ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത് ദിനരാത്രങ്ങൾ. മത്സരം നിയന്ത്രിച്ച റഫറി മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയെ വിജയിയായി അനായാസം പ്രഖ്യാപിക്കാമെന്ന് കരുതി. പക്ഷേ, കാഴ്ചക്കാരുടെ കയ്യടിയും കൂക്കുവിളികളും പ്രോത്സാഹനവും ആവേശവും മൂലം യഥാർഥ വിജയിയെ തന്നെ റഫറിക്ക് അവസാനം പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ വി. ഡി. വിജയിയായി. പരാജിതരായ രണ്ടുപേർ ദുഃഖഭാരം ഉള്ളിലൊതുക്കി നിരാശയോടെ ആർക്കും മുഖം കൊടുക്കാതെ നടന്നകന്നു. കസേര ഒന്നേ ഉള്ളു എന്നും അതിൽ ഒരാൾക്കേ വിജയിച്ചിരിക്കനാവൂ എന്നും മത്സരബുദ്ധിയോടെ അവർ ചിന്തിച്ചാൽ, വീണ്ടും മറ്റൊരു മത്സരത്തിന് തയ്യാറെടുക്കുന്നതിന് അവർക്ക് പ്രേരണയാകും. ഏതായാലും ഭൂരിഭാഗം കാണികളും ആഗ്രഹിച്ചയാൾ, പടയെ നയിച്ച ആൾ…
Month: May 2026
പാസഡീന മലയാളി അസോസിയേഷൻ പിക്നിക് വർണാഭമായി; പുതിയ വർഷത്തിൽ ശക്തമായ നേതൃത്വം
ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) ഈ വര്‍ഷത്തെ പിക്‌നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. സംഘടനയിലെ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിലെ ‘ബിങ്കോ ഗെയിം’ ഏവരിലും ആവേശമുണ്ടാക്കി. ബേ ഏരിയ പാര്‍ക്കില്‍ കലാ കായിക മത്സരങ്ങളോടെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു പിക്‌നിക്കും അതിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പും. റിച്ചാര്‍ഡ്‌സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോന്‍ ജേക്കബ് സെക്രട്ടറിയായും ജോണ്‍ ജോസഫ് കൂടത്തിനാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോണ്‍, ആന്റണി റെസ്റ്റം, റോബിന്‍ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴ്‌സ്. ഓഡിറ്റര്‍-പോള്‍ യോഹന്നാന്‍, സ്‌പോര്‍ട്‌സ് -ബ്രൂണോ…
കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി രോഹിത് ചോപ്രയെ ഗവർണർ നിയമിച്ചു
സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിൽ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സംരക്ഷണ ഏജൻസിയുടെ തലവനായി ഇന്ത്യൻ വംശജനായ രോഹിത് ചോപ്രയെ ഗവർണർ ഗാവിൻ ന്യൂസം നിയമിച്ചു. ഫെഡറൽ കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയുടെ മുൻ ഡയറക്ടറായിരുന്നു ഇദ്ദേഹം. ജൂലൈ 1-ന് പ്രവർത്തനം ആരംഭിക്കുന്ന ‘കാലിഫോർണിയ ബിസിനസ് ആൻഡ് കൺസ്യൂമർ സർവീസസ് ഏജൻസി’യുടെ പ്രഥമ സെക്രട്ടറിയായാകും ചോപ്ര ചുമതലയേൽക്കുക. സെനറ്റർ എലിസബത്ത് വാറന്റെ ശിഷ്യനായ ചോപ്രയെ കഴിഞ്ഞ വർഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബാങ്കുകൾക്കും വൻകിട ടെക് കമ്പനികൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഫെഡറൽ തലത്തിൽ ഉപഭോക്തൃ നിയമങ്ങളിൽ മാറ്റം വരുന്ന സാഹചര്യത്തിൽ, കാലിഫോർണിയയിലെ സാധാരണക്കാരുടെയും ചെറുകിട വ്യാപാരികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ഗവർണർ പറഞ്ഞു. ചോപ്രയെ ‘ശക്തനും നിർഭയനുമായ’ നേതാവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബങ്ങളെയും ചെറുകിട ബിസിനസ്സുകളെയും ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ…
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ
ഫിലഡൽഫിയ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ വലിയ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടിയായിരുന്നു ഈ പരിപാടി. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായി സ്വാഗതപ്രസംഗത്തിൽ സുമോദ് നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാൽ കേരളത്തിലും കോൺഗ്രസ് നാമാവശേഷമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പിസത്തെയും പണാധിപത്യത്തെയും മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രതീക്ഷ നൽകുന്നതാണ്. പത്ത് വർഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികൾക്കിടയിൽ വലിയ അഭിമാനമാണെന്നും 63 എം.എൽ.എമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈ വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ് എന്നും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ അഭിപ്രായപ്പെട്ടു. ചില…
