കലയുടെ സുവര്‍ണ്ണ ത്രികോണം (യാത്രാവിവരണം)

(കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാവിവരണത്തില്‍ നിന്ന്) യാത്രകള്‍ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കിമാറ്റി വര്‍ത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് യാതൊരു കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ ഹോട്ടല്‍ കോണ്‍വെന്‍ഷന്‍ ഡിഒഡോണിലെത്തിച്ചത്. ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികള്‍. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ പലയിടത്തും യോഗ്യമായ റോഡുകള്‍, ഭക്ഷണ ശാലകള്‍ ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യന്‍ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയര്‍ത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാര്‍ന്ന റോഡുകളാണ്. പകല്‍ വിടവാങ്ങിയപ്പോള്‍ ലജ്ജാവതിയായ സന്ധ്യ നേര്‍ത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെ പുണരാന്‍ കാത്തിരുന്നു. ഇനിയും വരാനിരിക്കുന്നത് ആശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയില്‍ നിന്നുണരുമ്പോള്‍ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളില്‍ നിന്ന്ഒലിച്ചിറങ്ങുന്ന തെളിനീരു പോലുള്ള മഞ്ഞിന്‍ കണങ്ങളാണ്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു.…

പുതിയ മദ്രസകൾക്കുള്ള ഗ്രാന്റ് നിർത്തലാക്കിയതിൽ സർക്കാരിനെ വിമർശിച്ച് ദേവ്ബന്ദ് പുരോഹിതർ

സഹാറൻപൂർ: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരികളിലൊന്നായ ദേവ്ബന്ദിലെ ‘ഉലമാസ്’ (മുസ്ലിം പണ്ഡിതന്മാരുടെ സംഘം) സംസ്ഥാനത്തെ പുതിയ മദ്രസകൾക്ക് ഗ്രാന്റ് നൽകാത്ത ഉത്തർപ്രദേശ് സർക്കാരിന്റെ സമീപകാല തീരുമാനത്തെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മതപഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജംഇയ്യത്ത് ദേവത്-ഉൽ മുസ്‌ലമീൻ എന്ന സംഘടനയുടെ രക്ഷാധികാരി മൗലാന ഖാരി ഇസ്ഹാഖ് ഗോറ പറഞ്ഞു. സർക്കാരിന് ബജറ്റ് ഇല്ലേയെന്നും അതോ മദ്രസകൾക്ക് മാത്രമാണോ ഇത്തരമൊരു തീരുമാനം ബാധകമെന്നും ഗോറ ചോദിച്ചു. “ഇപ്പോൾ, പുതിയ മദ്രസകൾക്ക് ഗ്രാന്റ് ലഭിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു, എന്നാൽ ഈ തീരുമാനത്തിന്റെ കാരണം നൽകിയിട്ടില്ല,” ദേവബന്ദ് ആസ്ഥാനമായുള്ള മറ്റൊരു പുരോഹിതൻ മൗലാന അസദ് ഖാസ്മി പറഞ്ഞു മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സർക്കാർ സ്കൂളുകളും കോളേജുകളും നിർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം കുട്ടികളിൽ 75 ശതമാനം സ്‌കൂളുകളിലും 25 ശതമാനം മുസ്ലീം സമൂഹം സംഭാവന…

Union Coop’s launches its Competitive Prices Guaranteed Policy to Assure Matching its Prices to competitors

The Policy is to serve all its shareholders and loyalty program (Tamayaz) gold card members. Dubai, UAE: H.E. Khalid Humaid Bin Diban Al Falasi, CEO of Union Coop, announced the most recent Union Coop’s policy by launching an initiative in which it pledges to all its customers – shareholders and holders of GOLD Tamayaz Card Holders, to match purchase prices from Union Coop with other competitors in Dubai market. Pointing out that the difference amount will be returned to the consumer under certain conditions that are followed and studied by…

പുടിന്റെ മകൾക്ക് സെലൻസ്‌കിയോട് പ്രണയം!!; പരസ്പരം കാണാന്‍ 50-ലധികം തവണ ജര്‍മ്മനിയില്‍ പോയെന്ന്

