ഹൂസ്റ്റൺ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 32 അംഗ പുതിയ പാരീഷ് കൗണ്‍സില്‍. വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ. 2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരൻമാർ ചുമതലയേറ്റു. തദ്ദവസ്സരത്തിൽ ഫാ. ജോണിക്കുട്ടി 2022-2023 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും…
Year: 2024
സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു
ഡാളസ് /തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി (35) അന്തരിച്ചു . ജനു 21ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്. കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി. ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് . അമേരിക്കയിൽ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ സാമു മത്തായി,ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.
ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകും: രേവന്ത് റെഡ്‌ഡി; തെലങ്കാന മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി; നിറഞ്ഞ സദസ്സിൽ ആവേശ കൊടുങ്കാറ്റായി കേരള സമൂഹവും
ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്‌ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്‌ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ് പാർട്ടിക്കും രേവന്ത് റെഡ്‌ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു. യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി…
2024 ജീവിതത്തിനുള്ള സ്വാതന്ത്ര്യ വർഷമായി പ്രഖ്യാപിച്ചു സൗത്ത് ഡക്കോട്ട ഗവർണർ
സൗത്ത് ഡക്കോട്ട: സൗത്ത് ഡക്കോട്ടയിൽ 2024 ‘ജീവിതത്തിനുള്ള സ്വാതന്ത്ര്യം’ വർഷമായി പ്രഖ്യാപിച്ചു. സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ ഗവർണർ ക്രിസ്റ്റി നോം വ്യാഴാഴ്ചയാണ് 2024 സംസ്ഥാനത്തിന് “ജീവിതത്തിനുള്ള സ്വാതന്ത്ര്യം” വർഷമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ജീവിത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ‘ജനനത്തിന് മുമ്പും ശേഷവും അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പരിപാലിക്കുക’ ആണെന്ന് റിപ്പബ്ലിക്കൻ ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ താമസക്കാർക്ക് “ശരിയായ തുടക്കം കുറിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം”, അവർ ജനിക്കുന്നതിന് മുമ്പ്; അവർ ജനിച്ചതിന് ശേഷം; അവർ മരിക്കുന്ന ദിവസം വരെ.” . “ഓരോ സൗത്ത് ഡക്കോട്ടനിലേക്കും വ്യാപിക്കുന്ന അവകാശം” ഉറപ്പിക്കണം ജീവിതത്തിന്റെ ആദ്യ 1,000 ദിവസങ്ങളിൽ (ഗർഭധാരണം മുതൽ രണ്ട് വയസ്സ് വരെ) ജനിച്ച കുഞ്ഞുങ്ങളുടെ അസാധാരണമായ വികാസവും അവർ എടുത്തുകാണിച്ചു, ആരോഗ്യകരമായ ശീലങ്ങളിൽ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. “ന്യൂറോ സയൻസ്, ബയോളജി,…
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ചിച്ച സെമിനാറിൽ ഹരി പിള്ള(സിപിഐ) ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചു വിശദീകരിച്ചു .ട്രംപിന്റെ ഭരണകാലത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങള്ക്കു ഒഴികെ കഴി നാലുവർഷമായി ടാക്സ് റീട്ടേർണുകൾ സമർപ്പിക്കുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു ഹരി പിള്ള പറഞ്ഞു . വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തിയവർ തങ്ങൾക്കു ലഭിച്ച അധിക വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റേറ്റർണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു . തുടർന്നു സദസ്യരിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകി. ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം ആശംസിച്ചു…
4000 കോടി വിലമതിക്കുന്ന കൊട്ടാരം; എട്ട് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍; 700 കാറുകള്‍; ലോകത്തിലെ ഏറ്റവും സമ്പന്നരായ അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബം
അബുദാബി: ലോകത്തിലെ ഏറ്റവും സമ്പന്നരായ അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബത്തിന് സ്വന്തമായി 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, 700 വാഹനങ്ങള്‍, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥത എന്നിവയുണ്ട്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സംയുക്ത സമ്പത്തിനെ മറികടക്കുന്ന ആസ്തിയാണ് നഹ്യാന്‍ രാജകുടുംബത്തിനുള്ളത്. MBZ എന്നറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കുടുംബത്തെ നയിക്കുന്നത്. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്. 94 ഏക്കർ വിസ്തൃതിയിലുള്ള അബുദാബിയിലെ കസർ അൽ-വതൻ പ്രസിഡൻഷ്യൽ പാലസിലാണ് അവര്‍ താമസിക്കുന്നത്. ഈ കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റൽ ചാൻഡിലിയറുണ്ട്. ഇതിന്റെ കിഴക്കു ഭാഗത്ത് “വിജ്ഞാന ഭവനവും” (House of Knowledge) പടിഞ്ഞാറ് ഭാഗത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കും യോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹാളുകൾ…
കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; ദക്ഷിണേന്ത്യയിൽ അപൂര്‍വ നേട്ടവുമായി ഡോ ജെഫേഴ്സൺ ജോർജ്ജ്
കോട്ടയം: സങ്കീർണ്ണമായ കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ അതിനൂതന സാങ്കേതിക വിദ്യയിലൂടെ വിജയം കൈവരിച്ച നേട്ടവുമായി ഡോ ജെഫേഴ്സൺ ജോർജ്ജ് എടത്വ സ്വദേശി തെക്കേടം വീട്ടിൽ ജോസഫ് ആന്റണിക്ക് 16 വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് വിവിധ ആശുപത്രികളിൽ നടത്തിയ ചികിത്സാ രീതികളും സർജറികളും ഫലം കാണാതെ വന്നപ്പോൾ ജോസഫ് ആന്റണി വിദഗ്ധ ചികിത്സ തേടി ഡോ ജെഫേഴ്സൺ ജോർജിനെ സമീപിക്കുകയായിരുന്നു. ഈ ശസ്ത്രക്രിയക്കു വേണ്ടി അവശ്യമുള്ള സാധന ങ്ങൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ നെതർലൻഡിൽ നിന്നും ആണ് ഇറക്കുമതി ചെയ്തത്. 6 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അനായാസ ചലനങ്ങൾ സാധ്യമാക്കുക ,വേദനയിൽ നിന്നുള്ള ശാശ്വതമായ മോചനം , 3 മുതൽ 6 ആഴ്ചവരെയുള്ള വിശ്രമത്തിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാം എന്നിവയാണ് സവിശേഷതകൾ.ഈ രീതിയിലുള്ള ശസ്ത്രക്രിയ ഇതിനുമുൻപ് വിദേശ ഡോക്ടറുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര 5 ഉം…
ഉണ്ണി മുകുന്ദൻ-നിഖില വിമൽ കോംബോയിൽ ‘ഗെറ്റ് സെറ്റ് ബേബി’; ചിത്രീകരണം ആരംഭിച്ചു
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ ആദ്യമായിട്ടായിരിക്കും മലയാളത്തിൽ. മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റുചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ…
കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന; കൊല്ലത്ത് ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല; എല്ലാ കുറ്റവും കേന്ദ്രത്തിന്റെ തലയിലിടാനുള്ള പിണറായിയുടെ അതിബുദ്ധിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കൊല്ലം: സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെയും വിവേചനത്തിനെതിരെയും പ്രതിഷേധ സൂചകമായി ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. കൊല്ലം ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ നീണ്ടുനിന്ന 59 കിലോമീറ്റർ പദയാത്രയിൽ ആയിരങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിജ്ഞയെടുത്തു. പ്രായമായവർക്കും യുവാക്കൾക്കും പുറമെ കശുവണ്ടിത്തൊഴിലാളികൾ, കർഷകർ, അധ്യാപകർ, വ്യാപാരികൾ, കലാകാരന്മാർ, എഴുത്തുകാർ, വൈദികർ എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമായി. മനുഷ്യച്ചങ്ങല കാണാൻ ദേശീയ പാതയിൽ വൻ ജനാവലി തടിച്ചുകൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ഉച്ചയോടെ നിയുക്ത കേന്ദ്രങ്ങളിലെത്തി. വൈകുന്നേരം 4 മണിക്ക് ദേശീയ പാതയിൽ പങ്കെടുക്കുന്നവർ സ്ഥാനം പിടിക്കാൻ തുടങ്ങി. വൈകുന്നേരം 4.30 ന് ഒരു ട്രയൽ നടത്തി, 5 മണിയോടെ പങ്കാളികൾ ചങ്ങല പൂർത്തിയാക്കാൻ കൈകോർത്തു. അന്തരിച്ച സിപിഐ എം നേതാവ് എൻ.ശ്രീധരന്റെ ഭാര്യ…
ആദർശാടിത്തറയിൽ ആത്മാഭിമാനമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ മഹല്ലുകൾക്ക് സാധിക്കണം: പി മുജീബ് റഹ്‌മാൻ
വടക്കാങ്ങര: രാജ്യത്തെ ഭരണാധികാരികൾ വംശീയ ഉന്മൂലനങ്ങൾ ലക്ഷ്യം വെച്ച് നിരന്തരമായി വർഗീയ അജണ്ടകൾ നടപ്പിലാക്കി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമ്പോൾ ആദർശാടിത്തറയിൽ ആത്മാഭിമാനമുള്ള ഉത്തമ സമൂഹത്തെ വളർത്തിയെടുക്കാൻ മഹല്ല് സംവിധാനങ്ങൾക്ക് സാധിക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ പറഞ്ഞു. വർഗീയ ഉന്മൂലന പ്രവർത്തനങ്ങൾ ശക്തിപ്പെടുകയും ഇസ്ലാമോഫോബിയ വളർന്നു വരികയും ചെയ്യുന്ന കാലത്ത് മഹല്ലുകളുടെ ഉത്തരവാദിത്വം വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാനവ കുലത്തെ വൈജ്ഞാനികവും ധാർമികവും സാമ്പത്തികവും സാംസ്കാരികവുമായി വളത്തിയെടുക്കേണ്ട കേന്ദ്രങ്ങളാണ് പള്ളികളും മഹല്ല് സംവിധാനങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എ.ടി ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നിർവഹിച്ചു. ടി ശഹീർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.…
