തൃശൂർ: തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ജനപ്രിയ നാടൻ പാട്ടാണ്… “കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താ… പൂരം അതിലൊന്ന് കൂടണം കാന്താ … കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ തിമില എനിക്കൊന്നു കാണണം കാന്താ.. തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ… കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ….” ഇപ്പോഴിതാ അത് തിരുത്തിയെഴുതാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകൾ. സ്‌പോർട്‌സ് (വിംഗ്‌സ്) വഴിയുള്ള സ്ത്രീകളുടെ സംയോജനവും വളർച്ചയും എന്നതിന്റെ ആഭിമുഖ്യത്തിൽ, പൂരം നാളിൽ, പ്രത്യേകിച്ച് കുടമാറ്റം സമയത്ത്, തേക്കിൻകാട് മൈതാനം റെയ്ഡ് ചെയ്യാൻ ഒരു കൂട്ടം സ്ത്രീകളെ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂരം കാണാൻ എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സജീവമാണ്.…
Category: KERALA
പിതാവിന്റെ സംസ്ക്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാത്ത താരങ്ങൾക്കെതിരെ പരാതിയില്ല: മകന്‍ നിസാര്‍
കോഴിക്കോട്: കോഴിക്കോട്ട് നടന്ന മുതിർന്ന നടൻ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് സിനിമാ രംഗത്തെ നിരവധി നടന്മാരും പ്രൊഫഷണലുകളും വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മകൻ നിസാർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. നടൻ മാമുക്കോയ മഹത്തായ സംഭാവനകൾ നൽകിയ മലയാള സിനിമാലോകം അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്ന സംവിധായകൻ വിഎം വിനു കോഴിക്കോട്ട് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ തുറന്നടിച്ച സംവിധായകൻ സിനിമാ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചു. “ഇതിഹാസ താരത്തിന് മുഖ്യധാരാ അഭിനേതാക്കളും സിനിമാ സാഹോദര്യവും ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആരും എത്തിയില്ല. മാമുക്കോയ എറണാകുളത്ത് മരിച്ചിരുന്നെങ്കിൽ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പേർ എത്തുമായിരുന്നു. ഇത് തീർച്ചയായും ദയനീയമാണ്, ”അദ്ദേഹം പറഞ്ഞു. സിനിമാ താരങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ പരാതിയില്ലെന്നാണ് വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മാമുക്കോയയുടെ മൂത്ത മകൻ…
ദുരന്ത നിവാരണ ഫണ്ട്: രേഖകള്‍ ശരിയായി സമര്‍പ്പിക്കാത്ത കേരളത്തിന് 66 കോടിയുടെ നഷ്ടം
തിരുവനന്തപുരം: കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടില്‍ 66 കോടി രൂപ കേരളത്തിന് നഷ്ടമാകും. നേരത്തെ ലഭിച്ച ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിലാണ് കേരളം വീഴ്ച്ച വരുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29 ന് അനുവദിച്ചിരുന്നു. ഈ പണം വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ രണ്ട് മാസങ്ങളിലായി ധനമന്ത്രാലയത്തെ അറിയിക്കണം. എന്നാൽ കേരള സർക്കാർ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. 2021-22 ലെ ഫണ്ട് വിഹിതത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഹിതേഷ് കുമാർ എസ്…
സോളാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അത്മഹത്യാ കുറിപ്പില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കായംകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിലെ കണ്ടെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിൻറെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തിയതായി വിവരമുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡും നടന്നിരുന്നു. ഹരിപ്പാട് സ്വദേശി ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പിയായിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.
