കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യരുതെന്ന് ഗവർണറോട് ഹൈക്കോടതി. സെനറ്റിൽ നിന്ന് പിൻവലിക്കപ്പെട്ട അംഗങ്ങൾ സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. ഹർജി ഈ മാസം 31ന് വീണ്ടും പരിഗണനയ്ക്കെടുക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ നിയമിക്കുന്നതിനായി ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെ അസാധാരണ വിജ്ഞാപനത്തിലൂടെ ഗവർണർ പുറത്താക്കിയിരുന്നു.
Category: KERALA
വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി കേരളത്തിലെ രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വിലാക്കുമെന്ന് സൂചന. യുജിസി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലറെ നിയമിക്കുന്നതിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രം അയച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. കാലടി സംസ്‌കൃത സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും സമാനമായ നിയമനം നടന്നിട്ടുണ്ട്. സംസ്‌കൃത സർവകലാശാല വിസിയായി, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമായ ഡോ. എം.വി. നാരായണനെ കഴിഞ്ഞ മാർച്ചിലാണ് ചാൻസലറായി നിയമിച്ചത്. നിയമനത്തിന് പാനൽ നൽകാതെ ഡോ. നാരായണന്റെ പേര് മാത്രമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇത് അംഗീകരിച്ചായിരുന്നു നിയമനം. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുകയായിരുന്നു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി…
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് പിന്തുണ നല്‍കിയവര്‍ കെപിസിസിയുടെ ഹിറ്റ് ലിസ്റ്റില്‍
കൊച്ചി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്തുണച്ച നേതാക്കൾ കേരള പിസിസിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് സൂചന. കെപിസിസി പ്രസിഡന്റും എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചപ്പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. ശബരിനാഥൻ, ഉൾപ്പെടെയുള്ള യുവനേതാക്കളും തമ്പാനൂർ രവി, കെ.സി. അബു, എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ തരൂരിനൊപ്പം നിന്നു. തരൂരിരിനൊപ്പം നിന്നവരെ രൂക്ഷമായി വിമർശിച്ച് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രംഗത്തെത്തി. ഹൈബി ഈഡൻ എംപി, എംഎൽഎ പി.സി. വിഷ്ണുനാഥും തരൂരിനൊപ്പം നിന്നു. സംസ്ഥാനത്തെ യുവാക്കളുടെ പിന്തുണയാണ് തരൂരിന് ലഭിച്ചത്. ഇന്തയൊട്ടാകെയും നെഹ്‌റു കുടുംബത്തിന്റെ അടിമത്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തരൂരിന് വോട്ട് ചെയ്തു. ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് അറിയാന്‍ വഴിയില്ല.…
കള്ളക്കേസില്‍ കുടുക്കിയതിനെതിരെ മന്ത്രി വീണാ ജോർജിനും എട്ടു പേര്‍ക്കുമെതിരെ ക്രൈം നന്ദകുമാര്‍ കേസ് ഫയല്‍ ചെയ്തു
കൊച്ചി: ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് ടൗൺ പോലീസ് 1246/2022 നമ്പർ പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിലാണ് വീണാ ജോർജ് ഉൾപ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലെ നാലാം പ്രതി അന്നു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയും 34 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഹൈക്കോടതി വിധിയോടെ ജാമ്യം ലഭിക്കുകയും ചെയ്തു. . ഈ കേസിലെ നാലാം പ്രതി അഞ്ജു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പ് പ്രകാരം…
മുളമൂട്ടില്‍ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു
വടവാതൂര്‍ (കോട്ടയം): പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജോര്‍ജ് എം. ജോണിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ 21-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേത വടവാതൂര്‍ അമ്പലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത (മുംബൈ), സുനില്‍ (അമേരിക്ക), സുജ (അമേരിക്ക). മരുമക്കള്‍: മോന്‍സി വര്‍ഗീസ് (മുംബൈ), അശ്വതി സുനില്‍, വര്‍ഗീസ് ഉമ്മന്‍ (ഇരുവരും അമേരിക്ക). വാര്‍ത്ത അയച്ചത്: ലാലു കുര്യാക്കോസ്, ന്യൂജേഴ്‌സി
