സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ ഇവാനിയൻ ഗൾഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ ബാവാ. ക്ഷമിച്ചു കൊണ്ട് ദൈവവഴിയിൽ നടക്കാൻ ആഗ്രഹിക്കുമ്പോൾ സഹോദരീ സഭകളെയും സമൂഹത്തെയും എല്ലാം ഉൾച്ചേർക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിമ-3 എന്ന പേരിൽ ഓൺലൈൻ ആയാണ് സംഗമം നടത്തിയത്. പ്രവാസി ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാർ നയിച്ചു. പൊതുസമ്മേളനത്തിൽ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗൾഫ് കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത്,മുൻ കോർഡിനേറ്റർമാരായ ഫാ. ഡോ. ജോൺ പടിപുരക്കൽ, ഫാ മാത്യു കണ്ടത്തിൽ,…
എം.സി വൈ.എം – കെ. എം. ആർ. എം യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം – കെ. എം. ആർ. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കെ. എം. ആർ. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായ് ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിൻ ഫിലിപ്പ്,ഷിബു ജേക്കബ്, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ലിബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ടീം കൊച്ചിൻ ഹാരിക്കൻസ് തുടർച്ചയായി നാലാം തവണയും വിജയികളായി.ടീം വിന്നേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ…
