കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സംഘർഷത്തിൽ വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് നടപടിയെ ചൊല്ലി വിവാദം. സമരക്കാരെ വിമർശിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ-ഭരണകക്ഷി നേതാക്കളും വൈദികരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. വിഴിഞ്ഞത്ത് കലാപമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. സംഘർഷമുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ പൊലീസ് സംയമനം പാലിക്കുകയാണ്. ഇത് പോലീസിന്റെ ദൗർബല്യമായി കണക്കാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്താലും ഇല്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. മത്സ്യത്തൊഴിലാളികള്‍ ബോധപൂർവം കലാപമുണ്ടാക്കുന്നവരുടെ ചട്ടുകമാകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനാണ് ചിലരുടെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍, സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനുപകരം വൈദികരെ നിർവീര്യമാക്കാൻ ശ്രമിക്കുന്നുവെന്ന് സമരസമിതി കൺവീനർ യൂജിൻ പെരേര പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സമ്മർദം ഉണ്ടാകുന്നുവെന്നും അദ്ദേഹം…
Category: KERALA
കുർബാനയെ ചൊല്ലിയുള്ള സംഘർഷം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു
എറണാകുളം: ഏകീകൃത കുർബാന വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പൊലീസ് നിയന്ത്രണത്തിലാക്കി. സംഘർഷമുണ്ടായാൽ പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആർ.ഡി.ഒ തീരുമാനം എടുക്കുന്നതുവരെ പള്ളി അടച്ചിടും. 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.
വിഴിഞ്ഞം സമരം: നഷ്ടപരിഹാരം ലത്തീന്‍ രൂപത നല്‍കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിന് നേതൃത്വം നൽകിയ ലത്തീൻ അതിരൂപതയിൽ നിന്ന് പ്രതിഷേധത്തിനിടെ ഉണ്ടായ നഷ്ടം നികത്താനാണ് തീരുമാനം. തങ്ങൾക്കുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർമാണ കമ്പനിയായ വിസിലിന്റെ (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) ആവശ്യം സർക്കാർ അംഗീകരിച്ചു. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സമവായ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. സമരം മൂലമുള്ള ആകെ നഷ്ടം 200 കോടിയിലധികമാണ്. സമരം മൂലം നിര്‍മ്മാണം തടസ്സപ്പെട്ടതില്‍ പ്രതിദിനം രണ്ടു കോടി രൂപയുടെ നഷ്ടം വരുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്. അതിനിടെ സമരം കൂടുതൽ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ സബ്…
സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി. പത്മജാ ദേവിക്ക് ഗാന്ധി പുരസ്‌കാരം സമ്മാനിച്ചു
ആലപ്പുഴ: വള്ളികുന്നം ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി കല, സാഹിത്യ, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്തു മികച്ച പ്രവർത്തനം നിർവഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാരത്തിന് വള്ളികുന്നം അരീക്കര എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക ഡി. പത്മജാ ദേവി അർഹയായി. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ പുരസ്ക്കാരം സമ്മാനിച്ചു. ചടങ്ങിൽ മഠത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ആയ പത്മജാ ദേവി കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള, കേരള സംസ്ഥാന പൗരാവകാശ സമിതി, സബർമതി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി വിവിധ സംഘടനകളിൽ പ്രതിഫലേച്ഛ കൂടാതെ സേവനം അനുഷ്ടിക്കുന്നു. മികച്ച കവിയിത്രി കൂടിയായ അവര്‍ നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വള്ളികുന്നം കൃഷ്ണാഞ്ജനയിൽ ജി. കൃഷ്ണൻകുട്ടിയുടെ സഹധർമ്മിണിയാണ്. ഡോ. നന്ദിത കൃഷ്ണൻ മകളും ഫിംഗർപ്രിൻ്റ് വിദഗ്‌ദ്ധന്‍ ജെ. ശ്രീജിത്ത് മരുമകനുമാണ്. അദ്ധ്യാപകവൃത്തിക്കിടയിൽ സ്തുത്യർഹ്യമായ നിലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന…
സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ സുധാകരൻ
കോഴിക്കോട്: സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചിട്ടല്ല എല്ലാവരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നത്. ആളുകളെ സഹായിക്കുന്നവർക്കൊപ്പം നിൽക്കുന്നിടത്താണ് ഇപ്പോൾ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നിൽക്കണം. അവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നും അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് .
മുന്നാക്ക സംവരണം: സോളിഡാരിറ്റി സുപ്രീം കോടതിയിൽ റിവ്യൂ ഹരജി നൽകി
മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സുപ്രീം കോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു. ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹരജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.
മലപ്പുറം മേഖല മദ്രസാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ നാലിന്
തിരൂർക്കാട് : കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് മദ്രസ വിദ്യാർത്ഥികളുടെ മലപ്പുറം മേഖലാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ 4-ന് തിരൂർക്കാട് ഇലാഹിയ കോളേജിൽ നടക്കും. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപ്പം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങൾ മജ്ലിസ് ഫെസ്റ്റിൽ അരങ്ങേറും. കേരള മദ്രസ എജ്യുക്കേഷൻ ബോർഡിന് കീഴിലെ മലപ്പുറം ജില്ലയിലെ മുഴുവൻ മദ്രസകളിൽ നിന്നുമുള്ള 2000 ഓളം വിദ്യാർത്ഥികൾ മത്സ്രരത്തിൽ പങ്കെടുക്കും. 4 കാറ്റഗറിലായി 54 ഇനങ്ങളിൽ 10 വേദികളിലാണ് മത്സരങ്ങൾ നടക്കുക. മജ്‌ലിസ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാടാണ് മുഖ്യ രക്ഷാധികാരി. ചെയർമാനായി മുഹമ്മദലി മാസ്റ്റർ മങ്കടയെ തെരെഞ്ഞെടുത്തു. പി അബ്ദു റഹീം രാമപുരമാണ് ജനറൽ കൺവീനർ. വിവിധ വകുപ്പ് കൺവീനർമാരായി ഉസ്മാൻ…
മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള
ആലപ്പുഴ: മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ) ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാറിനോട് അഭ്യർത്ഥിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം കുടുംബ ബജറ്റ് താളം തെറ്റി നിൽക്കുന്ന സാധാരണക്കാരായ ഉപഭോക്‌താക്കൾ ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സിഡാം ഹാളിൽ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ഗാനാ ദേവി ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യനായിരുന്നു. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സകരിയ്യ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി സുവർണ്ണകുമാരി…
വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റിൽ
ഇടുക്കി: വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തു. കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണത്തിൽ അയൽവാസിയായ വെട്ടിയാങ്കൽ തോമസ് വർഗീസ് അറസ്റ്റിലായി. കമ്പത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കവർച്ചാ ശ്രമം തടഞ്ഞപ്പോൾ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വെട്ടുകത്തിയുടെ പിന്‍വശം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിന്നീട് ചിന്നമ്മയെ ജീവനോടെ കത്തിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചു. കുമ്പിടിയാമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കടൽക്കൊലക്കേസ്: ബോട്ടുടമയ്ക്ക് ലഭിച്ച തുകയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും അഞ്ചുലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി. ബോട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടി രൂപയിൽ നിന്ന് ഈ തുക നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇറ്റാലിയൻ നാവികർ വെടിയുതിർത്തപ്പോൾ ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിന് പുറമേ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ…
