കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തിലും കേരളത്തിലും വീണ്ടും വീണ്ടും തോറ്റതും അതേക്കുറിച്ച് പഠിച്ച് പഠിച്ച് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയതുമാണ് കോണ്‍ഗ്രസ്സിനു പറ്റിയ ഏറ്റവും വലിയ തോല്‍വി എന്ന തിരിച്ചറിവാണ് ചിന്തന്‍ ശിബിരത്തിന്റെ മൂലകാരണം. ഇനി ഒരു പ്രാവശ്യം കൂടി തോറ്റാൽ പാർട്ടി ‘ചരിത്ര’ത്തിന്റെ ഭാഗമാകുമോ എന്ന ഭയമാണ് എല്ലാ നേതാക്കന്മാര്‍ക്കുമുള്ളത്. ഇങ്ങനെയൊരു പാർട്ടി ഇവിടെയുണ്ടെന്നും ഞങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിക്കാനുമായിരുന്നു ചിന്തൻ ശിബിരം നടത്താനുള്ള പ്രധാന കാരണമെന്നു പറയുന്നു. എന്നാൽ ആദ്യം ഉദയംപൂരിലും പിന്നീട് കോഴിക്കോട്ടും ഇരുന്ന് ചിന്തിച്ച് എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാലു വാരലും ഗ്രൂപ്പ് കളിയും ചാക്കിട്ടു പിടുത്തവും തകൃതിയായി നടക്കുമ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞ് കപട നാടകം കളിക്കുകയും അധികാരം പങ്കു വെയ്ക്കല്‍ ഒടുവില്‍ തര്‍ക്കത്തില്‍ കലാശിക്കുകയും, പരസ്പരം പോരടിക്കുന്ന ചരിത്രമാണ്…
Category: KERALA
ബഫര്‍സോണ്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍ക്കാരിന്റെ കര്‍ഷകദിനാചരണം ബഹിഷ്കരിക്കും; ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് ഇന്‍ഫാം
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കര്‍ഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാന്‍ കേരളത്തിലെ കര്‍ഷകസമൂഹത്തോടും സംഘടനകളോടും ഇന്‍ഫാം ആഹ്വാനം ചെയ്തു. ബഫര്‍സോണ്‍, വന്യജീവി അക്രമണം, ഭൂപ്രശ്നങ്ങള്‍, വിലത്തകര്‍ച്ച എന്നിങ്ങനെ വിവിധ പ്രശ്നങ്ങള്‍ നേരിട്ട് മലയോര കാര്‍ഷികമേഖലയും കര്‍ഷകസമൂഹവും തകര്ന്നടിഞ്ഞിരിക്കുമ്പോള് സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷക അനീതിക്കും നീതിനിഷേധത്തിനുമെതിരെ എല്ലാ കര്‍ഷകസംഘടനകളും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധ പ്രതികരണങ്ങളുമായി കൈകോര്‍ക്കണമെന്നും ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. വിഴിഞ്ഞത്തെ പുതിയ പോര്‍ട്ട് സൃഷ്ടിക്കുന്ന തീരദേശപ്രശ്നങ്ങളിലൂടെ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നവരും കടല്‍ ക്ഷോഭത്തിലൂടെ നിരന്തരം പ്രതിസന്ധി നേരിടുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ അതിജീവന പോരാട്ടത്തിന് ചിങ്ങം ഒന്നിന് ഇന്‍ഫാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. സംസ്ഥാനത്തുടനീളം കരിദിന പ്രതിഷേധ പ്രതികരണ സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ഇന്‍ഫാം ദേശീയ…
സിഎസ്ഐ ചർച്ച് ബിഷപ്പിന്റെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ്
തിരുവനന്തപുരം: രൂപതയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിഎസ്ഐ ചർച്ച് മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ എ ധർമ്മരാജ് റസാലത്തിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. എൽഎംഎസ് കോമ്പൗണ്ടിലെ സിഎസ്ഐ ബിഷപ്പ് ഹൗസിൽ 13 മണിക്കൂർ നീണ്ട റെയ്ഡും ചോദ്യം ചെയ്യലും രാത്രിയോടെ അവസാനിച്ചു. . സിഎസ്ഐ മെഡിക്കൽ കോളജ് (കാരക്കോണം) ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ വസതിയിലും രൂപത അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി. പ്രവീണിന്റെ രണ്ട് വീടുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. ആംഗ്ലിക്കൻ ചർച്ച് യോഗത്തിൽ പങ്കെടുക്കാൻ ബിഷപ്പ് റസാലം യുകെയിലേക്ക് പോകാനിരിക്കെയാണ് പുലർച്ചെ 4 മണിക്ക് ഇഡി ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിലെത്തി 6.15 ന് റെയ്ഡ് ആരംഭിച്ചത്. ബിഷപ്പിന്റെ അനുയായികളും വിമത വിഭാഗവും വൻതോതിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചതോടെ എംഎം…
