വിയോജിപ്പിന്റെ ശബ്ദങ്ങളെ ഭരണകൂടം വേട്ടയാടുന്നത് ഭീരുത്വം : വെൽഫെയർ പാർട്ടി

മലപ്പുറം : ഭരണകൂട വിമർശനവും വിലയോജിപ്പുകളും ചേർന്നതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അത്തരം വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്നത് ഭീരുത്വവും ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം വെളിവാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഷംസീർ ഇബ്രാഹീം. ന്യൂസ് ക്ലിക്ക് ജേണലിസിറ്റുകളെ ഡൽഹി പോലീസ് വേട്ടയാടുന്നതെനിരെ വെൽഫെയർ പാർട്ടി മലപ്പുറം ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.നൗഷാദലി അരീക്കോട് , ഉസ്മാൻ താമരത്ത്, സിദ്ദീഖ് കാപ്പൻ , ബാസിത് താനൂർ, ഇബ്രാഹിംകുട്ടി മംഗലം, മുനീബ് കാരക്കുന്ന്, നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ,അഷറഫ് അലി കട്ടുപ്പാറ,നസീറ ബാനു, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.

ഭരണകൂട ഭീകരതക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക : ഗ്രോ വാസു

മലപ്പുറം : ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വേട്ടകൾക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക എന്ന് ഗ്രോ വാസു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മമ്പുറം തങ്ങൾ നഗറിൽ സംഘടിപ്പിച്ച കാമ്പസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് പറഞ്ഞത്. ” വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം ” എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ യു.പി ഭരണകൂട ഭീകരതക്ക് ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ , സാമുഹ്യ പ്രവർത്തകയും ആദിവാസി മേഖലകളിൽ സജീവ സാനിദ്ധ്യവുമായ ചിത്ര നിലമ്പൂരും മുഖ്യതിഥികളായി പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മുൻ ദേശിയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് , വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ബാസിത്…

സേവന വിവരങ്ങളും എസ്എംഎസ് അലേർട്ടുകളും പ്രാദേശിക ഭാഷകളിൽ നൽകണമെന്ന് കേരളത്തിലെ ഉപഭോക്തൃ അവകാശ പാനൽ ബാങ്കുകളോട് ആവശ്യപ്പെട്ടു

എറണാകുളം: അക്കൗണ്ട് തുറക്കുന്ന ഘട്ടത്തിൽ തന്നെ എസ്എംഎസ് അലേർട്ടുകൾക്കായി ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുള്ള പ്രാദേശിക ഭാഷകളിൽ ഫോമുകളും സേവന വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിക്കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബാങ്കുകളോട് നിർദ്ദേശിച്ചു. പ്രസിഡൻറ് ഡി.ബി.ബിനു, അംഗങ്ങളായ വി.രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവരടങ്ങിയ കമ്മീഷൻ ഉത്തരവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആർ.ബി.ഐ.) പങ്കിടാൻ നിർദേശിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ചെറിയപ്പിള്ളി ശാഖയുടെ അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും സേവന പോരായ്മയും ചൂണ്ടിക്കാട്ടി, 2019 ഫെബ്രുവരിയില്‍ ഒഡീഷ ദിയോഗർ ജില്ലയിലെ മൂന്ന് എടിഎം ഇടപാടുകളിൽ നിന്ന് 45000 രൂപ നഷ്ടപ്പെട്ടതായി ആരോപിച്ച് വടക്കൻ പറവൂരിലെ അംബിക ഗോപി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഓരോ ഇടപാടിന് ശേഷവും ബാങ്കിൽ നിന്ന് ഇംഗ്ലീഷിലുള്ള എസ്എംഎസ് അലേർട്ടുകൾ എങ്ങനെ പരിശോധിക്കണമെന്ന് പരാതിക്കാരിക്ക് അറിയില്ലായിരുന്നു, മൂന്ന് മാസത്തിന് ശേഷം,…

ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്. ”കെഎഎൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും.…

പുതുവൈപ്പിലെ ഐ ഒ സി പ്ലാൻ്റ് വാതക ചോർച്ച.വൈപ്പിൻ നിവാസികളുടെ ആശങ്ക പരിഹരിക്കുക: വെൽഫെയർ പാർട്ടി

കൊച്ചി : പുതുവൈപ്പിലെ ഐ ഒ സി വാതക പ്ലാൻ്റിൽ നിന്ന് വാതകം ചോർന്ന സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഫലമായി രൂക്ഷ ഗന്ധം അനുഭവപ്പെടുകയും, മുതിർന്നവർക്കും, കുട്ടികൾക്കും ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തത് ഗൗരവതരമാണ്. ഐ ഒ സി യുടെ പ്രവർത്തന പരീക്ഷണം ആരംഭിച്ച് ആദ്യമായി ഐ ഒ സി ടെർമിനലിൽ എത്തിയ കപ്പലിൽ നിന്നു തന്നെ പ്രദേശത്തെമ്പാടും മെർക്യാപ്റ്റൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടത് ആശങ്ക ഉയർത്തുന്നതാണ്. വൈകീട്ട് 5 മണി മുതൽ പരിസര പ്രദേശത്തെ ജനങ്ങൾക്ക് വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത തരത്തിൽ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയുടെ നിർമാണ ഘട്ടത്തിൽ തന്നെ വെൽഫെയർ പാർട്ടി അധികാരികളെ ബോധ്യപ്പെടുത്തിയതാണ് . വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളുടെ ജീവന് യാതൊരു…

