വിദേശ യൂണിവേഴ്‌സിറ്റികളുമായി സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ സജീവമാക്കും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: രാജ്യാന്തരതലത്തില്‍ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കല്‍റ്റി, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തിലും കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളില്‍ ജോലിക്കും സാധ്യതകളുണ്ടാകും. സര്‍ക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിംഗ് അഡ്മിഷന്‍ രീതികളില്‍ അടിയന്തരമാറ്റമുണ്ടാകണം. ഇതര സംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകള്‍ മാത്രം അഡ്മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളജ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ…

പദയാത്രികർക്ക് പ്രാർത്ഥനാശംസകളുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എത്തി

തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ എപ്പിസ്കോപ്പ എത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയാണ് മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നത്. റവ.ഫാദർ ബേബി ജോസഫ് , റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു. പദയാത്രികരോട് സ്നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്ക്കോപ്പ മടങ്ങിയത്‌. മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു.…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.

സക്കരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു

മലപ്പുറം : പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 14 വർഷങ്ങൾ പിന്നിടുകയാണ്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. 14 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും കുടുംബവും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ കൂടെ ജീവിക്കാൻ ആകുമോ എന്നാണ് സക്കരിയുടെ ഉമ്മ ചോദിക്കുന്നത്. സക്കരിയക്ക് എതിരെ നടത്തുന്ന ഈ നീതി നിഷേധത്തിനെതിരെ കേരളീയ സമൂഹം ഒന്നിച്ച് ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് റസാക്ക്…

തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്ക് കാമ്പസുകളുടെ കൈത്താങ്ങ്

പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.

വിദേശത്ത് സുഖമായി ജീവിക്കാന്‍ കഞ്ചാവ് വില്പന നടത്തി പിടിയിലായി

ഇടുക്കി: പച്ചക്കറിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കമ്പം സ്വദേശി ചുരുളി ചാമി, ഇയാൾക്ക് വാഹനത്തിൽ കഞ്ചാവ് എത്തിച്ച മുരിക്കാശേരി മേലേചിന്നാർ പാറയിൽ ജോച്ചൻ മൈക്കിൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡാൻസാഫ് ടീമും വണ്ടൻമേട് പോലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെയാണ് ഇരുവരും പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന പച്ചക്കറി കടയിലെത്തിയാണ് ഇരുവരെയും വലയിലാക്കിയത്. റിസോർട്ടിലെ ആവശ്യത്തിനെന്ന വ്യാജേന നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ടാണ് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിച്ചത്. ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിലോഗ്രാം കഞ്ചാവുമായി ജോച്ചന്‍ എത്ത്കയും പോലീസിന്റെ പിടിയിലാകുകയും ചെയ്തു. ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. പിടിയിലായ ചിന്നാർ സ്വദേശി ജോച്ചൻ ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പണത്തിനായാണ് കഞ്ചാവ് വിൽപന…

സി.എച്ചിൻ്റെ വിയോഗം ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ തീരാനഷ്ടം: ജമാഅത്തെ ഇസ്ലാമി കേരള അമീർ

കോഴിക്കോട് : സി.എച്ച് അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗം ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ തീരാനഷ്ടമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സി. എച്ച് അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ എന്ന വിദ്യാർഥി യുവജന പ്രസ്ഥാനത്തെ അതിൻ്റെ ആദ്യ കാലങ്ങളിൽ കേരളത്തിലുടനീളം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അനിഷേധ്യ നേതാവായിരുന്ന സി.എച്ച് അബ്ദുൽ ഖാദർ മൗലവി ലാളിത്യ ജീവിതത്തിൻ്റെയും കർമനൈരന്തര്യത്തിൻ്റെയും ഉത്തമ മാതൃക കൂടിയാണെന്നും അമീർ പറഞ്ഞു. എസ്.ഐ. ഒവിൻ്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്ന സി.എച്ച് അബ്ദുൽ ഖാദർ മൗലവിയുടെ ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ വിശ്രമമില്ലാത്ത ജീവിതത്തിൽ പുതിയ തലമുറക്ക് വലിയ മാതൃകയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, എസ്.ഐ. ഒ പ്രഥമ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ…

ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞ് പിറന്നു, ഇത് രാജ്യത്തെ ആദ്യത്തെ കേസാണെനാണ് റിപ്പോർട്ട്. ഫെബ്രുവരി 8 ന്, നവജാതശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്ന പുതിയ ‘മാതാപിതാക്കൾ’ ഇന്ന് സോഷ്യൽ മീഡിയയിൽ ദമ്പതികളുടെ അടുത്ത സുഹൃത്തുക്കൾ സന്തോഷകരമായ വാർത്ത പങ്കിട്ടു. പരീക്ഷണ വേളയിൽ തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ദമ്പതികൾ എക്‌സൈഡ് മൂഡിലാണ്. ട്രാൻസ് മാൻ ആയ സഹദ് ഗർഭിണിയാകാനുള്ള തന്റെ പരിവർത്തന പ്രക്രിയ നിർത്തിയതിനെത്തുടർന്ന് മാസങ്ങളായി സഹദും 21 കാരിയായ സിയ പാവലും രക്ഷാകർതൃത്വം സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. നീണ്ട ചർച്ചകൾക്കും ആലോചനകൾക്കും ശേഷം ദമ്പതികൾ ഇത് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി യുവ ദമ്പതികൾ ഒരുമിച്ചാണ്. സഹദ് അക്കൗണ്ടന്റാണ്, സിയ നൃത്ത അദ്ധ്യാപികയാണ്. പരിവർത്തന പ്രക്രിയയുടെ ഭാഗമായി ഇരുവരും ഹോർമോൺ തെറാപ്പിക്ക് വിധേയരായിട്ടുണ്ട്. കുഞ്ഞിനെ…

ലൈഫ് ഭവന പദ്ധതി: നിയമസഭയിൽ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വാക്കു തര്‍ക്കം; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ലൈഫ് വീടുകളുടെ നിർമാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ നിലയുറപ്പിച്ചിട്ടും പാർപ്പിട പദ്ധതിക്ക് നാല് ലക്ഷം രൂപ അനുവദിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷത്ത് നിന്ന് പി കെ ബഷീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 3,29,000 വീടുകൾ നിർമിച്ച് താക്കോൽ നൽകിയ ഒരു പദ്ധതിയെ പ്രതിപക്ഷം അപഹസിക്കുകയാണ്. 2011-16ലെ ഉമ്മൻ ചാണ്ടി സർക്കാർ ആകെ 2,500 വീടുകൾ മാത്രമാണ് നിർമ്മിച്ചു നൽകിയത്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ ഇപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾ തന്നെയാണ് നിശ്ചയിക്കുന്നതെന്നും ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിൽ വീട് തകർന്നവർക്ക് കെപിസിസി പ്രഖ്യാപിച്ച 1000 വീടുകളുടെ കണക്ക് പുറത്തു വിടാൻ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.…

അഭയ കൊലക്കേസ്: അറസ്റ്റിലായ കന്യാസ്ത്രീയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജുഡീഷ്യൽ ആയാലും പോലീസായാലും അന്വേഷണത്തിലോ കസ്റ്റഡിയിലോ ഉള്ള സ്ത്രീ തടവുകാരിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധവും അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. 1992-ലെ കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ.) 2008 നവംബർ 19-ന് നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് വിധി. ഈ സാഹചര്യത്തിൽ, ഹർജിക്കാരി അനുഭവിക്കുന്ന ഉത്കണ്ഠ, സമ്മർദ്ദം, അപകീർത്തിപ്പെടുത്തുന്ന ബോധം എന്നിവ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന മനുഷ്യാവകാശമായി കണക്കാക്കാനാവില്ല. എന്നാൽ, അതിനുള്ള പ്രതിവിധി മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാമെന്ന് ഉത്തരവിൽ ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ പറഞ്ഞു. “കസ്റ്റഡിയിലെ അന്തസ്സിനുള്ള അവകാശവും അന്വേഷണ ഏജൻസിയെ അപകീർത്തികരമെന്ന് കരുതുന്ന നടപടികളും പരസ്പരം സ്വതന്ത്രമായ അവകാശങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. മാനനഷ്ടക്കേസിന്റെ പശ്ചാത്തലത്തിൽ പ്രശസ്തി സംരക്ഷിക്കപ്പെടാം.” ഹരജിക്കാരിയുടെ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട…