കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകി ജോസഫ് ചാണ്ടി

ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ 2022 ലും മുടങ്ങാതെ നടന്നു. 41 വർഷമായി അമേരിക്കയിലെ ഡാലസിൽ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകൾ പോലും വകവയ്ക്കാതെ എല്ലാ വർഷവം അമേരിക്കയിൽ നിന്നും നേരിട്ട് കേരളത്തിലും അയൽസംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും മറ്റ് അവശതയനുഭവിക്കുന്നവർക്ക് ധനസഹായവും നൽകിയാണ് അമേരിക്കയിലേക്ക് മടങ്ങുകയുമായിരുന്നു ഇത്രയും കാലം ചെയ്തിരുന്നത്. തന്റെ സമ്പാദ്യം മുഴുവനും വിവിധ ബാങ്കുകളിലായി നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗിച്ചാണ് നാട്ടുകാർക്ക് മുഴുവനുമായി ദാനം നൽകുന്നത്. ഏതാണ് ഒന്നേകാൽ കോടി രൂപ കാശ് ആവശ്യമുള്ളവർക്കായി പ്രതിവർഷം അദ്ദേഹം നൽകുന്നു. മദർതെരാസ അവാർഡ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിരവധി അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.കോട്ടയം അയര്‍കുന്നം പുന്നത്തറ സ്വദേശിയാണ് അദ്ദേഹം. ഡാളസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു…

തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കലിന്റെ വേർപാടിന്റെ രണ്ടാം വാർഷികവേളയിൽ ചില അനുസ്മരണങ്ങൾ!

ചില കാര്യങ്ങളിൽ രണ്ടഭിപ്രായം ഉണ്ടാവുക വയ്യ! അമേരിക്കൻ മലയാളി എഴുത്തുകാരിൽ അഗ്രഗണ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു! രണ്ടായിരത്തി ഇരുപത് ഏപ്രിൽ ഒൻപതിന് അകാലത്തിൽ നമ്മോടു വിടപറഞ്ഞ തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കല്‍! അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച ശൂന്യതയും വ്യാകുലതയും എന്നും നമ്മെ മഥിച്ചുകൊണ്ടിരിക്കും. അതിൽ നിന്നൊരു മോചനം നമുക്കാർക്കും ഉടനെ നേടാനാവില്ല. കരണീയമായിട്ടുള്ളത്, അദ്ദേഹത്തിൻറെ സാഹിത്യ സംഭാവവനകളെ സ്മരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും മഹത്തായ ആ ജന്മത്തെ ആഘോഷിക്കുക എന്നതാണ്! മതം തൊട്ട് മാർക്സിസം വരെയുള്ള വിഷയങ്ങൾ അദ്ദേഹത്തിൻറെ തൂലികാചലനത്തിൽ മിഴിവേൽക്കുന്ന മാജിക് മിഴിച്ചുകണ്ടാസ്വദിക്കാൻ അവസരം ലഭിച്ചവരാണ് അമേരിക്കൻ മലയാളികൾ. രാജഭരണത്തിൻറെ ഇനിപ്പും കയ്പ്പും രുചിച്ചറിയാൻ ഇടയാകാത്തവർക്കുപോലും തിരുവിതാംകൂറിലെ പ്രജാവത്സരായ രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും വാഴ്ചക്കാലത്തെപ്പറ്റിയും, നിവത്തനപ്രസ്ഥാനത്തെപ്പറ്റിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായുള്ള സമരങ്ങളെപ്പറ്റിയുമുള്ള വർണ്ണനകൾ രാജഭരണക്കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഒന്നിലധികം ലേഖനങ്ങളിൽ ലഭ്യമാണ്. മലയാളത്തിൻറെ ദേശീയോത്സവമായ ഓണത്തെപ്പറ്റിയുള്ള…

