പത്മശ്രീ പി നാരായണക്കുറുപ്പ് (92) അന്തരിച്ചു

കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 21(ഞായർ) വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ : വിജയലക്ഷ്മി,മക്കൾ – ഡോ.വൃന്ദ ജയകുമാർ(റിട്ട:പ്രൊഫസർ, ഡി.ബി കോളേജ് ,ശാസ്താംകോട്ട), വിജു നാരായൺ(ഡെപ്യൂട്ടി ഡയറക്ടർ,ലോക്സഭ സെക്രട്ടേറിയറ്റ്), വിവേക് നാരായൺ (മാനേജിങ്ങ് എഡിറ്റർ,നെറ്റ് വർക്ക് 18). 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരളസാഹിത്യ അക്കാദമി,ഓടക്കുഴൽ,കേരള പാണിനി,വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1934 ൽ ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായിരുന്നു.…

രാശിഫലം (2026 ജൂൺ 20)

ചിങ്ങം: പുതിയ സംരംഭങ്ങളും ജോലികളും ഇന്ന് നിങ്ങളെ തേടിയെത്തും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിദഗ്ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല ഇതെന്ന കാര്യം പ്രത്യേകം മനസ്സിലാക്കണം. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുന്ന ദിവസമാണിത്. മധ്യസ്ഥത വഹിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള കഴിവ് കാര്യങ്ങൾ ഹൃദ്യമായി പരിഹരിക്കാൻ സഹായിക്കും. ശാന്തമായും കൃത്യമായ കണക്കുകൂട്ടലുകളോടെയുമുള്ള സമീപനം ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനും പുതിയ പാഠങ്ങൾ പഠിക്കാനും ഉപകരിക്കും. തുലാം: ഇന്ന് സുഖഭോജനം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ട അവസ്ഥ വന്നേക്കാം. എന്നാൽ ഇതിൽ വിഷമിക്കേണ്ടതില്ല. ഈശ്വരനോട് പ്രാർഥിക്കുക. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാൻ യാതൊരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം: നിങ്ങളുടെ പ്രസന്നമായ സ്വഭാവം ചുറ്റും നന്മ പരത്താൻ കാരണമാകും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് ഒഴിഞ്ഞുമാറാൻ സാധിക്കും.…

നോർത്ത് ടെക്സസിൽ കനത്ത കൊടുങ്കാറ്റും പ്രളയവും: നാൽപ്പതിനായിരത്തിലേറെ പേർ ഇരുട്ടിൽ; ഡി.എഫ്.ഡബ്ല്യു, ലവ് ഫീൽഡ് വിമാനത്താവളങ്ങളിൽ 400-ലധികം സർവീസുകൾ റദ്ദാക്കി!

ഡാളസ്: യുഎസിൽ ജൂൺടീൻത് ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ നോർത്ത് ടെക്സസ് മേഖലയെ തകിടം മറിച്ച് കനത്ത ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മോശം കാലാവസ്ഥയെ തുടർന്ന് മേഖലയിലെ നാൽപ്പതിനായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. വ്യോമഗതാഗതത്തെയും കൊടുങ്കാറ്റ് बुरीയായി ബാധിച്ചിട്ടുണ്ട്. ഡാളസ്-ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ട് (DFW), ഡാളസ് ലവ് ഫീൽഡ് (Love Field) എന്നീ പ്രധാന വിമാനത്താവളങ്ങളിലായി എണ്ണൂറിലധികം സർവീസുകൾ വൈകുകയും, നാനൂറിലധികം വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. പവർ കട്ട്: പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയായ ഓൺകോറിന്റെ (Oncor) വിവരങ്ങൾ പ്രകാരം ഡാളസ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ മാത്രം മുപ്പതിനായിരത്തോളം ഉപഭോക്താക്കൾ ഇരുട്ടിലാണ്. ഡെന്റൺ, കോളിൻ, ടാരന്റ് കൗണ്ടികളിലും വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും ജൂൺടീൻത് പരേഡുകളും…

വ്യാജ സൗന്ദര്യവർദ്ധക കുത്തിവെയ്പ്പിനെ തുടർന്ന് മരിച്ച കേസിൽ കോസ്മെറ്റോളജിസ്റ്റ് വിവിയൻ അലക്സാണ്ട്ര ഗോമസിന് (53) നാല് വർഷം തടവ് ശിക്ഷ.

കാലിഫോർണിയ :ഹോട്ടൽ മുറിയിൽ വെച്ച് അനധികൃതമായി സൗന്ദര്യവർദ്ധക കുത്തിവെയ്പ്പ് നൽകി യുവതിയുടെ മരണത്തിന് ഇടയാക്കിയ കേസിൽ വ്യാജ കോസ്മെറ്റോളജിസ്റ്റിന് നാല് വർഷം തടവ് ശിക്ഷ. കിം കർദാഷിയാന്റെ അപരയായി സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ഗോർക്കാനി (34) മരിച്ച കേസിലാണ് ഫ്ലോറിഡ സ്വദേശിനിയായ വിവിയൻ ഗോമസിന് (50) കാലിഫോർണിയ കോടതി ശിക്ഷ വിധിച്ചത്. 2023 ഏപ്രിലിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ലൈസൻസില്ലാത്ത വിവിയൻ, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കൺ കുത്തിവെയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ശ്വാസതടസ്സവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സാൻ മാറ്റെയോ കൗണ്ടി സുപ്പീരിയർ കോടതി ഇപ്പോൾ വിവിയനെ ശിക്ഷിച്ചത്. അമേരിക്കയിൽ ശരീരവടിവ് കൂട്ടാൻ സിലിക്കൺ കുത്തിവെയ്ക്കുന്നത് എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല. വിധിക്കെതിരെ അപ്പീൽ നൽകാൻ താല്പര്യമില്ലെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ തയ്യാറാണെന്നും വിവിയൻ കോടതിയെ അറിയിച്ചു.…