കടക്കെണിയിലായ കുടുംബത്തിന് വീട് വിൽക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു
കാസർകോട്: കടക്കെണിയിലായ കുടുംബത്തിന് തങ്ങള്‍ നിര്‍മ്മിച്ച പുതിയ വീട് വില്ക്കാന് തീരുമാനിച്ച് ടോക്കണ്‍ തുക സ്വീകരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. മഞ്ചേശ്വരത്തെ പാവൂരിലെ മുഹമ്മദ് ബാവ (50)യെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. കടക്കെണിയിൽ വലയുന്ന ബാവയും ഭാര്യ ആമിനയും (45) എട്ട് മാസം മുമ്പ് നിർമ്മിച്ച 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് വില്ക്കാന് തീരുമാനിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ, കരാര്‍ ഒപ്പിടാന്‍ ടോക്കൺ തുകയുമായി വീട് വാങ്ങാമെന്നേറ്റ ആള് വീട്ടിലേക്ക് വരാൻ സമ്മതിച്ചിരുന്നു. “ഞങ്ങൾക്ക് 45 ലക്ഷം രൂപ കടമുള്ളതിനാൽ വീടിന് 45 ലക്ഷം രൂപ വേണം. എന്നാൽ, 40 ലക്ഷം രൂപയ്ക്ക് ബ്രോക്കറും പാർട്ടിയും വിലപേശുകയായിരുന്നു,” ബാവ പറഞ്ഞു. എന്തു തന്നെയായാലും അന്നു വൈകുന്നേരം വീട് ഒഴിഞ്ഞുകൊടുത്ത് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമൊത്ത് വാടക വീട്ടിലേക്ക് മാറാനും…
സിപിഎമ്മുകാരുടെ മര്‍ദ്ദനമാണ് ആർഎസ്എസ് പ്രവർത്തകന്റെ മരണ കാരണമെന്ന്; കണ്ണൂരില്‍ സംഘര്‍ഷം
കണ്ണൂര്‍ : പിണറായിയില്‍ ആര് എസ് എസ് പ്രവര്ത്തകന് മരണപ്പെട്ടത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമാണെന്ന തര്‍ക്കം രൂക്ഷമായി. പാനുണ്ട സ്വദേശി പുതിയ വീട്ടിൽ ജിംനേഷ് (32) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനമാണ് ജിംനേഷിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ, ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ജിംനേഷിനും മര്‍ദ്ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. എന്നാല്‍, സംഘര്‍ഷത്തില്‍ മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും, ഇവിടെ വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതെന്നും പോലീസ് പറയുന്നു. കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
തെരുവ് നായകള്‍ക്ക് നേരെ ആക്രമണം വ്യാപകമാകുന്നു
തൃശൂർ: ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച തെരുവ് നായയുടെ കാലിൽ വെടിയുണ്ട കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനം ഇടിച്ച നിലയില്‍ കണ്ടെത്തിയത്. പെരുന്തട്ട ക്ഷേത്രനടയിൽ റോഡിൽ നിന്ന് ഇഴഞ്ഞെത്തിയ നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുത്തു. വ്യാഴാഴ്ച തെരുവിൽ നിന്ന് മൂന്ന് നായകളെ പ്രദീപ് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ പാലക്കാട് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ടയുണ്ടയുണ്ടായിരുന്നു എന്ന് പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും തെരുവ് നായകളുടെ ശരീരത്തില്‍ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു. വോക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകന്‍ വിവേക് കെ. വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ എന്‍.ഐ.എക്ക് പരാതി നല്‍കുമെന്നും വിവേക് അറിയിച്ചു. നായകളില്‍ കണ്ടെത്തിയ ഉണ്ടകളെല്ലാം എയര്‍ ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…
‘ഇസ്ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’: എസ് ഐ ഒയുടെ ഏരിയാ സമ്മേളനം
