പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ (54) നെ കൊലപ്പെടുത്തിയത് ഉത്സവപറമ്പിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഉത്സസ്ഥലത്തെ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിനെ ഹരിദാസന്‍ ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയില്‍ കിട്ടിയത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കേസില്‍ എട്ടു പേരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശന്‍, പ്രജൂട്ടി തുടങ്ങി പതിമൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ എട്ട് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തുക. നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസില്‍ ആറ് പേരെയുമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ…
Year: 2022
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണാടക സ്വദേശി
കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഹര്‍കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി എസ്.ജി നവീന്‍ (21) ആണ് മരിച്ചത്. ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. യുക്രൈന്‍ സമയം രാവിലെയാണ് ആക്രമണം. നവീന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശകാര്യ സെക്രട്ടറി യുക്രൈന്‍, റഷ്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
കെപിസിസി പുനഃസംഘടന നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; പരാതി ആസൂത്രിതമെന്ന് സുധാകരന്‍
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിര്‍ദേശം നല്‍കിയത്. നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നടപടി. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ചത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു. ഇതിനിടെയിലാണ്…
ഇൽകർ ഐചിയെ എയര്‍ ഇന്ത്യയുടെ സിഇഒ ആക്കാൻ സർക്കാർ അനുവദിക്കരുത്: ആര്‍ എസ് എസ്
ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒ ഇൽകർ ഐചിയെ അംഗീകരിക്കരുതെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് സർക്കാരിനോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയതിന് പിന്നാലെ എയർ ഇന്ത്യ അടുത്തിടെ ഐചിയെ പുതിയ സിഇഒ ആയി നിയമിച്ചിരുന്നു. ഇൽകർ ഐചിയുടെ തുർക്കിയുമായുള്ള ബന്ധത്തിൽ ആര്‍ എസ് എസിന് പ്രശ്‌നമുണ്ട്. അദ്ദേഹത്തെക്കുറിച്ച് പതിവിലും കൂടുതൽ സമഗ്രമായ അന്വേഷണത്തിന് നിയമനം വഴിയൊരുക്കിയതായി പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ സംസാരിക്കുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോവാനുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഐചി 1994 ൽ ഇസ്താംബൂളിന്റെ മേയറായിരിക്കുമ്പോൾ റെസെപ് തയ്യിബ് എർദോവന്റെ ഉപദേശകനായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ സിഇഒയായും ഐചി പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ…
യൂറോപ്പിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം അംഗീകരിക്കാനാവില്ല: റഷ്യന്‍ വിദേശകാര്യ മന്ത്രി
റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യൂറോപ്പിലെ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം മോസ്കോയ്ക്ക് “സ്വീകാര്യമല്ല” എന്ന് വിശേഷിപ്പിക്കുകയും, ഉക്രെയ്ൻ അത്തരം മാരകമായ ആയുധങ്ങൾ സ്വന്തമാക്കുന്നത് തടയാൻ റഷ്യ ഒരു ശ്രമവും നടത്തില്ലെന്ന് മുന്നറിയിപ്പ് നൽകി. നിരായുധീകരണം സംബന്ധിച്ച ജനീവ കോൺഫറൻസിൽ ചൊവ്വാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ, നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ (എൻപിടി) ലംഘനമാണെന്നും, ഒരു പുതിയ റൗണ്ട് ആയുധ മത്സരം തടയാൻ അത്തരം ആയുധങ്ങൾ അമേരിക്കക്ക് തിരികെ നൽകണമെന്നും ലാവ്‌റോവ് പറഞ്ഞു “നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി, ചില യൂറോപ്യൻ രാജ്യങ്ങളുടെ പ്രദേശത്ത് യുഎസ് ആണവായുധങ്ങൾ ഇപ്പോഴും നിലവിലുണ്ട് എന്നത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല,” അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. ന്യൂക്ലിയർ ഇതര നേറ്റോ അംഗങ്ങൾ ഉൾപ്പെടുന്ന “സംയുക്ത ആണവ ദൗത്യങ്ങൾ” എന്ന് വിളിക്കപ്പെടുന്ന സമ്പ്രദായത്തെയും ലാവ്‌റോവ് അപലപിച്ചു. “ന്യൂക്ലിയർ ഇതര…
