സിയാറ്റിൽ: വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധൻ ഓജസ് ജോൺ ഫോമാ 2022 – 24 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്നു. കേരള അസ്സോസിയേഷൻ ഓഫ് വാഷിംഗ്‌ടണിനെ (KAW) അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർത്തുന്നതിൽ വളരെയേറെ പങ്കു വഹിച്ച, സംഘടനയുടെ ശബ്ദവും മുഖവുമായ ഓജസ് ജോൺ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ നയിക്കുവാൻ മത്സരരംഗത്ത് കളം പിടിക്കുന്നത് നാളിതു വരെ നടത്തിയ പ്രവർത്തനങ്ങളുടെ ഉജ്ജ്വല വിജയങ്ങളുടെ തിളക്കവുമായിട്ടാണ്. വാക്കുകളിലെ മിതത്വമല്ല പ്രവർത്തിയിൽ ഏറ്റെടുക്കുന്ന ഏത് പരിപാടിയിലും ഒരു കുറവും കാണിക്കാതെ രാപ്പകൽ അദ്ധ്വാനിച്ചു വിജയപഥത്തിൽ എത്താതെ വിശ്രമിക്കാത്ത ഓജസ് സാമൂഹ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു മാതൃകയാണ്. 1,47,000 ഡോളറിന്‍റെ സഹായം വിവിധ പ്രവർത്തനങ്ങളിലൂടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത് മാത്രം മതി ഓജസ്സിന്റെ നേത്യത്വപാടവത്തെ തിരിച്ചറിയാൻ. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യകാലത്ത്…
Year: 2022
ജോസുകുട്ടി തോപ്പില്‍ (78) ഡാളസില്‍ നിര്യാതനായി
ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയിൽ ജോസുകുട്ടി തോപ്പിൽ (78) ഡാളസില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്. മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചൻ, റീനി. കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖിൽ. ബാബു ( യു.എസ് ), സി. ഈവ (ജർമ്മനി), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 4 വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍: മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.…
തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടു
പൊതുസ്ഥലങ്ങളിലും തെരുവുകളിലും മാംസം വിൽക്കുന്നത് നിരോധിക്കണമെന്ന് ത്രിപുര ഹൈക്കോടതി അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. അറവുശാല സംബന്ധിച്ച് സംസ്ഥാനങ്ങൾ വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു. ആറ് മാസത്തിനകം ഇത് പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദർജിത് മഹന്തി അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എഎംസിയോട് നിർദേശിച്ചു. അഭിഭാഷകനായ അങ്കൻ തിലക് പോൾ ആണ് ഇത് സംബന്ധിച്ച് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ലൈസൻസ് ലഭിച്ചവർക്കുപോലും ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നത് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉത്തരവിടവേ ഹൈക്കോടതി പറഞ്ഞു. തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഇറച്ചി വിൽപന പാടില്ല. അറവുശാലയിലോ പ്രത്യേക സ്ഥലത്തോ മാംസം വിൽപന നടത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങൾ ഉറപ്പാക്കുന്നത് വരെ നഗരസഭ ഇറച്ചി വിൽപനയ്ക്ക് സ്ഥലം നൽകണം. ആരെങ്കിലും ഉത്തരവുകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. അറവുശാല നിർമാണത്തിന് ഫെബ്രുവരി…
എൽപിജി ഗ്യാസ് ഇന്ന് മുതൽ സിലിണ്ടറിന് 105 രൂപ കൂടി
ഇന്ന് (മാർച്ച് 1) മുതല്‍ എൽപിജി സിലിണ്ടറിന് 105 രൂപ വർധിച്ചു. വാണിജ്യ സിലിണ്ടറുകളിലാണ് ഈ വർദ്ധനവ്. മാർച്ച് 7 ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകൾക്കും വില കൂടാൻ സാധ്യതയുണ്ട്. കാരണം, ഇപ്പോൾ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് മാർച്ച് 3 നും ഏഴാം ഘട്ട വോട്ടെടുപ്പ് മാർച്ച് 7 നും ആണ്. അത്തരമൊരു സാഹചര്യത്തിൽ, മാർച്ച് 7 ന് ശേഷമായിരിക്കും വില വര്‍ധനവ്. 2021 ഒക്‌ടോബർ 6 മുതൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാൽ ഇക്കാലയളവിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായി. 2021 ഒക്‌ടോബർ മുതൽ 2022 ഫെബ്രുവരി 1 വരെയുള്ള കാലയളവിൽ വാണിജ്യ സിലിണ്ടറിന്റെ വില 170 രൂപ വർധിച്ചു. ഒക്ടോബർ ഒന്നിന് ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1736 രൂപയായിരുന്നു വില. നവംബറിൽ ഇത് 2000…
ഹരിദാസന്‍ വധം: െകാലയാളി സംഘത്തില്‍ ആറു പേര്‍; നാലു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര്‍ അറസ്റ്റില്‍. പ്രതീഷ്, പ്രജിത്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിജേഷ് നേരത്തെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 21ന് പുലര്‍ച്ചെ മത്സ്യബന്ധം കഴിഞ്ഞുവന്ന ഹരിദാസനെ പ്രതികള്‍ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്‍; കത്തയച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന്
കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന്‍ അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞാണ്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.
ഉക്രെയ്നിൽ മനുഷ്യശരീരം ബാഷ്പീകരിക്കാൻ ശേഷിയുള്ള നിരോധിത വാക്വം ബോംബ് റഷ്യ ഉപയോഗിച്ചു: ഉക്രേനിയൻ ഉദ്യോഗസ്ഥൻ
കിയെവ്: പോരാട്ടം തുടരുന്നതിനിടെ, റഷ്യ തങ്ങൾക്കെതിരെ വാക്വം ബോംബുകളും ക്ലസ്റ്റർ ബോംബുകളും പ്രയോഗിച്ചതായി ഉക്രെയ്ൻ അധികൃതർ ആരോപിച്ചു. വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎസിലെ ഉക്രെയ്ൻ അംബാസഡറും സിവിലിയൻമാർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റഷ്യ നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതായി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഉക്രെയ്ൻ-റഷ്യ സംഘർഷം രൂക്ഷമാകുകയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ ആണവ സേനയെ അണിനിരത്താൻ ഉത്തരവിടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് വരുമോ എന്ന ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള റിപ്പോർട്ട് അനുസരിച്ച്, സിഎന്‍എന്‍ ടീമാണ് ഉക്രേനിയൻ അതിർത്തിക്ക് സമീപം ഒരു റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടത്. ‘എല്ലാ ബോംബുകളുടെയും പിതാവ്’ (father of all bombs), എന്ന് പലപ്പോഴും കണക്കാക്കപ്പെടുന്ന തെർമോബാറിക് ആയുധം ഉയർന്ന താപനിലയിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ…
സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന…
റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173- മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്. ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.…