മയക്കുമരുന്ന് ഓവർഡോസ് മൂലം യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ

ഫ്ലോറിഡ:യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവർഡോസ് മൂലം മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ .പ്രതികളായ മാർക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വർഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വർഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയിൽ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ ബദലമെന്റി ശിക്ഷ വിധിച്ചത്.ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂർത്തിയാക്കാനും ഇരുവർക്കും ജഡ്ജി ഉത്തരവിട്ടു. 2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ  ഗുളികകൾ പ്രതികൾ വിദ്യാർത്ഥിക്ക് വിൽക്കുകയായിരുന്നു.  മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി… 2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ…

വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത്: മുഖ്യമന്ത്രി

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന അനുഭവമാണിത്. കേവലം അറിവ് മാത്രമല്ല, മാനവ മൂല്യങ്ങളാണ് ഇതുവഴി പകരപ്പെടുന്നത്. മറ്റുള്ളവരുടെ ജീവിതവും സങ്കടങ്ങളും മനസ്സിലാക്കാനും സഹജീവികളോടുള്ള അനുഭാവം വളർത്താനും വായന സഹായിക്കും. കോമിക്കുകൾ വായിച്ചുതുടങ്ങിയാണെങ്കിലും കുട്ടികൾ വായനയുടെ വിശാലലോകത്തേക്ക് കടന്നുവരണം. വായനയിലൂടെ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളായി ഓരോരുത്തരും വളരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…

മലബാർ പ്ലസ് വൺ സീറ്റ് അവഗണന: ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി സമര പോരാളികൾക്ക് സ്വീകരണം

കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ DDE ഓഫീസ് ഉപരോധിച്ച് 4 ദിവസം റിമാൻ്റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ‘പോലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ’ എന്ന തലക്കെട്ടിൽ കസബ പോലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പോലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈകീട്ട് 5 മണിയോടെ ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കസബ പോലീസിൻ്റെ കള്ളക്കേസിനെയും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞാണ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം…

മർകസ് ഗേൾസിൽ വായനാദിനാചരണം

കാരന്തൂർ: വായന വാനോളം ഉയരട്ടെ എന്ന പ്രമേയത്തിൽ ദിനാചരണ ഭാഗമായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഗമം എഴുത്തുകാരൻ റസാക്ക് വഴിയോരം ഉദ്ഘാടനം ചെയ്തു, ജീവിതം ഒരു പുസ്തകമായും ചുറ്റുപാടുകൾ അനുഭവമായും മാറ്റി മുഴുവൻ വിദ്യാർഥിനികളും എഴുതാനും രചിക്കാനും തയ്യാറെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പി ടി എ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ, മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ്  കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകേണ്ടി, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, അധ്യാപകരായ പ്രജിത, ഷബ്‌ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിഷ സുമയ്യ, റഷ പി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും നടത്തി. കുട്ടികളുടെ ആസ്വാദനകുറിപ്പുകളും, അമ്മമാരുടെ ആസ്വാദന കുറിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.

ഷാർജ മർകസിൽ വിക്കിമീഡിയ പരിശീലക ശിൽപശാല സമാപിച്ചു

ഷാർജ: വിക്കിമീഡിയൻസ് ഓഫ് യുഎഇ യൂസർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഷാർജയിലെ മർകസ്-ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച വിക്കിമീഡിയ പരിശീലക ശിൽപശാല പരമ്പര സമാപിച്ചു. ആറ് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് യു.എ.ഇ യൂസർ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഔട്രീച്ച് കോർഡിനേറ്റർ ദുആ ഖിദിർ പരിപാടി ഉദ്ഘാടനം ചെയ്തു. വിക്കിമീഡിയ സീനിയർ എഡിറ്ററും ദുബൈ അമിറ്റി സ്കൂൾ സോഷ്യൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ അക്ബർ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിക്കിപീഡിയയുടെ പ്രവർത്തനരീതികൾ, വിക്കിഡേറ്റ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ വിക്കി പദ്ധതികളുടെ പരിശീലന പരിപാടികളാണ് നടന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അധ്യാപകർക്ക് സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശാഫി നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇവന്റ് കോർഡിനേറ്റർ ടിപി…

അക്ഷരങ്ങളെ പ്രണയിക്കാൻ പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

വടക്കാങ്ങര : ലോക വായനാദിനത്തോ ടനുബന്ധിച്ച് വായിച്ചു വളരാൻ ഹൃദയം തൊട്ട് പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പുതിയകാലത്ത് മരിച്ചുകൊണ്ടിരിക്കുന്ന വായനയെ തങ്ങളിലൂടെ പുതുജീവൻ നൽകി പുതിയ സമൂഹത്തിന് പ്രചോദനമാകുമെന്ന് തങ്ങളുടെ അധ്യാപകർക്കൊപ്പം അവർ പ്രതിജ്ഞയെടുത്തു. ലോക വായനാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ചത്. ജൂൺ 19ന് രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മഹാകവി കുഞ്ഞുണ്ണി മാഷും ഒ.എം.വി യും തങ്ങളുടെ അക്ഷരങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പുനരവതരിച്ചു. വൈവിധ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന അക്ഷര റാലി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര മരം, മലയാളം ക്വിസ്, അറബിക് കയ്യെഴുത്ത്, ഇംഗ്ലീഷ് വായന, പുസ്തക പരിചയം തുടങ്ങിയ വിവിധ ഇനങ്ങളിൽ…