കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ് ഗുരുതര പരക്കുകളോടെ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരന്‍ പോലീസ് കസ്റ്റഡിയിലാണ്.
Category: KERALA
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പി.സി ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.…
വിദ്വേഷ പ്രസംഗം: മുൻ എംഎൽഎ പിസി ജോർജിനെ കര്‍ശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ജോര്‍ജിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ജോർജ്ജ് പറഞ്ഞു. വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുൻ എംഎൽഎ പറഞ്ഞു. താന്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും എന്നാല്‍, എം.എ. യൂസഫലിക്കെതിരെ പറഞ്ഞതില്‍ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായും ജോര്‍ജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയങ്ങള്‍ പുറത്ത് പറഞ്ഞപ്പോള്‍ മറ്റൊന്നായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സംസ്ഥാനത്ത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ഒറ്റകെട്ടാണെന്നും…
സ്‌നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന കേസിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരിലെ സ്നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ചതിനെത്തുടര്‍ന്ന് 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനി മരിക്കുകയും 30 ഓളം പേർക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) യാണ് മരിച്ചത്. അച്ഛൻ നാരായണൻ അഞ്ചുമാസം മുമ്പാണ് മരിച്ചതെന്ന് പെർളം വാർഡ് അംഗം പി.വി.രമേശൻ പറഞ്ഞു. തുടർന്ന് അമ്മയും മകളും ചെറുവത്തൂർ പഞ്ചായത്തിലെ മേൽമറ്റ്ലായിയിൽ പ്രസന്നയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കരിവെള്ളൂരിലെ എവി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ദേവനന്ദ 12-ാം ക്ലാസിൽ ചേരാനൊരുങ്ങുകയായിരുന്നു. ദേവനന്ദയ്‌ക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കാസര്‍ഗോഡ് ചെറുവത്തൂര്‍ ഐഡിയല്‍…
ഓണ്‍ലൈനില്‍ പരിചയപ്പെട്ട ‘കാമുകി’ തേച്ചിട്ടു പോയി; വെട്ടിക്കൊല്ലാന്‍ കണ്ണൂര്‍ വരെ പോകണമെങ്കില്‍ കൈയ്യില്‍ കാശില്ല; വണ്ടിക്കൂലി ചോദിച്ച് അച്ഛനുമായി വഴക്കിട്ട് കൗമാരക്കാരന്റെ വിളയാട്ടം
കോട്ടയം: പ്രണയം നിരസിക്കുന്നതിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നിരവധി പെൺകുട്ടികളാണ് പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളത്. എന്നാല്‍, കോട്ടയം ഏറ്റുമാനൂരിൽ നടന്നത് വിചിത്രമായ സംഭവമാണ്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകി ‘തേച്ചതിന്’ വെട്ടിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ച പത്താം ക്ലാസുകാരനെക്കുറിച്ചാണ് നിഷ ജോഷി എന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പറയാനുള്ളത്. വിദ്യാർത്ഥിയെ അനുനയിപ്പിക്കാനെത്തിയ നിഷയ്ക്ക് നേരെ ആ കൗമാരക്കാരന്‍ നടത്തിയ പ്രകടനങ്ങള്‍ വിവരിക്കുകയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ. വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ നിന്ന് നിഷ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടികൾ പഴയതുപോലെയല്ലെന്നും കുട്ടികളെ മയക്കുമരുന്നിനും ഗെയിമുകൾക്കും അടിമകളാക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും നിഷ ജോഷി മാതാപിതാക്കളെ ഉപദേശിക്കുന്നു. നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: പൊലീസുകാര്‍ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്കുകെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം…
പുതുമുഖ യുവ നടിയെ പീഡിപ്പിച്ച കേസ്; നടന്‍ വിജയ് ബാബുവിനെതിരെ ഇന്ന് അമ്മ നടപടിയെടുക്കും
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച കേസിൽ നടന്‍ വിജയ് ബാബുവിനെതിരെ അമ്മയുടെ നടപടി ഇന്നുണ്ടാകും. ഇതിന്റെ ഭാഗമായി വിജയ് ബാബുവിനോട് അമ്മ വിശദീകരണം തേടിയിരുന്നു. അതേസമയം, വിജയ് ബാബുവിനെതിരായ നടപടി തുടർനടപടികൾക്കായി ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷമായിരിക്കും. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സമിതി സംഘടനയോട് ശുപാർശ ചെയ്തിട്ടുണ്ട്. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ വിദേശത്തെക്ക് മുങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അറസ്റ്റ് ചെയ്യാന്‍ തടസമില്ലന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി അറസ്റ്റിന് തടസമാകില്ലന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി…
വിജയ് ബാബു ഒരു കിറുക്കനാണെന്ന് മുന്‍ ബിസിനസ് പങ്കാളി സാന്ദ്ര തോമസ്
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് നവാഗത നടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജയ് ബാബു ഒരു സൈക്കോയാണെന്ന് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് സാന്ദ്ര തോമസ്. എന്നാൽ, ഇപ്പോൾ സാന്ദ്ര സിനിമയിൽ സജീവമല്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് ഇരുവരും ചിത്രീകരണം ആരംഭിച്ചത്. ഇവരുടെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ വന്നിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ നടന്ന ചില സാമ്പത്തിക തിരിമറികളുടെ പേരില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നിട് സാന്ദ്രയെ വിജയ് ബാബു ശാരീരികമായി മര്‍ദ്ദിച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നിട് ഈ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇപ്പോള്‍, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.…
മത വിദ്വേഷ പ്രസംഗം നടത്തിയതിന് കേരള ജനപക്ഷം നേതാവ് പിസി ജോർജിനെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 153 എ പ്രകാരമാണ് പോലീസ് കേസെടുത്ത് പുലർച്ചെ അഞ്ച് മണിയോടെ ജോർജിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഈ ജാമ്യമില്ലാ കുറ്റത്തിന് നിർദിഷ്ട ശിക്ഷ. രണ്ട് പോലീസ് ജീപ്പുകളുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ജോർജിന് സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതി നൽകി. ഫോര്‍ട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് പോലീസാണ് പിസി ജോര്‍ജിനെ കസ്റ്റഡയിലെടുത്തത്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് പിസി ജോര്‍ജ് വര്‍ഗീയ വിഷം ചീറ്റുന്ന മതവിദ്വേഷ പ്രസംഗം നടത്തിയത്. ജനസംഖ്യ വര്‍ദ്ധിപ്പിച്ച്…
മതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിനെതിരേ കേസെടുത്തു
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി…
