ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്ത്യം കുറിക്കാന്‍ വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തി

കൊച്ചി: കേരളത്തിലെ നിയമ സമൂഹത്തിന്റെ പരമോന്നത സ്ഥാപനമായ ബാർ കൗൺസിൽ ഓഫ് കേരള ചരിത്രപരമായ വഴിത്തിരിവില്‍. വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് അഭിഭാഷകരെ മോചിപ്പിക്കുന്നതിനുമായി റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് വി ജി അരുണും സംഘവും വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾക്കും ക്യാമറ ഉപകരണങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിന്റെ ചിത്രം എടുത്ത് തെളിവായി രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന രീതി ഇതോടെ അവസാനിക്കും. ഈ തീരുമാനം ഓരോ അഭിഭാഷകനും ഭയമില്ലാതെയും ആരുടെയും പക്ഷപാതത്തിന് വഴങ്ങാതെയും സ്വന്തം വിവേചനാധികാരം ഉപയോഗിക്കാൻ പ്രാപ്തമാക്കും. യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള വോട്ടെണ്ണൽ ഒഴിവാക്കിക്കൊണ്ട് വോട്ടെണ്ണൽ രീതിയിലാണ് മറ്റൊരു പ്രധാന മാറ്റം. ഓരോ ബാർ അസോസിയേഷനിലെയും വോട്ടുകൾ വെവ്വേറെ എണ്ണുന്നതിനുപകരം, സംസ്ഥാന തലത്തിൽ ഏകീകൃതമായി വോട്ടുകൾ…

ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ഭക്തർക്ക് ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലറ്റുകൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu) കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദർശനത്തിനായി വരുന്ന ഭക്തർക്ക് മതിയായ എണ്ണം ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കാൻ കഴിയില്ല. ക്ഷേത്ര ഭരണം പൂജാ ചടങ്ങുകളിലും അറ്റകുറ്റപ്പണികളിലും മാത്രം ഒതുങ്ങുന്നില്ല. ഭക്തരുടെ സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതും ഭരണത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു.…

എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ…

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ: ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും, വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറം ഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച് വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹിക നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു . ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. പുരോഗമന സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും തുടർന്നു കൊണ്ടിരിക്കുന്ന ജാതി കൊലകൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്…

കൈപ്പൻ പ്ലാം മൂട്ടിൽ എം.കുഞ്ഞുമോൻ (75) അന്തരിച്ചു

കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പൻ പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 16 ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ. പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകള്‍. ഭാര്യ: സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം). മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്). മരുമക്കൾ: റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട), ഷാനു വർഗ്ഗീസ് (ദുബായ്). കൊച്ചുമക്കൾ: ലാബി കോശി ജോൺ (ജർമ്മനി), എൽസാ കോശി (ബാംഗ്ളൂർ), ബിയോണാ സാറാ ജിൻസ്, എയ്ഡൻ ഷാനു ജോൺ. live on : https://youtube.com/live/v77ldL7XULA വിശദ വിവരങ്ങൾക്ക്: Sanjay kunjachen (usa) 214 545…

സോഷ്യൽ മീഡിയയുടെ മറവില്‍ മയക്കു മരുന്നു വ്യാപാരവും; കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് വീണ്ടും അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രശസ്തി നേടിയ കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള എംജെ റെസിഡൻസിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയുടെ മറവില്‍ ഇവര്‍ ചെയ്തിരുന്നത് മയക്കുമരുന്ന് വ്യാപാരമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ടാണ് യുവതി എംജെ റെസിഡൻസിയിൽ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. റിൻസിക്കൊപ്പം മൂന്ന് പേരെ കൂടി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കല്ല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറാട് സ്വദേശി ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് സിനിമാ മേഖലയിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിൽ കൊച്ചിയിൽ വെച്ച് എംഡിഎംഎയുമായി ഇവര്‍…

മതവിശ്വാസങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല; ലക്ഷക്കണക്കിന് ഭക്തർ പിന്തുടരുന്ന ഒരു ആചാരം തെറ്റാണെന്ന് പ്രഖ്യാപിക്കാൻ പ്രയാസമാണ്: ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്. ഒരു പ്രത്യേക മതപരമായ ആചാരം ശരിയോ തെറ്റോ ആ പ്രത്യേക സമുദായത്തിന്റെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നിർണ്ണയിക്കുക. ഒരു പ്രത്യേക മതത്തിന് എന്താണ് ശരി എന്താണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു. മതം ഒരു ഗ്രൂപ്പിന്റെയോ സമൂഹത്തിന്റെയോ വിശ്വാസത്തെക്കുറിച്ചാണെന്നും അതിനാൽ, കുറച്ച് പേരുടെ അവകാശങ്ങൾ (സ്ത്രീ പ്രവേശനം) മുഴുവൻ സമൂഹത്തിന്റെയും അവകാശങ്ങളെ മറികടക്കാൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തർ പിന്തുടരുന്ന ഒരു ആചാരം തെറ്റാണെന്ന് പ്രഖ്യാപിക്കാൻ പ്രയാസമാണെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് നീക്കാൻ കഴിയുമോ എന്ന്…

