വാഷിംഗ്ടണ്‍: ഇറാനിയൻ സർക്കാർ നടത്തുന്ന മീഡിയ കോർപ്പറേഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിലെ (ഐആർഐബി) ആറ് മുതിർന്ന ജീവനക്കാർക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഐആർഐബി പ്രതിഷേധത്തിനിടെ “തങ്ങളുടെ ബന്ധുക്കളെ ഇറാനിയൻ അധികാരികൾ കൊലപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിക്കാൻ നിർബന്ധിതരായ വ്യക്തികളുമായി അഭിമുഖങ്ങൾ” നിർമ്മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തിയവരില്‍ രണ്ട് വ്യക്തികളായ അലി റെസ്വാനി, അമേനെ സാദത്ത് സാബിഹ്പൂർ എന്നിവരെ “അന്വേഷകർ-മാധ്യമപ്രവർത്തകർ” എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിർബന്ധിത കുറ്റസമ്മതം നടത്തിക്കാന്‍ ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും “വസ്തുനിഷ്ഠമായ മാധ്യമങ്ങൾ എന്ന നിലയിലല്ല, മറിച്ച് ഇറാനിയൻ ഗവൺമെന്റിന്റെ സ്വന്തം ജനങ്ങൾക്കെതിരെയുള്ള കൂട്ട അടിച്ചമർത്തലിന്റെയും സെൻസർഷിപ്പിന്റെയും പ്രചാരണത്തിലെ ഒരു നിർണായക ഉപകരണമാണെന്ന്…
Category: AMERICA
അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ന്യൂയോര്‍ക്ക് : ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ 19 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. യു.എസ്. ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. അമേരിക്കയില്‍ എത്തിയിട്ടുള്ള വിദേശവിദ്യാര്‍ത്ഥികളുടെ ആകെ എണ്ണത്തില്‍ (ഒരു മില്യണ്‍) 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2020-21 ല്‍ 167582 വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ 2021-2022ല്‍ 199182 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും ഇവിടെ എത്തിയത്. 2012-2013 വര്‍ഷം ആകെ 96654 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അമേരിക്കയില്‍ എത്തിയിരുന്നത്. 2022-2023 വര്‍ഷത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ചൈനയേക്കാള്‍ ഇന്ത്യ മുന്‍പന്തിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ 82000 വിസകള്‍ നല്കി കഴിഞ്ഞിട്ടുണ്ട്. 2020-21 ല്‍ ആകെ വിതരണം ചെയ്ത വിസകള്‍ 62000 ആയിരുന്നു. 2021-2022 വര്‍ഷത്തില്‍ അമേരിക്കയില്‍…
എൻവിഡിയയും മൈക്രോസോഫ്റ്റും ചേർന്ന് AI സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുന്നു
സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ശക്തമായ AI സൂപ്പർ കമ്പ്യൂട്ടറുകളിലൊന്ന് നിർമ്മിക്കുന്നതിനായി എൻവിഡിയ മൈക്രോസോഫ്റ്റുമായി സഹകരണം പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ നൂതന സൂപ്പർ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ, എൻവിഡിയ ജിപിയു, നെറ്റ്വർക്കിംഗ്, AI സോഫ്റ്റ്വെയറിന്റെ പൂർണ്ണമായ സ്റ്റാക്ക് എന്നിവ സംയോജിപ്പിച്ചാണ് സൂപ്പർ കംപ്യൂട്ടറിന് കരുത്ത് പകരുന്നത്. . “AI സാങ്കേതികവിദ്യയുടെ പുരോഗതിയും വ്യവസായ പങ്കാളിത്തവും ത്വരിതഗതിയില്‍ നടക്കുന്നു. ഫൗണ്ടേഷൻ മോഡലുകളുടെ മുന്നേറ്റം ഗവേഷണത്തിന്റെ വേലിയേറ്റത്തിന് കാരണമായി, പുതിയ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുകയും പുതിയ എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ പ്രാപ്തമാക്കുകയും ചെയ്തു,” എൻവിഡിയയിലെ എന്റർപ്രൈസ് കമ്പ്യൂട്ടിംഗ് വൈസ് പ്രസിഡന്റ് മനുവീർ ദാസ് പറഞ്ഞു. “മൈക്രോസോഫ്റ്റുമായുള്ള ഞങ്ങളുടെ സഹകരണം ഗവേഷകർക്കും കമ്പനികൾക്കും അത്യാധുനിക AI ഇൻഫ്രാസ്ട്രക്ചറും സോഫ്റ്റ്വെയറും AI യുടെ പരിവർത്തന ശക്തി പ്രയോജനപ്പെടുത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സഹകരണത്തിലൂടെ, മേൽനോട്ടമില്ലാത്തതും സ്വയം പഠിക്കുന്നതുമായ അൽഗോരിതങ്ങൾ ഉപയോഗിച്ച് പുതിയ ടെക്സ്റ്റ്, കോഡ്, ഇമേജുകൾ, വീഡിയോകൾ, ഓഡിയോ…
മിച്ച് മക്കോണല്‍ സെനറ്റ് ന്യൂനപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് ലീഡറായി മിച്ച് മക്കോണല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് സ്കോട്ടിനെയാണ് മക്കോണല്‍ പരാജയപ്പെടുത്തിയത്. മക്കോണല്‍ 37 വോട്ടുകള്‍ നേടിയപ്പോള്‍ 10 വോട്ടുകള്‍ മാത്രമാണ് സ്കോട്ടിന് ലഭിച്ചത്. ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 32-16 വോട്ടുകള്‍ക്ക് തള്ളിയിരുന്നു. സെനറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടിയുടെ നയിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ച് മക്കോണലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റര്‍ മൈക്ക് മാന്‍സ്ഫീല്‍ഡിനായിരുന്നു ഈ ബഹുമതി. സ്കോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സെനറ്റര്‍മാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. സെനറ്റില്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്, കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ്…
റവ ഡോ പി ജി ജോർജ് നവംബര്‍ 22നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഡിട്രോയിറ്റ് : നവംബര്‍ 22 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും , ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ റവ ഡോ പി ജി ജോർജ് മുഖ്യ പ്രഭാഷണം നല്കുന്നു. നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ബിഷപ്പ് സെക്രട്ടറി ,കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി പ്രൊഫ സ്സർ ധർമജ്യോതി വിദ്യാപീഠം പ്രിൻസിപ്പാൾ ,നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചിയിതാവു എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുണ്ട് റവ ഡോ പി ജി ജോർജ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ് 16നു ചൊവ്വാഴചയിലെ…
സോമൻ സി കെ മന്ത്ര ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ്
മന്ത്രയുടെ ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയി സോമൻ സി കെ യെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. അമേരിക്കൻ മണ്ണിൽ സനാതന ധർമ്മ പാരമ്പര്യം നില നിർത്താൻ പതിറ്റാണ്ടുകൾ ആയി കർമ്മ രംഗത്തുള്ള സോമൻ സി കെ, ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ തുടക്ക കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. ക്ഷേത്രം യാഥാർഥ്യം ആക്കിയ കേരള ഹിന്ദു സൊസൈറ്റിയിൽ 16 വർഷത്തോളം ആയി പ്രവർത്തിച്ചു വരുന്നു. കെ എച് എസ് ഡാളസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വൈസ് ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരു ധർമ പ്രചാരണ രംഗത്തും സജീവമായ അദ്ദേഹം ശ്രീനാരായണ അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയിൽ 15 വർഷത്തോളം ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പദവികളിലൂടെ സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ 3…
യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻമാർക്ക്
വാഷിംഗ്ടൺ: 435 അംഗ യുഎസ് ജനപ്രതിനിധി സഭയിൽ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി ബുധനാഴ്ച കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിയന്ത്രണം നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് 211 സീറ്റുകൾ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കൻസിന് ഇപ്പോൾ 218 സീറ്റുകളാണുള്ളത്. ആറ് സീറ്റുകളുടെ എണ്ണൽ ഇപ്പോഴും നടക്കുന്നുണ്ട്, അതിന്റെ ഫലം സഭയുടെ അന്തിമ വലുപ്പം നിർണ്ണയിക്കും. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ദിവസം മുമ്പ്, പാർട്ടി നിയമസഭാംഗങ്ങൾ അതിന്റെ നേതാവ് കെവിൻ മക്കാർത്തിയെ ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് വുമൺ നാൻസി പെലോസിക്ക് പകരം മക്കാർത്തി ഹൗസ് സ്പീക്കറാകും. “സഭാ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻസിന്റെ ലീഡർ മക്കാർത്തിയെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, സാധാരണ കുടുംബങ്ങൾക്ക് ഫലങ്ങൾ നൽകുന്നതിന് ഹൗസ് റിപ്പബ്ലിക്കൻമാരുമായി പ്രവർത്തിക്കാൻ ഞാന്‍ തയ്യാറാണ്,” പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പുകൾ അമേരിക്കൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രതിരോധശേഷിയും…
മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 19 ശനിയാഴ്ച ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 19 ശനിയാഴ്ച 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115). 50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിസിൽ താഴെയുള്ളവർക്കുള്ള ജൂനിയർ മത്സരങ്ങൾ എന്നീ രണ്ടു വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും. മാപ്പ് ഈ വർഷം നടത്തിയ സ്പോർട്ട്സ് വിഭാഗത്തിൽപ്പെട്ട എല്ലാ മത്സരങ്ങൾക്കും നേതൃത്വം നൽകി വിജയ ചരിത്രം രചിച്ച മാപ്പിന്റെ കരുത്തനായ സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയും, സ്പോർട്ട്സ് കോർഡിനേറ്റർ ജെയിംസ് ഡാനിയേലും നേതൃത്വം കൊടുത്തുകൊണ്ട് മാപ്പ് കുടുംബം ഒന്നടങ്കം അണിചേർന്നു നടത്തുന്ന ഈ ടൂർണമെന്റും ഒരു വൻ വിജയമാകുമെന്നതിൽ സംശയമില്ല…
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയൻ കേരളപ്പിറവി ആഘോഷം മുരുകൻ കാട്ടാക്കട ഉത്ഘാടനം ചെയ്തു
ന്യൂജേഴ്സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ (യൂണിഫൈഡ്), സൂം വഴിയായി നവംബർ 6 ന് നടത്തിയ കേരളപ്പിറവി അനുസ്മരണ ഉത്ഘാടനം, പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ ശ്രീ മുരുഗൻ കാട്ടാക്കട നിർവഹിച്ചു. മലയാളികൾ എവിടയൊക്കെ ഉണ്ടോ, അവിടെയെല്ലാം മലയാള ഭാഷ വളർത്തുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടികളെ കച്ചവട ചരക്കുകളായി കണക്കാക്കുന്ന സമൂഹത്തിനെതിരെ താൻ അതിശക്തമായ ഭാഷയിൽ എഴുതിയ “കനൽപൊട്ട്” എന്ന കവിത അതിമനോഹരമായി അദ്ദേഹം പാടിയത് സദസിനെ പുളകം അണിയിച്ചു എന്നു മാത്രമല്ല സ്ത്രീ ധനത്തിനും പീഡനത്തിനും എതിരെ വേൾഡ് മലയാളി കൗൺസിലിന് പ്രവർത്തിക്കുവാനുള്ള ഇച്ഛാശക്തി പകർന്നുകൊടുക്കുകയും ചെയ്തു. മുൻ ഡി. ജി. പി. യും കേരളത്തിൽ തന്നെ സ്ഥിരതാമസം ആക്കുകയും ചെയ്ത ഋഷി രാജ് സിംഗ് ഐ. പി. എസ്. വിശിഷ്ട്ട അതിഥിയായി പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു. കേരളത്തെ സ്നേഹിക്കുകയും സർവിസിൽ…
ഒക്ലഹോമ യുണൈറ്റഡ് ക്ലബിന് ഓവർ 35 ഡിവിഷൻ ട്രോഫി; 34 വർഷമായി ജേഴ്സിയണിഞ്ഞു കുര്യൻ സഖറിയ.
ഡാളസ്: ടെക്സാസ് കപ്പ് ഓവർ 35 ഡിവിഷൻ ടൂർണമെന്റിൽ ഒക്ലഹോമ യുണൈറ്റഡ് സോക്കർ ക്ലബ് ജേതാക്കാളായി. ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. എഫ്സിസിയെയാണ് ഒക്ലഹോമ പരാജയപ്പെടുത്തിയത്. ടീം കോച്ചും, കോർഡിനേറ്ററുമായ കുര്യൻ സഖറിയ (സാബു തലപ്പാല), അജി ജോൺ (ക്യാപ്റ്റൻ) എന്നിവർ ചേർന്ന് ചാമ്പ്യർക്കുള്ള ട്രോഫി ഏറ്റു വാങ്ങി. ഒക്ലഹോമ സിറ്റിയിലെ ആദ്യകാല മലയാളി സോക്കർ ടീമാണ് ഒക്ലഹോമ യുണൈറ്റഡ് സോക്കർ ക്ലബ്. കഴിഞ്ഞ 34 വർഷക്കാലം ഒക്ലഹോമ ടീമിനു വേണ്ടി ജേഴ്സിയണിഞ്ഞിട്ടുള്ള കുര്യൻ സഖറിയ ടീമംഗങ്ങളുടെയും സംഘാടകരുടെയും പ്രത്യക പ്രശംസ നേടി. അമേരിക്കയിലെത്തുന്നതിനു മുൻപ് കല്ലിശേരി അഡിഡാസ് ഫുട്ബോൾ ക്ലബിന്റെ ക്യാപ്പ്റ്റനായിരുന്നു. കേരള യൂണിവേഴ്സിറ്റിക്കു വേണ്ടി രണ്ടു വർഷം കളിച്ചിട്ടുണ്ട്. അമേരിക്കയിലുടെനീളം നിരവധി മലയാളി സോക്കർ ടൂർണമെന്റിൽ പങ്കെടുത്തു മലയാളി സോക്കർ പ്രേമികൾക്കിടയിൽ സുപരിചതനുമാണ്…