ടെക്സസിലെ 600-ാം വധശിക്ഷ: എഡ്വേർഡ് ബസ്ബിയെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
ഡാലസ്: ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി. 2005-ൽ 77 വയസ്സുകാരിയായ റിട്ടയേർഡ് ടി.സി.യു പ്രൊഫസറുടെ മുഖം താടി മുതൽ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും, തുടർന്ന് അവരെ കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേർഡ് ബസ്ബിയെ (50) വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു. ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് ജയിലിലെ വധശിക്ഷാ മുറിയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ബസ്ബിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണു വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്. 1976-ൽ അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്സസിൽ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ…
കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം; സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം
ഹൂസ്റ്റൺ: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ CMS കോളേജിന്റെ മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു. CMS കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രൊഫസറായ പ്രൊഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു. മുൻ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും വീണ്ടും ഒരുമിപ്പിച്ച് പഴയ സൗഹൃദങ്ങൾ പുതുക്കുകയും കോളജ് ജീവിതത്തിലെ മധുരസ്മരണകൾ പങ്കിടുന്നതിനുള്ള വേദിയാകുകയുമാണ് ഈ അലുമ്നി സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.…
ഡാളസിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം മെയ് 17നു
ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17, ഞായറാഴ്ച സമയം: വൈകുന്നേരം 6:00 മണിക്കു അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു. ‘റൈറ്റേഴ്സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവെക്കും. മൗണ്ട് സിനായ് സി.ഒ.ജി ഹാളിൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: ഷാജി മണിയാട്ട്: 214-929-4310 ,എസ്. പി. ജെയിംസ്: 214-334-6962,രാജു തരകൻ: 469-274-2926
നിഷിലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, 14 മെയ് 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2,36,000 രൂപ മൂല്യമുള്ള ഈ ഉപകരണങ്ങൾ നിഷിന് കൈമാറിയത്. തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ തിരിച്ചറിയൽ, ഇടപെടൽ, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. വൈകല്യമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിഷ്, സംസ്ഥാനമൊട്ടാകെ ഭിന്നശേഷികാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ക്യാമ്പസാണ് നിഷ്. സാമൂഹികമായി…
ശാസ്‌ത്രജ്ഞൻ സിനിമയിലേക്ക്
പരിസ്ഥിതി ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച ‘സ്വച്ഛന്ദമൃത്യു’ വെള്ളിയാഴ്ച റിലീസ് ചെയ്യും. പാവപ്പെട്ട ഒരുകുംബത്തിൽ നിന്നും മകളെ പഠിപ്പിച്ച് കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. ‘കല്യാണമാല’ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ്. കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സംവിധായകൻ ഷാൻ കേച്ചേരിയെ പരിചയപ്പെട്ടത്തിനെത്തുടർന്നാണ് സിനിമയിലേക്ക് വന്നത്. പട്ടാഴി ഗ്രഹം എന്ന ചെറുഗ്രഹത്തിന് പേര് ലഭിച്ചതോടെ പ്രശസ്‌തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിങ്കപ്പൂരിൽ ഒരു റിസർച്ച് സെൻ്ററിൽ സയൻ്റിസ്റ്റാണ്. ഒൻപത് പേറ്റൻ്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഡോ. പട്ടാഴി 20 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിജാബ് വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി സ്വാഗതം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ…