കോവിഡ്-19 കേസുകൾ അതിവേഗം ഉയരുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ന്യൂഡൽഹി: കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി, ഹരിയാന, കേരളം, മഹാരാഷ്ട്ര, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അടുത്തിടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞയാഴ്ച കൊറോണ കേസുകളുടെ വർദ്ധനവ് ആശങ്കാജനകമാണെന്നും ആവശ്യമെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. കൊവിഡ്-19 കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ ഡൽഹി, ഹരിയാന, കേരളം, മഹാരാഷ്ട്ര, മിസോറാം എന്നീ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞയാഴ്ച കത്തെഴുതുകയും കർശന ജാഗ്രത പാലിക്കാൻ നിർദേശിക്കുകയും ചെയ്തതായി വാർത്താ ഏജൻസി പറയുന്നു. അതേസമയം, ആവശ്യമെങ്കിൽ നടപടിയെടുക്കാമെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,109 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,33,067 ആയി.…

അടൽ ഇന്നൊവേഷൻ മിഷൻ 2023 മാർച്ച് വരെ നീട്ടുന്നതിന് കാബിനറ്റ് അംഗീകാരം നൽകി

ന്യൂഡല്‍ഹി: 2023 മാർച്ച് വരെ അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) തുടർച്ചയ്ക്ക് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. രാജ്യത്ത് ഒരു സംരംഭക അന്തരീക്ഷവും നൂതന സംസ്കാരവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് എഐഎം പരിശ്രമിക്കും. AIM അതിന്റെ നിരവധി പ്രോഗ്രാമുകളിലൂടെ ഇത് നിറവേറ്റും. അടൽ ന്യൂ ഇന്ത്യ ചലഞ്ചുകളിലൂടെ 10,000 അടൽ ടിങ്കറിംഗ് ലാബുകൾ (എടിഎൽ), 101 അടൽ ഇൻകുബേഷൻ സെന്ററുകൾ (എഐസികൾ), 50 അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്ററുകൾ (എഐസികൾ) നിർമ്മിക്കാനും 200 സംരംഭകരെ പിന്തുണയ്ക്കാനും അടൽ ഇന്നവേഷൻ മിഷൻ പദ്ധതിയിടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗുണഭോക്താക്കളെ സ്ഥാപിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി മൊത്തം 2000 കോടി രൂപയിലധികം ബജറ്റ് ചെലവ് വരും. 2015ലെ ബജറ്റ് പ്രസംഗത്തിലെ ധനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് നിതി ആയോഗ് ആയിരിക്കും ദൗത്യം നിയന്ത്രിക്കുക. സ്‌കൂൾ, യൂണിവേഴ്‌സിറ്റി, ഗവേഷണ സ്ഥാപനം, എംഎസ്എംഇ, വ്യവസായ…

ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ ഫോമാ വെസ്‌റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക്

ലോസ് ഏഞ്ചലസ് : അമേരിക്കയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ജോൺസൺ ജോസഫ് വണ്ടനാം തടത്തിൽ ഫോമ 2022 -24 കാലഘട്ടത്തിലേയ്ക്കുള്ള നാഷണൽ കമ്മറ്റിയിലേയ്ക്ക് വെസ്‌റ്റേൺ റീജിയണിൽ നിന്നും മാതൃസംഘടനയായ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഒരുമ’ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേന നാമ നിർദ്ദേശം ചെയ്തു. കഴിഞ്ഞ പത്തു വർഷമായി ‘ഒരുമ’ യുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ജോൺസൺ ഫോമയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിയ്ക്കുമെന്ന് ‘ഒരുമ ‘ എക്‌സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുധദാരിയായ ജോൺസൺ ലോസ് ഏഞ്ചൽസിനടുത്ത് സൈപ്രസ് സിറ്റിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

മിനി ജോസഫിനെ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മിറ്റി മെമ്പറായി കല നാമനിർദ്ദേശം ചെയ്തു

