മൂലേപ്പറമ്പില്‍ എലിസബത്ത് സിറിയക്ക് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

ഫിലാഡല്‍ഫിയ: കോട്ടയം മാന്‍വെട്ടം മൂലേപ്പറമ്പില്‍ ചാക്കോ സിറിയക്കിന്‍റെ ഭാര്യ എലിസബത്ത് സിറിയക്ക് (69) മെയ് 20 വെള്ളിയാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പരേതരായ പന്തളം പട്ടംതാനത്തു മത്തായിയും അന്നമ്മയുമാണു മാതാപിതാക്കള്‍. മക്കള്‍: സിജി സിറിയക്ക്, സ്റ്റെല്ല സന്തോഷ് (അയര്‍ലണ്ട്). മരുമക്കള്‍: ജെസി സിറിയക്ക്, സന്തോഷ് വര്‍ഗീസ് (അയര്‍ലണ്ട്). പി. എം. മാത്യു ഏകസഹോദരനും (ഇന്‍ഡ്യ), അലിസ, ആല്‍ബിയോണ്‍, അലക്സ്, അലന്‍, അന്ന, ആരണ്‍ എന്നിവര്‍ കൊച്ചുമക്കളും. പൊതുദര്‍ശനം: മെയ് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഏഴുവരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) ഏഴു മുതല്‍ എട്ടു വരെ വിശുദ്ധ കുര്‍ബാന. സംസ്ക്കാരശൂശ്രൂഷകള്‍: മെയ് 28 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:00 മുതല്‍ ദിവ്യബലിയും, ശവസംസ്ക്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള…

ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രവർത്തന ഉൽഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും വർണാഭമായി

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഡോ. കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് യു‌എസ്‌എ) ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. അതോടൊപ്പം ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ബ്രിജിത് വി൯സെന്റിന് ആദ്യ ടിക്കറ്റ് നൽകി നിർവഹിക്കപ്പെട്ടു. ചെയർമാൻ സാജൻ വ൪ഗീസ് നേതൃത്വം നൽകിയ പരിപാടിയിൽ ഓണം ചെയർമാൻ ജീമോൻ ജോർജ് സ്വാഗതം അരുളി. ജനറൽ സെക്രട്ടറി റോണി വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. പെൻസിൽവാനിയ പൊളിറ്റീഷൻ സാം ഒറോപെസ, പമ്പ അസോസിയേഷൻ പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷൻ പ്രസിഡ൯റ്റ് ജോബി ജോർജ്, മാപ്പ് അസോസിയേഷൻ പ്രെതിനിധി ഷാലു പുന്നൂസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെതിനിധി ജോർജ് ജോസഫ്, മേള അസോസിയേഷൻ പ്രസിഡ൯റ്റ് ജോർജി കടവിൽ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു. ഏഷ്യാനെറ്റ് അമേരിക്ക ഈ ആഴ്ച പരിപാടിയിലൂടെ 250 എപ്പിസോഡ്…

സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിക്ക് സഹായഹസ്തവുമായി കേരള സമാജം ഓഫ് ന്യൂജേഴ്സി

ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി (കെ.എസ്.എന്‍.ജെ) യുടെ ആഭിമുഖ്യത്തില്‍ സമാജം അംഗങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും ധനസഹായവും സംഭരിക്കുകയും ന്യൂജേഴ്സി ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിയില്‍ സംഭാവന ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത്തരം സഹായം ഉപകാരപ്രദമാണെന്നു ഫുഡ് പാന്‍ട്രി ഡയറക്ടര്‍ ടെറി റയന്‍ പറഞ്ഞു. ഏപ്രില്‍ 29 നു നടന്ന സംഭാവന ദാനചടങ്ങില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍,കമ്മിറ്റി അംഗങ്ങളായ ബോബി തോമസ്,സിറിയക് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വില്‍മര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു . തെറ്റായ ദിശയില്‍ കയറിവന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന കാറിന് നേര്‍ക്ക് ഇടിച്ചു കയറുകയായിരുന്നു തെറ്റായ ദിശയില്‍ വന്ന കാറിന്റെ വനിതാ ഡ്രൈവറും രണ്ടു കൗമാര പ്രായക്കാരനും മറ്റൊരു കാറില്‍ ഉണ്ടായിരുന്ന പാലസ്റ്റയിന്‍ ജൂനിയര്‍ ഹൈയിലെ അധ്യാപകനും പരിശീലകനുമായ മൈക്കിള്‍ കോയ്‌നും (28) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അധ്യാപകന്റെ കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററില്‍ നിന്നും മാവെറില്‍സ് മത്സരം കണ്ടു മടങ്ങുകയായിരുന്നു അധ്യാപകനും രണ്ടു വിദ്യാര്‍ത്ഥികളും . ദിശ തെറ്റി കയറിവന്ന കാറിന്റെ വനിതാ ഡ്രൈവര്‍…

