അസംഗഢിലെ ബിഡിഒയുടെ കാറിൽ നിന്ന് ബാലറ്റ് പേപ്പർ കണ്ടെടുത്തു

ന്യൂഡല്‍ഹി: ബനാറസ് ഉൾപ്പെടെ ഉത്തര്‍‌പ്രദേശിലെ പല ജില്ലകളിലും ഇവിഎം, ബാലറ്റ് പേപ്പറുകൾ എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിനിടെ ബുധനാഴ്ച രാത്രി, നഗരത്തിലെ ബെലിസയിലുള്ള എഫ്‌സിഐ ഗോഡൗണിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് വർമയുടെ സ്‌കോർപ്പിയോയിൽ നിന്ന് പ്ലെയിൻ തപാൽ ബാലറ്റുകൾ കണ്ടെടുത്തത് ബഹളത്തില്‍ കലാശിച്ചു. ബി.ഡി.ഒ.യുടെ തെറ്റ് അംഗീകരിച്ച ഭരണസമിതി ബിഡിഒയെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേത് (ഡിഎം) തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. 24 മണിക്കൂറും പോളിംഗ് സ്റ്റേഷന് പുറത്ത് കാവൽ നിന്നിരുന്ന പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് ഒരു ബാഗിൽ നിന്ന് പ്ലെയിൻ പോസ്റ്റൽ ബാലറ്റുകൾ കണ്ടെടുത്തത്. നിരീക്ഷണ സംഘം ബഹളം വെച്ചതിനെത്തുടര്‍ന്ന് അൽപ്പസമയത്തിനകം എസ്പി പ്രവർത്തകരും സ്ഥാനാർഥികളും എംഎൽഎമാരായ ദുർഗാ പ്രസാദ് യാദവ്, സംഗ്രാം യാദവ്, നഫീസ് അഹമ്മദ്, ജില്ലാ പ്രസിഡന്റ് ഹവിൽദാർ യാദവ്, സ്ഥാനാർഥി അഖിലേഷ് യാദവ് എന്നിവരും അനുയായികളുമായി…

സുമിയില്‍നിന്ന് ഒഴിപ്പിച്ച 694 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; വ്യാഴാഴ്ച ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി. 694 വിദ്യാര്‍ഥികളെയാണ് സുരക്ഷതിമായി പോളണ്ടിലെത്തിച്ചത്. വ്യാഴാഴ്ച വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കുമെന്നും ഓപ്പറേഷന്‍ ഗംഗ വിജയകരമാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ രാജ്യത്ത് എത്തിക്കും. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.  

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് ജാമ്യം

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. മുന്‍പ് രണ്ടു തവണ പരോളില്‍ പുറത്തിറങ്ങിയ പേരറിവാളന്റെ പേരില്‍ പരാതികളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്തുന്ന മാനുഷിക പരിഗണനയാണ് കോടതി നല്‍കിയത്. ജസ്റ്റീസ് എല്‍ നാഗേശ്വര റാവു, ജസ്റ്റീസ് ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ തീരുമാനം. പേരറിവാളന്റെ ആരോഗ്യ സ്ഥിതിയും പരിഗണിക്കുന്നതായി കോടതി അറിയിച്ചു. പേരറിവാളന്റെ ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പേരറിവാളന്റെ വാദം. എന്നാല്‍ ഇത്തരം…

