ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയടെയാണ് ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.   സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.    

കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്; സോണിയ ഗാന്ധി അനുശോചിച്ചു

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തും. തുടര്‍ന്ന കുടുംബവീട്ടിലെത്തിക്കുന്ന മൃതദേഹം സംസ്‌കരിക്കും. ശങ്കരനാരായണന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു.

ഐപിഎൽ 2022: ഇതുവരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ആദ്യ അഞ്ച് കളിക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന്റെ ആവേശം ഓരോ മത്സരം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേ ആവേശത്തോടെ, ടൂർണമെന്റ് ബൗളർമാർക്കും കഠിനമാവുകയാണ്. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടുതൽ സിക്‌സറുകളുടെ പട്ടികയിൽ, രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിക്കുന്ന ജോസ് ബട്ട്‌ലർ നിലവിൽ ചാർട്ടിൽ ഭരിക്കുന്നു, തൊട്ടുപിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലും ആർആർ ക്യാപ്റ്റൻ സഞ്ജു സാംസണും. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ മികച്ച അഞ്ച് കളിക്കാരുടെ പട്ടിക ജോസ് ബട്ട്‌ലർ ഐ‌പി‌എൽ 2022 ലെ ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിൽ നിൽക്കുന്ന ജോസ് ബട്ട്‌ലറാണ് ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതിന്റെ കാര്യത്തിലും മുന്നിൽ. രാജസ്ഥാൻ റോയൽസിന്റെ വലംകൈയ്യൻ ബാറ്റർ ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 491 റൺസുമായി ഇതുവരെ മികച്ച സ്കോറാണ്. ആന്ദ്രെ റസ്സൽ കൊൽക്കത്ത നൈറ്റ്…

ഹൂബ്ലി കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു എഐഎംഐഎം നേതാവ് കൂടി അറസ്റ്റിൽ

ഹൂബ്ലി: ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷന് നേരെ ഏപ്രിൽ 16 ന് നടന്ന കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും ഹൂബ്ലി യൂണിറ്റ് പ്രസിഡന്റുമായ ദാദാപീർ ബെറ്റ്‌ഗേരിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എഐഎംഐഎം കോർപ്പറേറ്റർ ദാദാപീർ ബെറ്റ്‌ഗേരിയുടെ ഭർത്താവ് ഇർഫാൻ നൽവത്വാദ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16 നാന് ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷനിൽ കല്ലേറുണ്ടായത്. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാവുകയും പോലീസ് സ്‌റ്റേഷനും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറ് നടത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പ് നൽകി. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി…

ഗൃഹപ്രവേശനത്തിന്റെ രണ്ടാം നാള്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് കുടുംബം താമസമാക്കിയത്. ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഐഎഎസുകാരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ബഷീറിനെ കാറിടിപ്പ് കൊന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചത്.

ഒഐസിസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഒമാൻ: പ്രവാസി സംഘടനകളുടെ പ്രാധാന്യം വർധിച്ചുവരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും, ഒഐസിസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്ക സമിതി പ്രസിഡന്റ്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പറഞ്ഞു. ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രവാസി സംരംഭകർ കേരളത്തിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാർ തുടരുന്ന മൗനം തീർത്തും അവഗണനയുടെ ഭാഗമാണ്. പ്രവാസികളോടുള്ള സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. പ്രവാസി സമൂഹത്തിന് ഒഐസിസി നടത്തിവരുന്ന സേവനങ്ങൾ മാതൃകാപരമാണ്. കോവിഡ് കാലത്തും പ്രളയകാലത്തും പ്രവാസികൾ നടത്തിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു വിവിധ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം

ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സൂമിലൂടെ ചേർന്ന യോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. സെക്രട്ടറി പി പി ചെറിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ 2021 -2023ലേക്കുള്ള ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സിജു വി ജോർജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡൻറ്), സാം മാത്യൂസ് (സെക്രട്ടറി), മീനു എലിസബത്ത് (ജോയിന്റ് സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), ഫിലിപ്പ് തോമസ് (പ്രസാദ് ) ജോയിന്റ് ട്രഷറര്‍ എന്നിവരെയാണ് യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. അഡ്വൈസറി ബോർഡ് ചെയർമാനായി ബിജിലി ജോർജ്, ബോർഡ് മെമ്പര്‍മാരായി എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ടി സി. ചാക്കോ, പി പി ചെറിയാൻ, മാർട്ടിൻ വിലങ്ങോലിൽ,…

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ ഗവർണറുമായ കെ. ശങ്കരനാരായണൻ (89) ഞായറാഴ്ച രാത്രി അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മന്ത്രിസഭകളിൽ ശങ്കരനാരായണൻ നിരവധി പ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. 1985 മുതൽ 2001 വരെ 16 വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. ജില്ല മുതൽ ദേശീയ തലം വരെ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും കോൺഗ്രസിന്റെ പാർലമെന്ററി ബോർഡിലും അംഗമായിരുന്നു. 1946-ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസ് അംഗമെന്ന നിലയിൽ അഞ്ചാം കേരള നിയമസഭയിലേക്ക് തൃത്താലയിൽ നിന്നും, ആറാം നിയമസഭയിലേക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും, എട്ടാം നിയമസഭയായ…