20 രാജ്യങ്ങൾ ഉക്രെയ്നിന് പുതിയ ആയുധങ്ങൾ വാഗ്ദാനം ചെയ്തു

വാഷിംഗ്ടൺ: തിങ്കളാഴ്ച നടന്ന സഖ്യകക്ഷികളുടെ യോഗത്തിൽ റഷ്യൻ സേനയെ പ്രതിരോധിക്കാന്‍ ഉക്രെയ്‌നിന് ഇരുപതോളം രാജ്യങ്ങൾ പുതിയ സുരക്ഷാ സഹായ പാക്കേജുകൾ വാഗ്ദാനം ചെയ്തതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. ഉക്രെയ്‌നെ സഹായിക്കാനുള്ള പദ്ധതികള്‍ ചർച്ച ചെയ്യാൻ ഉക്രെയ്‌ൻ ഡിഫൻസ് കോൺടാക്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്ന ഏകദേശം നാല് ഡസനോളം രാജ്യങ്ങളും സംഘടനകളും ഓൺലൈനിൽ യോഗം ചേർന്നു. കൂടാതെ, 20 രാജ്യങ്ങൾ കൈവിനെ പിന്തുണയ്ക്കാൻ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സപ്ലൈകളും വാഗ്ദാനം ചെയ്തു. ഉക്രെയ്‌നിന്റെ കിഴക്കും തെക്കും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇരുപക്ഷവും നീണ്ട മുൻനിരയിൽ പോരാടുന്ന മൂന്ന് മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉക്രെയ്‌ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് ഗ്രൂപ്പിനെ അറിയിച്ചു. “ഇന്ന്, മന്ത്രി റെസ്‌നിക്കോവും അദ്ദേഹത്തിന്റെ ടീമും ചേർന്ന്, യുക്രെയ്‌നിന്റെ മുൻ‌ഗണന ആവശ്യകതകളെക്കുറിച്ചും യുദ്ധക്കളത്തിലെ സാഹചര്യത്തെക്കുറിച്ചും ഞങ്ങൾ വിവരങ്ങള്‍ പങ്കിട്ടു,” ഓസ്റ്റിൻ…

എസ്.ബി- അസംപ്ഷന്‍ അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2022 ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. അപേക്ഷാര്‍ത്ഥികള്‍ 2022ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ജി.പി.എ, എ.സി.ടി അഥവാ എസ് .എ .റ്റി സ്‌കോറുകള്‍, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിര്‍ണ്ണയം നടത്തുക. കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും. പുരസ്കാര ജേതാക്കള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും , റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവും സമ്മാനമായി നല്‍കുന്നു. അപേക്ഷകള്‍ താഴെപ്പറയുന്ന അവാര്‍ഡ്…

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍

ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), കാമുകന്‍ റൂബെന്‍ മെറേനോയെയും (29) അറസ്റ്റ് ചെയ്തു . 2020 ഡിസംബര്‍ 21 നാണ് എട്ടു വയസുകാരി ആശുപത്രിയില്‍ മരിച്ചത്. നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഭാരം 29 പൗണ്ട് മാത്രമായിരുന്നു നീണ്ടു നിന്ന അന്വേഷണത്തിന് ശേഷം 2022 മെയ് 20 നാണ് ഇരുവരെയും പോലീസ് കൊലപാതക കുറ്റം ചുമത്തിയത്. നിരവധി വര്‍ഷങ്ങളോളമാണ് മരിച്ച കുട്ടിയും ഇരട്ട സഹോദരിയും പീഡിപ്പിക്കപ്പെട്ടത് വാരിയെല്ലുകളും കാലുകളും കൈകളും ഒടിഞ്ഞ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഉടന്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു . ഇരട്ട സഹോദരിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. അത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കാണ് രണ്ടുപേരും വിധേയരായത്. 235…

ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി

ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സാസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തപ്പെട്ട സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ അനുഗ്രഹസാന്ദ്രമായി കൊടി ഇറങ്ങി. മെയ് 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാർത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിച്ച ഓർമ്മപ്പെരുന്നാൾ ശുശ്രുഷയിൽ ഹ്യൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തി. ഡാളസിലെ വിവിധ ഓർത്തഡോക്സ്‌ ഇടവകളിലെ വൈദികർ ശ്രുശ്രുഷകൾക്കു സഹ കാർമ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിർഭരവും നിറപകിട്ടാർന്നതുമായ റാസയിൽ നാനാ മതസ്ഥരായ അനേകം വിശ്വാസികൾ സംബന്ധിച്ചു. തുടർന്ന്…

Project Management Regional Conference2022 held in Kerala

Project Management Institute South Asia holds the 8th edition of the flagship event in collaboration with PMI Kerala Chapter Thiruvananthapuram: The 8th Project Management Regional Conference was hosted in Thiruvananthapuram, by the Kerala chapter of Project Management Institute, the world’s leading for-purpose professional membership association for the project management profession. The theme of this year’s conference was ‘Beyond the finish line- Towards sustainability’, with Dr. Kiran Bedi, the first women IPS officer in India gracing the occasion and the keynote addresses from Jennifer Tharp, Chair, PMI Board of Directors. The…

Northern NJ Community Foundation Awards Grant to CancerCare for Healing Hearts Family Bereavement Camp

(Hackensack, New Jersey; May 23, 2022) — The Northern New Jersey Community Foundation’s (NNJCF) The DeAnna Stark Pasciuto Memorial Fund continued its support of organizations providing services to help children dealing with the loss of a loved one from cancer.  The NNJCF awarded a grant of $3,000 to CancerCare of Paramus to be used for the Healing Hearts Family Bereavement Camp in Mount Pocono, Pennsylvania. Based in Hackensack, New Jersey, the NNJCF, a not-for-profit foundation, focuses its work on the arts, civic engagement, education, the environment, philanthropy, and public health. …