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം: ഓപ്പറേഷന്‍ ഗംഗ അന്തിമഘട്ടത്തിലെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നുവെന്നും ഓപ്പറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലാണെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചതും നയതന്ത്രശേഷിയുടെ വിജയമായിരുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തില്‍ പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലുണ്ട്. ചില ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. വിദേശകാര്യ മന്ത്രി നേരിട്ട മേല്‍നോട്ടം വഹിച്ചു. സൂമിയില്‍ നിന്ന് പുറപ്പെട്ടവര്‍ പൊള്‍ട്ടോവയില്‍ എത്തുംവരെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. സുമിയില്‍ നിന്ന് യാത്ര തിരിച്ച വിവരം സ്ഥിരീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറാകാതിരുന്നതും അതുകൊണ്ടുതെന്നയാണെന്നും അദ്ദേഹം പറഞ്ഞു. സുമിയില്‍ നിന്ന് പുറപ്പെട്ടവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവണ്ടിയില്‍ ലവീവില്‍ എത്തും. അതിര്‍ത്തി കടന്ന് എത്രയും വേഗം നാട്ടിലെത്താനുള്ള തയ്യാറെടുപ്പാണ് വിദേശകാര്യ മന്ത്രാലയം എടുത്തിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ വിദ്യാര്‍ഥികള്‍ ഏറെ…

2023-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി വസുന്ധര രാജെ; ജന്മദിനത്തിൽ രാജസ്ഥാനില്‍ ശക്തിപ്രകടനം നടത്തി

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി പ്രകടനത്തോടെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ചൊവ്വാഴ്ച തന്റെ 69-ാം ജന്മദിനം ആഘോഷിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുണ്ടിയിലെ ചെറിയ പട്ടണമായ കേശോരൈപട്ടനിലാണ് ഈ ശക്തിപ്രകടനം നടത്തിയത്. ഇതിനിടയിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയും രാജെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം മുഴക്കി. 1989-ൽ കോട്ട ഡിവിഷനിലെ ജലവാറിൽ നിന്ന് ആദ്യമായി എംപിയായതിനെ കുറിച്ച് രാജെ തന്റെ പ്രസംഗത്തിനിടെ ഓർമ്മിപ്പിച്ചു. “എന്റെ രാഷ്ട്രീയം രണ്ട് ദിവസത്തേക്കുള്ളതല്ല. ജീവിതം മുഴുവൻ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ഞാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തിൽ, നിങ്ങൾ നിങ്ങളുടെ മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പ്രവർത്തിക്കണം, അപ്പോൾ മാത്രമേ നിങ്ങൾ ശക്തവും സ്നേഹപൂർവവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയുള്ളൂ,” അവര്‍ പറഞ്ഞു. വസുന്ധരയുടെ ഈ സംസാരം എതിരാളികൾക്കുള്ള സന്ദേശമായും സൂചിപ്പിക്കുന്നു. നിയമസഭാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ എം.എൽ.എമാർ അഭിനന്ദിക്കാനെത്തി ഒരു വശത്ത്…

വാരാണസിയില്‍ ഇവി‌എമ്മിനെച്ചൊല്ലി സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധവും ധര്‍ണ്ണയും

ന്യൂഡല്‍ഹി: വാരാണസിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ (ഇവി‌എം) ചൊല്ലി വന്‍ വിവാദം. ഇവിഎമ്മുകളിൽ മാറ്റം വരുത്തിയെന്നാരോപിച്ച് നൂറുകണക്കിന് എസ്പി പ്രവർത്തകർ പഹാരിയ മാണ്ഡിയിലെ പോളിംഗ് ബൂത്തിൽ ബഹളം സൃഷ്ടിച്ചു. വോട്ടെണ്ണൽ വേദിയിൽ നിന്ന് ഇവിഎമ്മുമായി വന്ന വാഹനം തടഞ്ഞുനിർത്തി ഇവിഎമ്മുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി. സിറ്റി സതേൺ അസംബ്ലി നിയോജക മണ്ഡലത്തിലെ ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നുവെങ്കിലും സത്യം മറ്റൊന്നായിരുന്നു. എസ്‌പി പ്രവർത്തകരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൗശൽരാജ് ശർമ്മ, ഇവിഎമ്മുകളിൽ മാറ്റം വരുത്തുന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞു. ബുധനാഴ്ച വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനായി ഇവിഎമ്മുകൾ കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച യുപി കോളജ് കാമ്പസിൽ വോട്ടെണ്ണൽ സേനാംഗങ്ങളുടെ പരിശീലനം നടക്കും. ഇതിനായി ഉപയോഗിക്കാത്ത ഇവിഎമ്മുകൾ പഹാഡിയയിൽ നിന്ന് യുപി കോളജിലേക്ക് വൈകിട്ട് അഞ്ചിന് അയയ്ക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലാണ് ഇവിഎം അയച്ചത്.…

