ന്യുഡല്‍ഹി: കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തിനാണ് സ്‌റ്റേ. പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം.വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം. ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം.വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജിയില്‍ നിന്ന്…
Year: 2022
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിയമമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് ഡബ്ല്യൂസിസി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കുന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ആവശ്യപ്പെട്ടിട്ടാണെന്ന നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. ജനുവരി 21ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച യോഗത്തില്‍ ഏറെ പ്രതീക്ഷയോടെ തന്നെ പങ്കെടുക്കുമെന്നും ഡബ്ല്യൂഡിസി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും…
ഈദുള്‍ ഫിത്തര്‍: സംസ്ഥാനത്ത് ഇന്നും നാളെയും അവധി
തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ഇന്നലെ ശവ്വാല്‍ മാസപിറവി കാണാത്തതിനെ തുടര്‍ന്നാണ് റമദാന്‍ 30 ആയ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.
യൂസ്ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ അധ്യാപികയെ കബളിപ്പിച്ച് നാലരലക്ഷം രൂപ തട്ടിയത്തയാള്‍ പിടിയില്‍
ഏറ്റുമാനൂര്‍ : കാര്‍ വില്‍പ്പന നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെയാണ് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ.സി. അര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 – സെപ്റ്റംബറില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസഡ് കാര്‍ ഷോമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്താണ് അധ്യാപിക കാര്‍ വാങ്ങിയിരുന്നത്. ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഈ കാര്‍ ജീമോന്‍ കോഴിക്കോടുള്ള മെട്രോ യൂസഡ് കാര്‍ ഉടമ ബിബീഷിന് 8, 25,000 രൂപയ്ക്ക് വിറ്റു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് നല്‍കി. ബാക്കി ഏഴ് ലക്ഷം രൂപ ലോണ്‍ തിരിച്ചടയ്ക്കാനെന്നു…
യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു; വീണ്ടും പിടിയില്‍
കുന്നിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വീട്ടില്‍ക്കയറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതിനു പിടിയിലായി. കുന്നിക്കോട് മേലില മനേഷ്ഭവനില്‍ മനോജ് (28), മേലില വയലിറക്കത്ത് പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന്‍ (ഗണേഷ് -23) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.15-ന് തലവൂര്‍ ആറ്റൂര്‍ക്കാവിനു സമീപമാണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചുകടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ശ്യാമളയുടെ വീട്ടില്‍ ചുറ്റുമതില്‍ നിര്‍മാണത്തിനെത്തിയ യുവാക്കള്‍ വസ്തുവില്‍ക്കാന്‍ സഹായിക്കാനെന്ന വ്യാജേന വീട്ടില്‍ കടക്കുകയും തനിച്ചായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു കടക്കുകയുമായിരുന്നു. രക്ഷപ്പെട്ട യുവാക്കളെ പിന്നീട് പുനലൂരിലെ ബാറില്‍നിന്ന് പിടികൂടുകയും ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തു. പുനലൂരിലെ ധനകാര്യസ്ഥാപനത്തില്‍നിന്ന് ജോലികഴിഞ്ഞ് മേലിലയിലെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും. മാര്‍ച്ച് 16-നായിരുന്നു സംഭവം. പ്രതികള്‍…
14-കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, വഴിയില്‍ ഉപേക്ഷിച്ച് കടന്നു; യുവാവ് അറസ്റ്റില്‍
കുളത്തൂപ്പുഴ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിന്നാലുകാരിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(32)യാണ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ ഷെമീറിനെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ചിതറ, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുള്ളതായി പോലീസ് പറഞ്ഞു