അബ്ദുന്നാസര്‍ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണം – എസ്.ഐ.ഒ
കോഴിക്കോട് : ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയ ശേഷവും അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടഞ്ഞുകൊണ്ടിരിക്കുന്ന കർണ്ണാടക സർക്കാർ നടപടികളുടെ സാഹചര്യത്തിൽ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. സുപ്രീംകോടതിയുടെ ജാമ്യ ഇളവുകൾ ‘സുരക്ഷ’യുടെ പേരു പറഞ്ഞ് 50 ലക്ഷം കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമ സംഹിയതയോടുള്ള തുറന്നെതിർപ്പുമാണ്. ഭരണകൂടത്തിന്റെ അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ പതിറ്റാണ്ടുകൾ നീണ്ട ഹിംസകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അബ്ദുന്നാസർ മഅ്ദനിയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഈ വാർധക്യത്തിലും സുപ്രീംകോടതി വിധിയെ പോലും വകവെക്കാതെ പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. കർണാടക സർക്കാരിൻ്റെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ…
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് 7 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്ന 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി വ്യാഴാഴ്ച ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ആജ് സുദർശൻ 59 കാരനായ ഡോ കെ ഗിരീഷിന് 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാല് വർഷം അധിക തടവ് അനുഭവിക്കണമെന്നും പിഴ തുക ഇരയ്ക്ക് കൈമാറണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ, അതായത് പൊതുപ്രവർത്തകൻ കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ആവർത്തിച്ചുള്ള ലൈംഗികാതിക്രമം, ആവർത്തിച്ചുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾക്കാണ് ഡോക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ ലഭിച്ചത്. മാനസിക വൈകല്യമുള്ള ഒരു രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് കോടതി…
സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണം – വെൽഫെയർ പാർട്ടി
മലപ്പുറം : സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസാവസാനം ആയതിനാൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ സെർവർ തകരാർ മൂലം മടങ്ങുകയാണ്. പൊതു വിപണിയിലെ വിലക്കയറ്റവും മാവേലികളിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതും ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്ന സന്ദർഭമാണ്. റേഷൻ മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ റേഷനറിയിലെ കല്ലുകടിയാണ് ഈ പ്രശ്നം. സെർവർ തകരാറിന് ഉടൻ പരിഹാരം കണ്ടില്ല എങ്കിൽ ശക്തമായ സമരവുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ,എന്നിവർ സംസാരിച്ചു.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് നിവേദനം നൽകി
വന്ദേ ഭാരത് ട്രയിനിന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാനി പാർലമെൻ്റ് മണ്ഡലം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചൂണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ഇബ്രാഹീം കുട്ടി മംഗലം, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ വാടക്കാട്, എളമരം യൂണിറ്റ് ഭാരവാഹി നാസർ എളമരം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
സുപ്രീം കോടതി വിധി ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണനിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷിചെയ്യുന്നതുമായ റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ്ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവുവരില്ല. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിയിടങ്ങളിലേയ്ക്ക് ഒരു കിലോമീറ്റര്‍വരെ വ്യാപിച്ചിരിക്കുന്നത് അതേപടി തുടരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഒഴിവുകള്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ല. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്‌നപരിഹാരമല്ല. ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ 2023 ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ…
ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്യണ്ട: ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടൂകൂടി ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത കത്തോലിക്കാസഭയിലെ പ്രമുഖമായ രണ്ടു വ്യക്തിസഭകളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവ സഭകളുടെയും ആസ്ഥാനം കേരളത്തിലാണ്. പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ സഭാപിതാക്കന്മാര്‍ ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജനകീയവിഷയങ്ങളും ചര്‍ച്ചകളിലും നിവേദനങ്ങളിലും പങ്കുവെച്ചത് പ്രതീക്ഷയേകുന്നു. ഇതിനെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി കാണുന്നതും ആക്ഷേപിക്കുന്നതും വിശ്വാസിസമൂഹം മുഖവിലയ്‌ക്കെടുക്കില്ല. പ്രധാനമന്ത്രിയുടെ മുമ്പില്‍ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവുമായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാര്‍തന്നെ പ്രസ്താവനകളിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ രാഷ്ട്രീയമായും, വരാന്‍പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. അറിവും പഠനവും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും വിശ്വാസങ്ങളില്‍ അടിയുറച്ച രാഷ്ട്രീയ നിലപാടുകളുമുണ്ട്. കാര്‍ഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങള്‍…
