മൈക്കെലാഞ്ജലോയും ലുഡ്‌വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക് കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു. മൈക്കിള്‍ പറഞ്ഞു: നമ്മള്‍ കണ്ടുമുട്ടിയത് ഒരു നിമിത്തമാണ്. അരിസ്റ്റോ വാചാലനായി: അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്. ശില്പംപോലെ അത് കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്‍, ശില്പി, ശാസ്ത്രജ്ഞന്‍, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്‍, ബഹുമാന്യന്‍! ഇന്ന് ഉന്നതത്തില്‍ നില്‍ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്. എന്നാല്‍ ശില്പകലയില്‍ താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഡാവിന്‍ചി പടക്കുതിരകള്‍ക്ക് മിഴിവേറെ കൊടുക്കുമെങ്കിലും…
Year: 2022
എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ
ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിൽ. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സാപ്പിലോ ഫെയ്‌സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം നടത്തി. ട്രഷറർ വിൻസന്റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു. മുഖ്യ പ്രസംഗം നടത്തിയ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്. കേരളത്തിൽ അകാലത്തിൽ മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു…
കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി
ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…
മർത്ത മറിയം വനിതാ സമാജം സംഘടനയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു
മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള അനുയോജ്യരായ നാല്‍പത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായധനം നല്‍കും. ഓഗസ്റ്റ് മാസം മർത്ത മറിയം വനിതാ സമാജ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഭദ്രാസനം. ഇതോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയാണ് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്ന് മർത്ത മറിയം വനിതാ സമാജത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ അലക്‌സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോര്‍ജ് ഉപഹാരം കൈമാറി. ഫാ. ഷിബു…
സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബര്‍ 9, 10 തീയതികളിൽ; റവ. ഡോ. പി.ജി. വർഗീസ് പ്രസംഗിക്കുന്നു
ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ (വെള്ളി, ശനി) സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശൂശ്രുഷൂയോടുകൂടി ആരംഭിക്കും. ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.ജി വർഗീസ് ( ന്യൂഡൽഹി ) ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയായി കഴിഞ്ഞ 40 വർഷത്തിൽ പരം ദൈവവേലയിൽ ആയിരിക്കുന്ന റവ. കെ.ബി കുരുവിളയാണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. ഈ സഭയുടെ ആരംഭം മുതൽ അച്ചനും കുടുംബവും ഇടവകയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ…
സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ
ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…
കേരളത്തിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഭാവിയില്‍ ചതിക്കെണിയാകും: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേരള സര്‍ക്കാരിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. ജൂണ്‍ 3ലെ സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വനംവകുപ്പ് തയ്യാറാക്കി സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ മലയോരജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് ജനജീവിതത്തിന് വന്‍പ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. വസ്തുതവിരുദ്ധത നിറഞ്ഞ പരാമര്‍ശങ്ങളും 2019 ഒക്‌ടോബറിലെ 1 കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച മന്ത്രിസഭാതീരുമാനവും തുടര്‍ ഉത്തരവുകളും റിവ്യൂ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ ജൂണ്‍ 3ലെ സുപ്രീം കോടതിവിധി വീണ്ടും ശരിവയ്ക്കുന്നതായി മാറും. റിവ്യൂ ഹര്‍ജി നല്‍കിയെന്ന് പ്രചരിപ്പിച്ച് കര്‍ഷക പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിച്ചിരിക്കുന്ന 1…
പുടിനും സെലൻസ്‌കിയും കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചതാണ് സമാധാന ചർച്ചയിലെ പരാജയത്തിന് കാരണം: ജോക്കോ വിഡോഡോ
ആറ് മാസമായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് അവരെ ഒരുമിച്ച് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ. ജൂണിൽ താന്‍ ഉക്രേനിയൻ-റഷ്യൻ എതിരാളികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അതിനു ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. വൈരുദ്ധ്യമുള്ള രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുന്നതിന് മുമ്പ് വിഡോഡോ കൈവിൽ വെച്ച് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. “ഞാൻ ഉക്രെയ്നിലേക്കും റഷ്യയിലേക്കും പോയപ്പോൾ, സംഭാഷണത്തിന് തുടക്കമിടാന്‍ ഞാൻ ശരിക്കും ആഗ്രഹിച്ചു. പക്ഷേ, പ്രായോഗികമായി പ്രസിഡന്റ് സെലെൻസ്‌കിയെയും പുടിനെയും ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ മനസ്സിലാക്കി,” കിഴക്കൻ ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പരിപാടിയിൽ വിഡോഡോ പറഞ്ഞു. ഇരു നേതാക്കളുമായും നാല് മണിക്കൂർ ചെലവഴിച്ചിട്ടും, സമാധാനം സ്ഥാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്…
റഷ്യക്കാരുടെ വിസ നിയമങ്ങൾ കർശനമാക്കി, പക്ഷേ വിലക്കില്ല: ബെൻ വാലസ്
ലണ്ടൻ: റഷ്യക്കാർക്കുള്ള വിസ നിരോധനം എന്ന ആശയം യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് സ്ഥിരീകരിച്ചു. എന്നാല്‍, വിസ നിരോധനത്തിനു പകരം വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വിസകളുടെ വ്യവസ്ഥകൾ കർശനമാക്കാൻ കഴിയുമെന്ന് ഞാൻ തീർച്ചയായും കരുതുന്നു. പക്ഷെ, പൂർണ്ണമായ നിരോധനം ശരിയായ വഴിയാണോ എന്ന് എനിക്ക് ഉറപ്പില്ല. ഇത് ആഭ്യന്തര സെക്രട്ടറി കൈകാര്യം ചെയ്യെണ്ട കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ ക്രിമിയ ആക്രമിച്ച് ബലമായി പിടിച്ചടക്കിയ 2014 മുതലാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ചില രാജ്യങ്ങൾ സാധാരണ നിലയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുവദിച്ചു. ഉക്രെയ്നുമായുള്ള റഷ്യയുടെ നിരന്തരമായ സംഘർഷത്തിന് മറുപടിയായി, നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ടൂറിസ്റ്റ് വിസകളിൽ പരിമിതികൾ നീട്ടിയിട്ടുണ്ട്. റഷ്യൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ബിസിനസ്, വിനോദസഞ്ചാരം,…
കരുവന്നൂർ ബാങ്ക് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം; കരുതല്‍ ധനത്തില്‍ നിന്ന് പത്തു കോടി രൂപ അനുവദിച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. കരുതല്‍ ധനത്തില്‍ നിന്ന് 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബാങ്കിലും തട്ടിപ്പ് നടത്തിയവരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഡയറക്ടറേറ്റിന് ഇഡി റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുകയാണെന്നും ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേര്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും മൊഴികളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിറ്റിംഗ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കണമെന്നാണ് ഇഡി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടർ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടർനടപടികൾക്കായി ഡൽഹിയിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
