കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; മുൻ എംഎൽഎയെ പൊലീസ് മർദ്ദിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിനെ പോലീസ്‌ മര്‍ദിച്ചതായി പരാതി. തിരഞ്ഞെടുപ്പ്‌ പോളിംഗ് കേന്ദ്രമായ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‌ പുറത്തായിരുന്നു സംഭവം. സ്ഥലത്ത്‌ സിപിഎമ്മുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ വോട്ട്‌ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ പോളിംഗ് സ്റേഷന് സമീപം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കോണ്‍ഗ്രസ്‌ വ്യാപക കള്ളവോട്ട്‌ നടത്തിയെന്നും കള്ളവോട്ടിനെ പിന്തുണക്കാന്‍ ജനം തടിച്ചുകൂടുന്നുവെന്നും ആരോപിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ഇവരോട്‌ പിരിഞ്ഞുപോകാന്‍ പോലീസ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായി. ഈ സമയം പൊലീസ്‌ ലാത്തികൊണ്ട്‌ മര്‍ദ്ദിക്കുകയും താഴേക്ക്‌ തള്ളുകയും ചെയ്തതായി കെസി രാജഗോപാല്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പത്തനംതിട്ട സര്‍വീസ്‌ സഹകരണ ബാജ്‌ തിരഞ്ഞെടുപ്പ്‌ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. അന്നും സംഘര്‍ഷമുണ്ടായി. കള്ള…

ഭാര്യയെ ചിരവ കൊണ്ടടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും

കൊല്ലം: ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം ഭാര്യയെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി വിധിച്ചു. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ്‌ലി സോളമനെ (50) യാണ്‌ കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ ജഡ്മി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്‌. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്റായിരുന്ന പ്രതി കേസിനെ തുടര്‍ന്ന്‌ സസ്പെന്‍ഷനിലായിരുന്നു. 2018 ഒക്ടോബര്‍ ഒമ്പതിനാണ്‌ കേസിനാസ്ദമായ സംഭവം നടന്നത്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയായ ഭാര്യ അനിത സ്റ്റീഫനാണ് കൊല്ലപ്പെട്ടത്‌. അനിതയ്ക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്‌ സംശയിച്ച്‌ ഭര്‍ത്താവ്‌ ആഷ്‌ലി സോളമന്‍ അവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനിതയുടെ സുഹൃത്ത്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കി. തുടര്‍ന്ന് അനിതയോട് ഒക്ടോബര്‍ 9ന്‌ ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. അന്ന്‌ ഉച്ചയ്ക്ക്‌ ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യയെ ചിരവ കൊണ്ട് തലയ്ക്കടിക്കുകയും ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത്‌ ഞെരിച്ച്‌…

വെൽഫെർ പാർട്ടി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മാർച്ച് ഒക്ടോബർ 16ന്

മലപ്പുറം: റെയിൽ ഗതാഗത സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ നടപടികൾക്കെതിരെ വെൽഫെർ പാർട്ടി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടക്കുറിക്കുന്നത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതാണ്. നിലവിൽ ആവശ്യത്തിന് സീറ്റുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നതാണ് ഈ നടപടി. സ്ലീപ്പർ കോച്ചുകൾ നിർത്തി എസി കോച്ചുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, ലോക്കൽ ട്രെയിനുകളുടെ പേര് എക്സ്പ്രസാക്കി ചാർജ് വർദ്ധിപ്പിച്ച നടപടികൾ പിൻവലിക്കുക, രാജ്യറാണി കന്യാകുമാരി വരെ നീട്ടുക, നിലമ്പൂർ ഷൊർണൂർ പാതയിൽ പുതിയ ട്രെയിൻ അനുവദിക്കുക, നിലമ്പൂർ നെഞ്ചൻകോട് റെയിൽവേ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2023 ഒക്ടോബർ 16 തിങ്കൾ വൈകുന്നേരം 04 ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി…

ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

എറണാകുളം : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോളിഡാരിറ്റി, SIO, GIO കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. തദ്ദേശീയരായ ഫലസ്തീൻ ജനതയെ ആട്ടിയോടിച്ചു സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ക്രൂരമായ ആക്രമണങ്ങളിലും കൂട്ടക്കുരുതികളിലും പിഞ്ചു കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെടുന്നത്. അതിനെതിരെയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ അനീഷ് മുല്ലശ്ശേരി, എസ്. ഐ. ഒ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്, ജി. ഐ ഒ പ്രസിഡന്റ്‌ റിസ് വാന ഷിറിൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു ശേഷം വഞ്ചി സ്ക്വയറിൽ ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

സ്റ്റേജ് മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് മജീഷ്യൻ ആൽവിൻ റോഷന്

കണ്ണൂർ : മൂന്നു മിനിറ്റിൽ 11 സ്റ്റേജ് മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മജീഷ്യൻ ഇവാൻ ക്രേ (യുഎസ്എ) യുടെ 10 മാജിക്‌ ട്രിക്‌സ് മറികടന്നുകൊണ്ട് ഇന്ത്യയിൽ ആദ്യത്തെ സ്റ്റേജ് മാജിക് ഇനത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് കണ്ണൂർ പാപ്പിനിശ്ശേരി ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ കരസ്ഥമാക്കി. 2023 മെയ് 21നാണ് ആൽവിൻ തന്റെ ശ്രമം നടത്തിയത്. തുടർന്ന് തെളിവുകൾ ഗിന്നസ് അധികാരികൾക്ക് അയച്ചുകൊടുത്തു. മൂന്നു മാസത്തെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് റെക്കോർഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ആൽവിനു ലഭിക്കുന്നത്. ഇതിനു മുൻപ് ആൽവിന് “മോസ്റ്റ് മാസ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ്”കാറ്റഗറിയിൽ വ്യക്തിഗത ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ടായിരുന്നു. ഈ റെക്കോർഡ് നേട്ടത്തോടുകൂടി രണ്ട് വ്യക്തിഗത ഗിന്നസ് റെക്കോർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മജീഷ്യൻ കൂടിയായി മാറിയിരിക്കുകയാണ് ആല്‍‌വിന്‍.  

കേന്ദ്ര വനമിത്ര പുരസ്ക്കാര ജേതാവ് പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു; എടത്വയിൽ അനുശോചന യോഗം നടന്നു

എടത്വ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. എടത്വയിൽ അനുശോചന യോഗം നടന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു പ്രൊഫ. ശോഭീന്ദ്രന്‍ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു. ‘മഴ മിത്ര ‘ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആൻ്റപ്പൻ അമ്പിയായം (39) അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആൻ്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നെന്നും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിൻ്റെ സാക്ഷാത്ക്കാരത്തിന്…

ഫലസ്തീൻ: ഐക്യദാർഢ്യ റാലി നടത്തി

മക്കരപ്പറമ്പ്: ‘പൊരുതുന്ന ഫലസ്തീന്, പോരാടുന്ന ഹമാസിന്’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മക്കരപ്പറമ്പിൽ ഐക്യദാർഢ്യ റാലി നടത്തി. എസ്‌.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാരി മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ തങ്ങൾ, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം‌ കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു.

ഹമാസിനെ ന്യായീകരിച്ച് സിപിഐ എം നേതാവ് എം സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഭീകര സംഘടനയായ ഹമാസിന്റെ ക്രൂരമായ കൊലപാതകങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും ന്യായീകരിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫലസ്തീനികൾ എന്ത് ചെയ്താലും അവർ നിരപരാധികളാണെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്നത്. ഫലസ്തീനികൾക്ക് അനീതി നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർക്ക് സ്വന്തമായി ഒരു രാജ്യമില്ലെന്നും പറഞ്ഞാണ് എം സ്വരാജ് ഭീകരാക്രമണത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്. ഇസ്രായേലികൾ അവരുടെ പ്രാകൃത പ്രവൃത്തിയെ ന്യായീകരിക്കാൻ അവരുടെ ദുരവസ്ഥയും ഫലസ്തീനികളുടെ കൊലപാതകങ്ങളും അദ്ദേഹം വിവരിക്കുന്നു. ഫലസ്തീനികൾ തങ്ങളുടെ അവസാന തുണ്ട് ഭൂമിക്ക് വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികൾ എന്ത് ചെയ്താലും അവർ നിരപരാധികളാണെന്ന് സ്വരാജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഊന്നിപ്പറഞ്ഞു. ഇസ്രായേലിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ലോകമെമ്പാടും അപലപിക്കപ്പെട്ടിരുന്നു. ഏതാനും രാജ്യങ്ങൾ മാത്രമാണ് മനുഷ്യത്വരഹിതമായ ആക്രമണത്തെ പൂർണമായി പിന്തുണച്ചത്. ഹമാസ് ഭീകരർക്ക് സിപിഐ എം നേതാവ്…

പാനായിക്കുളം സിമി കേസ്: തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ – സോളിഡാരിറ്റി

പാനായിക്കുളം/എറണാകുളം : ഭരണകൂടവും മാധ്യമങ്ങളും ചേർന്ന് രൂപപ്പെടുത്തിയ തിരക്കഥയാണ് പാനായിക്കുളം സിമി കേസിൽ NIA യുടെ ഹരജി സുപ്രീം കോടതി തള്ളിയതിലൂടെ സംഭവിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി. സുഹൈബ്. ‘അപ്റൂട്ട് ബുൾഡൊസർ ഹിന്ദുത്വ , ഹിന്ദുത്വ വംശീയതെക്കെതിരെ അണി നിരക്കുക’ എന്ന ക്യാമ്പയിനോടനുബന്ധിച്ച് ‘പാനായിക്കുളം കേസ് : തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ’ യെന്ന തലക്കെട്ടിൽ പാനായിക്കുളത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചതിനാണ് UAPA നിയമപ്രകാരം കേസെടുത്ത് വർഷങ്ങളോളം നിരപരാധികളായ ചെറുപ്പക്കാരെ ജയിലിലടച്ചത്. 17 വർഷങ്ങൾക്ക് ശേഷം ആ ചെറുപ്പക്കാരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ NIA സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയും തള്ളിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സിമി രഹസ്യ ക്യാമ്പെന്നൊക്കെ പറഞ്ഞു ഇസ്ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന തരത്തിൽ പൊതുബോധം നിർമിച്ച മാധ്യമങ്ങൾ തിരുത്താൻ കൂടി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…

ലോക പാലിയേറ്റീവ് ദിനാചരണം; സാന്ത്വന ചങ്ങലയും സംഗീത സദസ്സും എടത്വായിൽ

എടത്വ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13ന് രാവിലെ 9ന് എടത്വാ ജംഗ്ഷനിൽ സാന്ത്വന ചങ്ങലയും സംഗീത സദസ്സും നടക്കും. എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗീസ്, എടത്വ സി.ഐ ഓഫ് പോലീസ് ആനന്ദബാബു എന്നിവർ സന്ദേശം നല്‍കും. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ശ്രീനിവാസൻ, വൈഗാ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ സംഗീത സദസ്സ് നടക്കും. എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കന്ററി, തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള്‍ എൻ.എസ്എസ് വോളണ്ടിയര്‍മാര്‍ സാന്ത്വന ചങ്ങലയിൽ അണിനിരക്കും.