FIA and the Indian Consulate celebrated Gujarat Maharashtra Day
The Federation of Indian Association and the Indian Consulate celebrated Gujarat Maharashtra Day on May 1. 2022 at the Indian Consulate premises in New York as part of the ongoing celebrations of ‘Azadi Ka Amrit Mahotsav’ commemorating 75 years of Indian Independence. The chief guests to grace the occasion were Ms. Archana Joglekar – a celebrated actress, director & a renowned Kathak exponent, and Ms. Kaajal Oza Vaidya – a noted author, scriptwriter, radio jockey, and a motivational speaker. The event was attended by Hon Consul General Sh. Randhir Jaswal,…
വി.ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ് ടോപ് 50 ഐ.ടി. ലീഡർ ഓഫ് ദി ഇയർ 2022
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു.എസ്.എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ.ടി. ലീഡർ ഓഫ് ദി ഇയർ. ടെക്സാസ് ഐടി എന്റർപ്രൈസ് സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൻറർ ഓഫ് എക്സലൻസ് സ്ഥാപകനുമായ വി.ഇ. കൃഷ്ണകുമാറിനെ തേടിയാണ് മഹാനേട്ടം എത്തിയത്. യു.എസ്.എ പൊതുമേഖലാ രംഗത്ത് വാൾസ്ടീറ്റ് ജേർണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്കൂപ്പിന്റെ അവാർഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളിൽ നിന്നായി 1000 നോമിനേഷൻ ലഭിച്ചു. ഇതിൽ ഫൈനലിൽ എത്തിയവരെ ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്ക് നൽകിയ മികവുറ്റ സംഭാവനകളെ മുൻ നിർത്തിയും ആണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാർ തന്നെ തുടക്കം കുറിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് സെൻറ്ററിനാണ് ഇന്നവേഷൻ പ്രൊജക്ട് കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്. ഇത്തവണ…
സാൻ ആന്റോണിയോ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
സാൻ ആന്റോണിയോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാൻ ആന്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തായാൽ കൂദാശ ചെയ്യപ്പെട്ടു. ഏപ്രിൽ 29-വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി പള്ളി കവാടത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമനസ്സിനെ കത്തിച്ച മെഴുകുതിരി നൽകി ഇടവക വികാരി റവ. ഫാ:സുനോജ് ഉമ്മൻ മാലിയിൽ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. വൈകുന്നേരം 6 മണിക്ക് പുതിയ കുരിശിൻ തൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിച്ചു. തുടർന്ന് പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു. 30- ശനി രാവിലെ 7-മണിക്ക് പള്ളി കൂദാശയുടെ രണ്ടാം ഭാഗവും നടത്തി വിശുദ്ധ മൂറോൻ പുരട്ടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ തിരുമേനി മുഖ്യ കാർമ്മികനായിരുന്നു. റവ.ഫാ. ജോൺസൺ പുഞ്ചക്കോണം, റവ.…
ഐനന്റ് (IANANT) നഴ്സ് വരാഘോഷത്തിന് തുടക്കം
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് (IANANT) അസോസിയേഷൻ ബുധനാഴ്ച വൈകുന്നേരം 7:30-ന് സൂം മീഡിയയിലൂടെ ഒരു വിനോദ – വിഞ്ജാന പരിപാടി സംഘടിപ്പിക്കുന്നു. ‘സെൽഫ് കമ്പാഷൻ’ എന്ന വിഷയമാണ് ഇത്തവണ ഐനന്റ് നഴ്സ് വീക്ക് സെലിബ്രേഷന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ മൂല്യമുള്ള വിശാലമായ ആശയങ്ങളാണ് പരിചരണവും, അനുകമ്പയുമെന്ന് പറയുന്നത്. കാരണം അതിന് എല്ലാ ജീവജാല വിഭാഗത്തെ പൂർണ്ണമായും മാറ്റാനും സ്വാധീനിക്കാനും കഴിയും. ‘അനുകമ്പ’ സ്നേഹവും ദയയോടൊപ്പവുമുണ്ട്, എന്ന പ്രത്യേകതയുമുണ്ട്. അത് ഒരു സമൂഹത്തിൽ ഉയർന്ന നിൽക്കുമ്പോൾ അത് രൂപീകരിക്കുന്ന തലം എല്ലാം തന്നെ മികച്ചതായിരിക്കും. രണ്ട് മൂല്യങ്ങളും ഒന്ന് മറ്റൊന്നിനു കാരണമായി തീരുന്നു. ഈ സന്ദേശമാണ് ഐനന്റ് ( IANANT ) ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ മുഖ്യാഥിതിയായി ഫിലിപ്പൈന്‍ നഴ്സസ് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ഗ്ലോറിയ ബെറിയോനസും, മുഖ്യ പ്രഭാഷണം നടത്തുന്നതിനായി…