സുമിയില്‍ നിന്ന് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധം രുക്ഷമായ ഉക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് ട്രെയിനില്‍ പടിഞ്ഞാറന്‍ ഉക്രൈനിന്‍ അതിര്‍ത്തിയിലെത്തും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം തുടങ്ങിയത്. 35 ബസുകളിലായി 700 ഓളം വിദ്യാര്‍ഥികളെ പുറത്തേക്ക് അയച്ചു. സ്വദേശികളും വിദേശികളും സൂമിയില്‍ നിന്ന് അഭയം തേടി പുറത്തേക്ക് പോകുകയാണ്.      

കോവിഡ് നിയന്ത്രണം നീക്കുന്നു; രാജ്യാന്തര വിമാന സര്‍വീസുകള്‍ 27 മുതല്‍ പഴയ നിലയിലേക്ക്

ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. നിലവില്‍ എയര്‍ ബബിള്‍ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നില വില്‍ പ്രതിദിന കോവിഡ് കേസുകള്‍ 5000ല്‍ താഴെ എത്തിയ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.    

സൂമിയിലും ഇന്‍പിനിലും ഒഴിപ്പിക്കല്‍; സൂമിയില്‍ നിന്ന് 694 വിദ്യാര്‍ഥികളെ 35 ബസുകളില്‍ പോള്‍ട്ടോവയിലെത്തിക്കും

കീവ്: യുക്രൈനില്‍ റഷ്യ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കിഴക്കന്‍ യുക്രൈനിലെ സൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. സൂമിയില്‍ നിന്നും ഇര്‍പിന്നുമാണ് ഒഴിപ്പിക്കല്‍. സൂമിയില്‍ നിന്ന് 35 ബസുകളിലാണ് വിദേശികളെയും സ്വദേശികളെയും പോള്‍ട്ടോവയിലേക്ക് എത്തിക്കുന്നത്. 694 വിദ്യാര്‍ഥികളെ സൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു. മികോളീവ് തുറമുഖത്ത് കുടുങ്ങിയ 75 ഇന്ത്യന്‍ നാവികരുടെ ഒഴിപ്പിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നലെ 57 നാവികരെ ഒഴിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് ലെബനീസ്, മൂന്ന് സിറിയന്‍ ജീവനക്കാരുമുണ്ടായിരുന്നു. 23 പേരെ കൂടി ഇനി ഒഴിപ്പിക്കാനുണ്ട്. ഇന്നത്തോടെ ദൗത്യ അവസാനിപ്പിക്കാന്‍ കഴിയുമെന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇന്ത്യക്കാരെ വിമാനമാര്‍ഗം നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. കീവ് ചെര്‍ണിഹീവ്, സുമി, കര്‍കീവ്, മരിയുപോള്‍ എന്നീ അഞ്ച് നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍…

കോവിഡ്: ഇന്ത്യയില്‍ 3993 പുതിയ രോഗബാധിതരും 108 മരണവും

ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3993 പുതിയ കോവിഡ് കേസുകള്‍ മാത്രം. 108 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 4170 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സജീവ രോഗികളുടെ എണ്ണം 49,948 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.46% ആയി. 662 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 77.43 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 8,73,395 ടെസ്റ്റുകള്‍ നടത്തി. ഇതുവരെ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് 180.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. സര്‍ക്കാരുകളുടെ പക്കല്‍ 15.49 കേടി ഡോസ് ഉപയോഗിക്കാതെ കരുതലായി ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.