‘ഇസ്ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന എസ് ഐ ഒ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം കെ എ നിർവഹിച്ചു. എസ് ഐ ഒ പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഗഫൂർ ഓടന്നൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഓ ഏരിയ പ്രസിഡൻറ് ആരിഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ചിറ്റൂർ ഏരിയ പ്രസിഡൻറ് മുഹമ്മദ് ആശീഖ് അലി, വനിതാ വിഭാഗം ചിറ്റൂർ ഏരിയാ പ്രസിഡണ്ട് സൗജത്ത് ബീഗം, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സനോജ് കൊടുവായൂർ, ജി ഐ ഓ ഏരിയ സെക്രട്ടറി തഷ്രീഫാ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കൊല്ലങ്കോട് ഏരിയ പ്രസിഡൻറ് എ.എഫ്. മുഹമ്മദ് ബാഖവി സമാപനം നിർവഹിച്ചു. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സാബിത്ത് സ്വാഗതവും, അജ്മൽ അഹ്സൻ ഖിറാഅത്തും, അസിസ്റ്റൻറ് കൺവീനർ അഫ്താബ് നന്ദിയും…
കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം: ഫാര്‍മേഴ്സ് അസോസിയേഷന്
കാഞ്ഞിരപ്പള്ളി: കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ സങ്കീര്‍ണ്ണമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ കൂടുതല്‍ സംഘടിച്ചു നീങ്ങണമെന്നും ഓള് ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന് കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രഖ്യാപിച്ചു. പാറത്തോട് പെന്ഷന് ഭവനില്‍ ചേര്‍ന്ന ഫാര്‍മേഴ്സ് അസോസിയേഷന് താലൂക്ക് സമ്മേളനം ഐഫ സംസ്ഥാന ചെയര്മാന് അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാകുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും ബഫര്‍സോണ്‍, വന്യജീവി അക്രമം, ഭൂപ്രശ്നങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ദ്രോഹസമീപനത്തിന് അവസാനമുണ്ടാകണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു. ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സമാപന സന്ദേശം നല്കി. ബഫര്‍ സോണ്‍ വനാതിര്‍ത്തിയില്‍ നിന്നു പുറത്തുകടക്കാന്‍ മലയോര ജനത അനുവദിക്കില്ലെന്നും പട്ടയമുള്പ്പെടെയുള്ളതും…
യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ ചമ്പക്കുളം ചുണ്ടനെ സന്ദർശിച്ച് പുതു തലമുറയിലെ തുഴക്കാർ
തിരുവനന്തപുരം: പലകുറി ജലരാജാവായി വാഴ്ത്തപ്പെട്ട പഴയകാലത്തിന്റെ ചമ്പക്കുളം ചുണ്ടൻ വള്ളത്തെ കാണാനും തങ്ങൾ നേടിയ ഏറ്റവും പുതിയ വിജയം ആഘോഷിക്കാനുമായി ഇപ്പോൾ മത്സരരംഗത്തുള്ള ചമ്പക്കുളം ചുണ്ടന്റെ പുതു തലമുറയിലെ തുഴക്കാർ യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ എത്തിയത് ആവേശമുണർത്തി. ജൂലൈ 12 ന് നടന്ന ചമ്പക്കുളം മൂലം വള്ളം കളിയിൽ പുതിയ തലമുറയിലെ ചമ്പക്കുളം ചുണ്ടൻ വള്ളം തുഴഞ്ഞ കേരള പോലീസ് ടീമാണ് വിജയികളായത്. ടീം അംഗങ്ങൾ ട്രോഫിയുമായാണ് യു എസ് ടി കാമ്പസിലെത്തി പഴയ ചമ്പക്കുളം ചുണ്ടനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. യു എസ് ടി യുടെ ക്ഷണപ്രകാരം എത്തിയ കേരള പോലീസ് ടീമംഗങ്ങൾ അടങ്ങുന്ന പുതിയ ചമ്പക്കുളം ചുണ്ടന്റെ തുഴക്കാർ തങ്ങൾ നേടിയ ട്രോഫി പഴയ ചുണ്ടനുമുന്നിൽ വച്ച് അഭിവാദ്യമർപ്പിച്ചു. യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ്,…
വിലക്കയറ്റത്തിനെതിരെ ലോക്സഭയിൽ പ്രതിഷേധം: ടിഎൻ പ്രതാപന്, രമ്യാ ഹരിദാസ് അടക്കം നാല് കോണ്ഗ്ര എംപിമാരെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡുകളുമായി ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇനി അവർക്ക് വര്‍ഷകാല സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല. വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വിലക്കയറ്റം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വൈകുന്നരം മൂന്ന് മണിവരെ സഭ നിർത്തിവച്ചിരുന്നു. മൂന്ന് മണിക്ക് സഭ വീണ്ടും ചേർന്നതിന് ശേഷവും പ്രതിഷേധം തുടർന്നു. കോൺഗ്രസും തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം ഉയർത്തുകയും പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. തുടർന്നാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