ബിജെപിയുമായി കൈകോർക്കാനുള്ള ദേവഗൗഡയുടെ തീരുമാനം തള്ളി ജെഡിഎസ് കേരള ഘടകം; ഇടതു മുന്നണിയുമായുള്ള സഖ്യം തുടരും

കൊച്ചി: ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) കൈകോർക്കാനുള്ള പാർട്ടി അദ്ധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ തീരുമാനം ഒക്‌ടോബർ 7 ന് ജനതാദൾ (എസ്) [ജെഡി (എസ്)] ന്റെ കേരള ഘടകം നിരസിക്കുകയും ഭരണകക്ഷിയായ ഇടതുപക്ഷവുമായുള്ള സഖ്യം തുടരാൻ തീരുമാനിക്കുകയും ചെയ്തു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ പ്രമേയം കൊച്ചിയിൽ ചേർന്ന കേരള ഘടകം നിർവാഹക സമിതി യോഗം ഏകകണ്ഠമായി അംഗീകരിച്ചു. “മതനിരപേക്ഷത, സോഷ്യലിസം, ജനാധിപത്യം എന്നീ ആശയങ്ങളോട് പ്രതിജ്ഞാബദ്ധമായതിനാൽ ജനതാദൾ (എസ്) ന്റെ കേരള ഘടകം ഇടതുമുന്നണിയുമായി നാലര പതിറ്റാണ്ട് നീണ്ട സഖ്യം തുടരും. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി സംഘടനാ തലത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായില്ല. ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനത്തിൽ ദേവഗൗഡ ചൂണ്ടിക്കാണിച്ച കാരണങ്ങൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടില്ല,” എം‌എൽ‌എയും ജെഡി(എസ്) കേരള പ്രസിഡന്റുമായ മാത്യു ടി. തോമസ് പറഞ്ഞു.…

ഭാര്യ ഒളിച്ചോടിപ്പോയത് ആഘോഷമാക്കി യുവാവ്

കോഴിക്കോട്: ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി പോയ സംഭവം ആഘോഷമാക്കിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും ഭാര്യയുടെ ഒളിച്ചോട്ടം ഭർത്താവ് ആഘോഷിച്ചു. എല്ലാ അയൽവാസികളെയും സുഹൃത്തുക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവാവ് സംഭവം കെങ്കേമമാക്കിയത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തൻറെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തിൽ പങ്കെടുക്കാനെത്തിവർക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം പാട്ടിന് ചുവട് വെച്ച് ഭർത്താവ് ആടിത്തിമിർത്തു. അതേസമയം, ഭാര്യ പോയതിന്റെ പേരിൽ മാനസികമായി വിഷമിച്ചെന്നും തന്റെ മനസ്സിലെ വിഷമം ഇല്ലാതാക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും ഭർത്താവ് വിശദീകരിച്ചു.  

ഫ്രറ്റേണ്‍സ് കാമ്പസ് കോൺഫറൻസ് ശനിയാഴ്ച

മലപ്പുറം: “വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാമ്പസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. നാളെ(07/10/2023). വിത്യസ്ത സെക്ഷനിൽ ഗ്രോ വാസു, സിദ്ധീഖ് കാപ്പൻ, ഫ്രറ്റേണിറ്റി മുൻ ദേശിയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം, ചിത്ര നിലമ്പൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ,വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്‌, ബാസിത് താനൂർ, നുഹ മറിയം തുടങ്ങിയവർ പങ്കെടുക്കും

കേരളത്തില്‍ എല്ലാ തരത്തിലുമുള്ള ആധുനിക സിനിമകള്‍ നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കോഴിക്കോട് ജില്ലയിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആന്റ് കോൺഫറൻസ് റൂം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രകൃതിരമണിയതയുടെ പത്ത് ശതമാനം പോലും സിനിമാ നിർമ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യാനുള്ള തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ…

ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യങ്ങൾ തള്ളി

വലമ്പൂർ: മങ്കട പട്ടിക്കാട് റോട്ടിൽ വലമ്പൂർ ടൗണിൽ നിന്ന് 400 മീറ്റർ അകലെ ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ അർദ്ധരാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായി കാണപ്പെട്ടിരിക്കുന്നു ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വെള്ളത്തിലൂടെ ഈ പ്രദേശത്തേ കിണറുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ഇത് കാരണം രോഗങ്ങൾ പടരാൻ കാരണമാകും എന്നും നാട്ടുകാർ പറയുന്നു. ഈ ഹീനമായ പ്രവർത്തി ആര് ചെയ്താലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ സജി ഫിലിപ്പ്, സെയ്താലി വലമ്പൂർ തുടങ്ങിയവർ മങ്കട പോലീസിൽ പരാതി നൽകുകയും ചെയ്തു.