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് ആക്ഷേപം. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിക്കു പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചു ലൈംഗിക ചുവയോടെ വിളിച്ചു സംസാരിച്ചുവെന്നു വിദ്യാര്‍ഥിനി ആരോപിക്കുന്നു. പെണ്‍കുട്ടിയോടു കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന്…
മഹാശിവരാത്രി: പിതൃമോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു
ആലുവ: പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തര്‍ക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. നാളെ രാവിലെ വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്രിത തോതിലേ ബലിതര്‍പ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാര്‍ച്ചന തുടരുകയാണ്. രാത്രി 10 വരെ ഇതു നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം…
വീട് വാടകയിൽ ഇളവ്: കെജ്‌രിവാളിന്റെ വാഗ്ദാനം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു
പാവപ്പെട്ടവരുടെ വീട്ട് വാടക നൽകുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പാവപ്പെട്ട വാടകക്കാര്‍ക്ക് വാടക ഇളവ് നൽകാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. കൊവിഡ് 19 പകർച്ചവ്യാധിയുടെ കാലത്ത് ഒരു പാവപ്പെട്ട വാടകക്കാരന് വാടക നൽകാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ തുക നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ നയം രൂപീകരിക്കണമെന്നും വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ ഈ ഉത്തരവിൽ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ആ കോടതിയുടെ…
യുഎസ്എ ഇന്‍ഡോര്‍ മീറ്റില്‍ കൃഷ്ണ ജയശങ്കറിന് വെള്ളി മെഡല്‍
ബിര്‍മിന്‍ഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ ജയശങ്കറിന് കോണ്‍ഫറന്‍സ് യുഎസ്എ ഇന്‍ഡോര്‍ മീറ്റ് ഷോട്ട് പുട്ടില്‍ സില്‍വര്‍ മെഡല്‍. ഇന്‍ഡോര്‍ മീറ്റിന്റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് കൃഷ്ണ. ഫെബ്രുവരി മൂന്നാം വാരത്തില്‍ അലബാമ ബിര്‍മിന്‍ഗാമില്‍ നടന്ന ഷോട്ട് പുട്ട് മത്സരത്തില്‍ 15 മീറ്റര്‍ ദൂരം എറിഞ്ഞാണ് ടെക്‌സസിലെ എല്‍പാസോയില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് വിദ്യാര്‍ത്ഥിനി ഈ വലിയ നേട്ടത്തിന് അര്‍ഹയായത്. ഈ സീസണില്‍ 14.10 മീറ്ററിലാണ് ആരംഭിച്ചതെങ്കിലും, നിരവധി മീറ്റുകളില്‍ പങ്കെടുത്ത ഇവര്‍ നിരന്തര പരിശീലനം നടത്തിയാണ് ഇത്രയും ദൂരം ഷോട്ട് പുട്ടില്‍ കണ്ടെത്താനായത്. 2016-ല്‍ ദോഹയില്‍ നടന്ന മീറ്റില്‍ അലബാമയില്‍ നിന്നുള്ള മന്‍പ്രീത് സിംഗാണ് ആദ്യമായി 15.21 മീറ്റര്‍ ഷോട്ട് പുട്ട് എറിഞ്ഞ് വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത. ചെന്നൈ ജൂണിയര്‍ കോളജിലാണ് ഇവര്‍…
സാക്രമെന്റോ പള്ളിയില്‍ കയറി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സാക്രമെന്റോ പോലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയാതായും വാര്‍ത്താ സമ്മേളനത്തില്‍ കൗണ്ടി ഷെരീഫ് ഓഫീസിലെ സെര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പോര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ പള്ളയില്‍ മറ്റുള്ളവരുണ്ടായിരുന്നുവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവര്‍ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ നടക്കുന്ന ഗണ്‍ വയലിന്‍സിനെ ഗവര്‍ണര്‍ ഗവിന്‍ സ്യൂസം അപലപിച്ചു. കൊല്ലപ്പെട്ടവര്‍ ഈ ചര്‍ച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബ കലഹമായിരിക്കാം കൊലപാതകത്തിന്…