നിതിൻ രാജിന്റെ മരണം: ആരോഗ്യ ശാസ്ത്ര സര്‍‌വ്വകലാശാല അന്വേഷണ കമ്മീഷനെ നിയമിച്ചു

കണ്ണൂർ: വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ ശാസ്ത്ര സർവകലാശാല നാലംഗ കമ്മീഷനെ നിയമിച്ചു. വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ അധ്യക്ഷനായ കമ്മീഷനിൽ ഡോ. ആശിഷ് രാജശേഖരൻ, ഡോ. ഹരികുമാരൻ നായർ, ഡോ. എൽ.ബി. പീറ്റർ എന്നിവർ അംഗങ്ങളാണ്. നിതിൻ്റെ സഹപാഠികൾ, അധ്യാപകർ, കോളേജ് ജീവനക്കാർ എന്നിവരിൽ നിന്ന് നാളെ പാനൽ മൊഴി രേഖപ്പെടുത്തും. ഇത്തരം സംഭവങ്ങളോട് സർവകലാശാല വിട്ടുവീഴ്ചയില്ലാത്ത നയമാണ് പാലിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. “നമ്മുടെ സർവ്വകലാശാലകളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകരുത്. നടന്നുകൊണ്ടിരിക്കുന്ന പോലീസ് അന്വേഷണത്തോടൊപ്പം ഞങ്ങളുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കും,” ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ സ്ഥിരീകരിച്ചെങ്കിലും, ആരോപണവിധേയരായ അദ്ധ്യാപകർ കമ്മീഷന്റെ ഔപചാരിക റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാൽ സർവകലാശാല ഇതുവരെ അവരെ ശിക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ…

ലോകമെമ്പാടുമുള്ള മലയാളികൾ വിഷുവിനെ വരവേറ്റു; ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ബുധനാഴ്ച രാവിലെ ഉണർന്നു, കണിക്കൊന്ന പൂക്കൾ, സ്വർണ്ണം, പഴങ്ങൾ തുടങ്ങിയ ശുഭകരമായ വസ്തുക്കൾ കണ്ടുകൊണ്ട് വിഷുവിനെ വരവേറ്റു. ക്ഷേത്രങ്ങൾ സന്ദർശിച്ചും സമ്മാനങ്ങൾ വാങ്ങിയും പടക്കം പൊട്ടിച്ചും മലയാളികൾ വിഷു ആഘോഷിക്കും. പതിനായിരക്കണക്കിന് ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ ദർശനത്തിനായി എത്തിയത്. കൊടും ചൂടാണെങ്കിലും കേരളത്തിൽ ആഘോഷങ്ങൾ സജീവമാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചവരെക്കൊണ്ട് നഗര റോഡുകൾ നിറഞ്ഞിരിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും പച്ചക്കറി കടകളിലും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമല, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിഷുകണി ദർശനത്തിനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്ന് ശബരിമലയിൽ കണി ഒരുക്കി. പുലർച്ചെ 4 മണിക്ക് ക്ഷേത്രം തുറന്ന് അയ്യപ്പനെ ആദ്യം…

ജി സി സികളുടെ മികവ് ലക്ഷ്യമാക്കി യു എസ് ടി നിംബസ്

ജിസിസികൾ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന യുഎസ് ടിയുടെ സ്ഥാനം യു എസ് ടി നിംബസ് ശക്‌തിപ്പെടുത്തും തിരുവനന്തപുരം, 14 ഏപ്രിൽ 2026: ആഗോള കേപ്പബിലിറ്റി സെന്ററുകളുടെ (ജി സി സി) പ്രവർത്തന വികാസം സാധ്യമാക്കി, അവയുടെ മൂല്യവർദ്ധനവ് ഉറപ്പാക്കുന്നതിനായി യു എസ് ടി നിംബസ് എന്ന ഡിസൈൻ-അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിന് പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സ്ഥാപനമായ ഇവായയുമായി യു എസ് ടി ധാരണയിൽ ഏർപ്പെട്ടു. ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നീ മേഖലകളിൽ ജി സി സികളുടെ മികവ് ഉറപ്പാക്കുന്ന വിധത്തിലാണ് യു എസ് ടി നിംബസ് പ്രവർത്തിക്കുക. ചിലവു കുറഞ്ഞ മോഡലുകളിൽ നിന്ന് എന്റർപ്രൈസ് ഇന്നൊവേഷൻ ഹബ്ബുകളായി ജിസിസികൾ പരിണമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ്…