അറുപത് ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ദുബൈ: ഈ ഓഗസ്റ്റില്‍ നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നതായി വെളിപ്പെടുത്തി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രൊമോഷന്‍, യൂണിയന്‍ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്. ഈ മാസത്തില്‍ തന്നെ ഒരു സൂപ്പര്‍ സെയില്‍ ക്യാമ്പയിനിനും കോഓപ്പറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എല്ലാ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ വഴിയും പുറത്തുവിടും. തെരഞ്ഞെടുത്ത ഭക്ഷ്യ, കണ്‍സ്യൂമര്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് സൂപ്പര്‍ സെയില്‍ ക്യാമ്പയിന്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. സമൂഹത്തിലെ എല്ലാ…

യുക്രെയ്നിലെ ആണവ നിലയത്തിൽ ‘ഗുരുതര പ്രശ്നം’ ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ്

യുക്രെയിനിലെ സപ്പോരിജിയ പവർ പ്ലാന്റ് പ്രദേശത്തെ പുതിയ വർദ്ധനവിനും യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് സമീപം തുടരുന്ന പോരാട്ടത്തിന്റെ “വിനാശകരമായ പ്രത്യാഘാതങ്ങളെ” ക്കുറിച്ച് യു എന്‍ ആണവ നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി. ഇത് “ഗുരുതരമായ മണിക്കൂറുകളാണെന്നും”, ഐഎഇഎയെ (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി) സപ്പോരിജിയയിലേക്ക് എത്രയും വേഗം അയക്കണമെന്നും ഏജൻസി മേധാവി റാഫേൽ ഗ്രോസി വ്യാഴാഴ്ച രാത്രി യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ പറഞ്ഞു. സമീപകാല ആക്രമണങ്ങളെത്തുടർന്ന് തകർന്ന സപ്പോരിജിയ ആണവനിലയത്തിന്റെ ഭാഗങ്ങൾ “അസ്വീകാര്യമായ” റേഡിയേഷൻ ചോർച്ചയ്ക്ക് കാരണമാകുമെന്ന് ഗ്രോസി മുന്നറിയിപ്പ് നൽകി. റേഡിയോ ആക്ടീവ് വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപം ഉൾപ്പെടെ വ്യാഴാഴ്ച അഞ്ച് തവണ ആക്രമണം നടത്തിയതായി പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന ഉക്രെയ്നിലെ സർക്കാർ കമ്പനിയായ എനർഗോട്ടം പറഞ്ഞു. സപ്പോരിജിയ ആണവ നിലയത്തിന് മേലുള്ള ഉക്രെയ്‌ൻ തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച് യുഎൻ സുരക്ഷാ കൗൺസിലിന്റെ…

ഗവർണ്ണറുടെ കടും‌പിടുത്തം സിപി‌എമ്മിനെ വെട്ടിലാക്കുന്നു; നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ കണ്ണടച്ച് ഒപ്പിടുകയില്ല

തിരുവനന്തപുരം: ഓർഡിനൻസ് പാസാക്കാൻ പിണറായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത് പാഴായേക്കും. കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ ബില്ലുകളാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ചാലും ഗവർണർ ഒപ്പിടുന്നതുവരെ ബില്ലുകൾ സാധുവാകില്ല. സി.പി.എമ്മും സർക്കാരും ഗവർണറെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടാൻ സാധ്യതയില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ സമയപരിധി ഭരണഘടന അനുശാസിക്കുന്നില്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണർക്ക് ഗവൺമെന്റിന്റെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അവ പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. ഈ അധികാരം മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവവും ഉപയോഗിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചാല്‍ ആറ് മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാം. ഗവര്‍ണര്‍ ബില്‍ പിടിച്ചുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാലാവധി…

ഇവിഎമ്മുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾക്ക് പകരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) അവതരിപ്പിക്കുന്നതിലേക്ക് നയിച്ച ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട 1951ലെ നിയമത്തിലെ 61എ വകുപ്പ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ എസ്.കെ.കൗൾ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹർജി സമർപ്പിച്ച അഭിഭാഷകൻ എം എൽ ശർമ, ഭരണഘടനയുടെ 100-ാം അനുച്ഛേദം പരാമർശിച്ച്, ഇത് നിർബന്ധിത വ്യവസ്ഥയാണെന്ന് പറഞ്ഞു. ആർട്ടിക്കിൾ 100, സഭകളിലെ വോട്ടിംഗ്, ക്വാറം, സഭകളുടെ പ്രവര്‍ത്തനാധികാരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് ലോക്‌സഭയിലോ രാജ്യസഭയിലോ വോട്ടെടുപ്പിലൂടെ പാസാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ സഭയെ വെല്ലുവിളിക്കുകയാണോ? ജനറൽ വോട്ടിംഗിനെ വെല്ലുവിളിക്കുകയാണോ? നിങ്ങൾ എന്താണ് വെല്ലുവിളിക്കുന്നത്” എന്ന് ബെഞ്ച് ചോദിച്ചു. വോട്ടെടുപ്പിലൂടെ സഭയിൽ പാസാക്കാത്തതിനാൽ…

ലമ്പി ത്വക്ക് രോഗം: കന്നുകാലികളുടെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ മുൻഗണനയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഗെലോട്ട്

ജയ്പൂർ: കന്നുകാലികളെ സംരക്ഷിക്കാൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യാഴാഴ്ച പറഞ്ഞു. അടുത്തിടെ ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാലയെ കണ്ടതായും രോഗം പടരുന്നത് തടയാൻ ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ പൂർണ സഹകരണം നൽകുമെന്ന് രൂപാല ഉറപ്പുനൽകി. സംസ്ഥാന ചീഫ് സെക്രട്ടറി തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ജില്ലാ കളക്ടർമാരുമായും പതിവായി യോഗങ്ങൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഗെലോട്ട് പറഞ്ഞു. പശുക്കളുടെ സംരക്ഷണവും പരിപാലനവുമാണ് സംസ്ഥാന സർക്കാരിന്റെ മുൻഗണനയെന്നും ഗെലോട്ട് പറഞ്ഞു. സംസ്ഥാനത്തെ ഗോശാലകൾക്കുള്ള ഗ്രാന്റ് കാലാവധി ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമായി ഉയർത്തിയിട്ടുണ്ടെന്നും കന്നുകാലികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദഗ്ധൻ പ്രൊഫ.കെ.കെ. ജോർജ് അന്തരിച്ചു

എറണാകുളം: പബ്ലിക് ഫിനാൻസ്, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വിദഗ്ധനായ പ്രൊഫ. കെ കെ ജോര്‍ജ്ജ് (82) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8:45നാണ് അന്തരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ ചെയർമാനായിരുന്നു. പൊതു ധനകാര്യത്തിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “കേരള വികസന മാതൃകയുടെ പരിമിതികൾ” എന്ന പുസ്തകം ശ്രദ്ധ നേടിയിട്ടുണ്ട്. ആലുവ യുസി കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം എസ്ബിഐയിലും തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊട്ടി സർവകലാശാലയിൽ സ്‌കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്‌ടറായി 2000ൽ വിരമിച്ചു.…

കുടുംബ മഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്: സണ്ണി മാളിയേക്കൽ

ന്യൂജേഴ്സിയിലെ  വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം. മൂത്ത മകൾ സൂസിക്ക് ഒരു പെറ്റ് ഡോഗിനെ കിട്ടണമെന്ന് ശാഠ്യം. പലതരം നായ കുട്ടികളെ അലങ്കരിച്ചുകൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട്. റസ്റ്റോറൻറ്ൽ സ്ഥിരമായി വരുന്ന ഒരു ആനിമൽ ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കാര്യങ്ങൾ സംസാരിച്ചു. സത്യത്തിൽ ഞെട്ടിപ്പോയി, നമ്മൾ പറയുന്നപോലെ “പുരാതന കുടുംബം”, അതിലും വലുതാണ് അമേരിക്കൻ പെഡിഗ്രി. അദ്ദേഹത്തിൻറെ ആനിമൽ ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ, മോളി ചേച്ചി പറഞ്ഞത് ഓർത്തു. എല്ലാം “ഹായ് എൻഡ്”. നമ്മുടെ ആവശ്യം അനുസരിച്ച് വേണം ഒരു നായയുടെ ബ്രീഡ്നേ തിരഞ്ഞെടുക്കുവാൻ. നല്ല പെഡിഗ്രി ഉള്ള ഗോൾഡൻ റിട്രീവർ, ഫീമെയിൽ ആയിരിക്കും ഞങ്ങൾക്ക് നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. കുറച്ചു നാളുകൾക്കു ശേഷം , ഡോക്ടർ തന്നെ എന്നെ വിളിച്ച് ഞങ്ങൾ ഉദ്ദേശിച്ച പോലെ ഒരു ഗോൾഡൻ റിട്രീവർ…

സൽമാൻ റുഷ്ദിക്ക് ശസ്ത്രക്രിയ; ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്; അക്രമി കസ്റ്റഡിയിൽ

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ചൗതൗക്വായില്‍ ഒരു പ്രഭാഷണത്തിനിടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. കഴുത്തിൽ കുത്തേറ്റ റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും, ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും, സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കരളിന് കേടുപാടുകളും സംഭവിച്ചു, വാർത്ത നല്ലതല്ലെന്ന് ആന്‍ഡ്രൂ വൈലി പറഞ്ഞു. “ദ സാത്താനിക് വേഴ്‌സ്” എഴുതിയതിന് ശേഷം വർഷങ്ങളോളം ഇസ്ലാമിസ്റ്റ് വധഭീഷണി നേരിട്ട റുഷ്ദിയെ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു പരിപാടിയിൽ 24 കാരനായ ന്യൂജേഴ്‌സി നിവാസിയാണ് കുത്തിയത്. ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് റുഷ്ദിയെ കുത്തിയതെന്ന് തിരിച്ചറിഞ്ഞതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസിലെ മേജർ യൂജിൻ സ്റ്റാനിസ്‌സെവ്‌സ്‌കി വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വ…

കാസർകോട് ആരോഗ്യ മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കാസർകോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേര്‍ക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. മൊഗ്രാൽ പുത്തൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആരോഗ്യമേഖലയിൽ കാസർകോടിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നാണ് വിശദീകരണം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴിയില്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ശിലാസ്ഥാപനം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എസ്എൻസിയു നവജാത ശിശു പരിചരണ വിഭാഗം, തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം എന്നിവയാണ് മന്ത്രിയുടെ ജില്ലയിലെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ.

ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു

ബന്ധങ്ങൾക്ക്‌ യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം…