കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു ‘ഹെല്‍ത്തി ഡയറ്റ് വെല്‍ത്തി ലൈഫ്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന വെബിനാറിന് തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്‌പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. ദിവ്യ നായര്‍ നേതൃത്വം നല്‍കുന്നു. വിവരങ്ങള്‍ക്ക്: 65839954, 99553632. സലിം കോട്ടയില്‍<
Category: MIDDLE EAST/GULF
പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ് മാര്‍ച്ച് 11 ന്
മനാമ : പ്രവാസി വെല്‍ഫെയര്‍, ബഹറിന്‍ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 നു (വെള്ളി) വൈകുന്നേരം നാലിന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍. പ്രവര്‍ത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു
Union Coop Receives Top Officials from Reckitt Benckiser
Reckitt Benckiser, trading as ‘Reckitt’, is a British multinational consumer goods company headquartered in Slough, England. Dubai, UAE: The largest Consumer Cooperative in the UAE – Union Coop received a delegation from Reckitt Benckiser, a very prevalent international brand as part of the cooperative’s endeavors to strengthen partnerships with leading companies in the field of retail trade and to familiarize them with the advanced work mechanisms that they currently follow per the international standards and their plans to expand and spread in the future. Mr. LAXMAN NARASIMHAN – the CEO,…
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കുവൈറ്റില്‍ വിദേശി അറസ്റ്റില്‍
കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.…
രൂപക്ക് റിക്കാര്‍ഡ് തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം…
14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്
ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ്…
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാരുണ്യ സ്പര്‍ശം അഞ്ചാം ഘട്ടം നടന്നു
കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പര്‍ശം’ അഞ്ചാം ഘട്ടം ഫെബ്രുവരി 27-നു ഞായറാഴ്ച രാവിലെ പത്തിനു വലിയന്നൂര്‍ ഹോളി മൗണ്ടില്‍ വച്ച് നടന്നു. വലിയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് , പാര്‍ത്ഥന്‍ ചങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുല്‍ നാരായണന്‍, ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ, ഷാജി കെ വി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലിം കോട്ടയില്‍
പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍
പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം നടന്നു. ആദ്യ ഘട്ടത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ബാങ്ക്സാങ്ക്തായി പാര്‍ട്ടി ഹാളില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സ്ത്രീശാക്തീകരണ പ്രഭാഷണം നടത്തി. പ്രവാസിശ്രീയുടെ പ്രവര്‍ത്തന രേഖ യൂണിറ്റു കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന്‍ കൈമാറി. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ച.…
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ.സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ കലാ-സാഹിത്യവിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെ.പി.എ.സി ലളിതയുടെ അനുസ്മരണ ചടങ്ങ് ഓൺലൈനായി (സൂം) സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് അദ്ധ്യക്ഷത വഹിച്ചു. ജന്മം കൊണ്ടുതന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സൃഷ്ടി കോഓർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച് കെ. പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഓര്‍ഡിനേറ്റര്‍മാരായ സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. വെള്ളിത്തിരയില്‍ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു…
കുവൈറ്റില്‍ മാര്‍ച്ച് 16 ബുധനാഴ്ച രാവിനും പകലിനും തുല്യ സമയ ദൈര്‍ഘ്യം
കുവൈറ്റ് സിറ്റി : മാര്‍ച്ച് 16 ന് ബുധനാഴ്ച കുവൈറ്റില്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലര്‍ച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അല്‍-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍-ജമാന്‍ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമാണ് ദിനവും രാവും തുല്യമായ സമയ ദൈര്‍ഘ്യം ആകുന്ന പ്രതിഭാസം സംഭവിക്കാറുള്ളത്. സലിം കോട്ടയില്‍
