ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താത്ത സര്‍ക്കാര്‍ ഉത്തരവുകള്‍ തിരിച്ചടിയാകും: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താതെ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഏതൊരു സര്‍ക്കാര്‍ ഉത്തരവും ക്രമേണ കര്‍ഷകഭൂമി വനഭൂമിയായി മാറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ജനവാസമേഖല ഒഴിവാക്കിയെന്ന മുടന്തന്‍ ന്യായം മുഖവിലയ്‌ക്കെടുക്കാനാവില്ല. യാതൊരു നഷ്ടപരിഹാരവുമില്ലാതെ കര്‍ഷകഭൂമി കൈയേറുന്ന തന്ത്രമാണ് വനംവകുപ്പിനെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഫര്‍സോണിലേയ്ക്ക് വന്യമൃഗങ്ങള്‍ നിയന്ത്രണമില്ലാതെയിറങ്ങുമ്പോള്‍ കര്‍ഷകര്‍ ഭൂമിയുപേക്ഷിച്ച് പാലായനം ചെയ്യും. സ്വാഭാവികമായും ഈ പ്രദേശങ്ങള്‍ വനമായി മാറും. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമായി മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ഓഗസ്റ്റ് 10 ന് ഇറക്കിയ ഉത്തരവിനെ കാണാനാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ബഫര്‍സോണ്‍ ഒരു കിലോമീറ്ററായി നിജപ്പെടുത്തി വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിച്ച് അന്തിമവിജ്ഞാപനമിറക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അന്തിമവിജ്ഞാപനത്തിനായി കേന്ദ്രസര്‍ക്കാരില്‍ മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ദുരൂഹത നിറഞ്ഞതാണ്. നിലവിലുള്ള നിയമമാനദണ്ഡങ്ങള്‍…

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പറ്റിച്ച 700 രൂപയ്ക്ക് പകരം 2000 രൂപ തിരികെ നല്‍കി കള്ളന്റെ പശ്ചാത്താപം

വയനാട്: പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നു. കത്ത് അയച്ചയാളുടെ പേരോ മേല്‍‌വിലാസമോ കവറിനു പുറത്ത് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നി. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാർഡുകളല്ലാതെ മറ്റൊന്നും മെയിലിൽ വരാറില്ല. എന്നാല്‍, കവര്‍ തുറന്നപ്പോള്‍ വീട്ടമ്മ ശരിക്കും ഞെട്ടി. അതില്‍ കത്ത് മാത്രമല്ല രണ്ടായിരം രൂപയുമുണ്ടായിരുന്നു! കത്തിലെ ഉള്ളടക്കം ഇങ്ങനെ: “പ്രിയ മേരി ചേടത്തീ, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്‍റെ വില ഏതാണ്ട് 2,000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി…” നല്ലവനായ കള്ളനോട് മാപ്പ് പറഞ്ഞെന്ന് നേരിട്ട് പറയാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടമ്മ പറഞ്ഞു. കത്തിന് താഴെ പേരില്ലെങ്കിലും ഒപ്പുണ്ട്. പത്തു…

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 21ന് റോക്ക്‌ലാന്റില്‍

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ (ഫൊക്കാന) ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഓണാഘോഷവും ഓഗസ്റ്റ് മാസം 21-ാം തീയതി 3.00PM മുതല്‍ 6.00PM വരെ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള ക്ലാര്‍ക്ക്‌സ് ടൗണ്‍ റീഫോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്(107 Strawtown Road west Nyack, NY 10994) ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ മുഖ്യാതിഥിയായി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതും ഓണസന്ദേശം നല്‍കുന്നതുമാണ്. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുജ ജോസ്, അസോസിയേറ്റ് ട്രഷറാര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കേയാര്‍ക്കെ, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്‍ക്കെ, അഡീഷ്ണല്‍ അസോസിയേറ്റ് ട്രഷറാര്‍ ജൂലി ജേക്കബ്, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍മാരായ ഷാജി സാമുവേല്‍, ബിനു…

പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ! സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ! വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച- വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്‌! ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം! മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും! രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്‌! സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി! ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ്‌ ആഗതമായി നവജീവനുമെല്ലാരിലും! ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ- സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം! വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം! ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ? നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫില‍ഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി MLA നിർവ്വഹിക്കുന്നു

ഫില‍ഡൽഫിയ: സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ മലയാളികളുടെ സംഘടനാപരമായും സാമൂഹിക പരമായും ഉണ്ടായിട്ടുള്ള ഉയർച്ചക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫില‍ഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22 ന് തിങ്കളാഴ്ച വൈകിട്ട് 6 :30 ന് പമ്പ മലയാളി അസോസിയേഷന്റെ ഹാളിൽ വച്ച് പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി നിർവ്വഹിക്കും (9726 Bustleton Ave, UNIT #1, Philadelphia, PA 19115) . . വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പത്ര പ്രവര്‍ത്തന മേഖലയിലെ പ്രമൂഖ വ്യക്തികൾ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാനും പിന്തുണക്കുവാനും ഫിലാഡൽഫിയയിലെ എല്ലാ മലയാള അക്ഷര സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ്, സെക്രട്ടറി അരുൺ കോവാട്ട്, ട്രഷറാർ വിൻസെന്റ് ഇമ്മാനുവേൽ ,രാജു…

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാനിയന്‍ വിദേശകാര്യമന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടു

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ “നിയമപരമായ ആവശ്യങ്ങൾ” അംഗീകരിച്ചുകൊണ്ട് വിയന്ന ചർച്ചകളിലെ കരാറിന്റെ അന്തിമ വാചകത്തിന് അടിസ്ഥാനം നൽകണമെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ അമേരിക്കയോട് ആവശ്യപ്പെട്ടു. “യൂറോപ്യന്മാർ മുഖേന ഞങ്ങളുടെ സന്ദേശം അമേരിക്കയിലേക്ക് ഞങ്ങൾ എത്തിച്ചു. യാഥാർത്ഥ്യ ബോധത്തോടെയും പ്രായോഗിക കാഴ്ചപ്പാടോടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിയമാനുസൃതമായ ആവശ്യങ്ങളുടെ സ്വീകാര്യതയോടെയും അമേരിക്കൻ പക്ഷം അന്തിമ വാചകത്തിൽ ഒരു കരാറിന് അടിസ്ഥാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. “അദ്ദേഹം തന്റെ തുർക്കി സഖ്യ കക്ഷി മെവ്‌ലട്ട് കാവോസോഗ്ലുവിനോട് ബുധനാഴ്ച ഫോണിൽ പറഞ്ഞു. തിങ്കളാഴ്ച, ഇറാനുമായുള്ള കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള വാചകം പൂർത്തിയായെന്നും വിയന്നയിലെ ചർച്ചകൾ പൂർത്തിയായെന്നുമുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഇറാനിയൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. ഡ്രാഫ്റ്റിന് ഒരു പ്രാരംഭ പ്രതികരണം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പിന്നീട് കൂടുതൽ കാഴ്ചകളുമായി തിരികെ വരുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചർച്ച ചെയ്ത…

ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു

വത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഫോമയുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷൻ എന്ന മലയാളി മാമാങ്കത്തില്‍ ചീട്ടുകളി പ്രേമികൾക്കായി 56 – 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 -3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ ഈ ചീട്ടുകളി മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം,…

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്

ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 20 തിനു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു നടക്കുന്നു. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തിയിരിക്കയാണെന്ന് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ വിലയിരുത്തി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി സമാജം ഏര്‍പ്പെടുത്തുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ജനറല്‍ സെക്രട്ടറിയും രജിസ്ട്രേഷന്‍ കോര്‍ഡിനേറ്ററുമായ ബിനു ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍…

തായ്‌വാനിൽ ചൈനയുടെ പുതിയ ‘സാധാരണ നില’ അനുവദിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല: നാന്‍സി പെലോസി

വാഷിംഗ്ടൺ: തായ്‌വാൻ കടലിടുക്കിലെ പ്രകോപനപരമായ അഭ്യാസങ്ങളിലൂടെയും യുദ്ധവിമാന കടന്നുകയറ്റങ്ങളിലൂടെയും തായ്‌വാനിൽ ഒരു പുതിയ ‘സാധാരണ നില’ സ്ഥാപിക്കാൻ വാഷിംഗ്ടണ് അനുവദിക്കാനാവില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. “ചൈനയുമായി ഞങ്ങൾ കണ്ടത് അവർ ഒരു പുതിയ സാധാരണ നില സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നാണ്. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല,” ഏഷ്യയിലേക്കുള്ള തന്റെ യാത്രയ്ക്ക് ശേഷം ബുധനാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പെലോസി പറഞ്ഞു. തായ്‌വാനെ വലയം ചെയ്‌ത ഒരാഴ്ച നീണ്ടുനിൽക്കുന്ന അഭൂതപൂർവമായ സൈനിക അഭ്യാസങ്ങൾ “വിജയകരമായതായി” ബുധനാഴ്ച ചൈന പ്രഖ്യാപിച്ചു. ബീജിംഗ് അതിന്റെ ഏക-ചൈന നയം നടപ്പിലാക്കുന്നതിനായി ഒരു പുതിയ സാധാരണ നിലയിൽ പതിവ് യുദ്ധ പട്രോളിംഗ് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ, പീപ്പിൾസ് ലിബറേഷൻ ആർമി ആഗസ്റ്റ് 4 മുതൽ 7 വരെ തിരക്കേറിയ തായ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ചു. 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിച്ച ഏറ്റവും…

ഉക്രെയ്‌നിലെ പ്രതിസന്ധിയുടെ ‘പ്രധാന പ്രേരകൻ’ അമേരിക്കയാണെന്ന് ചൈനീസ് നയതന്ത്രജ്ഞൻ

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന പ്രേരകൻ അമേരിക്കയാണെന്ന് ചൈന ആരോപിച്ചു. നേറ്റോ സൈനിക സഖ്യം വിപുലീകരിച്ച് പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ഉക്രെയ്നിന്റെ യോജിപ്പിനെ അനുകൂലിക്കുന്ന ശക്തികളെ പിന്തുണച്ച് വാഷിംഗ്ടൺ റഷ്യയെ ഒരു മൂലയിലേക്ക് തള്ളിവിടുകയാണെന്ന് മോസ്കോയിലെ ചൈനയുടെ അംബാസഡർ ഷാങ് ഹാൻഹുയി ബുധനാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഉക്രേനിയൻ പ്രതിസന്ധിയുടെ തുടക്കക്കാരനും പ്രധാന പ്രേരകനും എന്ന നിലയിൽ, വാഷിംഗ്ടൺ, റഷ്യയ്‌ക്കെതിരെ അഭൂതപൂർവമായ സമഗ്ര ഉപരോധം ഏർപ്പെടുത്തുമ്പോൾ, ഉക്രെയ്‌നിന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകുന്നത് തുടരുന്നു,” ഷാങിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോര്‍ട്ട് ചെയ്തു. “അവരുടെ ആത്യന്തിക ലക്ഷ്യം റഷ്യയെ നീണ്ടുനിൽക്കുന്ന യുദ്ധത്തിലൂടെയും ഉപരോധങ്ങളുടെ കുത്തൊഴുക്കിലൂടെയും തളർത്തുകയും തകർക്കുകയും ചെയ്യുക എന്നതാണ്,” ഷാങ് പറഞ്ഞു. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം “ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലേക്ക് പ്രവേശിച്ചു, പരസ്പര വിശ്വാസത്തിന്റെ…