കോയമ്പത്തുര്‍: റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ ഉക്രൈനിലെ ജനകീയ സേനാ വിഭാഗത്തില്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി. കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രനാണ് ഉക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്. 2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ഉക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്സ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഉക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സൈനികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ചെറുപ്പം മുതല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായ അപേക്ഷ നല്‍കിയെങ്കിലും ഉയരക്കുറവ് മൂലം തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന ഉക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.…
Category: INDIA
മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ നാലാമത്തെ ഡാറ്റാ സെന്റർ തെലങ്കാനയില്‍
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (എംഎസ്‌എഫ്‌ടിഒ) അതിന്റെ അതിവേഗം വളരുന്ന വിപണികളിലൊന്നിൽ ഡിജിറ്റൽ ഉപഭോഗം വർദ്ധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഇന്ത്യയിൽ നാലാമത്തെ ഡാറ്റാ സെന്റർ അനാച്ഛാദനം ചെയ്തു. കമ്പനി ദീര്‍ഘകാലമായി രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്തുകയാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മേധാവി അനന്ത് മഹേശ്വരി പറഞ്ഞു. എന്നാൽ, രണ്ട് ബില്യണ്‍ ഡോളറിന്റെ ഏറ്റവും പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററിന് ഒറ്റത്തവണ നിക്ഷേപമല്ല, ഇത് ഞങ്ങളുടെ പക്കലുള്ള തുടർച്ചയായ നിക്ഷേപമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, നിലവിലുള്ള മൂന്ന് ഡാറ്റാ സെന്ററുകളിലെ ശേഷി ഞങ്ങൾ ഇരട്ടിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, മൊത്തത്തിലുള്ള ഇന്ത്യൻ പൊതു ക്ലൗഡ് സേവന വിപണി 2025-ഓടെ 10.8 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സർക്കാർ വിദേശ ടെക് കമ്പനികളെ അവരുടെ കൂടുതൽ ഡാറ്റ…
വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നു; സുമിയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍; ബസില്‍ കയറിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി
സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരി ക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം
പഞ്ചാബില്‍ എഎപി, യുപിയിലും മണിപ്പുരിലും ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ( എഎപി )വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എഎപി 76 മുത ല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ്…
എണ്ണവില കുതിക്കുന്നു; രൂപ തളരുന്നു
ന്യുഡല്‍ഹി: ഉ്രെകയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളര്‍ ഇന്ന് കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് വില കുത്തനെ ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ 50 ലക്ഷം ബാരല്‍ ക്ഷാമം നേരിടും. ഇതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ് സൂചന. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു വില. റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഉയര്‍ന്നതോടെ. ഫെബ്രുവരി 22നാണ് 100 ഡോളര്‍ കടന്നത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങി. തുടര്‍ന്ന് ക്രൂഡ് വില വര്‍ധിച്ചുവരികയായിരുന്നു. ഇന്ധനവില വര്‍ധന ഇന്ത്യയിലും വര്‍ധിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാത്രിയോ നാളെ രാവിലെയോ വില…
ഉക്രെയ്‌നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
ന്യുഡല്‍ഹി: ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ കീവില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. കീവിലെ ആശുപത്രിയില്‍ നിന്നും പോളിഷ് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലാണ് പോളണ്ടിലെത്തിച്ചതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത സിംഗ് ചാന്ദ്‌ഹോക് പറഞ്ഞു. വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും. യുക്രൈനില്‍ നിന്ന് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഏഴ് പ്രത്യേക വിമാനങ്ങളിലായി 1500 പേര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യം: മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി
ന്യുഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധനായ യുക്രൈന്‍ പ്രസിഡന്റിനെ മോദി അഭിനന്ദിച്ചു. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സൂമി അടക്കം നിരവധി കേന്ദ്രങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ ഹോസ്റ്റലുകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂമിയിലുള്ളവരെ ഉടന്‍തന്നെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂമിയില്‍ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്ര ദൂരമുള്ള പോള്‍ട്ടാവയില്‍ ഇന്ത്യന്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. കടുത്ത തണുപ്പും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമവുമാണ് യുദ്ധഭൂമിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന…
ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,362 പുതിയ അണുബാധകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (തിങ്കളാഴ്ച) 4,362 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച 5,476 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിറയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 54,118 ആണ്. ഇന്നലെ മുതൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, പ്രതിദിന പോസിറ്റീവ് നിരക്ക് ഞായറാഴ്ച 0.60 ശതമാനത്തിൽ നിന്ന് 0.71 ശതമാനമായി വർദ്ധിച്ചു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,620 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,23,98,095 ആയി. രോഗമുക്തി നിരക്ക് 98.68 ശതമാനത്തിലെത്തി. രാജ്യത്തെ മരണസംഖ്യ 5,15,102 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,12,926 ടെസ്റ്റുകൾക്ക് നടത്തി. ഇതുവരെ പൂർത്തിയാക്കിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം…
ഓപ്പറേഷൻ ഗംഗ: 76 വിമാനങ്ങളിലായി 16,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി
ന്യൂഡൽഹി: യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നു. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർ ഉക്രെയ്നിന്റെ അതിർത്തി കടക്കുന്നത്. ഫെബ്രുവരി 26 ന്, ബുച്ചാറെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 വിമാനങ്ങളിലായി 2500 ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവന്നതായി അധികൃതർ അറിയിച്ചു. ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി അയക്കുമെന്ന് അവർ പറഞ്ഞു. ബുഡാപെസ്റ്റിൽ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റെസോയിൽ നിന്നും റൊമാനിയയിലെ സുസെവയിൽ നിന്നും ഓരോ വിമാനവും ഉണ്ടാകും. ഇതുവരെ, 76 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. ഈ 76 വിമാനങ്ങളിൽ 13 എണ്ണം കഴിഞ്ഞ…
പഞ്ചാബിലെ ബിഎസ്എഫ് മെസ്സില്‍ ജവാന്‍ വെടിയുതിര്‍ത്തു; നാല് സഹപ്രവര്‍ത്തകരും വെടിയുതിര്‍ത്തിയാളും കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കുടാതെ കൊല്ലപ്പെട്ടവര്‍. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള അമിത ജോലി കാരണം സതേപ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതിര്‍ന്ന…