പൂർവ വിദ്യാർഥി സംഗമത്തില്‍ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീ ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി. ഇവിടെ നിന്ന് ബിരിയാണി കഴിച്ചവർക്ക് അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി. ബുധനാഴ്ച പരാതിയുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി കെ. രമേശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. അന്നേ ദിവസം ഒട്ടേറേ പേര്‍ ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ അവരാരും ഭക്ഷ്യവിഷബാധയേറ്റന്ന പരാതിയുമായി എത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
പുറത്താക്കിയ സെനറ്റ് അംഗങ്ങൾ ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: പുറത്താക്കിയ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. സെനറ്റ് പ്രതിനിധിയെ വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് ഗവർണറുടെ നോമിനികളായ 15 പേരെയാണ് പുറത്താക്കിയത്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് വിസി വിസമ്മതിച്ചതോടെ 15 പേരെയും പിന്‍വലിച്ച് രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വിശദീകരണം ചോദിക്കാതെയുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. നിരന്തരം നിർദേശങ്ങൾ ലംഘിക്കുന്ന വൈസ് ചാൻസലർക്കെതിരെ ഗവർണർ നടപടിയെടുക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. വൈസ് ചാൻസലറുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുകയാണ്.
നീലക്കുറിഞ്ഞി നശിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ്
തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നല്‍കി. നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൂക്കൾ പറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൈയ്യേറ്റക്കാര്‍ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. 12 വർഷം കൂടുമ്പോൾ പൂക്കുന്നു എന്നതാണ് നീലക്കുറിഞ്ഞിയുടെ പ്രത്യേകത. 2006-ലാണ് ഇവ അവസാനമായി പൂവിട്ടത്. പശ്ചിമഘട്ടത്തിലെ 1500 മീറ്ററിലധികം ഉയരമുള്ള ചോലക്കാടുകൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.
കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിൽ അഴിമതി
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിക്ക് പിന്നാലെ കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിലും അഴിമതിയെന്ന് ആരോപണം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് 11 ദിവസത്തിനകം കേരളത്തിലെ വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് ഒരു കോടി കൈയ്യുകൾക്കുള്ള ഓർഡറുകൾ നല്‍കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരട്ടി വില നൽകിയിട്ടും കമ്പനി കൈയ്യുറകള്‍ പകുതി പോലും നൽകിയില്ല. വിനൈൽ നൈട്രൽ ഗ്ലൗസുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാർ ടെൻഡർ പോലും ക്ഷണിക്കാതെയാണ് ഒരു കമ്പനിക്ക് നല്‍കിയത്. ജിഎസ്ടി ഉൾപ്പെടെ ആകെ 12.15 കോടി രൂപയ്ക്കാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ഓർഡർ നൽകിയത്. മെയ് 27ന് കേരളത്തിലെ കടകളിൽ കൈയുറ ഒന്നിന് 5.75 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഉത്തരവിറക്കിയതോടെ ഇരട്ടി തുക നൽകി ഇറക്കുമതി ചെയ്യാൻ കെഎംഎസ്‌സിഎൽ മുൻകൈയെടുത്തു. കരാർ പ്രകാരം മൊത്തം തുകയുടെ…
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി; നരഹത്യാ കുറ്റം ഒഴിവാക്കി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം കോടതി ഒഴിവാക്കി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ കോടതി ഇരുവരോടും വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ചു. വിടുതൽ ഹർജി പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ക്കെതിരെ ഇനി വാഹനാപകടക്കേസ് മാത്രമേ നിലനില്‍ക്കൂ. കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 20-ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിക്കും. അന്ന് രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണം. കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിക്കും. 2019 ഓഗസ്റ്റ് മൂന്നിന് രാവിലെ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും…