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരളം അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമാ വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റി മെമ്പറായി മിനി ജോസഫിനെ നാമനിർദ്ദേശം ചെയ്തു. കലയുടെ കമ്മിറ്റി മെമ്പറായി പ്രവർത്തിക്കുന്ന മിനി താമസിക്കുന്ന കമ്മ്യൂണിറ്റിയുടെ ഹോം ഓണേഴ്‌സ് അസോസിയേഷൻ മെമ്പറായും സേവനം അനുഷ്ടിച്ചു വരുന്നു. റെജിസ്‌റ്റേർഡ് നേഴ്‌സ് ആയ മിനി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെൽത്തിന്റെ ലൈസൻസിങ്ങ് ആന്റ് സെർട്ടിഫിക്കേഷൻ സെക്ഷനിൽ ഡിസ്ട്രിക്ട്്അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുന്നു. ഫോമയുടെ വെസ്റ്റേൺ റീജിയൻ വുമൺസ് ഫോറം സെക്രട്ടറിയായും, വെസ്റ്റേൺ റീജിയൻ കമ്മ്യൂണിറ്റിയുടെ മയൂഖം പ്രതിനിധിയായി പിന്നീട് രാജിവെച്ച് മയൂഖത്തിൽ മത്സരാർത്ഥിയായി, ഇൻലാൻഡ് എമ്പയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്, അസോസിയേഷൻ വുമൺസ് ഫോറം കോർഡിനേറ്ററായും പ്രവർത്തിച്ചു പരിചയ സമ്പത്തുമായാണ് മിനി ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് കടന്നു വരുന്നത്.

ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമവും, വാർഷിക യോഗവും

ന്യൂജേഴ്സി: ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, വാർഷികയോഗം ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യഅതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ പിതാവിന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. മാർച്ച് 27- ന് ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു. പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌. ബി, അസംപ്‌ഷന്‍ കുടുംബാങ്ങൾക്കും…

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കലാമണ്ഡലം താല്ക്കാലിക അദ്ധ്യാപകനെതിരെ പോക്സോ

കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകനായിരുന്ന അഭിജോഷിനെതിരെ കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിൻ്റെ പേരിൽ പോക്സൊ കേസെടുത്തു. മാര്‍ച്ച് 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡൻ്റ്സ് യൂണിയൻ്റെ വാർഷികാഘോഷ വേളയിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ സംഭവത്തെ പുറത്തറിയിക്കാതെ അദ്ധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമം നടത്തി. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിൻ്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്. പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അദ്ധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമമാണ് സ്ഥാപനത്തിൽ നടന്നത്. ഏപ്രില്‍ 2-ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയതിൻ്റെ ഫലമായാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അദ്ധ്യാപകനെതിരെയും വൈസ് ചാന്സലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, മുസ്ലിം…

The Community Chest of Eastern Bergen County Announces 2022 Request for Proposals

(Eastern Bergen County, New Jersey; April 8, 2022) — The Community Chest of Eastern Bergen County (The Chest) announces its 2022 Request for Proposals (RFP) for grants.  The Chest recognizes the significant changes area nonprofits made throughout the COVID-19 pandemic to provide services for current and an increasing number of clients. This year, The Chest’s grantmaking process focuses on a new set of priorities identified by our colleagues in leadership positions with local nonprofit agencies.  The priority areas are: ·       Food insecurity for individuals and families residing in The Community…

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം; ഏരിയ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ : ‘വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം’ പ്രമേയത്തിൽ മെയ്‌ 21, 22 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ മക്കരപ്പറമ്പ് ഏരിയാ പ്രചാരണ ഓഫീസ് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ അധ്യക്ഷത വഹിച്ചു. ആരിഫ് ചുണ്ടയിൽ, കെ.പി സിദ്ധീഖ്, പി മൻസൂർ, സി.എച്ച് ഇഹ്സാൻ എന്നിവർ സംസാരിച്ചു. പി ശാഫി, ലത്തീഫ്, സി.എച്ച് അഷ്റഫ്, നസീഫ്, സഹദ് സമീർ എന്നിവർ നേതൃത്വം നൽകി.