ഉക്രൈൻ യുദ്ധത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മകൾ കാറ്ററീന ടിഖോനോവയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പുടിന്റെ മകൾ സെലൻസ്‌കിയുമായി പ്രണയത്തിലാണെന്നും, ജർമ്മനിയിലെ മ്യൂണിക്കിൽ ഒന്നോ രണ്ടോ തവണയല്ല, 50-ലധികം തവണ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കാറ്റെറിന ടിഖോനോവ ഒരു മുൻ എയറോബാറ്റിക് നർത്തകിയാണ്. ആരാണ് പുടിന്റെ മകളുടെ കാമുകനായ ഇഗോർ സെലെൻസ്‌കി? പുടിന്റെ മകൾ പ്രണയിക്കുന്ന സെലെൻസ്‌കി ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയല്ല, ജർമ്മനിയിൽ നിന്നുള്ള ബാലെ നർത്തകന്‍ ഇഗോർ സെലെൻസ്‌കിയാണ്. ഇഗോർ സെലെൻസ്‌കിക്ക് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ബന്ധമില്ല, ഇരുവർക്കും ഒരേ കുടുംബപ്പേരുണ്ട്. പുടിന്റെ മകൾക്കും ഇഗോർ സെലെൻസ്‌കിക്കും ഒരു കുട്ടിയും (മകൾ) ഉണ്ടെന്നാണ് വാർത്ത. എന്നാല്‍, അദ്ദേഹം അതിനെക്കുറിച്ച് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. 2018 നും 2019 നും ഇടയിൽ പുടിന്റെ മകൾ 50-ലധികം തവണ മ്യൂണിക്കിലേക്ക് പറന്നതായി ഒരു സ്വതന്ത്ര റഷ്യൻ മാധ്യമമായ…

ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21 നു; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും വൻ വിജയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി മെയ് 19 നു വ്യാഴാഴ്ച വൈകുന്നേരം കൂടിയ സൂം അവലോകന യോഗത്തിൽ സംഘാടകർ അറിയിച്ചു . ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ അടുത്തയിടെ രൂപീകരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ.. പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ…

കലാവാസന യു.എസ്.എ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു

ഫ്‌ളോറിഡ: നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കലാവാസന യു.എസ്.എ അണിയിച്ചൊരുക്കിയ ഹ്രസ്വ സിനി ഷോ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു. സിറാജ് പയ്യോളിയാണ് മോഹന്‍ലാല്‍ ആയി വേഷമിടുന്നത്. മോഹന്‍ലാലിന്റെ സിനിമകളിലെ ഗാനങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ പ്രോഗ്രാം. എം എസ് വിശ്വനാഥ് നയിക്കുന്ന റിതു രാഗസ് ബാന്‍ഡ് ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ലാലേട്ടന്റെ സിനിമകളിലെ മൂഡിലേക്കു ഈ ഷോ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജിജോ ചിറയില്‍ സംവിധാനവും ഗിരീഷ് നായര്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന ഈ പ്രോഗ്രാം കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത് .

സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാരും സൂക്ഷിക്കുക!; കുരങ്ങു പനിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍

ശരീരത്തിൽ അസാധാരണമായ ചൊറിച്ചിൽ അല്ലെങ്കിൽ വ്രണങ്ങൾ കണ്ടെത്തിയാൽ, ഗേ, ബൈസെക്ഷ്വൽ പുരുഷന്മാർ വൈകാതെ ഡോക്ടറെ സമീപിക്കണമെന്ന് യുകെയിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി (UKHSA) മുന്നറിയിപ്പ് നൽകി. മെയ് 6 മുതൽ ഒമ്പതാമത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബ്രിട്ടൻ ഈ മുന്നറിയിപ്പ് നൽകിയത്. ജനങ്ങള്‍ക്കിടയില്‍ വൈറസ് എളുപ്പത്തിൽ പടരില്ലെന്ന് യുകെ പബ്ലിക് ഹെൽത്ത് ബോഡി പറഞ്ഞു. എന്നാൽ, “സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, എംഎസ്എം കമ്മ്യൂണിറ്റികളിൽ അടുത്തിടെ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളോട് ജാഗ്രത പാലിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു,” ഏജൻസി പറഞ്ഞു. അവരുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്, പ്രത്യേകിച്ച് അവരുടെ ജനനേന്ദ്രിയത്തിൽ അസാധാരണമായ ചൊറിച്ചിൽ അല്ലെങ്കിൽ വ്രണങ്ങൾ ഉണ്ടെങ്കിൽ ലൈംഗിക ആരോഗ്യ സേവനവുമായി ബന്ധപ്പെടണമെന്നും വിദഗ്ധര്‍ പറഞ്ഞു. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരാമെങ്കിലും കുരങ്ങുപനിയെ ലൈംഗികമായി പകരുന്ന അണുബാധയായി മുമ്പ് വിവരിച്ചിട്ടില്ല. കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഭയന്ന് ഈ…

കാലന്റെ കാലൊച്ച കാതോർത്ത്

അഞ്ചു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളര്‍ വീതം വിലയുള്ള രണ്ടു കാര്‍. ലക്ഷക്കണക്കിന് ഡോളര്‍ ബാങ്കില്‍ ഡെപ്പോസിറ്റ്, ഓഹരിവിപണിനിക്ഷേപം, റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവയില്‍ ലക്ഷക്കണക്കിന് ഡോളര്‍. സോഷ്യല്‍ സെക്യൂരിറ്റി ഇനത്തില്‍ ഗവണ്‍മെന്റ് നിന്നും ലഭിക്കുന്ന തുക വേറെയും. ഏകദേശം അഞ്ചു  ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ ദമ്പതിമാരുടെ വിയര്‍പ്പ് രക്തമാക്കി ഉണ്ടാക്കിയ സമ്പാദ്യം. സപ്തതി ആഘോഷിച്ചു ആറു  വര്‍ഷം പിന്നിട്ട  കുടുംബനാഥന്‍ .  സപ്തതതിക്ക് ചില മാസങ്ങള്‍ക്കു  കൂടി  കാത്തിരിക്കുന്ന കുടുംബനാഥ. രോഗങ്ങളുടെ പെരുപ്പം നിമിത്തം ഇരുവരും ശാരീരികമായി ക്ഷീണിതരാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങു. രണ്ടുപേരുടെയും കൈവശം ചെറിയ ഒരു ബാഗ് ഉണ്ട് മൂന്നുനേരവും കഴിക്കുന്ന ഭക്ഷണത്തിന് തുല്യമായി മരുന്നുകള്‍ സൂക്ഷിക്കുന്ന ബാഗാണിത്. വീട്ടില്‍ ഇരിക്കുമ്പോഴും  പുറത്തു പോകുമ്പോഴും ജീവന്‍ നിലനിര്‍ത്തുന്നത് ഈ ബാഗാണ്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് എന്നേ നിര്‍ത്തിയിരിക്കുന്നു.…

ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ ഘാതകനെ കണ്ടെത്തുന്നതിന് 25,000 ഡോളര്‍ പ്രതിഫലം

ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ മെയ് 18 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ, സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. മെയ് 6ന് വെസ്റ്റ് ഹ്യൂസ്റ്റണില്‍ ടാങ്കിള്‍വൈല്‍സ് സ്ട്രീറ്റില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുറകില്‍ വെടിയേറ്റ് നിലത്തുവീണ് അലക്‌സിന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകികൊണ്ടിരിക്കെ വെടിവെച്ചുവെന്ന് പോലീസ് കരുതുന്ന മൂന്നുപേര്‍ അലക്‌സിന്റെ കാലില്‍ നിന്നും ഷൂസ് ഊരിയെടുത്തു ഓടി രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ  അലക്‌സിനെ സഹായിക്കാനെത്തിയ ഒരാളോട് അലക്‌സ് സംഭവിച്ചതെല്ലാം പറഞ്ഞു. പിന്നീട് മരിക്കുകയായിരുന്നു. അലക്‌സ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും മൂന്നു യുവാക്കള്‍ ഓടിപോകുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോടി ചെരിപ്പിനു…

ഭക്ഷ്യക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കും: മന്ത്രി മുരളീധരന്‍

ന്യൂയോര്‍ക്ക് : ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ ഉറപ്പു നല്‍കി. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലക്ഷകണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിരിക്കുന്നത്. പോഷകാഹാര കുറവും, വിശപ്പു ബാധിച്ച നിരവധി പേര്‍ ഭക്ഷയസുരക്ഷാ ഭീഷിണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കുണ്ട് എന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് പരസ്യമായി പ്രസ്താവിച്ചതിന് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. അമേരിക്കാ മുന്‍കൈയെടുത്തു വിളിച്ചു ചേര്‍ത്ത ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി കോള്‍ റ്റു ആക്ഷന്‍(Global Food Security Cold to Action) മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. ഗോതമ്പ് കയറ്റുമതിക്ക്് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ്. ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങങളെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന…